Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്റലിജന്‍സ് ബ്യൂറോയില്‍ 209 സെക്യൂരിറ്റി അസിസ്റ്റന്റ്

20 JULY 2016 12:40 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്റലിജന്‍സ് ബ്യൂറോ സെക്യൂരിറ്റി അസിസ്റ്റന്റ് (മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്) തസ്തികയിലെ 209 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ 35 ഇന്റലിജന്‍സ് കേന്ദ്രങ്ങളിലായിരിക്കും(SIBs)നിയമനം.

തിരുവനന്തപുരത്ത് എട്ട് ഒഴിവുകള്‍. സെക്യൂരിറ്റി അസിസ്റ്റന്റ് (മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്) പരീക്ഷ 2016ന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. എംപ്ലോയ്‌മെന്റ് ന്യൂസ് നമ്പര്‍: 16/32/Central Government/Recruitment/ 10th/Other/ Permanent|/Delhi.തസ്തിക: സെക്യൂരിറ്റി അസിസ്റ്റന്റ് (മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട്).ശമ്പളം: 5200-20200 രൂപ. ഗ്രേഡ് പേ 2000 രൂപ. ഒഴിവ്:209.യോഗ്യത: (1) മെട്രിക്കുലേഷന്‍/തത്തുല്യം. (2) മോട്ടോര്‍ കാര്‍ ഡ്രൈവിങ് ലൈസന്‍സ് (ന്തപ്പര്‍). (3) മോട്ടോര്‍ മെക്കാനിസം പരിജ്ഞാനം. (4) മോട്ടോര്‍ കാര്‍ ഡ്രൈവിങ്ങില്‍ ഒരുവര്‍ഷ പ്രവൃത്തിപരിചയം.

പ്രായപരിധി : 30 വയസ്. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്ക് 5 വര്‍ഷവും ഒ.ബി.സി.ക്കാര്‍ക്ക് 3 വര്‍ഷവും ഇളവു ലഭിക്കും.മറ്റു വയസിളവുകള്‍ ചട്ടപ്രകാരം.ഏതെങ്കിലും ഒരു എസ്.ഐ.ബിയിലെ ഒഴിവിലേക്ക് മാത്രമെ അപേക്ഷിക്കാനാവൂ. കൂടാതെ അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടായിരിക്കണം. വികലാംഗര്‍ അപേക്ഷിക്കേണ്ട.ഫീസ്: 50 രൂപ (ജനറല്‍ ആന്‍ഡ് ഒ.ബി.സി.),എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്കും വനിതകള്‍ക്കും ഫീസില്ല.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയത്തു ലഭിക്കുന്ന ചലാന്റെ പ്രിന്റൗട്ടെടുത്ത് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ബ്രാഞ്ചില്‍ ഫീസടയ്ക്കണം. ഫീസ് അടയ്ക്കാനുള്ള അവസാന തീയതി: ഓഗസ്റ്റ് 9.സ്‌കില്‍ ടെസ്റ്റ് (ഡ്രൈവിങ് ആന്‍ഡ് മോട്ടോര്‍ മെക്കാനിസം)100 മാര്‍ക്ക് (ഡ്രൈവിങ് 50 മാര്‍ക്ക് ആന്‍ഡ് മോട്ടോര്‍ മെക്കാനിസം 50 മാര്‍ക്ക്). ഡ്രൈവിങ് പരിജ്ഞാനവും വാഹനത്തിന്റെ ചെറിയ അറ്റകുറ്റപ്പണികള്‍ കൈകാര്യം ചെയ്യാനുള്ള പരിജ്ഞാനവും പരിശോധിക്കും.അപേക്ഷ: www.mha.nic.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി: ഓഗസ്റ്റ് 6.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (5 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (7 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (7 hours ago)

Malayali Vartha Recommends