Widgets Magazine
18
Feb / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹിയും വടക്കന്‍ സംസ്ഥാനങ്ങളും വീണ്ടും ശക്തമായൊരു ഭൂചലനത്തിന്റെ ആശങ്കയില്‍.. ഡല്‍ഹിയിലെ കടുത്ത തണുപ്പും മഞ്ഞും മാറിവരികയാണെങ്കിലും, കടുത്ത വേനല്‍ ഇക്കൊല്ലം വരുംമാസങ്ങളിലുണ്ടാകുമെന്നാണ് സൂചന..


വീണ്ടും നാടിനെ നടുക്കി അരുംകൊല..ഭാര്യ വായ്പയെടുത്ത് സ്മാര്‍ട് ഫോണ്‍ വാങ്ങി.. സംശയമുണ്ടായതിനെത്തുടര്‍ന്ന്, മക്കളുടെ കണ്‍മുന്നിലിട്ട് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..


വീണ്ടും ഭയന്ന് വിറച്ച് ഡൽഹി.. ഭൂമിക്കടിയിൽ നിന്നുള്ള ഉഗ്രശബ്ദം..ഡൽഹി നിവാസികൾ ഭയന്നു വീടുകളിൽനിന്നു പുറത്തേക്കോടി..ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഡൽഹി..


റിജോയെ കുടിക്കിയത് വീട്ടമ്മയുടെ ബുദ്ധി..ആളുകളെ സിസിടിവി ദൃശ്യങ്ങള്‍ കാണിച്ചിരുന്നു..ഇത് നമ്മുടെ റിജോയെ പോലെയുണ്ടല്ലോയെന്ന് ഒറ്റനോട്ടത്തിൽ മനസിലാക്കി..പ്ലാനുകൾ എല്ലാം ഇവിടെ പാളിപോയി..


വീണ്ടും പശ്ചിമേഷ്യ യുദ്ധ കലുഷിതമാകുന്നു..ഗാസയില്‍ നരകത്തിന്റെ വാതില്‍ തുറക്കുമെന്നാണ് നെതന്യാഹു ഭീഷണി മുഴക്കിയിരിക്കുന്നത്..എന്തായിരിക്കും സംഭവിക്കാൻ പോകുന്നത്..

 ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷ നാളെ.... അവസാനവട്ട തയ്യാറെടുപ്പില്‍ വിദ്യാര്‍ത്ഥികള്‍

03 MARCH 2024 06:51 AM IST
മലയാളി വാര്‍ത്ത

More Stories...

പൊതുവിദ്യാഭ്യാസരംഗത്തെ സമഗ്ര പരിഷ്‌കാരത്തിന്റെ ഭാഗമായി ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ആറു മാസത്തിനകം നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി

സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് പൊതുപരീക്ഷകള്‍ക്ക് തുടക്കമായി...7800 പരീക്ഷാ കേന്ദ്രങ്ങളിലായി 42 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്

സിബിഎസ്ഇ 10, 12 ക്ലാസ് വാര്‍ഷിക പരീക്ഷകള്‍ ഇന്ന് തുടങ്ങും... പരീക്ഷ എഴുതുന്നത് 42 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍

വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് നടത്തുന്ന ഹയര്‍സെക്കന്‍ഡറി പരീക്ഷ സമയം മാറ്റിയതായി മന്ത്രി വി.ശിവന്‍കുട്ടി ...

പാഠ്യപദ്ധതിക്കനുസൃതമായി സ്‌കൂള്‍വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിലെ കൈറ്റ് ഈ വര്‍ഷം സ്വന്തമായി 'എ.ഐ. എന്‍ജിന്‍' വികസിപ്പിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

ഈ വര്‍ഷത്തെ എസ്എസ്എല്‍സി / റ്റിഎച്ച്എസ്എല്‍സി / എഎച്ച്എല്‍സി പരീക്ഷ സംസ്ഥാനത്തെ 2955 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗള്‍ഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,105 വിദ്യാര്‍ഥികള്‍ റഗുലര്‍ വിഭാഗത്തില്‍ എഴുതും. മാര്‍ച്ച് 4 മുതല്‍ 25 വരെയാണ് പരീക്ഷ. 2,17,525 ആണ്‍കുട്ടികളും 2,09,580 പെണ്‍കുട്ടികളും പരീക്ഷ എഴുതും. സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് 1,43,557 കുട്ടികളും എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് 2,55,360 കുട്ടികളും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് 28,188 കുട്ടികളും പരീക്ഷ എഴുതും.

ഗള്‍ഫ് മേഖലയില്‍ 536 കുട്ടികളും, ലക്ഷദ്വീപ് മേഖലയില്‍ 285 പേരും പരീക്ഷ എഴുതുന്നുണ്ട്. ഇവര്‍ക്ക് പുറമേ ഓള്‍ഡ് സ്‌കീമില്‍ (പി.സി.ഒ) 26 പേരും പരീക്ഷ എഴുതും. മലപ്പുറം റവന്യൂ ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്നത്, 28,180 പേര്‍. ഏറ്റവും കുറച്ച് പേര്‍ പരീക്ഷ എഴുതുന്നത് ആലപ്പുഴ റവന്യൂ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്, 1,843 പേര്‍.

ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്ന കേന്ദ്രം തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ പികെഎംഎംഎച്ച്എസ് എടരിക്കോട്. കുട്ടികളുടെ എണ്ണം 2,085. ഗവ. എച്ച്.എസ്.എസ് ശിവന്‍കുന്ന് (മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല), എന്‍.എസ്.എസ്.എച്ച്.എസ് മൂവാറ്റുപുഴ (മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല), ഗവ. എച്ച്.എസ് കുറ്റൂര്‍ (തിരുവല്ല വിദ്യാഭ്യാസ ജില്ല), ഹസ്സന്‍ ഹാജി ഫൗണ്ടേഷന്‍ ഇന്റര്‍നാഷണല്‍ എച്ച്.എസ് (തലശ്ശേരി വിദ്യാഭ്യാസ ജില്ല), എന്‍.എസ്.എസ്.എച്ച്.എസ് ഇടനാട് (മാവേലിക്കര വിദ്യാഭ്യാസ ജില്ല) എന്നിവിടങ്ങളില്‍ ഓരോ കുട്ടികള്‍ വീതമാണ് പരീക്ഷ എഴുതുന്നത്.

സംസ്ഥാനത്തൊട്ടാകെ 70 കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലായി ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണ്ണയം ഏപ്രില്‍ 3 മുതല്‍ 20 വരെ രണ്ട് ഘട്ടങ്ങളിലായി നടത്തും. ആദ്യഘട്ടം ഏപ്രില്‍ 3 മുതല്‍ 12 വരെയാണ്. രണ്ടാം ഘട്ടം ഏപ്രില്‍ 15 മുതല്‍ 20 വരെ. മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലേക്കുള്ള അഡീഷണല്‍ ചീഫ് എക്സാമിനര്‍മാരുടെയും, അസിസ്റ്റന്റ് എക്സാമിനര്‍മാരുടേയും നിയമന ഉത്തരവുകള്‍ 10 മുതല്‍ പരീക്ഷാഭവന്റെ വെബ്സൈറ്റില്‍ ലഭ്യമാകും. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കൊയിലാണ്ടി അപകടം; ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനെതിരേ വിമര്‍ശനവുമായി ഹൈക്കോടതി  (2 hours ago)

പ്രോട്ടോക്കോള്‍ മാറ്റിവെച്ച് ഇന്ത്യയിലെത്തിയ സുഹൃത്ത് ഖത്തര്‍ അമിറിനെ വരവേറ്റ് മോദി  (2 hours ago)

കാര്യവട്ടം ഗവ. കോളേജിലും റാഗിങ് നടന്നതായി വിദ്യാര്‍ഥിയുടെ പരാതി; ക്രൂരമായി മര്‍ദ്ദിച്ചു, കുടിക്കാന്‍ തുപ്പിയ വെള്ളം നല്‍കി  (2 hours ago)

പെരുനാട് കൊലപാതകം; രാഷ്ട്രീയ കൊലപാതകമല്ലെന്ന് പ്രതിയുടെ അമ്മ  (2 hours ago)

സഹായവാഗ്ദാനം നല്‍കി അടുത്തുകൂടി പീഡനത്തിന് ശ്രമിച്ചയാള്‍ക്കെതിരെ പരാതിയുമായി പെണ്‍കുട്ടി  (6 hours ago)

സിപിഎമ്മിനെ വിമര്‍ശിച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത് ശശി തരൂര്‍ എംപി  (6 hours ago)

മൈസൂരുവില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി 3.5 കിലോഗ്രാമിലധികം കഞ്ചാവ് പിടികൂടി  (7 hours ago)

സംസ്ഥാനത്തെ നെഫ്രോളജി ഡോക്ടര്‍മാര്‍ക്ക് പുരസ്‌കാരങ്ങള്‍  (7 hours ago)

ഹീമോഫീലിയ ചികിത്സ സാധ്യമായ രീതിയില്‍ വികേന്ദ്രീകരിക്കും: മന്ത്രി വീണാ ജോര്‍ജ്: പ്രൊഫൈലാക്സിസ് ചികിത്സയുടെ പ്രായപരിധി വര്‍ധിപ്പിക്കും  (9 hours ago)

15 വയസ്സുകാരന്റെ വെടിയേറ്റ് നാലു വയസ്സുകാരനു ദാരുണാന്ത്യം  (9 hours ago)

ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് നമുക്കു കോടതിയിൽ കാണാം  (9 hours ago)

ബേസിലിന് പുതിയ മുഖം നൽകി മരണ മാസ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു  (9 hours ago)

ഫോര്‍ട്ട് കൊച്ചിയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് പത്താം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends