Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് 2017 ഫെബ്രുവരി 12ന്

04 DECEMBER 2016 12:34 PM IST
മലയാളി വാര്‍ത്ത

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് 2017 ഫെബ്രുവരി 12ന്
ഹയര്‍ സെക്കന്‍ഡറി, നോണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിര്‍ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) 2017 ഫെബ്രുവരി 12ന് നടത്തും. പ്രോസ്‌പെക്ടസും, സിലബസും എല്‍.ബി.എസ് സെന്ററിന്റെ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. ബിരുദാനന്തര ബിരുദ പരീക്ഷയില്‍ അന്‍പത് ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് അല്ലെങ്കില്‍ തത്തുല്യ ഗ്രേഡും, ബി.എഡും ആണ് അടിസ്ഥാന യോഗ്യത.
ചില പ്രത്യേക വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ് വേണമെന്ന നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എല്‍.റ്റി.റ്റി.സി, ഡി.എച്ച്.റ്റി തുടങ്ങിയ ട്രെയിനിങ് കോഴ്‌സുകള്‍ ബി.എഡിന് തുല്യമായി പരിഗണിക്കുന്നതല്ല. എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ബിരുദാനന്തര ബിരുദത്തിന് അഞ്ച് ശതമാനം മാര്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. അടിസ്ഥാന യോഗ്യതയില്‍ ഒന്നുമാത്രം നേടിയവര്‍ക്ക് താഴെ പറയുന്ന നിബന്ധനകള്‍ പ്രകാരം സെറ്റ് പരീക്ഷ എഴുതാം
പി.ജി. ബിരുദം മാത്രം നേടിയവര്‍ ബി.എഡ് കോഴ്‌സ് അവസാന വര്‍ഷം പഠിച്ചുകൊണ്ടിരിക്കുന്നവര്‍ ആയിരിക്കണം. അവസാന വര്‍ഷ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സ് പഠിക്കുന്നവര്‍ക്ക് ബി.എഡ് ബിരുദം ഉണ്ടായിരിക്കണം. മേല്‍ പറഞ്ഞ അടിസ്ഥാന നിബന്ധന പ്രകാരം (ഒന്ന് & രണ്ട്) സെറ്റ് പരീക്ഷ എഴുതുന്നവര്‍ അവരുടെ പി.ജി/ബി.എഡ് പരീക്ഷ നിശ്ചിത യോഗ്യതയോടുകൂടി പാസായ സര്‍ട്ടിഫിക്കറ്റുകള്‍ സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തീയതി മുതല്‍ ഒരു വര്‍ഷത്തിനകം സമര്‍പ്പിക്കാത്തപക്ഷം അവരെ ആ ചാന്‍സില്‍ സെറ്റ് പരീക്ഷ പാസായതായി പരിഗണിക്കില്ല.

പരീക്ഷയ്ക്ക് ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍, രജിസ്റ്റര്‍ നമ്പര്‍, സൈറ്റ് അക്‌സസ് കീ എന്നിവ അടങ്ങിയ കിറ്റുകള്‍ സംസ്ഥാനത്തെ ഹെഡ് പോസ്റ്റ് ഓഫീസുകളില്‍ നിന്നും ഡിസംബര്‍ അഞ്ച് മുതല്‍ 24 വരെ ലഭിക്കും.
ഇതിനുവേണ്ടി ജനറല്‍/ഒ.ബി.സി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ 750 രൂപയും എസ്.സി/എസ്.ടി/വി.എച്ച്/പി.എച്ച് എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ 375 രൂപയും നല്‍കണം. സംസ്ഥാനത്തിന് പുറത്തുള്ളവര്‍ ഇത് ലഭിക്കാന്‍ ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍ നിന്നും എല്‍.ബി.എസ് സെന്റര്‍ ഡയറക്ടറുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന എണ്ണൂറ് രൂപയുടെ ഡി.ഡി.യും എസ്.സി/എസ്.ടി/വി.എച്ച്/പി.എച്ച് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ 425 രൂപയുടെ ഡി.ഡി.യും സ്വന്തം മേല്‍വിലാസം എഴുതിയ (31cm x 25 cm) കവര്‍ സഹിതം ഡയറക്ടര്‍, എല്‍.ബി.എസ് സെന്റല്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി, തിരുവനന്തപുരം എന്ന വിലാസത്തില്‍ ഡിസംബര്‍ 14 നകം ലഭിക്കത്തക്കവിധം അപേക്ഷിക്കണം.

എസ്.സി/എസ്.ടി/വി.എച്ച്/പി.എച്ച് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ ഫീസ് ഇളവിനായി ജാതി/വിഭാഗം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (പകര്‍പ്പ്) അപേക്ഷയോടൊപ്പം ഹാജരാക്കണം. സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍, നിര്‍ബന്ധമായും എല്‍.ബി.എസ് സെന്ററിന്റെ വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്തിരിക്കണം. ഇതിനുള്ള നിര്‍ദ്ദേശം പ്രോസ്‌പെക്ടസിലുണ്ട്. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തശേഷം ആപ്ലിക്കേഷന്റെ പ്രിന്റൗട്ട് തിരുവനന്തപുരം എല്‍.ബി.എസ് സെന്ററില്‍ തപാലില്‍ അയയ്‌ക്കേണ്ടതാണ്/നേരിട്ട് ഹാജരാക്കേണ്ടതാണ്.
അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ഹാജരാക്കേണ്ട. ഒ.ബി.സി, നോണ്‍ക്രീമിലെയര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് (പകര്‍പ്പ്) (2015 ഡിസംബര്‍ 25 മുതല്‍ 2016 ഡിസംബര്‍ 24 വരെ പ്രാബല്യമുള്ളത്) അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. സമര്‍പ്പിക്കേണ്ട രേഖകളുടെ വിശദവിവരം പ്രോസ്‌പെക്ടസില്‍ നല്‍കിയിട്ടുണ്ട്.

പൂരിപ്പിച്ച അപേക്ഷകള്‍ ഡിസംബര്‍ 24 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് എല്‍.ബി.എസ് സെന്ററില്‍ ലഭിച്ചിരിക്കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മുമ്പായി പൂര്‍ത്തിയാക്കണം.
കൂടുതല്‍ വിവരങ്ങള്‍ www.lbskerala.com, www.lbscentre.org എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.

സെറ്റ് ഫെബ്രുവരി 2017,ന്റെ അപേക്ഷാഫോറം ലഭിക്കുന്ന ഹെഡ് പോസ്റ്റോഫീസുകള്‍ : തിരുവനന്തപുരം ജി.പി.ഒ, പൂജപ്പുര, ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര, കൊല്ലം, കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂര്‍, പത്തനംതിട്ട, അടൂര്‍, ചെങ്ങന്നൂര്‍, തിരുവല്ല, ആലപ്പുഴ, ചേര്‍ത്തല, കായംകുളം, മാവേലിക്കര, കോട്ടയം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, വൈക്കം, പാല, തൊടുപുഴ, കട്ടപ്പന, എറണാകുളം, ആലുവ, കൊച്ചി, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, ചാലക്കുടി, ഇരിങ്ങാലക്കുട, കുന്ദംകുളം, തൃശൂര്‍, വടക്കാഞ്ചേരി, ആലത്തൂര്‍, ഒലവക്കോട്, ഒറ്റപ്പാലം, പാലക്കാട്, മലപ്പുറം, മഞ്ചേരി, പൊന്നാനി, തിരൂര്‍, കോഴിക്കോട്, കോഴിക്കോട് സിവില്‍ സ്റ്റേഷന്‍, കൊയിലാണ്ടി, വടകര, കല്‍പ്പറ്റ, കാഞ്ഞങ്ങാട്, കാസര്‍ഗോഡ്, കണ്ണൂര്‍, തളിപ്പറമ്പ, തലശേരി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (1 minute ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (36 minutes ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (42 minutes ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (1 hour ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (3 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (4 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (4 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (4 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (5 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (5 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (5 hours ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (6 hours ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (6 hours ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (6 hours ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (6 hours ago)

Malayali Vartha Recommends