Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം

28 JUNE 2026 08:18 PM IST
മലയാളി വാര്‍ത്ത

റെയിൽവേയിൽ സെക്ഷൻ കൺട്രോളർ തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 119 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യൻ റെയിൽവേയിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന ബിരുദധാരികൾക്ക് മികച്ച അവസരമാണിത്. വിവിധ റെയിൽവേ സോണുകളിലായാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓൺലൈൻ വഴി അപേക്ഷകൾ ജൂലൈ 15 മുതൽ സമർപ്പിക്കാം.  റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (RRB) വഴിയാണ് ഈ തസ്തികയിലേക്ക് നിയമനം നടക്കുന്നത്. സതേൺ റെയിൽവേയിൽ തിരുവനന്തപുരം ഉൾപ്പെടെയുള്ള ഡിവിഷനുകളിൽ ഇതിനായി ഒഴിവുകൾ വരാറുണ്ട്

(2026 ജൂലൈ 1-ന് അടിസ്ഥാനമാക്കി 20 മുതൽ 33 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം .  സംവരണ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും

സെക്ഷൻ അനുസരിച്ചുള്ള ഒഴിവുകൾ
സെൻട്രൽ റെയിൽവേ – 8

ഈസ്റ്റ് കോസ്റ്റ് റെയിൽവേ – 6

ഈസ്റ്റ് സെൻട്രൽ റെയിൽവേ – 17

ഈസ്റ്റേൺ റെയിൽവേ – 7

നോർത്ത് സെൻട്രൽ റെയിൽവേ – 2

നോർത്ത് ഈസ്റ്റേൺ റെയിൽവേ – 5

നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേ – 6

നോർത്തേൺ റെയിൽവേ – 8

സൗത്ത് സെൻട്രൽ റെയിൽവേ – 5

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ – 2

സൗത്ത് ഈസ്റ്റേൺ റെയിൽവേ – 14

സൗത്തേൺ റെയിൽവേ – 13

സൗത്ത് വെസ്റ്റേൺ റെയിൽവേ – 8

വെസ്റ്റ് സെൻട്രൽ റെയിൽവേ – 5

വെസ്റ്റേൺ റെയിൽവേ – 13.

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ഏഴാം ശമ്പള കമ്മീഷൻ പ്രകാരമുള്ള ലെവൽ-6 പേ സ്കെയിലിൽ നിയമനം ലഭിക്കും. പ്രാരംഭ അടിസ്ഥാന ശമ്പളം ₹35,400 ആയിരിക്കും. കേന്ദ്ര സർക്കാർ ജോലിയായതിനാൽ മറ്റ് അലവൻസുകളും ആനുകൂല്യങ്ങളും ലഭിക്കും. ഈ തസ്തികയ്ക്ക് അപേക്ഷിക്കുന്നവർ A-2 മെഡിക്കൽ സ്റ്റാൻഡേർഡ് പാലിക്കേണ്ടതാണ്

അപേക്ഷ സമർപ്പിക്കേണ്ട വിധം
ആർആർബിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

CEN 03/2026 സെക്ഷൻ കൺട്രോളർ റിക്രൂട്ട്മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഇ-മെയിൽ ഐഡിയും മൊബൈൽ നമ്പറും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.

അപേക്ഷാ ഫോം പൂരിപ്പിക്കുക.

ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.

അപേക്ഷാ ഫീസ് അടയ്ക്കുക (ബാധകമെങ്കിൽ).

അപേക്ഷ സമർപ്പിച്ച് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.

.വിജ്ഞാപനത്തിന്റെ പൂർണ്ണരൂപം റെയിൽവേ ഉടൻ പുറത്തിറക്കും. കൂടുതൽ വിവരങ്ങൾക്കായി റെയിൽവെയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (5 minutes ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (26 minutes ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (41 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (1 hour ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (1 hour ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (1 hour ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (2 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (2 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (2 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (2 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (3 hours ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (3 hours ago)

രാത്രിക്ക് രാത്രി മഴ പെയ്തിറങ്ങി..പക്ഷെ പ്രവചനം തെറ്റി..! എല്ലാം മാറി.. ഇനി സംഭവിക്കുന്നത്  (3 hours ago)

നിയമവും നടപടിക്രമങ്ങളും പാലിച്ചാൽ പങ്കാളികളിൽ ഒരാൾ ഇന്ത്യനായിരിക്കണമെന്ന നിബന്ധന ഇല്ലാതെ തന്നെ വിദേശ പൗരർക്ക് സ്‌പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് ഡൽഹി ഹൈക്കോടതി  (3 hours ago)

Malayali Vartha Recommends