Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

വനിതാ മസാജര്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ ഇതിഹാസ ക്രിക്കറ്റ് താരം ക്രിസ് ഗെയിലിന് വിജയം

03 DECEMBER 2018 04:59 PM IST
മലയാളി വാര്‍ത്ത

വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ വെസ്റ്റിന്‍ഡീസ് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയിലിന് അപകീര്‍ത്തിപ്പെടുത്തല്‍ കേസില്‍ വിജയം. ഒരു വനിതാ മസാജര്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന് റിപ്പോര്‍ട്ട് ചെയ്ത ഫെയര്‍ഫാക്‌സ് മീഡിയയ്‌ക്കെതിരെ താരം നല്‍കിയ ഹര്‍ജിയില്‍ 221,000 യുഎസ് ഡോളര്‍ (ഇന്ത്യൻ രൂപ ഏകദേശം ഒന്നര കോടി) നൽകാൻ ന്യൂ സൗത്ത് വെയില്‍സ് കോടതി ഉത്തരവിട്ടു.

2015 ക്രിക്കറ്റ് ലോകകപ്പ് ഓസ്‌ട്രേലിയയിലും, ന്യൂസിലാന്‍ഡിലും നടക്കവെയാണ് പ്രസ്തുത സംഭവം നടന്നതെന്നാണ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇങ്ങനൊരു സംഭവം നടന്നിട്ടില്ലെന്ന് 13 മാസങ്ങള്‍ക്ക് മുന്‍പ് കോടതി കണ്ടെത്തി. ക്രിസ് ഗെയില്‍ മോശം പെരുമാറ്റം നടത്തിയെന്നതിന് തെളിവ് ഹാജരാക്കാന്‍ ഫെയര്‍ഫാക്‌സിന് കഴിഞ്ഞതുമില്ല.

സിഡ്‌നിയില്‍ വെസ്റ്റിന്‍ഡീസ് ടീമിന്റെ പരിശീലനം നടക്കവെ ഡ്രസിംഗ് റൂമില്‍ വെച്ചാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എന്നാൽ സദുദ്ദേശത്തോടെ മാധ്യമ സ്ഥാപനത്തിന്റെ ഉത്തരവാദിത്വം നിര്‍വ്വഹിക്കുകയാണ് തങ്ങള്‍ ചെയ്തതെന്നാണ് ഫെയര്‍ഫാക്‌സ് അവകാശപ്പെട്ടത്. എന്നാല്‍ ഈ വാദം കോടതി തള്ളി.

ക്രിക്കറ്റ് താരത്തെ നാണംകെടുത്തുകയും, പ്രൊഫഷണല്‍ ജീവിതത്തെ ബാധിക്കുകയും ചെയ്തതാണ് ഈ തെറ്റായ വാര്‍ത്ത കൊണ്ടുണ്ടായ പ്രത്യാഘാതമെന്ന് ജഡ്ജ് പ്രസ്താവിച്ചു. ഗെയിലിന് എതിരെയുള്ള ആരോപണം അത്ര പ്രശ്‌നമുള്ളതല്ലെന്നും മാധ്യമസ്ഥാപനം വാദിച്ചിരുന്നു. ഇതും കോടതി ചെവിക്കൊണ്ടില്ല. ഗെയിലിന്റെ മാന്യതയെ ഹനിപ്പിക്കുന്ന വാര്‍ത്ത നല്‍കിയതിന് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. എന്നാല്‍ വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് ഫെയര്‍ഫാക്‌സ് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (6 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (8 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (9 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (9 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (9 hours ago)

ദൃശ്യങ്ങൾ പുറത്ത്  (9 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (9 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (9 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (9 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (11 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (11 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (12 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (12 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (12 hours ago)

Malayali Vartha Recommends