Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

കേന്ദ്ര സര്‍വീസില്‍ സ്റ്റെനോഗ്രാഫര്‍ ആകാം ; 2006 ഒഴിവുകള്‍......ഓഗസ്റ്റ് 17 വരെ അപേക്ഷിക്കാം

01 AUGUST 2024 07:42 PM IST
മലയാളി വാര്‍ത്ത


സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു..കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകളിലേക്കും സ്ഥാപനങ്ങളിലേക്കും സ്റ്റെനോഗ്രാഫര്‍മാരെ തിരഞ്ഞെടുക്കുന്നതിനായി നടത്തുന്ന പൊതുപരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷ നൽകാം . ഗ്രേഡ്-സി (ഗ്രൂപ്പ് ബി), ഗ്രേഡ്-ഡി (ഗ്രൂപ്പ് സി) വിഭാഗം തസ്തികകളിലായുള്ള 2006 ഒഴിവിലേക്കാണ് ഇപ്പോൾ അപേക്ഷിക്കാവുന്നത് . ജോലി ഒഴിവുകൾ ഇനിയും കൂടാൻ സാധ്യതയുണ്ട് . പരീക്ഷയ്ക്ക് കേരളത്തില്‍ ആറ് കേന്ദ്രങ്ങളുണ്ടാവും. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായിരിക്കും പരീക്ഷ. ഓണ്‍ലൈനായി അപേക്ഷിക്കണം.

അംഗീകൃത ബോര്‍ഡ്/ സര്‍വകലാശാലകളില്‍നിന്ന് 7.08.2024-ന് മുന്‍പായി നേടിയ പന്ത്രണ്ടാംക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം ആയ യോഗ്യത ഉണ്ടായിരിക്കണം .

ഗ്രേഡ്-സി: തസ്തികയിലേക്ക് 01.08.2024-ന് 18-30 വയസ്സ് വരെയും ഗ്രേഡ്-ഡി: തസ്തികയിലേക്ക് 01.08.2024-ന് 18-27 വയസ്സ് വരെയും അപേക്ഷിക്കാം
ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും ഒ.ബി.സി.വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഇളവുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് ജനറല്‍-10 വര്‍ഷം, എസ്.സി., എസ്.ടി.-15 വര്‍ഷം, ഒ.ബി.സി.-13 വര്‍ഷം എന്നിങ്ങനെയാണ് വയസ്സിളവ്. വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും.
വിധവകള്‍ക്കും പുനര്‍വിവാഹിതരാവാത്ത വിവാഹമോചിതകള്‍ക്കും ഗ്രൂപ്പ് സി വിഭാഗത്തിലെ ഒഴിവുകളിലേക്ക് 35 വയസ്സുവരെ (എസ്.സി., എസ്.ടി.ക്കാര്‍ക്ക് 40 വയസ്സുവരെ) അപേക്ഷിക്കാം.

ഒബ്ജക്ടീവ് മാതൃകയില്‍ നടത്തുന്ന 200 മാര്‍ക്കിന്റെ കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയ്ക്ക് രണ്ട് മണിക്കൂറാണ് പരീക്ഷാസമയം. സ്‌ക്രൈബിന്റെ സഹായം ആവശ്യമുള്ളവര്‍ക്ക് 40 മിനിറ്റ് കൂടി അധികം ലഭിക്കും. ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് കോംപ്രിഹെന്‍ഷന്‍-100, ജനറല്‍ ഇന്റലിജന്‍സ് ആന്‍ഡ് റീസണിങ്-50, ജനറല്‍ അവേര്‍നെസ്- 50 എന്നിങ്ങനെയാണ് ഓരോ വിഷയത്തിനുമുള്ള മാര്‍ക്കുകള്‍. ചോദ്യങ്ങള്‍ ഇംഗ്ലീഷിലോ ഹിന്ദിയിലോ ലഭിക്കും. തെറ്റുത്തരത്തിന് നാലിലൊന്ന് നെഗറ്റീവ് മാര്‍ക്കുണ്ടാവും. .

കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ സ്റ്റെനോഗ്രഫിയിലെ സ്‌കില്‍ ടെസ്റ്റ് കൂടി അഭിമുഖീകരിക്കണം. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലൊന്നിലായിരിക്കും സ്‌കില്‍ ടെസ്റ്റ് നടത്തുക. ഭാഷ ഉദ്യോഗാര്‍ഥിക്ക് തിരഞ്ഞെടുക്കാം.

കേരളത്തില്‍ എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രമുണ്ടാവും. പരീക്ഷാകേന്ദ്രങ്ങളുടെ കോഡ്, റീജണല്‍ ഓഫീസുകളുടെ വിലാസം എന്നിവ വെബ്സൈറ്റിലെ വിജ്ഞാപനത്തില്‍ ലഭിക്കും.

വനിതകള്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും ഫീസ് ഇല്ല. മറ്റുള്ളവര്‍ 100 രൂപ ഓണ്‍ലൈനായി അടയ്ക്കണം. ഓഗസ്റ്റ് 18 (രാത്രി 11 മണി) വരെ ഫീസ് അടയ്ക്കാം.

 

എസ്.എസ്.സി.യുടെ പുതിയ വെബ്സൈറ്റായ https://ssc.gov.in. വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഒറ്റത്തവണ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് അപേക്ഷിക്കേണ്ടത്. പഴയ വെബ്സൈറ്റില്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ ചെയ്തവരും പുതിയ വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷന്‍ ചെയ്തശേഷം വേണം അപേക്ഷിക്കാന്‍.

തത്സമയം എടുക്കുന്ന ഫോട്ടോ, ഒപ്പ്, എന്നിവ വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിട്ടുള്ള മാതൃകയില്‍ അപ്ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 17 രാത്രി 11 മണി വരെ. അപേക്ഷയില്‍ തിരുത്തല്‍ വരുത്തേണ്ടവര്‍ക്ക് ഓഗസ്റ്റ് 27, 28 തീയതികളില്‍ സമയം അനുവദിച്ചിട്ടുണ്ട്. ഇതിന് ഫീ ഈടാക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (1 hour ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (1 hour ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (1 hour ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (2 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (2 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (2 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (2 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (3 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (3 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (3 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (4 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (7 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (9 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (9 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (10 hours ago)

Malayali Vartha Recommends