Widgets Magazine
04
Oct / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹൂത്തികളും ഭീഷണിയായി രംഗത്ത്...ഇസ്രയേലിന്റെ അടുത്ത അടി ഹൂത്തികളുടെ നെഞ്ചിൽ... ചെങ്കടൽ വഴി ചരക്കുഗതാഗതം തുടർന്നാൽ ആക്രമണം..കപ്പൽ ഉടമകൾക്ക് ഇ മെയിൽ സന്ദേശം...


തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനത്തിൽ പുക...ടെക്ക് ഓഫിന് തൊട്ട് മുൻപായിരുന്നു സംഭവം...ഉടന്‍ തന്നെ യാത്രക്കാരെ തിരിച്ചിറക്കി പരിശോധന നടത്തി....


എല്ലാം കൊണ്ടും കോള് തന്നെ... എഡിജിപി അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് ബിനോയ് വിശ്വം; രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍


ഹസൻ നസ്‌റളളയുടെ വധം ഇതുവരെയും ഉൾക്കൊള്ളനായിട്ടില്ല...രാജ്യത്തുടനീളം 100 ഓളം കുഞ്ഞുങ്ങൾ “നസ്‌റളള” എന്ന പേരിൽ രജിസ്റ്റർ ചെയ്തു...വരുംതലമുറയുടെയുള്ളിലും ഭീകരതയുടെ വിഷം...

ജർമനിയിൽ സുവർണാവസരം; വിസയും ടിക്കറ്റും ഫ്രീ; മലയാളികൾക്ക് വമ്പൻ അവസരം; 3.5 ലക്ഷം രൂപ വരെ ശമ്പളം

05 NOVEMBER 2023 06:45 PM IST
മലയാളി വാര്‍ത്ത

ഉയർന്ന ശമ്പളത്തിൽ ജർമനിയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ. എന്നാൽ നിങ്ങൾക്കായി ഒഡെപെക് ഒരു സുവർണാവസരം ഒരുക്കുകയാണ്. ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സർക്കാർ സ്ഥാപനമായ ഒഡെപെക്മായി ചേർന്ന് ജർമ്മനിയിലേക്ക് നഴ്സുമാരുടെ സൗജന്യ റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുകയാണ്. 500 ഒഴിവുകളാണുള്ളത്. ജനറൽ നഴ്‌സിംഗിൽ ഡിപ്ലോമയോ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. പ്രതിമാസം 2400 യൂറോ മുതൽ 4000 യൂറോ വരെയാണ് ശമ്പളം. അതായത് 2.12 ലക്ഷം മുതൽ 3.5 ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്. വിസയും വിമാന ടിക്കറ്റും സൗജന്യമായിരിക്കും. 40 വയസ്സ് വരെയാണ് അപേക്ഷിക്കാനുള്ള പരമാവധി പ്രായപരിധി. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ജർമ്മൻ ഭാഷ എ1 മുതൽ ബി2 വരെ പരിശീലനം സൗജന്യമായി നൽകുന്നുന്നതാണ്. കൂടാതെ ബി1 അല്ലെങ്കിൽ ബി2 പരിശീലന സമയത്ത് സ്റ്റൈപ്പൻഡും നൽകും. ജർമൻ ഭാഷയിൽ ബി1 അല്ലെങ്കിൽ ബി2 അംഗീകൃത പരീക്ഷ പാസായവർക്കും അപേക്ഷിക്കാവുന്നതാണ്. കൂടാതെ ആകർഷകമായ ശമ്പളവും സൗജന്യ വിസയും വിമാന ടിക്കറ്റും ലഭിക്കുന്നതായിരിക്കും.

സ്ഥലം:- ഒഡെപെക്, നാലാം നില, ഇൻകെൽ ടവർ 1, ടെൽക്കിന് സമീപം, അങ്കമാലി സൗത്ത് . താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ ആറാം തിയതി രാവിലെ 8.30 ന് റിപ്പോർട്ട് ചെയ്യണം. പുരുഷൻമാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂവിന് ഹാജരാകുമ്പോൾ അവരുടെ ഒറിജിനലും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും കൊണ്ടുവരണം. വിശദവിവരങ്ങൾക്ക് വേണ്ടി
0471 2329440 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

അതേസമയം, നോർക്ക റൂട്ട്‌സ് യു.കെ കരിയർ ഫെയറിന്റെ മൂന്നാമത് എഡിഷൻ ആറാം തീയതി മുതൽ പത്തു വരെ കൊച്ചിയിൽ നടക്കും. കേരളത്തിലെ ആരോഗ്യമേഖലയിൽ നിന്നുളളവർക്ക് ഇംഗ്ലണ്ടിലേയും, വെയിൽസിലേയും വിവിധ എൻ.എച്ച്.എസ് ട്രസ്റ്റുകളിലേയ്ക്ക് അവസരമൊരുക്കുന്നതാണ് കരിയർ ഫെയർ.

ഇംഗ്ലണ്ടിലേക്കുള്ള ഡോക്ടർമാരാണെങ്കിൽ : സൈക്രാട്രി വിഭാഗത്തിൽ ഡോക്ടർമാർക്ക് നിരവധി അവസരങ്ങളാണ് യുകെയിലുളളത്. ബിരുദാനന്തര ബിരുദത്തിനു ശേഷം നാലുവർഷത്തെ പ്രവൃത്തി പരിചയം വേണം. ഇതിൽ രണ്ടു വർഷക്കാലം അധ്യാപന പരിചയമുളളവർക്ക് മുൻഗണന ലഭിക്കും. പി ലാബ് യോഗ്യത ആവശ്യമില്ല. അഭിമുഖ സമയത്ത് യു കെ സ്കോർ നിർബന്ധമില്ല. നിയമനം ലഭിച്ചാൽ പ്രസ്തുതഭാഷാ യോഗ്യത നേടേണ്ടതാണ്.

വെയിൽസിലെ ഡോക്ടറാണെങ്കിൽ : ജനറൽ മെഡിസിനിലോ, ഓങ്കോളജിയിലോ ബിരുദാനന്തര ബിരുദം. മൂന്നു വർഷത്തെ പ്രവർത്തി പരിചയം. പി ലാബ് നിർബന്ധമില്ല. സ്‌പോൺസർഷിപ്പിലൂടെ യു.കെയിൽ രജിസ്‌ട്രേഷൻ നേടാൻ അവസരം. അഭിമുഖഘട്ടത്തിൽ യു കെ സ്കോർ. യോഗ്യത അനിവാര്യമല്ല. തെരഞ്ഞെടുക്കപ്പെട്ടാൽ പ്രസ്തുത യോഗ്യത നേടേണ്ടതാണ്.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.nifl.norkaroots.org എന്ന വെബ്‌സൈറ്റിൽ ലഭ്യമായ ലിങ്കിലൂടെ അപേക്ഷിക്കാവുന്നതാണ്. സംശയനിവാരണത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന 1800 4253 939 നമ്പറിൽ ഇന്ത്യയിൽ നിന്നും +91 8802012345 വിദേശത്തു നിന്നും ബന്ധപ്പെടാവുന്നതാണ്. ഇ-മെയിൽ uknhs.norka@kerala.gov.in

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ISRAEL കപ്പൽ ഉടമകൾക്ക് ഇമെയിൽ  (6 minutes ago)

അവസാന നിമിഷങ്ങളിൽ കീരിക്കാടനെ വേട്ടയാടിയ നിമിഷം..!  (8 minutes ago)

AIR INDIA എല്ലാവരും സുരക്ഷിതർ...  (15 minutes ago)

ഉത്തര്‍പ്രദേശിലെ മിര്‍സാപുരില്‍ ട്രക്കും ട്രാക്ടര്‍ ട്രോളിയും കൂട്ടിയിടിച്ച് 10 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (17 minutes ago)

യൂ ടൂബ് ചാനൽ തുടങ്ങിയത് എന്തായാലും ഒരു മഹാപരാധമായി കാണാൻ കഴിയില്ല ..മനാഫിക്കാ നിങ്ങളെ ഇവിടെ വേണം അർജുന്റെ കുടുംബത്തെ കീഴടക്കിയ നിമിഷം..! വിഴുപ്പലക്കുകൾക്ക് കൂട്ടുപോയവർ  (22 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡില്‍ .... പവന് 57,000 രൂപയോടടുക്കുന്നു  (27 minutes ago)

താമരശ്ശേരി ചുരംപാതയിലെ ഹെയര്‍പിന്‍ വളവുകളിലെ നവീകരണവുമായി ബന്ധപ്പെട്ട് ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം  (33 minutes ago)

നാദാപുരം തൂണേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ഷിബിന്‍ കൊല്ലപ്പെട്ട കേസില്‍ എട്ടുപ്രതികള്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി...  (55 minutes ago)

തിരുവല്ലയില്‍ ക്ഷേത്ര ദര്‍ശനത്തിന് പോയ നാലംഗ കുടുംബം സഞ്ചരിച്ച ഇന്നോവ കാറും മിനി ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്  (58 minutes ago)

കേളകത്ത് നിടുംപൊയില്‍ മാനന്തവാടി പേര്യ ചുരം റോഡില്‍ റോഡ് പുനര്‍നിര്‍മാണ പ്രവര്‍ത്തിക്കിടെ മണ്ണിടിഞ്ഞ് വീണ് ഒരു മരണം  (1 hour ago)

മയക്ക്മരുന്ന് സംഘം അഭിഭാഷകനെ ആക്രമിച്ച സംഭവം: പ്രതികള്‍ക് ജാമ്യം നല്‍കണം എന്ന് വാദിച്ച് പബ്ലിക് പ്രോസിക്യൂട്ടര്‍  (1 hour ago)

ഐഎസ്എല്ലില്‍ വീണ്ടും സമനിലയുമായി കേരള ബ്ലാസ്റ്റേഴ്‌സ്  (1 hour ago)

നിലവിളിച്ച് അമ്മയും അനുജത്തിയും... അമ്മയോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന എട്ടുവയസുകാരി കെഎസ്ആര്‍ടിസി ബസ് ഇടിച്ചു മരിച്ചു  (2 hours ago)

വയനാട് വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച് നിയമസഭ... വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലുണ്ടായ ഉരുള്‍പൊട്ടല്‍ സമാനതകളില്ലാത്ത മഹാദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജ  (2 hours ago)

'ശിക്ഷിച്ചാലും അര്‍ജുന്‍റെ കുടുംബത്തിനൊപ്പം നിൽക്കും; ഒന്നാം പ്രതി മനാഫ് കേസെടുത്ത് പോലീസ്... മതസ്പർദ്ധ വളർത്താൻ ശ്രമിച്ചിട്ടില്ലെന്ന് മനാഫ്... മതങ്ങളെ കൂട്ടിയോജിപ്പിക്കാനാണ് ശ്രമിച്ചത്. തന്നെ ശിക്ഷിച  (2 hours ago)

Malayali Vartha Recommends