Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

പൊതുമേഖലാ ബാങ്കുകളില്‍ 19243 ക്ലാര്‍ക്ക്

25 AUGUST 2016 10:42 AM IST
മലയാളി വാര്‍ത്ത

രാജ്യത്തെ 19 പൊതുമേഖലാ ബാങ്കുകളിലെ ക്ലാര്‍ക്ക് തസ്തികകളിലേക്കുള്ളപൊതുപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ബാങ്കിംഗ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐ.ബി.പി.എസ്) ആണ് പരീക്ഷ നടത്തുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ബാങ്കുകളിലായി ആകെ 19243 ഒഴിവുകളുണ്ട്.കേരളത്തില്‍ 842 ഒഴിവുകളാണുള്ളത്. രണ്ടുഘട്ടങ്ങളിലായി എഴുത്തുപരീക്ഷയില്‍ നേടുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന സ്‌കോര്‍ അനുസരിച്ചായിരിക്കും 2018 മാര്‍ച്ച് 31 വരെ ബാങ്കുകളിലേക്ക് നിയമനം.
നവംബര്‍, ഡിസംബര്‍ , ജനുവരി മാസങ്ങളിലായിരിക്കും പ്രിലിമിനറി, മെയിന്‍ ഓണ്‍ലൈന്‍ എഴുത്തുപരീക്ഷകള്‍. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍. അപേക്ഷ www.ibps.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം.
യോഗ്യത: അംഗീകൃത ബിരുദം. കമ്പ്യൂട്ടര്‍ ഓപ്പറേഷന്‍സ്/ലാഗ്വേജില്‍ സര്‍ട്ടിഫിക്കറ്റ്/ ഡിപ്‌ളോമ/ബിരുദം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ സ്കൂള്‍/കോളേജ് തലത്തില്‍ കമ്പ്യൂട്ടര്‍ ഒരു വിഷയമായി പഠിച്ചിരിക്കണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക ഭാഷ സംസാരിക്കാനും എഴുതാനും വായിക്കാനും കഴിയണം. 2016 സെപ്തംബര്‍ 12 എന്ന തീയതി അടിസ്ഥാനമാക്കിയാണ് യോഗ്യത കണക്കാക്കുന്നത്.
പ്രായം: 01.08.2016 ന് 20 28 വയസ്. എസ്.സി, എസ്.ടി, വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സിക്കാര്‍ക്ക് മൂന്നും വികലാംഗര്‍ക്ക് പത്തും വിമുക്തഭടര്‍ക്ക് അഞ്ചുംവര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവനുവദിക്കും.
അപേക്ഷാഫീസ്: 600 രൂപ. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്കും വികലാംര്‍ക്കും വിമുക്തഭടര്‍ക്കും 100 രൂപ.അപേക്ഷ ഓണ്‍ലൈനായി പൂരിപ്പിച്ചതിന് ശേഷം സബ്മിറ്റ്ബട്ടണ്‍ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് അപേക്ഷാഫോമില്‍ ഫീസ് അടയ്‌ക്കേണ്ട വഴി വ്യക്തമാകും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം മറ്റൊരു പേജ് കൂടി കാണിക്കും. അതില്‍ വിവരങ്ങള്‍ പൂരിപ്പിച്ച ശേഷം അവിടെ കാണുന്ന ലിങ്കിലൂടെ ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴിയോ മാസ്റ്റര്‍/വിസ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ഫീസ് അടയ്ക്കാം.

www.ibps.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍. അപേക്ഷകര്‍ ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിക്കുന്നതിന് മുന്‍പ് ഒപ്പും ഫോട്ടോയും സ്കാന്‍ ചെയ്ത് സേവ് ചെയ്തുവയ്ക്കണം. ഇവ അപേക്ഷയില്‍ അപ്ലോഡ് ചെയ്യേണ്ടതുണ്ട്.കോള്‍ലെറ്റര്‍: അപേക്ഷകര്‍ക്ക്പ്രിലിമിനറി പരീക്ഷയ്ക്കുള്ള കോള്‍ലെറ്ററും ഇന്‍ഫര്‍മേഷന്‍ ഹാന്‍ഡൗട്ടും നവംബര്‍ 18ന് ശേഷം www.ibps.in എന്ന വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തതെടുക്കാം.

എഴുത്തുപരീക്ഷയ്ക്ക് വരുമ്പോള്‍ കോള്‍ലെറ്ററിനൊപ്പം ഐഡന്റിറ്റി കാര്‍ഡിന്റെ ഒറിജിനലും ഫോട്ടോകോപ്പിയും കൊണ്ടുവരണം.രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒബ്ജക്ടീവ് പരീക്ഷയില്‍ റീസണിംഗ്, ഇംഗ്ലീഷ് ലാംഗ്വേജ്, ന്യുമറിക്കല്‍ എബിലിറ്റി എന്നിവയില്‍നിന്നുള്ള 100 മാര്‍ക്കിന്റെ ചോദ്യങ്ങളുണ്ടാവും.പ്രിലിമിനറി പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്കായിഡിസംബര്‍ 31, 2017 ജനുവരി 1 തീയതികളില്‍ മെയിന്‍ പരീക്ഷ നടക്കും.

റീസണിംഗ്, ഇംഗ്ലീഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപിറ്റിയൂഡ്, ജനറല്‍ അവയര്‍നെസ്, കമ്പ്യൂട്ടര്‍ നോളേജ് എന്നീ വിഷയങ്ങളില്‍ നിന്നായി 200 മാര്‍ക്കിന്റെ ചോദ്യങ്ങളുമുണ്ടാകും. രണ്ടുപരീക്ഷകള്‍ക്കും നെഗറ്റീവ് മാര്‍ക്കുണ്ടാവും. തെറ്റായ ഒരു ഉത്തരത്തിന് 0.25 മാര്‍ക്ക് കുറയും.കട്ട് ഒഫ് മാര്‍ക്ക് ദേശീയ ശരാശരി അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുക. മെയിന്‍ പരീക്ഷയിലും യോഗ്യത തെളിയിക്കുന്നവരെ അലോട്ട്മെന്റിനായി പരിഗണിക്കും. 2017 ഏപ്രിലില്‍ അലോട്ട്മെന്റ് നടക്കും.സൗജന്യ പരീക്ഷാപരിശീലനം: എസ്.സി/എസ്.ടി/ന്യൂനപക്ഷ വിഭാഗങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ പരീക്ഷാപരിശീലനത്തിന് അവസരമുണ്ട്.

കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവുമാണ് പരീക്ഷാപരിശീലന കേന്ദ്രങ്ങള്‍. ട്രെയിനിംഗ് സെന്ററുകളുടെ പൂര്‍ണ പട്ടിക വെബ്‌സൈറ്റില്‍ ലഭിക്കും.പരീക്ഷാകേന്ദ്രങ്ങള്‍: കേരളത്തിലെ പത്ത് കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തിലെ 218 കേന്ദ്രങ്ങളിലായാണ് പരീക്ഷ. കേരളത്തിന്റെസ്‌റ്റേറ്റ് കോഡ് 28 ആണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (11 minutes ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (31 minutes ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (46 minutes ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (59 minutes ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (1 hour ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (1 hour ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (1 hour ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (1 hour ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (1 hour ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (1 hour ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (1 hour ago)

മഴ തുടരും: ഡൽഹിയിൽ ഇന്ന് റെഡ് അലേർട്ട്;  (1 hour ago)

സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...  (1 hour ago)

മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് എപി സമസ്തയുടെ ബഹുജന സംഘടനയായ കേരള മുസ്ലിം ജമാ അത്ത്  (1 hour ago)

Malayali Vartha Recommends