Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ അല്‍ മുക്തദിര്‍ ജ്വല്ലറി തട്ടിപ്പ്... ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി ചെയര്‍മാന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..

യാത്രകൾ ഇഷ്ടമാണെങ്കിലും ഒട്ടു മിക്ക പേരെയും അലട്ടുന്ന പ്രശ്നമാണ് യാത്രക്കിടിയിലെ മനംപുരട്ടലും ഛര്‍ദ്ദിക്കാനുള്ള തോന്നലും തലവേദനയുമൊക്കെ. യാത്രയുടെ മുഴുവൻ രസവും കളയുന്ന അസ്വസ്ഥതകൾ ഒഴിവാക്കാന്‍ ഇതാ ചില പൊടിക്കൈകള്‍

14 MARCH 2019 04:47 PM IST
മലയാളി വാര്‍ത്ത

യാത്രകൾ ഇഷ്ടമാണെങ്കിലും ഒട്ടു മിക്ക പേരെയും അലട്ടുന്ന പ്രശ്നമാണ് യാത്രക്കിടിയിലെ മനംപുരട്ടലും ഛര്‍ദ്ദിക്കാനുള്ള തോന്നലും തലവേദനയുമൊക്കെ. യാത്രയുടെ മുഴുവൻ രസവും കളയുന്ന അസ്വസ്ഥതകളാണ് ഇവ .

കാറിലും ബസ്സിലുമൊക്കെയുള്ള റോഡ് മാർഗ്ഗമുള്ള യാത്രകളിലാണ് പൊതുവെ ഇത്തരം അസ്വസ്ഥതകൾ ഉണ്ടാകാറുള്ളത്. ഇത്തരം മോഷന്‍ സിക്‌നസ്സുകൾ ഉണ്ടാകാൻ ഉള്ള പ്രധാന കാരണം ഇന്ദ്രിയങ്ങള്‍ തമ്മില്‍ വിരുദ്ധത ഉണ്ടാകുമ്പോഴാണ്‌.പ്രത്യേകിച്ച് കണ്ണും ചെവിയും തമ്മിലുള്ള വിരുദ്ധതയാണ് ഇവിടെ പ്രശ്‌നമാകുന്നത് .

കാറിലിരിക്കുമ്പോള്‍ കണ്ണുകള്‍ കാറിനുള്ളില്‍ തന്നെ ശ്രദ്ധകേന്ദ്രീകരിക്കുകയാണെങ്കില്‍ ചെവി തലച്ചോറിന്‌ സൂചന നല്‍കുക കാര്‍ ചലിക്കുന്നു എന്നാവും. അതേസമയം കണ്ണുകള്‍ തലച്ചോറിനെ അറിയിക്കുന്നത്‌ എല്ലാം നിശ്ചലാവസ്ഥയിലാണന്നുമാവും.

അതിനാല്‍ തലച്ചോറില്‍ എത്തുന്ന സൂചനകള്‍ പരസ്‌പരവിരുദ്ധമാവുകയും ഏതോ ഒന്ന്‌ ഇതില്‍ വിഭ്രാന്തിയാണന്ന തീരുമാനത്തില്‍ തലച്ചോറ് എത്തുകയും ചെയ്യും. തുടര്‍ന്ന്‌ വിഷം അകത്തെത്തിയതിനാലാണ്‌ ഇതുണ്ടായതെന്ന ചിന്തയുടെ ഫലമായി തലച്ചോറിന്‍റെ പ്രതികരണമാണ് ഈ ഛര്‍ദ്ദിയും മനംപുരട്ടലുമൊക്കെ. അവ ഒഴിവാക്കാന്‍ ഇതാ ചില പൊടിക്കൈകൾ

1. പുറം കാഴ്‌ചകള്‍ നോക്കിയിരിക്കുക

കാറിന്‍റെ മുന്‍ ജാലകത്തിലൂടെ കാഴ്‌ചകള്‍ കടന്നു പോകുന്നത്‌ നോക്കിക്കൊണ്ടിരിക്കുന്നത് ചലിക്കുന്നു എന്ന തോന്നൽ കണ്ണുകൾക്ക് ഉണ്ടാകാൻ സഹായിക്കും .

2. വണ്ടി ഓടിക്കുന്നതായി കരുതുക

പൊതുവെ വണ്ടി ഓടിക്കുന്നവർക്ക് ഇത്തരം അസ്വസ്ഥതകൾ ഉണ്ടാകാറില്ല. കാരണം അവരുടെ ശ്രദ്ധ ഡ്രൈവിങ്ങിൽ ആയിരിക്കുമ്പോൾ തലച്ചോർ അവർക്ക് നൽകുന്ന സൂചനകൾ ചലിക്കുന്നു എന്ന് തന്നെയാകും

പറ്റുമെങ്കില്‍ കാര്‍ ഡ്രൈവ്‌ ചെയ്യുന്നതായി കരുതുക. റോഡില്‍ തന്നെ ശ്രദ്ധിക്കുന്നതിനാല്‍ ഡ്രൈവര്‍മാര്‍ക്ക്‌ ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാവാറില്ല

3. എതിര്‍ ദിശയിലേക്ക്‌ ഇരിക്കരുത്‌

യാത്ര ചെയ്‌തുകൊണ്ടിരിക്കുന്നതിന്റെ എതിര്‍ ദിശയിലേക്ക്‌ ഈ പ്രശ്‍നമുള്ളവര്‍ ഒരിക്കലും ഇരിക്കരുത്‌. ദൂരത്തുള്ള ചലിക്കാത്ത വസ്‌തുവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, വായിക്കുക, കാര്‍ഡ്‌ കളിക്കുക തുടങ്ങി ഒരേ ബിന്ദുവില്‍ നോക്കുന്ന കാര്യങ്ങളെല്ലാം ഒഴിവാക്കുക. ചുറ്റും നോക്കരുത്‌ .ഒരു വശത്തു നിന്നും മറ്റൊരു വശം വരെയും കൂടുതല്‍ നോക്കരുത്‌.

4. സണ്‍ ഗ്ലാസുകളും ഉറക്കവും
ഇരുണ്ട സണ്‍ഗ്ലാസ്സുകള്‍ വയ്‌ക്കുക. അതുപോലെ പറ്റുമെങ്കില്‍ ഉറങ്ങുക. അപ്പോള്‍ കാഴ്ചകള്‍ മിന്നിമറയുന്നത്‌ കണ്ണുകള്‍ അറിയില്ല.

5. ഭക്ഷണത്തിന്‍റെ മണം
ഭക്ഷണങ്ങളുടെ രൂക്ഷമായ മണം ഒഴിവാക്കുന്നത്‌ മനംമറിച്ചില്‍ തടയാന്‍ സഹായിക്കും. യാത്ര ചെയ്യുമ്പോഴും അതിന്‌ മുമ്പും കഴിക്കുന്ന ആഹാരം ശ്രദ്ധിക്കുക. മദ്യവും ആഹാരവും നിങ്ങള്‍ക്ക്‌ പിടിക്കാത്ത പാനീയങ്ങളും അമിതമായി കഴിക്കരുത്‌.

കട്ടിയ കൂടിയതും എരിവുള്ളതും കൊഴുപ്പ്‌ നിറഞ്ഞതുമായ ആഹാരങ്ങള്‍ ചിലര്‍ക്ക്‌ യാത്രയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അതുപോലെ സോഡയ്‌ക്ക്‌ പകരം ധാരാളം വെള്ളം കുടിക്കുക.

6. ഇയര്‍ഫോണിലൂടെ പാട്ടുകേൾക്കാം
ഇയര്‍ഫോണിലൂടെ പാട്ട്‌ കേള്‍ക്കുക, എംപി3 പ്ലേയര്‍ ഉപയോഗിക്കുക. നിങ്ങളുടെ ഇഷ്ടപാട്ട്‌ അകം ചെവിയുടെ തലച്ചോറുമായുള്ള ആശയവിനിമയത്തെ സ്വാധീനിക്കും.

അതുപോലെ യാത്രക്കിടയില്‍ ചെറിയ ഇടവേളകള്‍ എടുക്കുക. പുറത്തേക്കിറങ്ങി കൈയും കാലും നിവര്‍ത്തുക. ബെഞ്ചിലോ മരച്ചുവട്ടിലോ ഇരുന്ന്‌ വായിലൂടെ ആഴത്തില്‍ ശ്വാസം എടുക്കുക. ആയാസം കുറയ്‌ക്കാന്‍ ഇതൊക്കെ സഹായിക്കും.

7. വസ്ത്രങ്ങള്‍
ഈ പ്രശ്നമുള്ളവര്‍ കാര്‍ യാത്രകളില്‍ കഴിവതും ഇറുകിയ വസ്‌ത്രങ്ങള്‍ ധരിക്കരുത്‌. അയഞ്ഞ വസ്‌ത്രങ്ങളായിരിക്കും യാത്രയ്‌ക്ക്‌ സൗകര്യപ്രദം.

8. ജനല്‍ ഗ്‍ളാസ് തുറന്നു ഇടയ്ക്കിടെ ശുദ്ധവായു ശ്വസിക്കുക
ശുദ്ധവായു ലഭിക്കുന്നത്‌ പലര്‍ക്കും ആശ്വാസം നല്‍കും. അതിനാല്‍ സാധിക്കുമെങ്കില്‍ ജനല്‍ തുറന്ന്‌ താഴേക്ക്‌ കുനിഞ്ഞ്‌ നന്നായി ശ്വസിക്കുക. പൊതുവെ എ സി കാറുകളിൽ ജനൽ ഗ്ലാസ്സുകൾ താഴ്ത്താറില്ല.

എങ്കിലും ഇടക്ക് ഗ്ലാസ് തുറന്നു ശുദ്ധവായു കരിക്കത്ത് കടത്തുന്നത് നല്ലതാണ്.
അതുപോലെ ഈ പ്രശ്‌നമുള്ള മറ്റുള്ളവരില്‍ നിന്നും അകന്നിരിക്കുക. ഇതിനെ കുറിച്ച്‌ പറയുന്നത്‌ കേള്‍ക്കുന്നതും ഈ അസ്വസ്ഥതകള്‍ കാണുന്നതും ചിലപ്പോള്‍ നിങ്ങളിലും ഇതേ പ്രശ്‌നമുണ്ടാക്കും.

9. കുട്ടികളെ യാത്രയിൽ സിനിമയോ മൊബൈലോ നോക്കിയിരിക്കാൻ സമ്മതിക്കരുത്
വാഹനങ്ങളില്‍ യാത്രചെയ്യുമ്പോള്‍ കുട്ടികള്‍ക്ക്‌ ഉണ്ടാകുന്ന ഇത്തരം പ്രശ്‌നം ഒഴിവാക്കുന്നതിനു പുറത്തേക്ക്‌ കാണാവുന്ന തരത്തിലുള്ള ഉയര്‍ന്ന സീറ്റ്‌ നല്‍കുക. പുറത്തേക്ക്‌ നോക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന കളികളില്‍ ഏര്‍പ്പെടുക. കാറിലിരുന്ന്‌ സിനിമകള്‍ കാണുന്നത് ഇപ്പോൾ പതിവാണ്. ഇത് കുട്ടികളിൽ ഇത്തരം അസ്വസ്ഥതകൾ ഉണ്ടാക്കും .


10. നാരങ്ങ, ഇഞ്ചി, പുതിന എന്നിവ നല്ലതാണ്
സാധാരണ ഛര്‍ദ്ദിയ്‌ക്കും മനംപിരട്ടലിനും ഉപയോഗിക്കുന്ന പല മരുന്നുകളും വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതകള്‍ക്ക്‌ ഫലപ്രദമായി എന്നു വരില്ല. എന്നാല്‍ ഒരു കഷ്‌ണം നാരങ്ങ വലിച്ച്‌ കുടിച്ചു കൊണ്ടിരിക്കുന്നത് വളരെയധികം ആശ്വാസം നല്‍കും. അതുപോലെ ഛര്‍ദ്ദിയെ പ്രതിരോധിക്കാന്‍ ഇഞ്ചി വളരെ നല്ലതാണ്‌.

മധുരമുള്ള ഭക്ഷണം യാത്രക്കിടയിൽ കഴിക്കാതിരിക്കുകയാണ് നല്ലത് .
പരമാവധി ഉപ്പ്‌ രസമുള്ള എന്തെങ്കിലും കഴിക്കുന്നതായിരിക്കും നല്ലത് . പുതിന ഇലയും മനംപിരട്ടല്‍ ശമിപ്പിക്കാന്‍ നല്ലതാണ്‌. മറ്റ്‌ മരുന്നകള്‍ക്കുള്ള പാര്‍ശ്വഫലങ്ങള്‍ ഇവയ്‌ക്കുണ്ടാകില്ല. രണ്ട്‌ ഇലകള്‍ ആദ്യം കഴിക്കുക. ആവശ്യമെങ്കില്‍ കൂടുതല്‍ കഴിക്കാം.

യാത്രയിൽ അസ്വസ്ഥതകളുണ്ടാകുമെന്ന മുൻവിധി ഒഴിവാക്കേണ്ടതാണ്. യാത്ര ആസ്വദിക്കാനുള്ള മാനസിക നില അസ്വസ്ഥതകളെ മാറ്റിനിർത്തും

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹക്കീമിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു  (10 minutes ago)

വീടുകള്‍ക്ക് മുകളിലേക്ക് മാവ് കടപുഴകി വീണു... ആളപായമില്ല  (18 minutes ago)

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് 22കാരിയുടെ വീട്ടുകാര്‍  (25 minutes ago)

കേസ് ഡയറി ഹാജരാക്കി...ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്, മുഴുവന്‍ കേസുകളുടെയും വിശദാംശം ഹാജരാക്കാന്‍ കോടതി ഉത്തരവ്  (39 minutes ago)

ബില്ലില്‍ യുഎസിന്റെ സ്വാതന്ത്ര്യദിനമായ ഇന്ന് പ്രസിഡന്റ് ട്രംപ് ഒപ്പുവയ്ക്കും  (56 minutes ago)

ബിന്ദുവിന്റെ സംസ്‌കാരം ഇന്ന്  (1 hour ago)

കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു  (8 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍  (9 hours ago)

വിമാനത്തില്‍ സഹയാത്രക്കാരനെ ആക്രമിച്ച് ഇന്ത്യന്‍ യുവാവ്  (11 hours ago)

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (11 hours ago)

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും  (12 hours ago)

അറസ്റ്റിലായി 19 ദിവസം ജയിലില്‍ കഴിഞ്ഞ പ്രതിക്ക് ജാമ്യം  (12 hours ago)

കോട്ടയം മെഡിക്കല്‍ കോളജിലെത്തിയിട്ടും അപകട സ്ഥലം സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങി  (12 hours ago)

നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു  (13 hours ago)

രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി  (14 hours ago)

Malayali Vartha Recommends