Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐ ബി ഉദ്യോഗസ്ഥ പേട്ട റെയില്‍വേ ട്രാക്കില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം... ഐ ബി ഉദ്യോഗസ്ഥന്‍ സുകാന്തിന്റെ റിമാന്റ് 22 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു സുകാന്തിന് ജാമ്യമില്ല


രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി...


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...


ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..

ലാസ്റ്റ് ഗ്രേഡ് വിജ്ഞാപനം വര്‍ഷാവസാനം; ബിരുദധാരികള്‍ക്ക് പ്രതീക്ഷക്കു വകയില്ല

01 APRIL 2017 03:05 PM IST
മലയാളി വാര്‍ത്ത

വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് നിയമനത്തിനുള്ള പുതിയ വിജ്ഞാപനം പി.എസ്.സിയില്‍ തയ്യാറാകുന്നു. എല്‍.ഡി. ക്ലാര്‍ക്ക് പരീക്ഷ കഴിയുന്നതോടെ പ്രസിദ്ധീകരിക്കും. അടുത്തവര്‍ഷം ആദ്യം പരീക്ഷ നടത്തും. നിലവിലെ റാങ്ക്പട്ടികയുടെ കാലാവധി 2018 ജൂണ്‍ 29-ന് അവസാനിക്കും. പിറ്റേന്നുതന്നെ പുതിയ റാങ്ക്പട്ടിക നിലവില്‍വരത്തക്കവിധമാണ് സമയം ക്രമീകരിക്കുന്നത്.
പുതുക്കിയ യോഗ്യതയനുസരിച്ചായിരിക്കും ഇത്തവണ വിജ്ഞാപനം തയ്യാറാക്കുന്നത്. അതിനാൽ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാനാകില്ല. നേരത്തെ എഴുത്തും വായനയും അറിയാവുന്നവര്‍ക്കെല്ലാം അപേക്ഷിക്കാമായിരുന്നു. 2016 ജൂണ്‍ നാലിന് പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സിന്റെ യോഗ്യത പരിഷ്‌കരിച്ചത്. ഏഴാം ക്ലാസ് വിജയമാണ് യോഗ്യതയാക്കി നിശ്ചയിച്ചത്. ബിരുദം നേടിയവരായിരിക്കരുതെന്നും വ്യവസ്ഥ ചേര്‍ത്തു. ബിരുദധാരികള്‍ മറ്റു ജോലികള്‍ തേടിപ്പോകുന്നതിനാല്‍ ലാസ്റ്റ് ഗ്രേഡിന് അവരെ നിയോഗിക്കാനാകില്ലെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് യോഗ്യത പരിഷ്‌കരിച്ചത്.
പുതുക്കിയ യോഗ്യതയനുസരിച്ചുള്ള ആദ്യ വിജ്ഞാപനമായിരിക്കും പി.എസ്.സി. ഈ വര്‍ഷം പുറത്തിറക്കുന്നത്. കഴിഞ്ഞ വിജ്ഞാപനത്തിന് 14 ജില്ലകളിലുമായി 13.10 ലക്ഷം അപേക്ഷകരാണുണ്ടായത്. ബിരുദധാരികളെ വിലക്കുന്നതിനാല്‍ ഇത്തവണ ലാസ്റ്റ് ഗ്രേഡ് അപേക്ഷകരില്‍ വലിയ കുറവുണ്ടാകും. ബിരുദം പൂര്‍ത്തിയാക്കാത്തവര്‍ക്കും അപേക്ഷിക്കാം.
ബിരുദവിദ്യാര്‍ഥികളും അപേക്ഷിക്കാന്‍ സാധ്യതയുണ്ട്. അപേക്ഷിക്കാനുള്ള അവസാനതീയതിക്കകം ബിരുദം നേടിയവരാകരുത്. എസ്.എസ്.എല്‍.സി., പ്രീഡിഗ്രി, പ്ലസ് വണ്‍, പ്ലസ് ടു, ഐ.ടി.ഐ., പോളിടെക്നിക് യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. ഇവര്‍ക്കും അപേക്ഷിക്കാനുള്ള അവസാനതീയതിയില്‍ ബിരുദം ഉണ്ടാകാന്‍ പാടില്ല.
2013 ഡിസംബര്‍ 31-നാണ് കഴിഞ്ഞ ലാസ്റ്റ് ഗ്രേഡ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. 2015 മേയില്‍ സാധ്യതാപട്ടികയും ജൂണ്‍ 30-ന് റാങ്ക്പട്ടികയും പ്രസിദ്ധീകരിച്ചു.14 ജില്ലകളുടെയും റാങ്ക്പട്ടികകളില്‍ 53,239 പേരാണ് ഉള്‍പ്പെട്ടത്. വരുന്ന ജൂണില്‍ രണ്ടുവര്‍ഷം തികയ്ക്കുന്ന റാങ്ക്പട്ടികയില്‍നിന്ന് കാര്യമായ തോതില്‍ നിയമനങ്ങള്‍ നടന്നിട്ടില്ല. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള വൈമുഖ്യവും റിപ്പോര്‍ട്ട് ചെയ്തവയിലേക്ക് സാങ്കേതിക തടസ്സങ്ങള്‍ കാരണം നിയമനശുപാര്‍ശ വൈകുന്നതുമാണ് കാരണം. ഈ വിജ്ഞാപനം ബിരുദധാരികൾക് ഏറ്റ കടുത്ത പ്രഹരം ആയിപോയി എന്ന് വേണം കണക്കാക്കാൻ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസ് ഇന്ന് വീണ്ടും ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും....  (5 minutes ago)

ജപ്തി ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍  (40 minutes ago)

സുകാന്ത് ഗര്‍ഭഛിദ്രത്തിനായി ആശുപത്രിയിലെത്തിച്ചത് വ്യാജ രേഖകള്‍ തയ്യാറാക്കി  (55 minutes ago)

ജീവനക്കാര്‍ ജോലിക്ക് എത്തിയില്ലെങ്കില്‍ ശമ്പളമുണ്ടാകില്ല  (1 hour ago)

തലാലിന്റെ കുടുംബത്തെ നാളെ കാണുമെന്നും വധശിക്ഷ ഒഴിവാക്കാന്‍ ഏക പോംവഴി കുടുംബത്തിന്റെ മാപ്പാണെന്നും....  (1 hour ago)

കേരളത്തില്‍ ബന്ദിന് സമാനമാകാന്‍ സാധ്യത  (1 hour ago)

ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖലാ കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടു  (8 hours ago)

വിതുരയില്‍ ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതിയുമായി കുടുംബം  (8 hours ago)

തന്നെ ആരും അറസ്റ്റ് ചെയ്തിട്ടില്ല;എല്ലാ രേഖകളും പൊലീസിന് കൈമാറിയെന്ന് സൗബിന്‍ ഷാഹിര്‍  (8 hours ago)

തിരുവനന്തപുരത്ത് ഹോട്ടല്‍ ഉടമ കൊല്ലപ്പെട്ട സംഭവത്തില്‍ 2 ജീവനക്കാര്‍ പിടിയില്‍  (8 hours ago)

അഖിലേന്ത്യാ പണിമുടക്ക് നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു  (9 hours ago)

പൂര്‍വിക സ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമെന്ന് ഹൈക്കോടതി  (9 hours ago)

കേരളത്തില്‍ നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍  (9 hours ago)

കോഴിക്കോട് ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് നേരെ ആക്രമണം  (9 hours ago)

കെഎസ്ആര്‍ടിസി ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്ന് മന്ത്രി ഗണേഷ് കുമാര്‍  (10 hours ago)

Malayali Vartha Recommends