Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

നിലവാരമുള്ള വിഷയങ്ങൾ കൊണ്ടുവരുമ്പോൾ സീരിയൽ കാണാൻ കാഴ്ചക്കാരില്ല!! പ്രേക്ഷകർക്ക് വേണ്ടതല്ലേ കൊടുക്കാൻ പറ്റൂ; പ്രേക്ഷകർ മാറുന്നില്ല എന്നതാണ് സീരിയലുകളുടെ നിലവാര തകർച്ചയ്ക്ക് കാരണമെന്ന് നടൻ റെയ്ജൻ രാജൻ

24 NOVEMBER 2021 01:21 PM IST
മലയാളി വാര്‍ത്ത

മിനിസ്ക്രീൻ പ്രേക്ഷകരിലേക്ക് അത്മസഖി എന്ന ഒരൊറ്റ സീരിയലിലൂടെ ചേക്കേറിയ നടനാണ് റെയ്ജൻ രാജൻ. സത്യ എന്ന പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് റെയ്ജൻ പ്രിയങ്കരനായി മാറിയത്. പരമ്പര അവസാനിക്കുന്ന സമയത്തും താരത്തിന് വലിയൊരു ആരാധക കൂട്ടം ഉണ്ടായിരുന്നു.

ഇപ്പോൾ സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന തിങ്കൾകലമാൻ സീരിയലിന്റെ തിരക്കിലാണ് താരം. ബൈജു ദേവരാജിന്റെ മകൾ എന്ന സീരിയിലിലാണ് ആദ്യമായി റെയ്ജൻ അഭിനയിക്കുന്നത്. സിനിമാ നടൻ കൂടിയായ കൃഷ്ണയാണ് തിങ്കൾ കലമാനിൽ മറ്റൊരു പ്ര​ധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹരിത നായരാണ് സീരിയലിൽ നായിക.


സീരിയൽ വിശേഷങ്ങളും ജീവിത്തിലെ പുതിയ സന്തോഷങ്ങളെ കുറിച്ചുമെല്ലാം ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരിക്കുകയാണ് റെയ്ജൻ രാജൻ. സെയിൽസ് മേഖലയിൽ നിന്നുമാണ് റെയ്ജൻ അഭിനയത്തോടുള്ള ഇഷ്ടം കൊണ്ട് സീരിയലിലെത്തിയത്. സീരിയലിൽ അഭിനയിക്കുന്നുണ്ടെങ്കിലും എക്കാലത്തും സിനിമാ അഭിനയമാണ് ലക്ഷ്യമെന്നും റെയ്ജൻ പറയുന്നു.

ഒരിടയ്ക്ക് റെയ്ജൻ നടി അനുശ്രീയുമായി പ്രണയത്തിലാണെന്ന തരത്തിൽ വ്യാപകമായി വാർത്തകൾ പ്രചരിച്ചിരുന്നു. അനുശ്രീയുടെ സ​ഹോദരന്റെ വിവാഹത്തിന് പോയപ്പോൾ പകർത്തിയ ചിത്രങ്ങളായിരുന്നു അനുശ്രീയുമായി പ്രണയത്തിലാണ് എന്ന വാർത്ത പ്രചരിപ്പിക്കാൻ ഏറ്റവും കൂടുതൽ ഉപയോ​ഗിച്ചതെന്നും റെയ്ജൻ പറയുന്നു.

 

 

 


'ഇടക്കാലത്ത് ഞാൻ വിവാഹിതനായിയെന്ന് യുട്യൂബുകാർ വാർത്തകൾ കൊടുത്തിരുന്നു. എന്റെ വിവാഹം നടന്ന അമ്പലം, ഹണിമൂൺ പോയ സ്ഥലം എന്നിവയെ കുറിച്ച് വരെ യുട്യൂബുകാർ വാർത്തകൾ ഇറക്കിയിരുന്നു' റെയ്ജൻ ചെറിയ പരിഹാസത്തോടെ പറയുന്നുണ്ട്.

ഇപ്പോൾ താരം നാലാമത്തെ പ്രണയത്തിലാണ്. ആദ്യത്തെ രണ്ടിലും തേപ്പ് കിട്ടിയിരുന്നതിനാൽ മൂന്നാമത്തെ ആളോട് പ്രണയം തുറന്ന് പറയാൻ ധൈര്യമില്ലായിരുന്നുവെന്നും അതിനാൽ അത് വണ്‍വേയായി അവസാനിച്ചുവെന്നും റെയ്ജൻ പറയുന്നു. അഞ്ച് വർഷത്തോളം സുഹൃത്തായിരുന്ന പെൺകുട്ടിയെയാണ് ഇപ്പോൾ പ്രണയിക്കുന്നതെന്നും വിവാഹം എന്നൊരു തീരുമാനത്തിൽ തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും റെയ്ജൻ പറയുന്നു.

പൃഥ്വിരാജിന്റെ രൂപവും ടൊവിനോ തോമസിന്റെ ശബ്ദവുമാണെന്ന് റെയ്‌ജനെ കുറിച്ച് പൊതുവെ ആളുകൾ പറയുന്നത്. അതിനെ പറ്റിയുള്ള നടന്റെ അഭിപ്രായം ഇങ്ങനെയാണ്.

''പൃഥ്വിരാജിന്റെ ലുക്കും ടൊവിനോയുടെ ശബ്ദവുമെന്നുമൊക്കെ പലരും പറയാറുണ്ട്. അതിൽ ഗുണവും ദോഷവുമുണ്ട്. നമുക്ക് നമ്മളുടേതായി എന്തെങ്കിലും കൊണ്ടുവന്നാല്‍ അനുകരിക്കുന്നതാണോയെന്ന് മറ്റുള്ളവർക്ക് തോന്നും. അതിനാല്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പൃഥ്വിരാജുമായുള്ള സാമ്യം ആളുകൾ പറയാൻ തുടങ്ങിയപ്പോൾ ഒരിക്കൽ മല്ലിക ചേച്ചിയെ കണ്ടിരുന്നു. പൃഥ്വിരാജിനെപ്പോലയുള്ളൊരാള്‍ ഉണ്ട് എന്ന് പറഞ്ഞ് കേട്ടിട്ടുണ്ടെന്നായിരുന്നു ചേച്ചി നേരിൽ കണ്ടപ്പോൾ പറഞ്ഞത്'' റെയ്ജൻ പറഞ്ഞു.

 

അഭിനയം താൽപര്യമായിരുന്നുവെങ്കിലും എങ്ങനെ സിനിമയിലേക്ക് എത്തിപ്പെടണം എന്നത് അറിയില്ലായിരുന്നുവെന്നും അതിനാൽ വരുമാനം കണ്ടെത്താൻ സെയിൽസ്, സിസിടിവി മാർക്കറ്റിങ് തുടങ്ങിയവ ചെയ്തിട്ടുണ്ടെന്നും പിന്നീട് ബാംഗ്ലൂരിലെ പ്രമുഖ ജ്വല്ലറിയില്‍ സെയില്‍സ് എക്‌സിക്യൂട്ടീവായി ജോലി ചെയ്യുമ്പോൾ അഭിനയം ഉള്ളിൽ കിടക്കുന്നതിനാൽ സംതൃപ്തി ഉണ്ടായിരുന്നില്ലെന്നും റെയ്ജൻ പറ‍ഞ്ഞു.

പിന്നീട് ഒരു ദിവസം തീരുമാനിച്ച് ഉറപ്പിച്ച് ബാം​ഗ്ലരിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തുകയായിരുന്നുവെന്നും ശേഷമാണ് ആത്മസഖി എന്ന സീരിയലിലേക്ക് ക്ഷണം വന്നതെന്നും റെയ്ജൻ പറഞ്ഞു. ഒരു വർഷത്തിനുള്ളിൽ വിവാഹിതനാകാനുള്ള തയ്യാറെടുപ്പിലാണെന്നും റെയ്ജൻ കൂട്ടിച്ചേർത്തു.

സീരിയലുകൾക്ക് നിലവാരമില്ലെന്ന് പറഞ്ഞ് സർക്കാർ ടെലിവിഷൻ അവാർഡുകൾ കൊടുക്കാതിരുന്ന തീരുമാനത്തോടുള്ള അതിർപ്പും റെയ്ജൻ വ്യക്തമാക്കി. നിലവാരമുള്ള വിഷയങ്ങൾ കൊണ്ടുവരുമ്പോൾ സീരിയൽ കാണാൻ കാഴ്ചക്കാരില്ലാതെ വരാറുണ്ടെന്നും അതിനാലാണ് സീരിയലിൽ പ്രവർത്തിക്കുന്നവർ അവിഹിതം പോലുള്ളവ സീരിയലിൽ കൊണ്ടുവരുന്നതെന്നും റെയ്ജൻ പറയുന്നു. പ്രേക്ഷകർ മാറുന്നില്ല എന്നതാണ് സീരിയലുകളുടെ നിലവാര തകർച്ചയ്ക്ക് കാരണമെന്നും റെയ്ജൻ കൂട്ടിച്ചേർത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (29 minutes ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (1 hour ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (2 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (3 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (3 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (3 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (3 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (3 hours ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (4 hours ago)

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...  (4 hours ago)

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം  (4 hours ago)

MAJOR RAVI നെടുമ്പാശ്ശേരി അപകടത്തില്‍ മേജര്‍ രവിയുടെ പ്രതികരണം  (4 hours ago)

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (4 hours ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (4 hours ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

Malayali Vartha Recommends