Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വിസ് പരീക്ഷക്ക് അപേക്ഷിക്കാം

19 JULY 2016 12:43 PM IST
മലയാളി വാര്‍ത്ത

യൂനിയന്‍ പബ്‌ളിക് കമീഷന്‍ നടത്തുന്ന കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വിസ് പരീക്ഷക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 413 ഒഴിവുകളാണുള്ളത്.
ഇന്ത്യന്‍ മിലിട്ടറി അക്കാദമി ഡറാഡൂണ്‍ (150), ഏഴിമല നാവിക അക്കാദമി (45), ഹൈദരാബാദ് എയര്‍ഫോഴ്‌സ് അക്കാദമി (32), ഓഫിസേഴ്‌സ് ട്രെയ്‌നിങ് അക്കാദമി ചെന്നൈ (175), ഓഫിസേഴ്‌സ് ട്രെയ്‌നിങ് അക്കാദമി ചെന്നൈ എസ്.എസ്.സി സ്ത്രീകള്‍ (11) എന്നിങ്ങനെയാണ് ഒഴിവുകള്‍.
എഴുത്തുപരീക്ഷ, ബുദ്ധിപരിശോധന, വ്യക്തിത്വ പരിശോധന, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഒക്ടോബര്‍ പത്തിനാണ് എഴുത്തുപരീക്ഷ നടക്കുക. ഡിസംബറോടെ ഫലം പ്രഖ്യാപിച്ച ശേഷം 2017 ഫെബ്രുവരി അവസാന വാരമോ മേയ് അവസാന വാരമോ അഭിമുഖം നടക്കും.
എഴുത്ത് പരീക്ഷക്ക് തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാര്‍ക്കുണ്ടായിരിക്കും.ചെന്നൈ, ബംഗളൂരു, ഡല്‍ഹി തുടങ്ങി 41 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുക.
കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവുമാണ് പരീക്ഷാകേന്ദ്രങ്ങള്‍.
ഇന്ത്യന്‍ മിലിട്ടറി അക്കാദമി: അംഗീകൃത സര്‍വകലാശാല ബിരുദം/ തത്തുല്യം1998 ജൂലൈ ഒന്നിനും 1993 ജൂലൈ രണ്ടിനുമിടയില്‍ ജനിച്ചവരായിരിക്കണം.
ഇന്ത്യന്‍ നേവല്‍ അക്കാദമി: അംഗീകൃത സര്‍വകലാശാല/സ്ഥാപനത്തില്‍നിന്ന് എജിനീയറിങ് ബിരുദം1998 ജൂലൈ ഒന്നിനും 1993 ജൂലൈ രണ്ടിനുമിടയില്‍ ജനിച്ചവരായിരിക്കണം.
എയര്‍ഫോഴ്‌സ് അക്കാദമി: 10+2 തലത്തില്‍ ഫിസിക്‌സ്, മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച് ബിരുദം/എന്‍ജിനീയറിങ് ബിരുദം1997 ജൂലൈ ഒന്നിനും 1993 ജൂലൈ രണ്ടിനുമിടയില്‍ ജനിച്ചവരായിരിക്കണം.
ഓഫിസേഴ്‌സ് ട്രെയിനിങ്
അക്കാദമി: അംഗീകൃത സര്‍വകലാശാല ബിരുദംപുരുഷന്മാര്‍ 1992 ജൂലൈ രണ്ടിനും 1998 ജൂലൈ ഒന്നിനുമിടയില്‍, അവിവാഹിതരായ സ്ത്രീകള്‍1992 ജൂലൈ രണ്ടിനും 1998 ജൂലൈ ഒന്നിനുമിടയില്‍ ജനിച്ചവരായിരിക്കണം.
അപേക്ഷാഫീസ്: 200 രൂപ നെറ്റ്ബാങ്കിങ് വഴി ഏതെങ്കിലും എസ്.ബി.ഐ/എസ്.ബി.ടി/സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍/സ്‌റ്റേറ്റ് ബാങ്ക് ഓഫ് ജയ്പുര്‍/സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്/സ്‌റ്റേറ്റ് ബാങ്ക് ഓഫ് പട്യാല എന്നിവിടങ്ങളില്‍ അടക്കാം.
അപേക്ഷിക്കേണ്ട വിധം: www.upsc.gov.in  എന്ന വെബ്‌സൈറ്റില്‍ ‘Online Application for Various Examinations of UPSC’  എന്ന ലിങ്കില്‍ ക്‌ളിക് ചെയ്ത് അപേക്ഷിക്കേണ്ട പോസ്റ്റ് തെരഞ്ഞെടുത്ത് വ്യക്തിഗത വിവരങ്ങള്‍ ചേര്‍ത്ത ശേഷം സബ്മിറ്റ് ചെയ്യുക.
ഒന്നാംഘട്ട രജിസ്‌ട്രേഷന്‍ നടത്തിയാല്‍ ലഭിക്കുന്ന ഐ.ഡി കുറിച്ചെടുക്കുക. ഫീസ് അടച്ച ശേഷം രണ്ടാമത്തെ ഘട്ടം പൂരിപ്പിക്കുക. സബ്മിറ്റ് ചെയ്ത അപേക്ഷയുടെ പകര്‍പ്പ് ഭാവിയിലെ ഉപയോഗത്തിനായി എടുത്ത് സൂക്ഷിക്കുക. അവസാന തീയതി: ആഗസ്റ്റ് 12.




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (3 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (5 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (7 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (7 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (7 hours ago)

Malayali Vartha Recommends