Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി...


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...


ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..


ബ്രിട്ടനില്‍ നിന്നെത്തിയ 14 അംഗ വിദഗ്ധ എന്‍ജിനീയര്‍മാരുടെ സംഘം..യുദ്ധവിമാനത്തെ ഉയർത്താനുള്ള ശ്രമം തുടരുന്നു..ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ ഗുരുതരമാണ്..

സിഐഎസ്എഫില്‍ ഹെഡ് കോണ്‍സ്റ്റബിള്‍

31 MARCH 2017 05:02 PM IST
മലയാളി വാര്‍ത്ത

സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിലേക്ക് ഹെഡ്‌കോണ്‍സ്റ്റബിള്‍ (മിനിസ്റ്റീരീയല്‍) തസ്തികയില്‍ അപേക്ഷ ക്ഷണിക്കുന്നു. ഡിപ്പാര്‍ട്ട്‌മെന്റല്‍ ഒഴിവുകള്‍ അടക്കം ആകെ 700 ഒഴിവുകളാണ് ഉള്ളത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. ശാരീരിക ക്ഷമതാ പരിശോധന, എഴുത്തുപരീക്ഷ, സ്‌കില്‍ ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. വിജ്ഞാപനം വൈകാതെ പുറപ്പെടുവിക്കും.
യോഗ്യത- അംഗീകൃത ബോര്‍ഡില്‍നിന്നും ലഭിച്ചിട്ടുള്ള പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യം. മിനിറ്റില്‍ 35 വാക്ക് വേഗം (കംപ്യൂട്ടറില്‍), മിനിറ്റില്‍ 30 വാക്ക് ഹിന്ദി ടൈപ്പിംഗ് വേഗം.
പ്രായം- മാര്‍ച്ച് അടിസ്ഥാനമാക്കി 18 നും 25 നും മധ്യേ. എസ്സി/ എസ്ടി വിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസി വിഭാഗക്കാര്‍ക്ക് മൂന്നും വര്‍ഷത്തെ പ്രായഇളവുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും.
ശന്പളം: 5,200- 20,200 രൂപ. ഗ്രേഡ് പേ 2,400 രൂപ.
ശാരീരികയോഗ്യത- പുരുഷന്‍മാര്‍ക്ക് ഉയരം 165 സെമീ. നെഞ്ചളവ് 77-82 സെമീ. എസ്ടി വിഭാഗക്കാര്‍ക്ക് ഉയരം 165.5 സെമീ. നെഞ്ചളവ് 76-81 സെമീ.
സ്ത്രീകള്‍ക്ക് ഉയരം 155 സെമീ. നെഞ്ചളവ് ബാധകമല്ല. എസ്ടി വിഭാഗക്കാര്‍ക്ക് 150 സെമീ.
അപേക്ഷകര്‍ക്ക് കണ്ണട കൂടാതെ മികച്ച കാഴ്ച ശക്തി ഉണ്ടായിരിക്കണം. വര്‍ണ്ണാന്ധത, കോങ്കണ്ണ്, കൂട്ടിമുട്ടുന്ന കാല്‍മുട്ടുകള്‍, പരന്നപാദങ്ങള്‍ എന്നിവ പാടില്ല.
അപേക്ഷാഫീസ്- 50 രൂപയുടെ പോസ്റ്റല്‍ ഓര്‍ഡര്‍ ആയി ഫീസ് അടയ്ക്കാവുന്നതാണ്. വനിതകള്‍, എസ്സി, എസ്ടി വിഭാഗക്കാര്‍ക്കും വിമുക്തഭടന്‍മാര്‍ക്കും അപേക്ഷാഫീസ് ഇല്ല. കേരളത്തില്‍നിന്നുള്ളവര്‍ സൗത്ത് സോണിലെ ഉന്നതോദ്യോഗസ്ഥന്റെ പേരിലാണ് പോസ്റ്റല്‍ ഓര്‍ഡര്‍ അയയ്‌ക്കേണ്ടത്.

അപേക്ഷിക്കേണ്ടവിധം- www.cisf.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം വിശദമായി വായിച്ചുമനസിലാക്കി വേണം അപേക്ഷിക്കാന്‍. അപേക്ഷാ ഫോറത്തിന്റെയും മറ്റു സര്‍ട്ടിഫിക്കറ്റുകളുടെയും മാതൃകകളും ഈ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ ഒട്ടിച്ച് എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, മറ്റു വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, രണ്ടു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍, സ്വന്തം വിലാസമെഴുതി 22 രൂപയുടെ സ്റ്റാന്‌പൊട്ടിച്ച മൂന്ന് തപാല്‍ കവറുകള്‍ എന്നിവ സഹിതം അയയ്ക്കുക.

അപേക്ഷ അയയ്ക്കുന്ന കവറിനു പുറത്ത് Application for the post of Head Constable (ministerial) & HC (min) (LDCE) 2017 എന്ന് രേഖപ്പെടുത്തണം. വിജ്ഞാപനം വൈകാതെ പ്രസിദ്ധീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cisf.gov.in.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവനക്കാര്‍ ജോലിക്ക് എത്തിയില്ലെങ്കില്‍ ശമ്പളമുണ്ടാകില്ല  (16 minutes ago)

തലാലിന്റെ കുടുംബത്തെ നാളെ കാണുമെന്നും വധശിക്ഷ ഒഴിവാക്കാന്‍ ഏക പോംവഴി കുടുംബത്തിന്റെ മാപ്പാണെന്നും....  (27 minutes ago)

കേരളത്തില്‍ ബന്ദിന് സമാനമാകാന്‍ സാധ്യത  (44 minutes ago)

ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖലാ കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടു  (7 hours ago)

വിതുരയില്‍ ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതിയുമായി കുടുംബം  (7 hours ago)

തന്നെ ആരും അറസ്റ്റ് ചെയ്തിട്ടില്ല;എല്ലാ രേഖകളും പൊലീസിന് കൈമാറിയെന്ന് സൗബിന്‍ ഷാഹിര്‍  (7 hours ago)

തിരുവനന്തപുരത്ത് ഹോട്ടല്‍ ഉടമ കൊല്ലപ്പെട്ട സംഭവത്തില്‍ 2 ജീവനക്കാര്‍ പിടിയില്‍  (7 hours ago)

അഖിലേന്ത്യാ പണിമുടക്ക് നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു  (8 hours ago)

പൂര്‍വിക സ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമെന്ന് ഹൈക്കോടതി  (8 hours ago)

കേരളത്തില്‍ നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍  (8 hours ago)

കോഴിക്കോട് ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് നേരെ ആക്രമണം  (8 hours ago)

കെഎസ്ആര്‍ടിസി ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്ന് മന്ത്രി ഗണേഷ് കുമാര്‍  (9 hours ago)

മൃതദേഹം ജോലിക്കാര്‍ താമസിക്കുന്ന വാടക വീട്ടില്‍  (9 hours ago)

മൃതദേഹം മണ്ണുമാന്തി യന്ത്രത്തിന്റെ ക്യാബിനില്‍ കുടുങ്ങിയ നിലയില്‍  (9 hours ago)

അഹമ്മദാബാദ് വിമാനദുരന്തം: അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു  (10 hours ago)

Malayali Vartha Recommends