Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്‍ഡി ക്ലാര്‍ക്ക്: വിജ്ഞാപനം ആറു മാസത്തേക്കു മാറ്റിവച്ചു

20 JULY 2016 11:34 AM IST
മലയാളി വാര്‍ത്ത.

വിവിധ വകുപ്പുകളിലെ എല്‍ഡി ക്ലാര്‍ക്ക് തസ്തികയിലേക്കു വിജ്ഞാപനം ഇറക്കുന്നതു മാറ്റിവയ്ക്കാന്‍ പിഎസ്സി യോഗം തീരുമാനിച്ചു. എല്‍ഡി ക്ലാര്‍ക്ക് പരീക്ഷ നടത്തുന്നതിനു 15 മുതല്‍ 18 കോടി വരെ രൂപ ചെലവു വരുമെന്നു യോഗം വിലയിരുത്തി. കഴിഞ്ഞ എല്‍ഡി ക്ലാര്‍ക്ക് റാങ്ക് പട്ടിക നേരത്തെ നിലവില്‍ വന്നെങ്കിലും അതില്‍ നിന്നു നിയമനം തുടങ്ങിയിട്ടു നാലു മാസമേ ആയിട്ടുള്ളൂവെന്നു പിഎസ്!സി അംഗങ്ങളില്‍ ഒരു വിഭാഗം ചൂണ്ടിക്കാട്ടി.
തൊട്ടുമുന്‍പുള്ള പട്ടികയില്‍ നിന്നു സൂപ്പര്‍ ന്യൂമററി തസ്തികകളിലേക്കു നിയമനം നടത്തിയതിനാല്‍ ഈ പട്ടികയില്‍ ഉള്ളവര്‍ക്കു കാര്യമായ പ്രയോജനം ലഭിച്ചിട്ടില്ല. പിഎസ്!സി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ധൃതി പിടിച്ച് ഉടന്‍ വിജ്ഞാപനം ഇറക്കേണ്ടെന്നും ആറു മാസം കഴിയട്ടെയെന്നും ഇവര്‍ വാദിച്ചു.
ചൂടേറിയ ചര്‍ച്ചകള്‍ക്കു ശേഷം വിജ്ഞാപനം ഇറക്കുന്നതു തല്‍ക്കാലം മാറ്റിവയ്ക്കാന്‍ യോഗം തീരുമാനിക്കുകയായിരുന്നു.പോളിടെക്‌നിക് ലക്ചറര്‍ (ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്), ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍, മില്‍മയില്‍ ടെക്‌നീഷ്യന്‍ ഗ്രേഡ്-2, ജൂനിയര്‍ അസിസ്റ്റന്റ് , എച്ച്എസ്എ അറബിക് തുടങ്ങിയ തസ്തികകളിലേക്കു വിജ്ഞാപനം ഇറക്കാനും യോഗം തീരുമാനിച്ചു.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലേക്കു വര്‍ഷം തോറും നിയമനം നടത്താന്‍ തയാറാണെന് സര്‍ക്കാരിനെ അറിയിക്കും. എച്ച്എസ്എ സോഷ്യല്‍ സ്റ്റഡീസ് തസ്തികയില്‍ നിയമിക്കുന്നതിനു ബിഎഡ് ഹിസ്റ്ററിക്കാരെ ലഭിക്കാത്തതിനാല്‍ യോഗ്യത ബിഎഡ് സോഷ്യല്‍ സയന്‍സ് എന്നു സ്‌പെഷല്‍ റൂളില്‍ ഭേദഗതി ചെയ്യുന്നതിനു സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്യും.
പിഎസ് സിയിലെ സാങ്കേതിക വിഭാഗം തസ്തികകള്‍ക്കു ചട്ടം രൂപീകരിക്കും. ഈ വിഷയം ഉപസമിതിയുടെ പരിഗണനയ്ക്കുവിട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (5 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (7 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (7 hours ago)

Malayali Vartha Recommends