Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിഎസ്എഫില്‍ എസ്.ഐ, കോണ്‍സ്റ്റബിള്‍: 176 ഒഴിവുകള്‍

26 AUGUST 2016 10:41 AM IST
മലയാളി വാര്‍ത്ത

അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: സപ്തംബര്‍ 19
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ (ബി.എസ്.എഫ്.) വാട്ടര്‍ വിങ്ങിലേക്ക് ഗ്രൂപ്പ് ബി, സി ടെക്‌നിക്കല്‍ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. 
സബ് ഇന്‍സ്‌പെക്ടര്‍(വര്‍ക്ക്‌ഷോപ്പ്, മാസ്റ്റര്‍, എന്‍ജിന്‍ ഡ്രൈവര്‍), ഹെഡ്‌കോണ്‍സ്റ്റബിള്‍ (മാസ്റ്റര്‍, എന്‍ജിന്‍ ഡ്രൈവര്‍, വര്‍ക്ക്‌ഷോപ്പ്), കോണ്‍സ്റ്റബിള്‍ (ക്രൂ) തസ്തികകളിലായി 176 ഒഴിവുകളുണ്ട്.
പുരുഷന്‍മാര്‍ക്ക് മാത്രം അപേക്ഷിക്കാം. തസ്തികയും യോഗ്യതയും
സബ് ഇന്‍സ്‌പെക്ടര്‍ (മാസ്റ്റര്‍): പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യം, കേന്ദ്ര/സംസ്ഥാന ഉള്‍നാടന്‍ ജലഗതാഗതവകുപ്പ്/മെര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അനുവദിച്ച സെക്കന്‍ഡ് ക്ലാസ് മാസ്റ്റര്‍ സര്‍ട്ടിഫിക്കറ്റ്. സബ്ഇന്‍സ്‌പെക്ടര്‍ (എന്‍ജിന്‍ ഡ്രൈവര്‍): പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യം, കേന്ദ്ര/സംസ്ഥാന ഉള്‍നാടന്‍ ജലഗതാഗതവകുപ്പ്/മെര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അനുവദിച്ച ഫസ്റ്റ് ക്ലാസ് എന്‍ജിന്‍ ഡ്രൈവര്‍ സര്‍ട്ടിഫിക്കറ്റ്. ഹെഡ് കോണ്‍സ്റ്റബിള്‍ (മാസ്റ്റര്‍): എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യം, സെരാംഗ് സര്‍ട്ടിഫിക്കറ്റ്. 
ഹെഡ് കോണ്‍സ്റ്റബിള്‍ (എന്‍ജിന്‍ ഡ്രൈവര്‍): എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യം, സെക്കന്‍ഡ് ക്ലാസ് എന്‍ജിന്‍ ഡ്രൈവര്‍ സര്‍ട്ടിഫിക്കറ്റ്. ഹെഡ് കോണ്‍സ്റ്റബിള്‍ (വര്‍ക്ക്‌ഷോപ്പ്): എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യം, മോട്ടോര്‍ മെക്കാനിക്ക്/മെഷിനിസ്റ്റ്/വെല്‍ഡര്‍/കാര്‍പ്പന്ററി/
ഇലക്ട്രീഷ്യന്‍/ഫിറ്റര്‍/കണ്ടീഷര്‍ ടെക്‌നീഷ്യന്‍/ഇലക്ട്രോണിക്‌സ്/പ്ലമ്പിങ്/അപ്‌ഹോള്‍സ്റ്ററി/പെയിന്റിങ് ട്രേഡില്‍ ഐ.ടി.ഐ. ഡിപ്ലോമ. 
കോണ്‍സ്റ്റബിള്‍ (ക്രൂ): എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യം. 265 എച്ച്.പി.യില്‍ കുറഞ്ഞ ബോട്ടില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം. നീന്തല്‍ അറിയുമെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്. നിര്‍ദിഷ്ട ശാരീരികയോഗ്യതയും വേണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.bsf.nic.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (6 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (6 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (6 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (7 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (7 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (7 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (7 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (7 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (8 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (9 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (10 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (10 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (11 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (11 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (11 hours ago)

Malayali Vartha Recommends