Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..


എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..


എൽ നിനോ ഇന്ത്യയെ ബാധിക്കാൻ തുടങ്ങി.. മഹാരാഷ്ട്ര ജലസംഭരണികളിൽ 10 ശതമാനം വെള്ളം വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടു... വരൾച്ചാ ദുരിതാശ്വാസം തേടി..


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_

മഞ്ഞപ്പിത്ത വ്യാപനം ആശങ്ക;-വള്ളിക്കുന്ന് നിയോജകമണ്ഡലത്തിൽ 278 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു:- ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ...

19 JUNE 2024 03:44 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് മഴ കടുത്തതോടെ മഞ്ഞപ്പിത്ത വ്യാപനം ആശങ്കയാവുകയാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി രോഗബാധ ഉയരുന്നതും മരണസംഖ്യ കുതിച്ചതും ആശങ്ക വർദ്ധിപ്പിക്കുന്നു. വള്ളിക്കുന്ന് നിയോജകമണ്ഡലത്തിൽ 278 പേ‍ർക്കു കഴിഞ്ഞ ദിവസം മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു. പി. അബ്ദുൽ ഹമീദ് എംഎൽഎ വിളിച്ചുചേർത്ത വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗത്തിൽ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. മലപ്പുറം മൂന്നിയൂര്‍ പഞ്ചായത്തിലെ ഒരു ആഡിറ്റോറിയത്തില്‍ മേയ് മാസത്തില്‍ നടന്ന 1200 ഓളം പേര്‍ പങ്കെടുത്ത വിവാഹ ചടങ്ങില്‍ തിളപ്പിച്ച വെള്ളത്തിനൊപ്പം ശുദ്ധമല്ലാത്ത പച്ചവെള്ളവും ചേര്‍ത്ത് നല്‍കി.

ഈ ചടങ്ങില്‍ പങ്കെടുത്ത നൂറിലധികം പേര്‍ക്കാണ് മഞ്ഞപ്പിത്തം കണ്ടെത്തിയിരിക്കുന്നത്. ജൂണ്‍മാസം രണ്ടിന് ഒരു മഞ്ഞപ്പിത്ത കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് കൂടുതല്‍ കേസുകളും പിഴവും കണ്ടെത്തിയത്. പൊതുജനാരോഗ്യ നിയമം 2023 രൂപീകരിക്കുമ്പോള്‍ ഓഡിറ്റോറിയങ്ങള്‍ ഉള്‍പ്പെടെ ഭക്ഷണം വിളമ്പുന്ന (ഹോട്ടലുകളും, ഭക്ഷണശാലകളും കൂടാതെ) പൊതുയിടങ്ങളിലെ വൃത്തി ഉറപ്പാക്കുന്നതിന് പ്രത്യേകം വ്യവസ്ഥ ആവശ്യമാണെന്ന് കണ്ടെത്തി അത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ക്ക് വ്യവസ്ഥ ഉള്‍പ്പെടുത്തിയിരുന്നു.

ടാങ്കര്‍ ലോറികളില്‍ ശുദ്ധമല്ലാത്ത കുടിവെള്ളം എത്തിക്കുന്നതിനെതിരേയും പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്. നേരത്തെ സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന പൊതുജനാരോഗ്യ നിയമത്തില്‍ ഈ വ്യവസ്ഥകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഹെപ്പറ്റൈറ്റിസ് എ കണ്ടെത്തിയ സാഹചര്യത്തില്‍ പൊതുജനാരോഗ്യ ആക്ട് 2023 പ്രകാരം പ്രസ്തുത സമൂഹത്തില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്ത് മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി രോഗബാധ ഉയരുന്നതും മരണസംഖ്യ കുതിച്ചതും ആശങ്ക വർധിപ്പിക്കുന്നുണ്ട്.

 

 

വെള്ളം, ഭക്ഷണം എന്നിവയിലൂടെയാണ് പ്രധാനമായും ഹെപ്പറ്റൈറ്റിസ് എ പടരുന്നത്. വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുകയാണ് രോഗം വരാതിരിക്കാനുള്ള മാർഗങ്ങള്‍. മ‍ഞ്ഞപ്പിത്ത ബാധയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നതിന് 2 ആഴ്ച മുമ്പു വരെ രോഗിയുടെ മലത്തിൽ ഹെപ്പറ്റിറ്റിസ് എയുടെ സാന്നിധ്യമുണ്ടാകും. രോഗലക്ഷണം പ്രകടിപ്പിച്ചു കഴിഞ്ഞ് ഒരാഴ്ചയോ അതിലധികമോ വൈറസ് സാന്നിധ്യമുണ്ടാകാം. അതേസമയം ചില വ്യക്തികളുടെ മലത്തിൽ, രോഗലക്ഷണങ്ങളൊക്കെ പൂർണമായി മാറിക്കഴിഞ്ഞാലും ആഴ്ചകളോളം വൈറസിന്റെ സാന്നിധ്യമുണ്ടാകാറുണ്ട്. ഇത് ഓരോ വ്യക്തിയിലും വ്യത്യാസപ്പെട്ടു നിൽക്കും.

 

 

മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാൻ രോഗബാധിതർ കൈകൾ വൃത്തിയായി കഴുകുന്നതുൾപ്പെടെ വ്യക്തിശുചിത്വം നന്നായി പാലിക്കേണ്ടതുണ്ട്. കണ്ണിനകവും തൊലിപ്പുറവും മഞ്ഞനിറത്തിലാകുന്ന അവസ്ഥയാണ് മഞ്ഞപ്പിത്തം. മഞ്ഞ നിറമുള്ള ബിലിറൂബിൻ നമ്മുടെ കോശങ്ങളിൽ അടിയുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. പല കാരണങ്ങളാൽ രക്തത്തിൽ ബിലിറൂബിന്റെ അളവ് ഉയരാനിടയുണ്ട്.

 

 

കുടിക്കാനുപയോഗിക്കുന്ന വെള്ളം സംബന്ധിച്ചു ജാഗ്രത പുലർത്തണം. മലിനജല സ്രോതസ്സ് അല്ലെന്ന് ഉറപ്പാക്കണം. മലിനവെള്ളം ഉപയോഗിച്ചു പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കരുത്. ഐസ്, ശീതള പാനീയം എന്നിവയും രോഗം പകരാൻ ഇടയാക്കിയേക്കാം. മലിന ജലം ഉപയോഗിച്ച് പാത്രം കഴുകരുത്. കൈ കഴുകുന്ന വെള്ളവും ശുദ്ധമെന്ന് ഉറപ്പാക്കണം. സെപ്റ്റിക് ടാങ്കുകളിലെ ചോർച്ച കിണർ വെള്ളം മലിനമാകാനും ആ വെള്ളം ഉപയോഗിച്ചാൽ ഹെപ്പറ്റൈറ്റിസ് എ ഉണ്ടാകാനും സാധ്യതയുണ്ട്. മറ്റു രോഗമുള്ളവർക്ക് ഹെപ്പറ്റൈറ്റിസ് ഗുരുതരമാകാൻ സാധ്യതയുണ്ട്. രോഗലക്ഷണം കണ്ടാൽ ചികിത്സ തേടണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (54 minutes ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (1 hour ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (1 hour ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (3 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (3 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (4 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (4 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (5 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (5 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (5 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (5 hours ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (5 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (5 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (6 hours ago)

Malayali Vartha Recommends