Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശനപ്പരീക്ഷ ഏപ്രില്‍ 25 മുതല്‍

01 JANUARY 2016 08:29 AM IST
മലയാളി വാര്‍ത്ത.

സംസ്ഥാന മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശന പരീക്ഷ ഏപ്രില്‍ 25 മുതല്‍ 28 വരെ. ഏപ്രില്‍ 25, 26 തീയതികളില്‍ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയും 27, 28 തീയതികളില്‍ മെഡിക്കല്‍ പരീക്ഷയും നടക്കും. എല്ലാ ദിവസവും രാവിലെ 10 മുതല്‍ 12.30 വരെയായിരിക്കും പരീക്ഷയെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ് അറിയിച്ചു.
25ന് എന്‍ജിനീയറിങ്ങിലെ പേപ്പര്‍ ഒന്ന് ഫിസിക്‌സും കെമിസ്ട്രിയും 26ന് പേപ്പര്‍ രണ്ട് മാത്തമാറ്റിക്‌സ് പരീക്ഷയും നടക്കും. 27ന് മെഡിക്കല്‍ വിഭാഗത്തിലെ പേപ്പര്‍ ഒന്ന് കെമിസ്ട്രിയും ഫിസിക്‌സും 28ന് പേപ്പര്‍ രണ്ട് ബയോളജി പരീക്ഷയും നടക്കും. കേരളത്തിലെ മുന്നൂറ്റന്‍പതോളം കേന്ദ്രങ്ങളിലും ഡല്‍ഹി, മുംെബെ, ദുബായ് എന്നിവിടങ്ങളിലുമാണു പരീക്ഷകള്‍. മെഡിക്കല്‍ പരീക്ഷാഫലം മേയ് 25ന് മുമ്പായും എന്‍ജിനീയറിങ്ങിന്റെ റാങ്ക് പട്ടിക ജൂണ്‍ 25 നു മുമ്പും പ്രസിദ്ധീകരിക്കും. ജനുവരി മൂന്നു മുതല്‍ 29വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌െസെറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പരീക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും ഈ മാസം 30ന് മുമ്പായി പ്രവേശനപരീക്ഷാ കമ്മീഷണറുടെ ഓഫീസിലെത്തിക്കണം. അപേക്ഷാ സമര്‍പ്പണത്തിനാവശ്യമായ സെക്യൂരിറ്റി കാര്‍ഡുകളും പ്രോസ്‌പെക്ടസുകളും കേരളത്തിനകത്തും പുറത്തുമുള്ള 168 തെരഞ്ഞെടുക്കപ്പെട്ട പോസ്റ്റ് ഓഫിസുകള്‍വഴി നാളെ മുതല്‍ വിതരണം ചെയ്യും. അപേക്ഷാ ഫീസ് ജനറല്‍ വിഭാഗത്തിന് 1,000 രൂപയും പട്ടികജാതി വിഭാഗത്തിന് 500 രൂപയുമാണ്.
പട്ടികവര്‍ഗവിഭാഗത്തിന് അപേക്ഷാഫീസില്ല. പട്ടികവിഭാഗം വിഭാഗത്തിനുള്ള പ്രോസ്‌പെക്ടസ്, സെക്യൂരിറ്റി കാര്‍ഡ് എന്നിവ ഓരോ ജില്ലകളിലെയും െ്രെടബല്‍ വെല്‍ഫെയര്‍ ഓഫീസുകളില്‍നിന്നു സൗജന്യമായി ലഭിക്കും.

ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നതിനായി സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ. സ്‌കൂളുകളിലും അക്ഷയ കേന്ദ്രങ്ങളിലും സിറ്റിസണ്‍ കോള്‍സെന്ററിലും ആവശ്യമായ പരിശീലനം നല്‍കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (23 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (54 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends