Widgets Magazine
19
Feb / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അജിത് ഡോവൽ കഥകൾ..പാകിസ്ഥാനിൽ ചാരപ്പണിക്കിടയിൽ അജിത് ഡോവൽ പിടിക്കപ്പെട്ടു..ഹിന്ദുവാണെന്ന് ഒരാൾ തിരിച്ചറിഞ്ഞു, ചതിച്ചത് ചെവി.. തന്റെ വ്യക്തിത്വം കണ്ടുപിടിക്കപ്പെട്ട ഒരു സംഭവം ..


ശശി തരൂരിന് കോണ്‍ഗ്രസ് പാര്‍ട്ടിയിലും നേതൃത്വത്തിലും വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു..ഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അടുത്ത കാലത്തൊന്നും, കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തില്‍ വരില്ലെന്ന തിരിച്ചറിവ് ശശി തരൂരിനുണ്ട്..


ബഹിരാകാശയാത്രിക സുനിത വില്യംസും സഹപ്രവർത്തകനായ ബുച്ച് വിൽമോറും...മാർച്ച് 19 ന് ഭൂമിയിലേക്ക്.. ഒരു പെൻസിൽ ഉയർത്തുന്നത് പോലും ഒരു കഠിന വ്യായാമം പോലെ തോന്നും..


ഇസ്രയേലിന്റെ അണിയറയിലെ പുതിയ ആയുധം..യുഎസ് ടെക് ഭീമന്മാർ ഇസ്രായേലിനെ കൂടുതൽ ശക്തി പകർന്നിരിക്കുകയാണ്..AI മോഡലുകൾ ഇനി യുദ്ധത്തിന്..ശത്രുക്കളുടെ നീക്കങ്ങൾ മനസ്സിലാക്കുന്നതിനും രഹസ്യാന്വേഷണം..


കരഞ്ഞുകൊണ്ട് കുട്ടി പറഞ്ഞു... കൊച്ചിയില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനിയെ വല്ലാര്‍പാടത്ത് നിന്ന് കണ്ടെത്തി; 12കാരിക്ക് രക്ഷകനായത് യുവാവ്, നിര്‍ണായകമായത് ഞാറക്കല്‍ സ്വദേശിയുടെ സമയോജിത ഇടപെടല്‍

ഒതുക്കരുത്! മോഹൻലാലിനോട് അമ്മ വേദിയിൽ ആജ്ഞാപിച്ച് സുരേഷ് ​ഗോപി; ഞെട്ടി വിറച്ച് താരങ്ങൾ

06 JANUARY 2025 12:15 PM IST
മലയാളി വാര്‍ത്ത

ഹേമ കമ്മിറ്റി റിപ്പോർട്ടുണ്ടാക്കിയ വിവാദങ്ങൾ അമ്മ സംഘടനയെ കൊണ്ട് ചെന്നെത്തിച്ചത് തകർച്ചയുടെ വക്കിലാണ്. അമ്മ ജനറൽ സെക്രട്ടറിയും പ്രസിഡന്റും ഉൾപ്പെ‌ടെ ഭാരവാഹികൾ നേതൃസ്ഥാനം ഒഴിഞ്ഞു. വിവാദങ്ങളിൽ മറുപടി പോലും പറയാതെയാണ് നേതൃത്വം ഒഴിഞ്ഞത്. മാധ്യമങ്ങൾ ഒന്നടങ്കം അമ്മ സംഘടനയ്ക്കെതിരെ തിരിഞ്ഞു. എന്നാലിപ്പോൾ തകർച്ചയിൽ നിന്നും തിരിച്ച് വരാനുള്ള ശ്രമത്തിലാണ് സംഘടന. കഴിഞ്ഞ ദിവസത്തെ അമ്മ കുടുംബ സം​ഗമ വേദിയിൽ സംസാരിച്ച സുരേഷ്‌ഗോപിയുടെ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. രാജി വെച്ചൊഴിഞ്ഞ അമ്മ സംഘടന ഭാരവാഹികൾ തിരിച്ചെത്തി സംഘടനയെ മുന്നോട്ട് നയിക്കണമെന്നായിരുന്നു നടനും എംപിയുമായ സുരേഷ് ​ഗോപിയുടെ ആവശ്യം. സംഘടന ക‌‌ടന്ന് വന്ന പാതകളെക്കുറിച്ചും നിർണായക ഘട്ടങ്ങളെക്കുറിച്ചും സുരേഷ് ​ഗോപി വേദിയിൽ സംസാരിച്ചു. അമ്മ സംഘടനയുടെ ഖ്യാതി ചിലർക്ക് ഇഷ്ടപ്പെടുന്നില്ലെന്നും അതാണ് ഇന്നത്തെ വീഴ്ച്ചയ്ക്ക് കാരണമെന്നും താരം വിമർശിച്ചു. 94 മുതൽ പ്രവർത്തനങ്ങളിലൂടെ പൊതുസമൂഹത്തിന്റെ ഹൃദയത്തിൽ നമുക്ക് നാട്ടാൻ കഴിഞ്ഞ വെന്നിക്കൊടിയുണ്ട്. അത് പാറി പറക്കുന്നതിൽ പലർക്കും എതിർപ്പുണ്ടെന്ന് സുരേഷ് ​ഗോപി വാദിക്കുന്നു. ഞാനും എന്റേതായ വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ഈ സംഘത്തിൽ നിന്ന് മാറി നിന്നിട്ടുണ്ട്. മാറി നിന്നെന്നേയുള്ളൂ മാറി വ്യതിചലിച്ചിട്ടില്ല. ഈ സംഘടനയ്ക്കെതിരായി ഒരു അക്ഷരം വൈകാരികമായി പോലും ഉരിയാടിയിട്ടില്ല. ഈ സംഘടനയുടെ അന്തസ് തകരുന്ന തരത്തിൽ ഓരോ കാലത്തുണ്ടായപ്പോഴും പിന്തുണ നൽകുന്ന രീതിയിൽ പുറത്ത് നിന്ന് വ​ർത്തിച്ചു. ഞാൻ ഈ സംഘടനയിലെ ഒന്നാം നമ്പർ അം​ഗമാണെന്നതാണ് എന്റെ ഏറ്റവും വലിയ പെരുമയായി ഞാൻ കരുതുന്നത്. രൂപീകരണഘട്ടത്തിൽ എല്ലാവരോടും ചേർന്ന് പ്രവർത്തിച്ചതാണ്. എനിക്ക് മുമ്പ് മോഹൻലാൽ ഇവിടെ വന്ന് സംസാരിക്കണം എന്ന് ആ​ഗ്രഹിച്ചതിന്റെ കാരണം മോഹൻലാൽ എന്തെങ്കിലും വാ​ഗ്ദാനം തരുമെന്ന് മോഹിച്ച് പോയി. പക്ഷെ അത് അതിമോഹമാണ് മോനെ എന്ന സിനിമാ ഡയലോ​ഗ് പറഞ്ഞ് ഒതുക്കി കളയരുത്. ആറ് മാസം കൊണ്ട് നമ്മളൊക്കെ ഹൃദയം കാെണ്ട് വോ‌ട്ട് ചാർത്തിയ സംഘം ഇവിടെ നിന്നും വെറുംവാക്ക് പറഞ്ഞ് ഇറങ്ങിപ്പോയി എന്ന് മാത്രമേ ഞാൻ കരുതുന്നുള്ളൂ.ആ സംഘം ഈ സംഘടനയെ ശക്തമായി മുന്നോട്ട് നയിക്കണം. വീഴ്ചയിൽ നിന്ന് തിരിച്ച് വന്ന മറുപടി നൽകണം. ഇത് അപേക്ഷയായല്ല ആജ്ഞയായി എടുക്കണമെന്നും സുരേഷ് ​ഗോപി വ്യക്തമാക്കി. അമ്മ എന്ന പേര് സംഘടനയ്ക്ക് നൽകിയത് സ്വർ​ഗീയനായ മുരളിയാണ്. അതങ്ങനെ തന്നെ ഉച്ചരിക്കണം. പുറത്ത് നിന്നുള്ള മുതലാളിമാർ പറയുന്നത് അനുസരിക്കില്ല. എ.എം.എം.എ എന്ന പേര് അവൻമാരുടെ വീട്ടിൽ കൊണ്ട് വെച്ചാൽ മതി. ഞങ്ങൾക്ക് സംഘടന അമ്മയാണെന്നും സുരേഷ് ​ഗോപി പറഞ്ഞു.

അതേസമയം അടുത്തിടെ നടന്ന ഡബ്ല്യുഎൽഎഫ് വേദിയിൽ പാർവതി സംഘടനയ്ക്കെതിരെ സംസാരിച്ചിരുന്നു. അമ്മ എന്ന് സംഘടനയെ വിളിക്കേണ്ടെന്നാണ് പാർവതി പറഞ്ഞത്. എപ്പോഴും ആ തിരുത്തൽ വേണ്ടി വരുന്നുണ്ട്. ഒരു കൂട്ടായ്മയെയും പരിഹസിക്കാൻ വേണ്ടിയല്ല. വലിയൊരു പഠനമായിരുന്നു എനിക്കത്. എഎംഎംഎയാണ്. അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്. അസോസിയേഷനാണ്. ഒരു ക്ലബ് അല്ല, ഒരു കു‌ടുംബമല്ല. ഓരോ തവണയും അസോസിയേഷനിൽ പോയി പ്രശ്നങ്ങൾ ഉന്നയിക്കുമ്പോൾ അത് വിട് പാർവതി, നമ്മൾ ഒരു കുടുംബമല്ലേ എന്ന് പറയും. പഞ്ചായത്തിൽ പണ്ട് കണ്ട് വരുന്ന രീതിയിലുള്ള വോട്ടെടുപ്പുകളാണ്. ആരാണെന്ന് കൈ പൊക്കി കാണിക്കും. ഒരു ഘട്ടം കഴിഞ്ഞ് പ്രഹസനമാണെന്ന് മനസിലാക്കി കഴിയുമ്പോൾ സ്വാഭിമാനം ഉള്ളത് കൊണ്ട് ഇറങ്ങാൻ തോന്നും. അതാണ് താൻ ചെയ്തതെന്നും പാർവതി പറഞ്ഞു. ഇതിന് മറുപടിയെന്നോണമാണ് കഴിഞ്ഞ ദിവസം അമ്മ കുടുംബസം​ഗമ വേദിയിൽ സുരേഷ് ​ഗോപി സംസാരിച്ചത്. ഇതോടെ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരുകാലത്ത് സീരിയലുകളിലും സിനിമകളിലും സജീവമായിരുന്ന താരത്തിന്റെ ഇപ്പോഴത്തെ ജോലി  (28 minutes ago)

കാര്യവട്ടം കോളേജിലെ റാഗിങ്ങില്‍ അറസ്റ്റ് ചെയ്ത ഏഴ് വിദ്യാര്‍ഥികളെ പോലീസ് വിട്ടയച്ചു  (45 minutes ago)

ഭീകരെ സംഘടനകളെ പോലെയാണ് ഡിവൈഎഫ്ഐയും എസ്എഫ്ഐയും പ്രവര്‍ത്തിക്കുന്നത്; കആദ്യം റാഗിംഗും അക്രമപ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കട്ടെ എന്നും എന്നിട്ടാകട്ടെ സ്റ്റാര്‍ട്ടപ്പിലേക്ക് പോകുന്നതെന്ന് ചെന്നിത്തല  (1 hour ago)

ആവശ്യവും അനാവശ്യവും എന്താണെന്ന് വീണാ ജോര്‍ജ് തിരിച്ചറിയണമെന്ന് വി.ഡി.സതീശന്‍  (1 hour ago)

പെണ്‍കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന്  അധ്യാപകന്‍ അറസ്റ്റില്‍  (1 hour ago)

ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത: നാളെ സത്യപ്രതിജ്ഞ; പര്‍വേശ് വര്‍മ ഉപമുഖ്യമന്ത്രി  (1 hour ago)

മദ്യത്തിന്റെ അളവ് കുറഞ്ഞതു ചോദ്യം ചെയ്ത നാട്ടുകാരനും ബാര്‍ ജീവനക്കാരനും തമ്മില്‍ അടി  (2 hours ago)

തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് മോഹന്‍ലാല്‍  (2 hours ago)

ബിജെപിയുടെ വിജയം ആഘോഷിക്കുന്ന തരത്തിലേക്ക് കോണ്‍ഗ്രസ് ഇപ്പോള്‍ അധഃപതിച്ചിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  (2 hours ago)

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ യുവാവിന് ദാരുണാന്ത്യം  (3 hours ago)

വീട്ടമ്മയെ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്നു:വീട്ടിലെ ജോലിക്കാരിയെ കാണാനില്ല  (3 hours ago)

ബ്രിട്ടനെ പിടിച്ചു കുലുക്കി വീണ്ടും നഴ്‌സുമാർ സമരത്തിലേക്ക്  (3 hours ago)

ആ ജീവൻ തിരിച്ചുപിടിക്കാൻ കൊടുത്തത് 35 ലക്ഷം  (3 hours ago)

മാട്ടുപ്പെട്ടി ടൂറിസ്റ്റ് ബസ് അപകടം: മരിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം 3 ആയി  (3 hours ago)

15,000ലധികം ആശാവര്‍ക്കര്‍മാര്‍ കാന്‍സര്‍ സ്‌ക്രീനിംഗില്‍ പങ്കെടുത്തു  (3 hours ago)

Malayali Vartha Recommends