Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഇ ഡി ക്ലബ്. വ്യവസായത്തോട്‌ ആഭിമുഖ്യം പുലർത്തുന്ന ഒരു യുവനിരയെ വളർത്തിയെടുക്കാൻ.

04 APRIL 2017 06:41 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന സ്റ്റാർട്ട്‌ അപ്പ്‌ ഇന്ത്യ നയം ഫലപ്രദമായി നമുക്കും ഉപയോഗപ്പെടുത്തേണ്ടതുണ്ട്‌.

അതിനായി പുതുപുത്തൻ ബിസിനസ്സ്‌ ആശയങ്ങൾ രൂപപ്പെടുത്തുകയും അവയെ ഇൻക്യുബേറ്റ്‌ ചെയ്ത്‌ വ്യവസായ സ്ഥാപനങ്ങളായി വളർത്തി എടുക്കുകയും വേണം. അതിന്‌ ആക്കം കൂട്ടുന്ന ഒന്നാണ്‌ സംരംഭകത്വ വികസന ക്ലബ്ബുകൾ (ഇ.ഡി.സി.) സ്വന്തമായി ഒരു തൊഴിൽ കണ്ടെത്തുന്നതിന്‌ വ്യവസായ - വാണിജ്യരംഗത്തെ അവസരങ്ങൾ ഉപയോഗപ്പെടുത്തുവാനുള്ള ശ്രമങ്ങളാണ്‌ ഇ.ഡി.ക്ലബ്ബിലൂടെ നടത്തുന്നത്‌.

കേരളത്തിലെ വ്യവസായ - വാണിജ്യ വകുപ്പിന്റെ മേൽനോട്ടത്തിലാണ്‌ ഇ.ഡി.സി.കൾ പ്രവർത്തിക്കുന്നത്‌. കോളേജുകൾ, പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ടെക്‌നിക്കൽ സ്കൂളുകൾ, പ്ലസ്‌ടു വരെയുള്ള വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽ സംരംഭ വികസന ക്ലബ്ബുകൾ രൂപവത്‌കരിക്കാവുന്നതാണ്‌. ഇൗ ക്ലബ്ബിലെ അംഗങ്ങൾ വിദ്യാർത്ഥികളാണ്‌. കുറഞ്ഞത്‌ 25 പേർ വേണം. അവരെ നയിക്കുന്നതിന്‌ ഒരു കോ-ഓർഡിനേറ്ററും വേണം.

ഇവർ അധ്യാപകനോ ഫാക്കൽറ്റി അംഗമോ ആയിരിക്കണം. കൂടാതെ ഒരു മെന്ററും വേണം. ഇത്‌ മുൻ വിദ്യാർത്ഥിയോ, വ്യവസായിയോ ആയാൽ നന്ന്‌. വ്യവസായ സംസ്കാരം വളർത്തുന്നതിനും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും ഉതകുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക്‌ ഇ.ഡി.സി.കൾ നേതൃത്വം നൽകണം.

1. വ്യവസായ സംരംഭകത്വ വിഷയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സെമിനാറുകൾ, ചർച്ചകൾ, ശില്പശാലകൾ എന്നിവ സംഘടിപ്പിക്കുക.
2. വിജയകരമായി സംരംഭങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നവരുമായി അനുഭവങ്ങൾ പങ്ക്‌ വയ്ക്കുന്ന പരിപാടികൾ നടത്തുക.
3. വ്യവസായ സ്ഥാപനങ്ങളിൽ നേരിട്ട്‌ സന്ദർശനം നടത്തി ഉത്‌പാദന - വിതരണ രീതികൾ മനസ്സിലാക്കാൻ അവസരം ഒരുക്കുക
4. പ്രത്യേക മേഖലകളെ സംബന്ധിച്ച്‌ ഉദാ: ഭക്ഷ്യസംസ്കരണം, റബ്ബർ അധിഷ്ഠിതം, ഗാർമെന്റ്‌, എൻജിനിയറിങ്‌, പ്ലാസ്റ്റിക്‌, ഇലക്‌ട്രോണിക്സ്‌, ഐ.ടി., ബയോടെക്‌നോളജി, കരകൗശലം എന്നിവയെപ്പറ്റി പ്രത്യേക സാധ്യതാ പഠനങ്ങൾ നടത്തുക.
5. വിഭവ സമാഹരണം, കയറ്റുമതി, വിപണനം, നിയമപരമായ നടപടികൾ എന്നിവയെ സംബന്ധിച്ച്‌ അറിവ്‌ പകരുന്ന പരിപാടികൾ സംഘടിപ്പിക്കുക
6. ലഘു ഉത്‌പാദന - സേവന സംരംഭങ്ങൾ ആരംഭിക്കുകയും നടത്തുകയും ചെയ്യുക. താത്‌പര്യമുള്ളവർക്ക്‌ അതിൽ പരിശീലനം നൽകുക.
7. വ്യവസായ - ഉത്‌പന്ന പ്രദർശന പരിപാടികൾ സംഘടിപ്പിക്കുക
8. ഇൻക്യുബേഷൻ സെന്ററുകൾ തുടങ്ങുക

ഇത്തരത്തിൽ വ്യവസായ രംഗത്തേക്ക്‌ വിദ്യാർത്ഥികളുടെ സജീവ ശ്രദ്ധ ആകർഷിക്കാൻ പോന്ന പരിപാടികൾ നടത്തുകയാണ്‌ ഇ.ഡി.സി.കളുടെ ദൗത്യം
ക്ലബ്ബുകളുടെ പ്രവർത്തനത്തിന്‌ ധനസഹായവും നൽകിവരുന്നു. അതത്‌ ജില്ലാ വ്യവസായ കേന്ദ്രത്തിലാണ്‌ ഇതിനായി അപേക്ഷ നൽകേണ്ടത്‌. 10 ശതമാനം തുക അതത്‌ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കണ്ടെത്തണമെന്നാണ്‌ ചട്ടം. സംസ്ഥാനത്തെ തിരഞ്ഞെടുത്ത ഇരുന്നൂറിലധികം വിദ്യാലയങ്ങളിൽ സർക്കാർ ധനസഹായത്തോടെ ഇപ്പോൾ ഇ.ഡി.സി.കൾ പ്രവർത്തിച്ചുവരുന്നു. ഇ.ഡി. ക്ലബ്ബുകൾ ആരംഭിക്കുവാൻ ഉദ്ദേശിക്കുന്ന വിദ്യാലയങ്ങൾ അതത്‌ ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെടണം.

10-ാം ക്ലാസ്സിന്‌ മുകളിൽ കോഴ്‌സുകൾ നടത്തുന്ന എല്ലാത്തരം വിദ്യാലയങ്ങൾക്കും ഇ.ഡി.സി.കൾ ഉണ്ടാക്കാം. പ്ലസ്‌ ടു സ്കൂളുകളിലും, പി.ജി.സ്ഥാപനങ്ങളിലും ഇപ്പോൾ ഇ.ഡി.സി.കൾ പ്രവർത്തിക്കുന്നുണ്ട്‌.
എന്തുകൊണ്ട്‌ തൊഴിൽ അന്വേഷകർ ആകുന്നതിന്‌ പകരം അത്‌ നൽകുന്നതിന്റെ സുഖത്തെക്കുറിച്ച്‌ വിദ്യാർത്ഥികൾക്ക്‌ ചിന്തിച്ച്‌ കൂടാ ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (13 minutes ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (26 minutes ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (45 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (59 minutes ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (1 hour ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (1 hour ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (1 hour ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (2 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (4 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (5 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (5 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (5 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (6 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (6 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (6 hours ago)

Malayali Vartha Recommends