Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

അധ്യാപക നിയമന ശുപാര്‍ശകള്‍ പി.എസ്.സി. താല്ക്കാലികമായി നിര്‍ത്തിവച്ചു.

23 MARCH 2017 11:00 AM IST
മലയാളി വാര്‍ത്ത


ലോവര്‍ പ്രൈമറി അപ്പര്‍ പ്രൈമറി അധ്യാപക നിയമന ശുപാര്‍ശകള്‍ പി.എസ്.സി. താല്ക്കാലികമായി നിര്‍ത്തിവച്ചു. കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ്(കെടെറ്റ്) അധ്യാപകയോഗ്യതയാക്കിയതുമായി ബന്ധപ്പെട്ട് അവ്യക്തത നിലനില്‍ക്കുന്നതാണ് കാരണം. 2011ലെ വിദ്യാഭ്യാസാവകാശനിയമത്തിന്റെ ഭാഗമായുള്ള യോഗ്യതാപരീക്ഷയാണ് കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്). 2016 ഓഗസ്റ്റ് 30 നാണ് സ്‌കൂള്‍ അധ്യാപക നിയമനങ്ങള്‍ക്ക് കെ-ടെറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് നിലവില്‍ വന്നത്. ഇതുപ്രകാരം 2012 ജൂണ്‍ ഒന്നിനുശേഷം അധ്യാപകരായി നിയമനം നേടിയവര്‍ 2018 നകം കെ-ടെറ്റ് നേടണമെന്നും വ്യവസ്ഥയുണ്ടായി.
ഇതുമായി ബന്ധപ്പെട്ട കോടതിവിധികളും നിയമങ്ങളും പരിശോധിക്കാന്‍ പി.എസ്.സി. ഉപസിമിതിയെ നിയമിച്ചു. കെടെറ്റുമായി ബന്ധപ്പെട്ടുള്ള കോടതികളിലെ കേസുകളും പി.എസ്.സി.യുടെ ഉപസമിതി. ഉപസമിതിയുടെ നിര്‍ദേശം അനുസരിച്ച് കമ്മിഷന്‍ തീരുമാനം എടുക്കും. ഇതുസംബന്ധിച്ച് തീരുമാനം ആകുന്നതുവരെ അധ്യാപക നിയമന ശുപാര്‍ശകള്‍ അയക്കേണ്ടതില്ലെന്ന് പി.എസ്.സി. ജില്ലാ ഓഫീസര്‍മാരെ അറിയിച്ചു.
എന്നാല്‍ ഇതുവരെ തുടര്‍ന്നുവന്ന ചട്ടത്തില്‍ മാറ്റമൊന്നും വരുത്താത്ത സാഹചര്യത്തില്‍ കെ-ടെറ്റ് യോഗ്യതയാക്കാന്‍ പാടില്ലെന്നായിരുന്നു പി.എസ്.സി. യുടെ വാദം. അതതുകൊണ്ടുതന്നെ നിലവിലുള്ള റാങ്ക് പട്ടികയില്‍നിന്ന് പി.എസ്.സി. നിയമനം നടത്തിവരികയായിരുന്നു. എന്നാല്‍ കെടെറ്റ് ഉള്‍പ്പെടുത്താന്‍ വിശേഷാല്‍ ചട്ടം ഭേദഗതി ചെയ്യുമെന്ന വ്യവസ്ഥ ഒഴിവാക്കി 2016 ഡിസംബര്‍ എട്ടിന് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി. ഇതോടെ പി.എസ്.സി.യുടെ അധ്യാപക നിയമന നടപടികള്‍ പ്രതിസന്ധിയിലായി. നിയമപരമായ നടപടികള്‍ നേരിടേണ്ടി വരുമെന്നതിനാലാണ് തത്കാലം നിയമനങ്ങള്‍ നിര്‍ത്തിവെക്കാന്‍ പി.എസ്.സി. യോഗത്തില്‍ ധാരണയായത്. എന്നുമുതല് നിയമനം പുനരാരംഭിക്കാനാകുമെന്ന് വ്യക്തമല്ല.
2011 ഏപ്രിലിലാണ് ആദ്യ ഉത്തരവിറങ്ങിയത്. 2013 മുതല് കെടെറ്റ് നടത്താന്‍ എസ്.സി.ഇ.ആര്‍.ടി.യെ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തി. വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം കെടെറ്റ് നടത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത പരീക്ഷയ്ക്കുള്ള വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കും. എല്‍.പി., യു.പി., ഹൈസ്‌കൂള്‍ അസിസ്റ്റന്റ്, ഭാഷാ അധ്യാപകര്‍ എന്നിവര്‍ക്കെല്ലാം കെടെറ്റ് നിര്‍ബന്ധമാണ്. സിടെറ്റ്, നെറ്റ്, സെറ്റ്, എം.ഫില്‍, പിഎച്ച്.ഡി., എം.എഡ്. എന്നിവ നേടിയവരെ കെടെറ്റ് നിബന്ധനയില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. കെടെറ്റ് നിര്‍ത്തലാക്കണമെന്നാണ് സര്‍ക്കാര്‍ അനുകൂല അധ്യാപകസംഘടനകള്‍ ആവശ്യപ്പെടുന്നത്. വിവിധ വിഷയങ്ങള്‍ക്കുള്ള എച്ച്.എസ്.എ. റാങ്ക്പട്ടിക ജില്ലാതലത്തില്‍ പി.എസ്.സി. പ്രസിദ്ധീകരിച്ചുതുടങ്ങി. എന്നാല്‍ ഇതില്‍ നിന്നുള്ള നിയമനശുപാര്‍ശകള്‍ തല്‍ക്കാലം നടത്തില്ല എന്ന് പി.എസ്.സി. അറിയിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (13 minutes ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (26 minutes ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (45 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (59 minutes ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (1 hour ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (1 hour ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (1 hour ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (2 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (4 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (5 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (5 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (5 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (6 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (6 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (6 hours ago)

Malayali Vartha Recommends