Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...


തെരച്ചിലിനൊടുവിൽ..... ആലപ്പുഴയിൽ നിന്നും കാണാതായ പൊലീസുദ്യോഗസ്ഥൻ മരിച്ച നിലയിൽ...


ഏഴ് വിഭാ​ഗം ബസുകളിൽ സ്ത്രീകൾക്ക് ഇനി സൗജന്യ യാത്ര... ബസുകളുടെ പട്ടിക പുറത്തിറക്കി കെഎസ്ആർടിസി ...


പസഫിക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസം ഔദ്യോഗികമായി സ്ഥിരീകരിച്ചു.... ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ന്യൂട്രലിൽ


ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി, മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിന് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ഇന്ന് തിരുവനന്തപുരത്തെത്തും.... നഗരത്തിൽ വൻ ​ഗതാ​ഗതക്രമീകരണം....

ഇരുപത് പൊതുമേഖലാ ബാങ്കുകളില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍

18 NOVEMBER 2016 04:13 PM IST
മലയാളി വാര്‍ത്ത

റിക്രൂട്ട്മെന്റിനുള്ള പൊതുപരീക്ഷയ്ക്ക് ഐബിപിഎസ് അപേക്ഷ ക്ഷണിച്ചു.
ഐടി ഓഫീസര്‍ (സ്കെയില്‍ 1), അഗ്രികള്‍ചര്‍ ഫീല്‍ഡ് ഓഫീസര്‍ (സ്കെയില്‍ 1) രാജ്ഭാഷാ അധികാരി (സ്കെയില്‍ 1), ലോ ഓഫീസര്‍ (സ്കെയില്‍ 1), എച്ച്ആര്‍/പേഴ്സണല്‍ ഓഫീസര്‍ (സ്കെയില്‍ 1), മാര്‍ക്കറ്റിങ് ഓഫീസര്‍ (സ്കെയില്‍ 1) എന്നീ സ്പെഷ്യലിസ്റ്റ് തസ്തികകളിലേക്കുള്ള നിയമനത്തിന് ഈ പരീക്ഷാ സ്കോര്‍ പരിഗണിക്കും. 4122 ഒഴിവ്.
അലഹബാദ് ബാങ്ക്, കനറ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, സിന്‍ഡിക്കറ്റ് ബാങ്ക്, യൂക്കോ, ആന്ധ്ര, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഐഒബി, ബാങ്ക് ഓഫ് ഇന്ത്യ, കോര്‍പറേഷന്‍, ഓറിയന്റല്‍, യൂണിയന്‍ ബാങ്ക്, യുണൈറ്റഡ്, ബാങ്ക് ഓഫ് ബറോഡ, ദേന, പഞ്ചാബ് നാഷണല്‍, വിജയ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, ഭാരതീയ മഹിളാ ബാങ്ക്, ഐഡിബിഐ ബാങ്ക് എന്നിവിടങ്ങളില്‍ പ്രൊബേഷണറി ഓഫീസര്‍ തസ്തികയ്ക്ക് യോഗ്യതാ മാനദണ്ഡമായി പരിഗണിക്കുന്ന പരീക്ഷയാണ്.
ഐടി ഓഫീസര്‍: കംപ്യൂട്ടര്‍ സയന്‍സ്/കംപ്യൂട്ടര്‍ അപ്ളിക്കേഷന്‍/ഐടി/ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ്/ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ്/ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനിയറിങ് ബിരുദം. അല്ലെങ്കില്‍ ബിരുദവും ഡൊയാക് ബി ലെവലും പാസാകണം. പ്രായം: 20-30 വയസ്സ്.
അഗ്രികള്‍ചര്‍
ഫീല്‍ഡ് ഓഫീസര്‍: നാലുവര്‍ഷ അഗ്രികള്‍ചര്‍ ബിരുദം. അല്ലെങ്കില്‍ ഹോര്‍ട്ടികള്‍ചര്‍/അനിമല്‍ ഹസ്ബന്‍ഡറി/വെറ്ററിനറി സയന്‍സ്/ഡെയ്റി സയന്‍സ്/അഗ്രികള്‍ചറല്‍ എന്‍ജിനിയറിങ്/ഫിഷറീസ് സയന്‍സ്/പിസി കള്‍ചര്‍/അഗ്രി. മാര്‍ക്കറ്റിങ് ആന്‍ഡ് കോ-ഓപ്പറേഷന്‍/കോ-ഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിങ്/അഗ്രോ-ഫോറസ്ട്രി/ഫോറസ്ട്രി/അഗ്രികള്‍ചര്‍ ബയോടെക്നോളജി/ഫുഡ് സയന്‍സ്/അഗ്രികള്‍ചര്‍ ബിസിനസ് മാനേജ്മെന്റ്/ഫുഡ് ടെക്നോളജി/ഡെയ്റി ടെക്നോളജി തുടങ്ങിയവ അനുബന്ധ വിഷയങ്ങളായി ബിരുദം. പ്രായം: 20-30 വയസ്സ്.
രാജ്ഭാഷാ അധികാരി: ഇംഗ്ളീഷ് ഒരു വിഷയമായി ബിരുദം പാസായശേഷം ഹിന്ദിയില്‍ ബിരുദാനന്തര ബിരുദം. അല്ലെങ്കില്‍ ഇംഗ്ളീഷും ഹിന്ദിയും വിഷയങ്ങളായി പഠിച്ച് ബിരുദം നേടിയശേഷം സംസ്കൃതത്തില്‍ ബിരുദാനന്തര ബിരുദം. പ്രായം: 20-30 വയസ്സ്.
ലോ ഓഫീസര്‍: നിയമത്തില്‍ ബിരുദവും ബാര്‍ കൌണ്‍സില്‍ അംഗത്വവും. പ്രായം 20-30 വയസ്സ്. എച്ച്ആര്‍/പേഴ്സണല്‍: ബിരുദവും പേഴ്സണല്‍ മാനേജ്മെന്റ്/ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/എച്ച്ആര്‍/എച്ച്ആര്‍ഡി/സോഷ്യല്‍വര്‍ക്ക്/ലേബര്‍ ലോയില്‍ ബിരുദാനന്തര ബിരുദം/ഡിപ്ളോമ. അല്ലെങ്കില്‍ എച്ച്ആര്‍ഡി സ്പെഷ്യലൈസേഷനോടെ മാനേജ്മെന്റ്/ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദം/ഡിപ്ളോമ.
മാര്‍ക്കറ്റിങ് ഓഫീസര്‍: മാര്‍ക്കറ്റിങ് സ്പെഷ്യലൈസേഷനോടെ എംബിഎ/രണ്ടുവര്‍ഷ പിജിഡിബിഎ/പിജിഡിബിഎം. പ്രായം 20-30 വയസ്സ്. എല്ലാ തസ്തികയ്ക്കും യോഗ്യതയും പ്രായവും കണക്കാക്കുന്നത് 2016 ഡിസംബര്‍ രണ്ട് അടിസ്ഥാനമാക്കിയാണ്. അപേക്ഷാഫീസ് 600 രൂപ. എസ്സി/എസ്ടി/വികലാംഗര്‍ എന്നിവര്‍ക്ക് 100 രൂപ. അപേക്ഷാഫീസ് ഓണ്‍ലൈനായി അടയ്ക്കണം.
www.ibps.in വെബ്സൈറ്റില്‍ വിജ്ഞാപനം വന്നശേഷം അപേക്ഷിക്കാം. നവംബര്‍ 16മുതല്‍ ഡിസംബര്‍ രണ്ടുവരെ അപേക്ഷിക്കാം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (7 minutes ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (24 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (37 minutes ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (39 minutes ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (57 minutes ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (10 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (10 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (10 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (10 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (10 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (11 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (11 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (11 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (11 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (12 hours ago)

Malayali Vartha Recommends