Widgets Magazine
20
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.


ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!


ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല: മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന പരിപാടി; ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം - രമേശ് ചെന്നിത്തല


ആരുടെയും കാശ് തട്ടിയെടുക്കയുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല... എല്ലാവർക്കും വാരിക്കോരി കൊടുത്തു, അക്കാര്യത്തിൽ ഞാൻ മക്കളെ പോലും മറന്ന് പോയി: കള്ളീ, പെരുംകള്ളി എന്നൊക്കെ വിളിച്ചു ചാപ്പ കുത്തി - ജീജീ മാരിയോ...


കന്യാകുമാരി കടലിനു മുകളില്‍ ന്യൂനമര്‍ദമായി മാറിയിരിക്കുകയാണ്... വടക്ക്–വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങുന്ന സിസ്റ്റം കേരളത്തില്‍ കനത്ത മഴ..വ്യാഴാഴ്ച കേരളത്തില്‍ എല്ലായിടത്തും മഴ..

പുലിനഖത്തില്‍ കൊത്തിയ പഞ്ചലോഹ മാല!! അളിയന് വേണ്ടി കോടികൾ വാരിയെറിഞ്ഞു.. ശ്രയസിനെയും കുടുംബത്തെയും ഞെട്ടിച്ച് ഗോകുൽസുരേഷ്

24 JANUARY 2024 03:34 PM IST
മലയാളി വാര്‍ത്ത

നടനും രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് ദിവസങ്ങളായി സോഷ്യൽമീഡിയയിലെ പ്രധാന ചർച്ച. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാന അതിഥിയായ ചടങ്ങിൽ, മലയാളത്തിന്റെ സൂപ്പർ താരങ്ങൾ എല്ലാപേരും ഒത്തുകൂടി എന്ന സവിശേഷതയുമുണ്ട്. ഗുരുവായൂരില്‍ വെച്ചായിരുന്നു ഭാഗ്യയുടെ വിവാഹം. പിന്നീട് റിസപ്ഷന്‍ കൊച്ചിയിലും തിരുവനന്തപുരത്തും നടത്തി. തന്റെ സിനിമാരാഷ്ട്രീയ രംഗത്തെ സുഹൃത്തുക്കള്‍ക്കും മറ്റും പങ്കെടുക്കാനുള്ള സൗകര്യത്തിനായാണ് കൊച്ചിയിലും തിരുവനന്തപുരത്തുമായി രണ്ട് റിസപ്ഷനുകള്‍ സുരേഷ് ഗോപി സംഘടിപ്പിച്ചത്. വിവാഹചടങ്ങുകളുടെയും സത്ക്കാരങ്ങളുടെയുമെല്ലാം വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മറ്റൊരു കാര്യമാണ്. ഭാഗ്യയുടെ സഹോദരന്‍ ഗോകുല്‍ സുരേഷ് ശ്രേയസിന് ഇട്ടുകൊടുത്ത മാലയാണ്. വളരെ പ്രത്യേകതയുള്ള ഈ മാലയെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയ നിറയുന്നത്. പുലി നഖം കൊത്തിയ പഞ്ചലോഹ മാലയാണിതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വളരെ ഭംഗിയുള്ള, ഏറെ പ്രത്യേകതയുള്ള മാലയാണ് ഗോകുല്‍ തിരഞ്ഞെടുത്തത്. ഇതില്‍ നിന്നും ഗോകുലും ശ്രേയസും തമ്മിലുള്ള ബന്ധം മനസിലാക്കാന്‍ സാധിക്കുമെന്നാണ് പലരും കമന്റുകളായി പറയുന്നത്. ശ്രേയസും ഗോകുലും വളറെ അടുത്ത സുഹൃത്തുക്കളാണ്. ചെറുപ്പം മുതല്‍ ഇരു കുടുംബങ്ങളും വലിയ അടുപ്പത്തിലുമായിരുന്നുവെന്നും ഗോകുല്‍ തന്നെ പറഞ്ഞിട്ടുണ്ട്. അനുജത്തിയുടെ ഭര്‍ത്താവ് ആകാന്‍ പോകുന്ന പയ്യന്‍ എന്നതിനേക്കാള്‍ ഉപരിയായി ശ്രേയസ് തനിക്ക് അനിയനെ പോലെയാണ്. ഏറെ കാലത്തിന് ശേഷം കുടുംബത്തില്‍ ഒരു കല്യാണം വരുന്നതാണ്. അത് ഭംഗിയായി പൂര്‍ത്തിയാക്കണം എന്നതാണ് ഒരു മൂത്ത മകനും ജ്യേഷ്ഠനും ആയ തന്റെ കടമഎന്നായിരുന്നു ഗോകുൽ പറഞ്ഞിരുന്നത്. അതേസമയം, അനുജത്തി വേറൊരു വീട്ടില്‍ പോകുന്നു എന്നൊരു വിഷമമില്ലെന്നും ശ്രേയസിനേയും അദ്ദേഹത്തിന്റെ കുടുംബത്തെയും വര്‍ഷങ്ങളായി അറിയാം. അതുകൊണ്ട് അവള്‍ പോകുന്നത് അപരിചിതമായ ഒരു വീട്ടിലേക്കല്ല. അതിനാല്‍ അത്തരം ടെന്‍ഷനുകളില്ലെന്നുമായിരുന്നു ഗോകുല്‍ സുരേഷ് പറഞ്ഞിരുന്നത്.

എന്നാൽ ഭാ​ഗ്യയുടെ കല്യാണത്തിനും എല്ലാവരും കാത്തിരുന്നത് താരപുത്രി നവവധുവായി വരുമ്പോഴുള്ള പ്രത്യേകതകൾ കാണാനാണ്. സം​ഗീത്, മെഹന്ദി നൈറ്റ് അടക്കം മകൾക്കായി സുരേഷ് ​ഗോപി ഒരുക്കിയിരുന്നു. എല്ലാ ഫങ്ഷനുകൾക്കും വളരെ വ്യത്യസ്തമായ ലുക്കും വസ്ത്രങ്ങളും ആഭരണങ്ങളുമാണ് ഭാ​ഗ്യ ധരിച്ചത്. അതിൽ പ്രേക്ഷകരെ ഏറ്റവും കൂടുതൽ സർപ്രൈസ് ചെയ്യിച്ചത് ഭാ​ഗ്യയുടെ വെഡ്ഡിങ് ഡെ ലുക്കായിരുന്നു. വളരെ സിംപിൾ ലുക്കിലാണ് ഭാ​ഗ്യ എത്തിയത്. പൊതുവെ സെലിബ്രിറ്റി വിവാഹ​ങ്ങൾ നടക്കുമ്പോൾ ആഭരണങ്ങളുടെ അതിപ്രസരം കാണാം. പെൺകുട്ടിയാണ് വിവാഹിതയാകുന്നതെങ്കിൽ കയ്യും കഴുത്തും നിറയെ സ്വർണ്ണവും ഡയമണ്ടും കൊണ്ട് നിറയും. ഇട്ട് മൂടാൻ സ്വത്തുള്ള സുരേഷ് ​ഗോപിയുടെ മകൾ വിവാ​ഹിതയാകുമ്പോൾ ആഭരണത്തിൽ മുങ്ങിയാകും എത്തുകയെന്നാണ് എല്ലാവരും കരുതിയത്.

 

 

വിവാഹദിവസം വളരെ സിപിംളായി ഒരു ചോക്കർ മാലയും രണ്ട് വളയും ഒരു ജോഡി ജിമിക്കി കമ്മലും മാത്രമാണ് ഭാ​ഗ്യ ധരിച്ചതെങ്കിലും ഓരോ ആഘോഷപരിപാടിയിൽ വ്യത്യസ്തങ്ങളായ ആഭരങ്ങൾ ധരിച്ചായിരുന്നു ഭാഗ്യ എത്തിയത്. താരപുത്രിയുടെ വിവാ​ഹ വീഡിയോ വൈറലായപ്പോൾ ഭാ​ഗ്യയുടെ ആഭരണങ്ങളെ കുറിച്ചും നിരവധി വാർത്ത​കളും വീഡിയോകളും സോഷ്യൽമീഡിയയിൽ പ്രചരിക്കുകയും ചർച്ചയാകുകയും ചെയ്തിരുന്നു. പിന്നാലെ താൻ മകൾക്ക് നൽകിയ ആഭരണങ്ങളുമായി ബന്ധപ്പെട്ട് വന്ന വിവാദങ്ങളിൽ പ്രതികരണവുമായി സുരേഷ് ​ഗോപിയും രംഗത്തെത്തിയിരുന്നു. തന്റെ സോഷ്യൽമീഡിയയിലാണ് തന്റെ ഭാ​​​ഗം സുരേഷ് ​ഗോപി വ്യക്തമാക്കിയത്. സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെയായിരുന്നു.. 'സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമായ വിവരങ്ങളുടെ വെളിച്ചത്തിൽ ഭാഗ്യ ധരിച്ചിരുന്ന ആഭരണങ്ങൾ ഓരോന്നും അവളുടെ മാതാപിതാക്കളുടെയും മുത്തശ്ശിമാരുടെയും സമ്മാനങ്ങളാണെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ജിഎസ്ടിയും മറ്റെല്ലാ നികുതികളും അടക്കം എല്ലാ ബില്ലും കൃത്യമായി അടച്ചാണ് മേടിച്ചത്. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു ഡിസൈനർമാര്‍.' 'ഒരു മെറ്റീരിയൽ ഭീമയിൽ നിന്നുമുള്ളതായിരുന്നു. ദയവായി ഇത് നിർത്തൂ... വൈകാരികമായി എന്നെയോ എന്റെ കുടുംബത്തെയോ തകർക്കരുത്. ഈ എളിയ ആത്മാവ് ഉത്തരവാദിത്തങ്ങൾ നിറവേറ്റാനും പരിപാലിക്കാനും പ്രാപ്തനാണ്...', എന്നാണ് സുരേഷ് ഗോപി കുറിച്ചതും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈഷ്ണയ്ക്ക് വോട്ട് അവകാശത്തിന് അര്‍ഹതയുണ്ടെന്നുള്ള കോടതി വിധിയില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല  (4 hours ago)

രാമനാട്ടുകരയില്‍ സംഘര്‍ഷത്തിനിടെ 2 യുവാക്കള്‍ക്ക് കുത്തേറ്റു  (4 hours ago)

99 ശതമാനം ഫോം വിതരണം പൂര്‍ത്തിയായെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (4 hours ago)

മലപ്പുറത്ത് പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവിന് 178 വര്‍ഷം തടവ്  (4 hours ago)

അല്‍ഫലാഹ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും 10 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

തന്റെ സിനിമകള്‍ക്ക് അര്‍ഹമായ അംഗീകാരം കിട്ടാതെ പോയതിന് കാരണം തന്റെ രാഷ്ട്രീയമാണെന്ന് സുരേഷ് ഗോപി  (5 hours ago)

പിഎംകിസാന്‍ പദ്ധതിയുടെ 21ാം ഗഡു പുറത്തിറക്കി  (7 hours ago)

പാര്‍ട്ണര്‍ ആക്കാം എന്ന് പറഞ്ഞ് യുവാവില്‍ നിന്ന് ഡോക്ടര്‍ ചമഞ്ഞ് യുവതി തട്ടിയത് 68 ലക്ഷത്തോളം രൂപ  (7 hours ago)

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാം  (7 hours ago)

സത്യം ജയിച്ചു; ഇനി കാണാൻ പോകുന്നതാണ് പോരാട്ടം; പെണ്ണൊരുത്തി അങ്കത്തട്ടിൽ  (7 hours ago)

ശബരിമലയില്‍ ദര്‍ശനപുണ്യം നേടി മൂന്ന് ലക്ഷത്തോളം ഭക്തര്‍  (8 hours ago)

വൈഷ്ണയ്ക്ക് മത്സരിക്കാം , വോട്ട് നീക്കിയ നടപടി റദ്ദാക്കി  (8 hours ago)

മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.  (8 hours ago)

ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!  (8 hours ago)

വ്യക്തിഗത വായ്‌പകൾ എടുക്കാൻ വേണ്ടിയുള്ള ശമ്പള പരിധിയിൽ മാറ്റം  (8 hours ago)

Malayali Vartha Recommends