Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

കരുതലോടെ സര്‍ക്കാര്‍... പൗരത്വ നിയമം നടപ്പാക്കിയേ തീരൂവെന്ന് ഗവര്‍ണര്‍ ഉറച്ച നിലപാടിലേക്ക്; സുപ്രീംകോടതിയെ സമീപിച്ച പിണറായി സര്‍ക്കാരിനോട് വിശദീകരണം തേടിയതോടെ പറഞ്ഞ വാക്ക് പാലിച്ചു; കടുത്ത നിലപാടുമായി ആരിഫ് മുഹമ്മദ് ഖാന്‍ മുന്നോട്ട് പോകുമ്പോള്‍

20 JANUARY 2020 11:33 AM IST
മലയാളി വാര്‍ത്ത

കേന്ദ്ര പട്ടികയില്‍ വരുന്ന പൗരത്വ നിയമം നടപ്പാക്കാതിരിക്കാന്‍ ഒരു സംസ്ഥാനങ്ങള്‍ക്കും കഴിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഭരണഘടനയുടെ 254-ാം വകുപ്പില്‍ പെടുന്ന നിയമം ആയതിനാല്‍ എത്ര എതിര്‍പ്പുണ്ടായാലും സംസ്ഥാനങ്ങള്‍ നടപ്പാക്കാന്‍ ബാധ്യസ്ഥരാണെന്നുമാണ് ഗവര്‍ണര്‍ വ്യക്തമാക്കുന്നത്.

അതേസമയം, പൗരത്വ നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച പിണറായി സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം തേടിയിരിക്കുകയാണ്. ചീഫ് സെക്രട്ടറിയോടാണ് രാജ്ഭവന്‍ വിശദീകരണം ആവശ്യപ്പെട്ടത്. തന്നോട് ആലോചിക്കാതെയാണ് സര്‍ക്കാര്‍ സിഎഎക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചതെന്ന് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം തേടിയിരിക്കുന്നത്. റൂള്‍സ് ഓഫ് ബിസിനസിലെ 34(2)ലെ അഞ്ചാം വകുപ്പ് വായിച്ചാണ് ഗവര്‍ണര്‍ സര്‍ക്കാര്‍ നടപടിയെ എതിര്‍ത്തത്. കേന്ദ്ര, സംസ്ഥാന ബന്ധങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ ഗവര്‍ണറുടെ അനുമതി ആവശ്യമാണെന്ന് റൂള്‍സ് ഓഫ് ബിസിനസ് വ്യക്തമാക്കുന്നു.

അതേസമയം സര്‍ക്കാരുകളോട് ഓരോകാലത്തും പല സംഭവങ്ങളുടെയും പേരില്‍ ഗവര്‍ണര്‍മാര്‍ വിശദീകരണം തേടാറുണ്ടെങ്കിലും ഇത്ര കടുപ്പിച്ചും ഗുരുതര സാഹചര്യത്തിലും ഉള്ളത് സംസ്ഥാനത്ത് ഇതാദ്യത്തേതാണ്. രാജ്ഭവനും സര്‍ക്കാരും നേര്‍ക്കുനേര്‍ പോരാടുന്ന ഘട്ടമാണ് ഇപ്പോഴത്തേത്. അതുകൊണ്ടുതന്നെ ഇത്തവണ ഗവര്‍ണറുടെ വിശദീകരണംതേടലിനു ഗൗരവമേറെ.

കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നപ്പോഴും ശബരിമല സമരത്തിന്റെ പേരില്‍ ഹര്‍ത്താലും അക്രമവും ഉണ്ടായപ്പോഴും അന്ന് ഗവര്‍ണറായിരുന്ന ജസ്റ്റിസ് പി. സദാശിവം സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അപ്പോഴൊക്കെ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഡി.ജി.പി. തുടങ്ങിയവരൊക്കെ രാജ്ഭവനിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചിട്ടുമുണ്ട്. ചില ഘട്ടങ്ങളില്‍ ഡി.ജി.പി.മാരെ രാജ്ഭവനിലേക്കു വിളിച്ചുവരുത്തുകയും ചെയ്തിട്ടുണ്ട്. അന്നൊന്നും ഇപ്പോഴത്തേതിനു സമാനമായ സാഹചര്യമായിരുന്നില്ല. അന്നൊന്നും താക്കീതിന്റെയും സര്‍ക്കാരിനോട് ഇത്ര കടുത്ത അതൃപ്തിയുടെയും ധ്വനി ഗവര്‍ണറില്‍നിന്ന് ഉണ്ടായിരുന്നതുമില്ല.

സദാശിവത്തിനുമുമ്പും പല വിഷയങ്ങളിലും ഗവര്‍ണര്‍മാര്‍ സര്‍ക്കാരുകളോട് വിശദീകരണംതേടിയിട്ടുണ്ട്. മിക്കപ്പോഴും രാജ്ഭവനില്‍ കിട്ടുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ക്കൂടിയാകും ഇത്. സര്‍ക്കാര്‍ അയക്കുന്ന ഓര്‍ഡിനന്‍സോ നിയമസഭ അംഗീകരിച്ച ബില്ലോ ഒപ്പിടാതെ വിശദീകരണമോ തിരുത്തലുകളോ ആവശ്യപ്പെട്ട് തിരിച്ചയക്കുന്നതും പതിവാണ്. തിരുത്തലും വ്യക്തതയും വരുത്തി വീണ്ടും സമര്‍പ്പിക്കുമ്പോള്‍ ഗവര്‍ണര്‍ ഒപ്പിടുകയും ചെയ്യും.

വി.സി.മാരുടെ നിയമനത്തിന് സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ തിരുത്തല്‍ വരുത്തുകയും സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ പേരുകള്‍ മാറ്റുന്നതുമൊക്കെ നടന്നിട്ടുണ്ട്. എന്നാല്‍, ഇത്തവണ സര്‍ക്കാര്‍ അംഗീകരിച്ച ഓര്‍ഡിനന്‍സ് ഒപ്പിടുകയോ തിരിച്ചയക്കുകയോ ചെയ്യാതെ, സുപ്രീംകോടതിയില്‍ താനറിയാതെ കേസിനു പോയതിനെതിരേ റൂള്‍സ് ഓഫ് ബിസിനസിലാണ് ഗവര്‍ണര്‍ പിടിമുറുക്കിയത്. അതും രാജ്ഭവന്‍സര്‍ക്കാര്‍ ബന്ധം അത്യന്തം വഷളയായ ഘട്ടത്തിലും. ഈ ഭിന്നതയാണ് സര്‍ക്കാരിനു മുന്നിലെ പ്രതിസന്ധി. പ്രത്യേകിച്ച് നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനം അടുത്തിരിക്കെ.

ഭരണഘടനപ്രകാരം എല്ലാ എം.എല്‍.എ.മാരും ഗവര്‍ണറും ചേരുന്നതാണ് നിയമസഭ. അതിനാല്‍ സഭയില്‍ നടക്കുന്ന കാര്യങ്ങളറിയണം എന്നാണ് ഗവര്‍ണറുടെ വാദം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയിലെ പാലമായാണ് ഗവര്‍ണറെ കാണുന്നത്. കേന്ദ്രസംസ്ഥാന ഏറ്റുമുട്ടലുണ്ടായാല്‍ ഗവര്‍ണറുടെ നിലപാട്, നിഷ്പക്ഷത എന്നിവയാണ് എല്ലാവരും ഉറ്റുനോക്കുന്നതും. ഇനിയങ്ങോട്ട് ഗവര്‍ണറില്‍നിന്ന് അനുകൂല സമീപനം സര്‍ക്കാരും പ്രതീക്ഷിക്കുന്നില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (2 minutes ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (1 hour ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (1 hour ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (2 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (2 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (2 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (2 hours ago)

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും  (2 hours ago)

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍  (3 hours ago)

വയോധികയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍  (3 hours ago)

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (4 hours ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (4 hours ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (4 hours ago)

ഓപ്പറേഷൻ തൂഫാൻ:  (5 hours ago)

Malayali Vartha Recommends