ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും റീലീസ് തിയതിയും പുറത്ത്

ബെത്‌ലഹേം കുടുംബ യൂണിട്ടിന്റെ വിജയത്തിന് ശേഷം യുവതാരം സന്ദീപ് പ്രദീപിനെ നായകനാക്കി പുതിയ ചിത്രം പ്രഖ്യാപിച്ച് ഭാവന സ്റ്റുഡിയോസ്. 'പിക്‌നിക്' എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് കിരണ്‍ ജോസിയാണ്. പ്രേമലു, ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്നീ ഗിരീഷ് എ ഡി ചിത്രങ്ങളുടെ സഹരചയിതാവായി ശ്രദ്ധ നേടിയ കിരണ്‍ ജോസി ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രം കൂടിയാണിത്.
കിരണ്‍ ജോസിയും അനുരാജ് ഒ ബിയും ചേര്‍ന്നാണ് പിക്‌നിക്കിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. പടക്കളം, എക്കോ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സന്ദീപ് പ്രദീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഒരു ഫാമിലി ഫണ്‍ എന്റര്‍ടെയ്‌നറായാണ് ഒരുങ്ങുന്നത്. 2027 ജനുവരി 14 ന് റിലീസ് ചെയ്യുന്ന ചിത്രം, ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
ഇന്ദ്രജിത് സുകുമാരന്‍, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നുണ്ട്. ഇവരെ കൂടാതെ, സുജിന ശ്രീധരന്‍, അക്ഷത അജിത്, രേഷ്മ ജോസി, മേരി, വിജയ് മുത്തു, പ്രണവ് പ്രഭു, ഉത്തര ഗംഗ, ജിമ്മി ഡാനി, അര്‍ഷദ് അലി, നന്ദു കെ യു, അജസ്റ്റസ് എ ജെ, അരുണ്‍ വെയിലര്‍ എന്നിവരാണ് ചിത്രത്തിന്റെ താരനിരയിലുള്ളത്.
ഛായാഗ്രഹണം: ആദര്‍ശ് സദാനന്ദന്‍, എഡിറ്റിംഗ്: സനത് ശിവരാജ്, സംഗീതം: ഗോവിന്ദ് വസന്ത, പ്രൊഡക്ഷന്‍ ഡിസൈന്‍: വിവേക് കളത്തില്‍, വസ്ത്രാലങ്കാരം: ആശിഷ് നമ്പ്യാര്‍, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, ഗാനരചന: സുഹൈല്‍ കോയ, സൗണ്ട് ഡിസൈന്‍: ശങ്കരന്‍ കെ എസ്, കെ സി സിദ്ധാര്‍ത്ഥന്‍, ഫൈനല്‍ മിക്‌സ്: വിഷ്ണു സുജാതന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍: ബെന്നി കട്ടപ്പന, ജോസ് വിജയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജംഷീര്‍ പുറക്കാട്ടിരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അനീഷ് ജോര്‍ജ്, വി എഫ് എക്‌സ്: എഗ്വൈറ്റ് വി എഫ് എക്‌സ്, ഡി ഐ സ്റ്റുഡിയോ: കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: ശ്രീക് വാര്യര്‍, സ്റ്റില്‍സ്: ജിത്തു ഫ്രാന്‍സിസ്, പ്രൊമോഷണല്‍ സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, ടൈറ്റില്‍ ഡിസൈന്‍: സാര്‍ക്കസനം, പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോടൂത്ത്‌സ്, പിആര്‍ഒ : വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍
https://www.facebook.com/Malayalivartha

























