രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത

തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് തന്റെ ഭാഗ്യനായകനെന്ന് വിശേഷിപ്പിച്ച് തെന്നിന്ത്യന്‍ നടി സാമന്ത റൂത്ത് പ്രഭു. അഭിനയ ജീവിതത്തില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള വിജയ്‌യുടെ തീരുമാനത്തെയും നടി പ്രശംസിച്ചു. വിജയ്‌ക്കൊപ്പം അഭിനയിച്ച മൂന്ന് ചിത്രങ്ങളും വന്‍ വിജയമായതുകൊണ്ടാണ് അദ്ദേഹത്തെ ലക്കി ചാമെന്ന് വിശേഷിപ്പിക്കുന്നതെന്നും സാമന്ത പറഞ്ഞു. സെലിബ്രിറ്റി മാസ്റ്റര്‍ ഷെഫ് എന്ന പരിപാടിയിലെ പ്രോമോ വീഡിയോയില്‍ സംസാരിക്കുകയായിരുന്നു താരം.
വിജയ്‌ക്കൊപ്പം അഭിനയിച്ച കത്തി(2014), തെരി2016), മെര്‍സല്‍(2017) എന്നീ സിനിമകളെക്കുറിച്ചും സാമന്ത പരാമര്‍ശിച്ചു. 'അദ്ദേഹം എന്റെ ലക്കി ചാമാണ്.വിജയ്‌ക്കൊപ്പം അഭിനയിച്ച മൂന്ന് ചിത്രങ്ങളും സൂപ്പര്‍ ഹിറ്റുകളായിരുന്നു. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത് അഭിനയ ജീവിതം ഉപേക്ഷിച്ച് പൊതുപ്രവര്‍ത്തനത്തിനും രാഷ്ട്രീയത്തിനും പ്രാധാന്യം നല്‍കിയ അദ്ദേഹത്തിന്റെ തീരുമാനം ആകര്‍ഷിച്ചു. സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുക അത്ര എളുപ്പമുള്ള കാര്യമല്ല. കോടിക്കണക്കിന് ആരാധകരുള്ള ഒരു താരം ജനസേവനത്തിനും ഭരണനിര്‍വഹണത്തിനുമായി മുന്നിട്ടിറങ്ങുന്നത് വലിയ കാര്യമാണ്' സാമന്ത അഭിപ്രായപ്പെട്ടു.
രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. 1996ല്‍ പുറത്തിറങ്ങിയ 'കോയമ്പത്തൂര്‍ മാപ്പിളൈ' ആയിരുന്നു വിജയ്‌യുടെ ആദ്യത്തെ ബ്ലോക്ക്ബസ്റ്റര്‍. പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ അദ്ദേഹം തമിഴ് സിനിമയിലെ മുന്‍നിര താരമായി മാറി. സിനിമയില്‍ നിന്ന് പിന്മാറുമ്പോള്‍ വിജയ് തന്റെ കരിയറിന്റെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'ലിയോ' തമിഴ് സിനിമയിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ പണംവാരി ചിത്രങ്ങളിലൊന്നാണ്. 2024ലാണ് വിജയ് തമിഴക വെട്രി കഴകമെന്ന രാഷ്ട്രീയ പാര്‍ട്ടി രൂപികരിച്ച് പൊതുപ്രവര്‍ത്തനത്തില്‍ സജീവമായി ഇറങ്ങിയത്.
https://www.facebook.com/Malayalivartha
























