Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

എസ്ബിഐയില്‍ 17,140 ഒഴിവ്

15 APRIL 2016 08:30 AM IST
മലയാളി വാര്‍ത്ത.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്ലറിക്കല്‍ കേഡറിലെ ജൂനിയര്‍ അസോഷ്യേറ്റ് (കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്‍ഡ് സെയില്‍സ്), ജൂനിയര്‍ അഗ്രികള്‍ചറല്‍ അസോഷ്യേറ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 17,140 ഒഴിവുകളാണുള്ളത്. കേരളത്തില്‍ രണ്ട് തസ്തികകളിലുമായി 294 ഒഴിവുകളുണ്ട്. ഓണ്‍ലൈനില്‍ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 25.
ജൂനിയര്‍ അസോഷ്യേറ്റ് (കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്‍ഡ് സെയില്‍സ്) തസ്തികയില്‍ 10,726 ഒഴിവുകളും ജൂനിയര്‍ അഗ്രികള്‍ചറല്‍ അസോഷ്യേറ്റ് തസ്തികയില്‍ 3008 ഒഴിവുകളുമാണുള്ളത്. ജൂനിയര്‍ അസോഷ്യേറ്റ് (കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്‍ഡ് സെയില്‍സ്) തസ്തികയിലെ 3218 ബാക്ക്‌ലോഗ് ഒഴിവുകളിലേയ്ക്കും 188 സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് ഒഴിവുകളിലേയ്ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒരു തസ്തികയിലേക്ക് മാത്രം അപേക്ഷിക്കുക. ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക/ പ്രാദേശിക ഭാഷയില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം.
ശമ്പളം: 11765 -31540 രൂപ
വിദ്യാഭ്യാസ യോഗ്യത (2016 ജൂണ്‍ 30ന്)
ജൂനിയര്‍ അസോഷ്യേറ്റ് : ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യം.
ജൂനിയര്‍ അഗ്രികള്‍ചറല്‍ അസോഷ്യേറ്റ് : അഗ്രികള്‍ചര്‍ അല്ലെങ്കില്‍ അഗ്രികള്‍ചറല്‍ അനുബന്ധ വിഷയത്തില്‍ ബിരുദം.
പ്രായം: 01-04-2016ല്‍ 20 - 28. അപേക്ഷകര്‍ 1988 ഏപ്രില്‍ രണ്ടിനു മുന്‍പോ 1996 ഏപ്രില്‍ ഒന്നിനു ശേഷമോ ജനിച്ചവരാകരുത്. ഇളവുകള്‍ ചട്ടപ്രകാരം.
തിരഞ്ഞെടുപ്പ്: പ്രിലിമിനറി, മെയിന്‍ പരീക്ഷകളുണ്ടാകും. മേയ് / ജൂണില്‍ പ്രിലിമിനറി പരീക്ഷ നടക്കും. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ പരീക്ഷയില്‍ ഇംഗ്ലിഷ് ലാംഗ്വേജ്, ന്യൂമെറിക്കല്‍ എബിലിറ്റി, റീസനിങ് എബിലിറ്റി എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള 100 ഒബ്‌ജെക്ടീവ് ചോദ്യങ്ങളാണ്.
പ്രിലിമിനറി പരീക്ഷയ്ക്കു ശേഷം ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് മെയിന്‍ പരീക്ഷ നടത്തും.
ഒബ്ജക്റ്റീവ് മാതൃകയിലുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഓണ്‍ലൈന്‍ വഴിയുള്ള മെയിന്‍ പരീക്ഷ. പരീക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക.
എഴുത്തുപരീക്ഷയ്ക്ക് ശേഷം ഇന്റര്‍വ്യൂ നടത്തും. പ്രാദേശിക ഭാഷാപരിജ്ഞാനം പരിശോധിക്കാന്‍ ലാംഗ്വേജ് ടെസ്റ്റും നടത്തും.
കേരളത്തില്‍ (സ്‌റ്റേറ്റ് കോഡ്: 25) കൊച്ചി, കോട്ടയം, ആലപ്പുഴ, കൊല്ലം, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രമുണ്ട്.
പട്ടികജാതി/വര്‍ഗം/ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്ക് പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിങ്ങിന് സൗകര്യമുണ്ട്. കേരളത്തില്‍ എറണാകുളത്താണ് പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിങ്ങുള്ളത്.
അപേക്ഷാ ഫീസ്: 600 രൂപ. പട്ടികവിഭാഗം, വിമുക്തഭടന്‍, വികലാംഗര്‍ക്ക് 100 രൂപ മതി. ഓണ്‍ലൈന്‍ രീതിയിലൂടെ ഫീസ് അടയ്ക്കണം.
അപേക്ഷിക്കേണ്ട വിധം  www.sbi.co.in , www.statebankofindia.com എന്നീ വെബ്‌സൈറ്റുകളിലൂടെ ഓണ്‍ലൈന്‍ അപേക്ഷ അയയ്ക്കാം. അപേക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.



 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (5 minutes ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (25 minutes ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (56 minutes ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (1 hour ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (1 hour ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (1 hour ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (2 hours ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (2 hours ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (2 hours ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (2 hours ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (3 hours ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (3 hours ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (3 hours ago)

  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു.... എതിരാളികള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്  (3 hours ago)

തൊഴിൽവിജയവും പുത്തൻ അവസരങ്ങളും ഒത്തുചേരുന്ന ശുഭ വാരം  (3 hours ago)

Malayali Vartha Recommends