Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വിസില്‍ 961 ഒഴിവ്

16 AUGUST 2016 02:51 PM IST
മലയാളി വാര്‍ത്ത

എയര്‍ഇന്ത്യ എന്‍ജിനീയറിങ് സര്‍വിസില്‍ എയര്‍ക്രാഫ്റ്റ് ടെക്‌നീഷ്യന്‍ തസ്തികയില്‍ 961 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി (31), എസ്.ടി (71), ഒ.ബി.സി (258), ജനറല്‍ (489) എന്നിങ്ങനെയാണ് ഒഴിവുകള്‍. അഞ്ച് വര്‍ഷത്തേക്ക് കരാര്‍ നിയമനമാണ്. പ്രകടനം അനുസരിച്ച് കരാര്‍ കാലാവധി നീട്ടും.
യോഗ്യത: ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അംഗീകരിച്ച സ്ഥാപനത്തില്‍നിന്ന് എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയറിങ്ങില്‍ 60 ശതമാനം മാര്‍ക്കോടെ ഡിപ്‌ളോമ.
പ്രായപരിധി: 2016 ജൂലൈ ഒന്ന് അടിസ്ഥാനത്തില്‍ ജനറല്‍ വിഭാഗത്തിലുള്ളവര്‍ 28 വയസ്സും ഒ.ബി.സി 31 വയസ്സും എസ്.സി/ എസ്.ടി 33 വയസ്സും കഴിയരുത്.
ശമ്പളം: ഒരു വര്‍ഷം പരിശീലന കാലയളവില്‍ 15000 രൂപ. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ എയര്‍ക്രാഫ്റ്റ് ടെക്‌നീഷ്യനായി നിയമിക്കും. മാസം 17,680 രൂപ ലഭിക്കും.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ന്യൂഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് പരീക്ഷ നടക്കുക. എന്നാല്‍, അപേക്ഷകരുടെ എണ്ണത്തിന് അനുസരിച്ച് പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റം വരുത്താനും സാധ്യതയുണ്ട്. അപേക്ഷാഫീസ്: 1000 രൂപ. എസ്.ബി.ഐ ചെലാന്‍ വഴി ഫീസ് അടക്കാം.
അപേക്ഷിക്കേണ്ട വിധം:www.airindia.in എന്ന വെബ്‌സൈറ്റ് വഴി ഈ മാസം 20 മുതല്‍ സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം.
അപേക്ഷയുടെ പകര്‍പ്പ്, ഫീസ് അടച്ചതിന്റെ ബാങ്ക് ചെലാന്‍, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം Post box no.12006, Cossipore Post Office, Kolkata700002 എന്ന വിലാസത്തില്‍ അയക്കണം.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 31. വിശദവിവരം വെബ്‌സൈറ്റില്‍ ലഭിക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (6 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (6 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (6 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (7 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (7 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (7 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (7 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (7 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (8 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (9 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (10 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (10 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (11 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (11 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (11 hours ago)

Malayali Vartha Recommends