Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡി.ആര്‍.ഡി.ഒയില്‍ 163 ഒഴിവ്

17 JULY 2016 11:17 AM IST
മലയാളി വാര്‍ത്ത

ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ) റിക്രൂട്ട്‌മെന്റ് ആന്‍ഡ് അസസ്‌മെന്റ് സെന്റര്‍, സയന്റിസ്റ്റ് 'ബി' തസ്തികയിലേക്കും എയ്‌റോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് ഏജന്‍സി സയന്റിസ്റ്റ്/എന്‍ജിനീയര്‍ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു.
യോഗ്യരായവര്‍ക്ക് ഈ മാസം 20 മുതല്‍ ആഗസ്റ്റ് 10 വരെ അപേക്ഷിക്കാം.
ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് (40), മെക്കാനിക്കല്‍ (35), കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് (26), മാത്തമാറ്റിക്‌സ് (7), ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് (10), ഫിസിക്‌സ് (6), കെമിക്കല്‍ എന്‍ജിനീയറിങ് (9), കെമിസ്ട്രി (5), ടെക്‌സ്‌റ്റൈല്‍ എന്‍ജിനീയറിങ് (2), സിവില്‍ (8), മെറ്റീരിയല്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് (1) എന്നിങ്ങനെയാണ് ഗേറ്റ് സ്‌കോര്‍ അനുസരിച്ച് നിയമനം നടത്തുന്ന ഒഴിവുകള്‍.
അഗ്രികള്‍ചര്‍ സയന്‍സ് (1), അനിമല്‍ സയന്‍സ് (1), കോഗ്‌നറ്റിവ് സയന്‍സ് (1), ബയോമെഡിക്കല്‍ എന്‍ജിനീയറിങ് (1), ഫയര്‍ടെക് സേഫ്റ്റി എന്‍ജിനീയറിങ് (5) എന്നീ തസ്തികകളിലേക്ക് യോഗ്യതാപരീക്ഷയുടെ മാര്‍ക്ക് അനുസരിച്ചാണ് തെരഞ്ഞെടുപ്പ്.
ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിങ് ബിരുദമാണ് ഗേറ്റ് വഴി തെരഞ്ഞെടുക്കുന്ന തസ്തികകളുടെ യോഗ്യത. അഗ്രികള്‍ചര്‍ സയന്‍സ്, അനിമല്‍ സയന്‍സ്, കോഗ്‌നറ്റിവ് സയന്‍സ് തസ്തികകളില്‍ ബിരുദാനന്തര ബിരുദവും ബയോമെഡിക്കല്‍ സയന്‍സ്, ഫയര്‍ടെക് സേഫ്റ്റി എന്‍ജിനീയറിങ് എന്‍ജിനീയറിങ് ബിരുദവുമാണ് ആവശ്യം. അപേക്ഷകര്‍ ഒന്നാം ക്‌ളാസോടെ വിജയിച്ചിരിക്കണം.
അപേക്ഷിക്കേണ്ട രീതി:
100 രൂപ അപേക്ഷാ ഫീസ് ഓണ്‍ലൈനായി അടക്കാം. എസ്.സി/എസ്.ടി/ഭിന്നശേഷിക്കാര്‍/സ്ത്രീകള്‍ക്ക് ഫീസില്ല. www.rac.gov.in     എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. വിശദവിവരം വെബ്‌സൈറ്റില്‍ ലഭിക്കും.

 


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (3 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (4 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (5 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (7 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (7 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (7 hours ago)

Malayali Vartha Recommends