Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

വ്യോമസേനയില്‍ ഒഴിവുകൾ

24 APRIL 2017 02:17 PM IST
മലയാളി വാര്‍ത്ത

വടക്കന്‍ ജില്ലക്കാര്‍ക്കായുള്ള വ്യോമസേനാ റിക്രൂട്ട്മെന്റ് റാലി ആദ്യമായി വയനാട്ടിൽ നടക്കുന്നു. മേയ് 24 മുതല്‍ 31 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ നടക്കും. പ്ലസ്ടുവിന് മൊത്തമായും ഇംഗ്ലീഷില്‍ പ്രത്യേകമായും 50 ശതമാനം മാര്‍ക്ക് യോഗ്യത വേണ്ട ഓട്ടോടെക്നീഷ്യന്‍, ഗ്രൗണ്ട് ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍, ഇന്ത്യന്‍ എയര്‍ഫോഴ്സ് പോലീസ് എന്നീ തസ്തികകളിലേക്കും മേല്‍ യോഗ്യതകള്‍ക്കു പുറമേ പ്ലസ്ടുവിന് ഫിസിക്‌സ്, കെമിസ്ട്രി ബയോളജി വിഷയങ്ങള്‍ പഠിച്ചിരിക്കേണ്ട മെഡിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്കാണ് റിക്രൂട്ട്മെന്റ്.
പ്രായം: 1997 ജൂലായ് ഏഴിനും 2000 ഡിസംബര്‍ 20നും ഇടയില്‍ ജനിച്ചവര്‍ക്കാണ് അവസരം. ഉയരം: ഓട്ടോ ടെക്നീഷ്യന്‍ 165 സെ.മീ. ഗ്രൗണ്ട് ട്രെയ്നിങ് ഇന്‍സ്ട്രക്ടര്‍ 167 സെ.മീ., എയര്‍ഫോഴ്സ് പോലീസ് 175 സെ.മീ., മെഡിക്കല്‍ അസിസ്റ്റന്റ് 152.5 സെ.മീ.
അപേക്ഷകര്‍ ശാരീരികമായും മാനസികമായും ഉന്നതനിലവാരം പുലര്‍ത്തുന്നവരായിരിക്കണം. മികച്ച കാഴ്ചശക്തിയുണ്ടായിരിക്കണം. കണ്ണട ഉപയോഗിക്കുന്നവര്‍ അത് നിര്‍ദേശിച്ച ഡോക്ടറുടെ കുറിപ്പടിയും കൊണ്ടുവരണം. കുറിപ്പടിയില്‍ ഡോക്ടറുടെ കൈയൊപ്പ്, സീല്‍, രജിസ്ട്രേഷന്‍ നമ്പര്‍ എന്നിവ വ്യക്തമായിരിക്കണം.
മേയ് അവസാനവാരം നടക്കുന്ന റിക്രൂട്ട്മെന്റ് റാലിക്ക് മുന്‍പ് ഉദ്യോഗാര്‍ഥികള്‍ പ്രീ രജിസ്ട്രേഷന്‍ നടത്തണം. ഉദ്യോഗാര്‍ഥികള്‍ ഇതോടൊപ്പം നല്‍കിയിട്ടുള്ള രജിസ്ട്രേഷന്‍ ഫോറത്തിന്റെയും അഡ്മിറ്റ് കാര്‍ഡിന്റെയും മാതൃക എ4 സൈസ് കടലാസില്‍ തയ്യാറാക്കി ഇംഗ്ലീഷില്‍ പൂരിപ്പിച്ചു കൈവശം വെക്കണം. ഇതോടൊപ്പം എസ്.എസ്.എല്‍.സി., പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍, സ്ഥിരവാസ സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോയുടെ നാല് കോപ്പികള്‍ എന്നിവയുമായി പ്രീ രജിസ്ട്രേഷനും റിക്രൂട്ട്മെന്റ് റാലിക്കും ഹാജരാകണം.
ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്ത ഉദ്യോഗാര്‍ഥികള്‍ അത് സൂക്ഷിച്ചിരിക്കുന്ന കോളജിന്റെയോ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയോ മേലധികാരിയില്‍നിന്ന് അക്കാര്യം രേഖപ്പെടുത്തിയിട്ടുള്ള സാക്ഷ്യപത്രം ഹാജരാക്കണം.
18 വയസ്സിന് താഴെയുള്ളവര്‍ റാലിയില്‍ പങ്കെടുക്കുന്നതിന് അനുവദിച്ചുകൊണ്ടുള്ള രക്ഷിതാവിന്റെ സമ്മതപത്രവും കൊണ്ടുവരണം. സമ്മതപത്രത്തിന്റെ മാതൃക ഇതോടൊപ്പം നൽകിയിട്ടുണ്ട്.
എഴുത്തുപരീക്ഷ, രണ്ട് ഘട്ടങ്ങളിലായുള്ള അഡാപ്റ്റബിലിറ്റി ടെസ്റ്റ്, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഇംഗ്ലീഷ്, റീസണിങ്, ജനറല്‍ അവേര്‍നെസ് വിഭാഗങ്ങളില്‍നിന്ന് ചോദ്യങ്ങളുണ്ടാകും. മൂന്ന് വിഭാഗങ്ങളിലും ജയിക്കണം. പരീക്ഷയുടെ ഫലം അതേദിവസം തന്നെയറിയാം. അതില്‍ വിജയിച്ചവര്‍ പിറ്റേദിവസം നടക്കുന്ന ശാരീരികക്ഷമതാ പരീക്ഷയില്‍ പങ്കെടുക്കണം. ട്രെയിനിങ് വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ 23,535 രൂപ ശമ്പളത്തില്‍ അവരുടെ ട്രേഡിനനുസരിച്ച് ഓട്ടോമൊബൈല്‍ ടെക്നീഷ്യന്‍, ഗ്രൗണ്ട് ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍, ഇന്ത്യന്‍ എയര്‍ഫോഴ്സ് പോലീസ്, മെഡിക്കല്‍ അസിസ്റ്റന്റ് തസ്തികകളില്‍ നിയമിക്കും.
എഴുത്തുപരീക്ഷയുടെ വിശദമായ സിലബസ്, മാതൃകാചോദ്യപേപ്പറുകള്‍ എന്നിവയ്ക്ക്: https://goo.gl/mv2r3K എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും: https://goo.gl/2Bc99T.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (1 hour ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (1 hour ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (1 hour ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (2 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (2 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (3 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (5 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (6 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (6 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (6 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (7 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (7 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (7 hours ago)

Malayali Vartha Recommends