Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..


എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..


എൽ നിനോ ഇന്ത്യയെ ബാധിക്കാൻ തുടങ്ങി.. മഹാരാഷ്ട്ര ജലസംഭരണികളിൽ 10 ശതമാനം വെള്ളം വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടു... വരൾച്ചാ ദുരിതാശ്വാസം തേടി..


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_

മരണനിരക്ക് കുതിച്ചുയരുന്നു:- രോഗബാധ ഉണ്ടായതിൽ ഗുരുതര വീഴ്‌ച:- സംസ്ഥാനത്ത് വേനൽ മഴ കടുത്തതോടെ ആശങ്കയായി മഞ്ഞപ്പിത്ത വ്യാപനം...

14 MAY 2024 03:27 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് വേനൽ മഴ കടുത്തതോടെ ആശങ്കയായി മഞ്ഞപ്പിത്ത വ്യാപനം. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി രോഗബാധ ഉയരുന്നതും മരണസംഖ്യ കുതിച്ചതും ആശങ്ക വർധിപ്പിക്കുന്നുണ്ട്. ഈ വർഷം മാത്രം സംസ്ഥാനത്ത് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം പതിമൂന്നായി ഉയർന്നു. കഴിഞ്ഞ വർഷം കൊണ്ട് മരണപ്പെട്ട ആകെ ആളുകളുടെ എണ്ണം ഈ വർഷം അഞ്ച് മാസം പിന്നിടുമ്പഴേക്കും മറികടന്നതായും അത് ഇരട്ടിയായെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

രോഗബാധിതരുടെ എണ്ണവും ദിനംപ്രതി ഉയരുകയാണ്. ഈ വർഷം ഇതുവരെ അയ്യായിരത്തിലധികം പേരാണ് മഞ്ഞപ്പിത്ത ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിലായി ചികിത്സ തേടിയതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം ആകെ ചികിത്സ തേടിയവരുടെ എണ്ണം നാലായിരത്തിൽ താഴെ ആണെന്നതാണ് കൂടുതൽ ഗൗരവകരമായ കാര്യം. മരണനിരക്ക് കുതിച്ചുയർന്നിട്ടുണ്ട് എന്നതും ആശങ്കയ്ക്ക് വഴിയൊരുക്കുന്നുണ്ട്.

ഏഴ് പേരാണ് കഴിഞ്ഞ വർഷം മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചത്. ഇക്കുറി ഇതുവരെ പതിമൂന്ന് പേരുടെ ജീവൻ നഷ്‌ടമായി. അതിൽ തന്നെ മലപ്പുറത്താണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്‌തത്. ജില്ലയിൽ ഇതുവരെ എട്ട് പേർ രോഗബാധ മൂലം മരണപ്പെട്ടു. അതിനിടെ  വേങ്ങൂരിൽ വാട്ടർ അതോറിറ്റിയുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്‌ചയാണെന്നാണ് കണ്ടെത്തൽ. ശുദ്ധീകരിക്കാത്ത കുടിവെള്ളമാണ് ഇവിടെ വിതരണം ചെയ്‌തത്. ഇതോടെ രോഗബാധിതരുടെ ചികിത്സാ സഹായമടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാൻ ഇന്ന് പഞ്ചായത്തില്‍ അവലോകന യോഗം ചേരുന്നുണ്ട്. ഇതിലാവും കൂടുതൽ കാര്യങ്ങളിൽ തീരുമാനം എടുക്കുക.

 

 

പഞ്ചായത്തിൽ രണ്ട് പേരാണ് മഞ്ഞപ്പിത്തം മൂലം മരണപ്പെട്ടത്. നിലവിൽ അമ്പതോളം പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നുണ്ട്. അതിൽ മൂന്നോളം പേർ ഗുരുതരാവസ്ഥയിലാണ്. കിണർ വെള്ളത്തിന് ക്ഷാമം അനുഭവപ്പെടുന്ന മേഖലയിൽ വാട്ടർ അതോറിറ്റിയെയാണ് കൂടുതൽ പേരും കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. പെരുമ്പാവൂരിലെ വേങ്ങൂർ പഞ്ചായത്തിലും മലപ്പുറം ജില്ലയിലും മഞ്ഞപ്പിത്തം പടരുകയാണ്. രോഗപ്രതിരോധ നടപടികൾ ഊർജിതമാക്കിയിട്ടുണ്ടെങ്കിലും ഇപ്പോഴും മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

 

 

 

മലപ്പുറത്തെ വേങ്ങര പഞ്ചായത്തിൽ 2 പേർ‍ മരിക്കുകയും 40 ഓളം പേർ ആശുപത്രിയിലാവുകയും 178 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ജില്ലയിൽ 4000ത്തോളം ഹെപ്പറ്റൈറ്റിസ് എ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസം മരിച്ച 2 പേർ ഉള്‍പ്പെടെ 5 മാസത്തിനിടയിൽ എട്ടു പേര്‍ ജില്ലയിൽ മരിച്ചു. വെള്ളം, ഭക്ഷണം എന്നിവയിലൂടെയാണ് പ്രധാനമായും ഹെപ്പറ്റൈറ്റിസ് എ പടരുന്നത്. വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുകയാണ് രോഗം വരാതിരിക്കാനുള്ള മാർഗങ്ങള്‍. മലിനജലത്തിലൂടെ രോഗവാഹികളായ വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ചതാണ് വേങ്ങൂരിലെ രോഗബാധയ്ക്കു കാരണമെന്നാണ് നിഗമനം.

 

 

മ‍ഞ്ഞപ്പിത്ത ബാധയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നതിന് 2 ആഴ്ച മുമ്പു വരെ രോഗിയുടെ മലത്തിൽ ഹെപ്പറ്റിറ്റിസ് എയുടെ സാന്നിധ്യമുണ്ടാകും. രോഗലക്ഷണം പ്രകടിപ്പിച്ചു കഴിഞ്ഞ് ഒരാഴ്ചയോ അതിലധികമോ വൈറസ് സാന്നിധ്യമുണ്ടാകാം. അതേസമയം ചില വ്യക്തികളുടെ മലത്തിൽ, രോഗലക്ഷണങ്ങളൊക്കെ പൂർണമായി മാറിക്കഴിഞ്ഞാലും ആഴ്ചകളോളം വൈറസിന്റെ സാന്നിധ്യമുണ്ടാകാറുണ്ട്.

 

 

 

ഇത് ഓരോ വ്യക്തിയിലും വ്യത്യാസപ്പെട്ടു നിൽക്കും. മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാൻ രോഗബാധിതർ കൈകൾ വൃത്തിയായി കഴുകുന്നതുൾപ്പെടെ വ്യക്തിശുചിത്വം നന്നായി പാലിക്കേണ്ടതുണ്ട്. കണ്ണിനകവും തൊലിപ്പുറവും മഞ്ഞനിറത്തിലാകുന്ന അവസ്ഥയാണ് മഞ്ഞപ്പിത്തം. മഞ്ഞ നിറമുള്ള ബിലിറൂബിൻ നമ്മുടെ കോശങ്ങളിൽ അടിയുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. പല കാരണങ്ങളാൽ രക്തത്തിൽ ബിലിറൂബിന്റെ അളവ് ഉയരാനിടയുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (54 minutes ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (1 hour ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (1 hour ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (3 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (3 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (4 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (4 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (5 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (5 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (5 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (5 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (5 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (5 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (6 hours ago)

Malayali Vartha Recommends