ഹയർ ഡിപ്ലോമ ഇൻ കോ-ഒാപറേഷൻ ആൻഡ് ബിസിനസ് മാനേജ്മന്റ് കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം

ഹയർ ഡിപ്ലോമ ഇൻ കോ-ഒാപറേഷൻ ആൻഡ് ബിസിനസ് മാനേജ്മന്റ് കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സംസ്ഥാന സഹകരണ യൂനിയെൻറ ആഭിമുഖ്യത്തിലുള്ള സഹകരണ പരിശീലന കോളജുകളിലാണ് കോഴ്സ് നടത്തുന്നത്. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 2017 ജൂലൈ ഒന്നിന് 40 വയസ്സ് കവിയരുത്. പട്ടികജാതി/വർഗക്കാർക്ക് 45 വയസ്സും ഒ.ബി.സിക്കാർക്ക് 43 വയസ്സുമാണ് ഉയർന്ന പ്രായപരിധി. അപേക്ഷ ഫോറം നേരിട്ടും തപാലിലും ലഭിക്കും.
അപേക്ഷ ഫോറം ഇനി പറയുന്ന സഹകരണ പരിശീലന കോളജുകളാണ് വിതരണം ചെയ്യുന്നത്.
സഹകരണ പരിശീലന കോളജ്, കുറവൻകോണം, കവടിയാർ -പി.ഒ, തിരുവനന്തപുരം (ഫോൺ: 0471-2436689), കൊട്ടാരക്കര, അവണൂർ -പി.ഒ (0474-2454787), ദീപിക ജങ്ഷൻ, ചേർത്തല (0478 -2813070), എൻ.എസ്.എസ് കരയോഗ മന്ദിരം, ആറന്മുള (0468 2278140), തിരുനക്കര, കോട്ടയം (0481 2582852), മീനച്ചാൽ കോംപ്ലക്സ്, മാർക്കറ്റ് ജങ്ഷൻ, പാല (0482 2213107), നോർത്ത് പറവൂർ, എറണാകുളം (0484-2447866), അയ്യന്തോൾ, തൃശൂർ (0487 2389402), വിക്ടോറിയ കോളജ് റോഡ്, പാലക്കാട് (0491-2522946), തിരൂർ സഹകരണ ഭവൻ, മാവുംകുന്ന്, തിരൂർ (0494-2423929), തളി, കോഴിക്കോട് (0495-2306460), മണ്ണയാട് തലശ്ശേരി (0490-2354065), കോട്ടാച്ചേരി കോഒാപറേറ്റിവ് ബാങ്ക് ബിൽഡിങ്, കോട്ടാച്ചേരി, കാഞ്ഞങ്ങാട് (0467 2217330).
പൂരിപ്പിച്ച അപേക്ഷകൾ അതത് സഹകരണ പരിശീലന കോളജ് പ്രിൻസിപ്പൽമാർക്ക് 2017 ജൂൺ 30ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ലഭിച്ചിരിക്കണം.
https://www.facebook.com/Malayalivartha