Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

ഇസ്രയേലിനെ ആക്രമിച്ച് ഇറാന്‍ 41 യുദ്ധ വിമാനങ്ങളെ വെട്ടിച്ച് ബോംബിട്ട് ഇറാന്‍ ഡ്രോണുകള്‍ അടുത്ത യുദ്ധം തുടങ്ങി; രണ്ടും കല്‍പ്പിച്ച് തിരിച്ചടിക്കാന്‍ ഇസ്രയേല്‍

06 MAY 2022 02:29 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

അതി ശക്തമായ ആക്രമണ പരമ്പരകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഹമാസ് പലസ്ത്ന്‍ ഭീകരര്‍ക്കെതിരെ ഇസ്രയേല്‍ നടത്തിയത്. അതിന് കാരണം ഭീകരര്‍ ഇസ്രയേലിലെത്തി നടത്തിയ ആക്രമണങ്ങള്‍ തന്നെയാണ്. വന്‍ ഭീകരാക്രമണ ശ്രമങ്ങള്‍ ഇസ്രയേല്‍ പരാചയപ്പെടുത്തുന്നുണ്ടെങ്കിലും അവിടവിടങ്ങളിലായി കത്തിയും തോക്കും ഉപയോഗിച്ചുകൊണ്ട് ഭീകരര്‍ സാധാരണക്കാരായ ഇസ്രയേല്‍ ജനങ്ങളെ ആക്രമിക്കുന്നത് തുടര്‍ക്കഥയായതോടെയാണ് ഇസ്രയേല്‍ സൈന്യം ശക്തമായ തിരിച്ചടി തുടങ്ങിയത് പലസ്തീന്‍ പ്രദേശങ്ങളില്‍ കയറിയും ഇസ്രയേല്‍ തിരിച്ചടി തുടരുകയാണ്. ജറുസലേം പ്രശ്‌നത്തെ കലാപമാക്കി മാറ്റാന്‍ നടത്തിയ ശ്രമത്തിനെയാണ് സൈന്യം നേരിട്ടത്. ഭീകരാക്രമണമാണ് നടന്നതെന്ന് ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു. കഴിഞ്ഞ മാര്‍ച്ച് മാസം പലസ്തീന്‍ നേതാവിന്റെ ആഹ്വാന പ്രകാരം കലാപം അഴിച്ചുവിട്ട അതേ സംഘമാണ് ഇന്നലെ തെരുവിലിറങ്ങിയത്. അറബ് വംശജര്‍ ഭീകരാക്രമണ ശ്രമമാണ് നടത്തിയതെന്നും 14 പേര്‍ മുന്‍മാസങ്ങളില്‍ ഇവരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരു ന്നെന്നും ഇസ്രായേല്‍ ഭരണകൂടം പറഞ്ഞു. ഇന്നലെ അസ്‌ക്വാ പള്ളിയില്‍ നിന്നും ഇസ്രായേലി പോലീസിന് നേരെ തുടര്‍ച്ചയായ കല്ലേറു നടത്തിക്കൊണ്ടാണ് കലാപ ശ്രമം ആരംഭിച്ചത്. ഇസ്രായേലില്‍ തുടര്‍ച്ചയായി ആക്രമണ പരമ്പര നടത്താനാണ് പലസ്തീന്‍ ഭീകരസംഘടനകളുടെ ശ്രമമെന്നും അത് അടിച്ചമര്‍ത്തുക തന്നെ ചെയ്യുമെന്നും സൈന്യം പറഞ്ഞു.

ഇതിനിടയില്‍ ഭീകരര്‍ക്ക് പിന്തുണ അറിയിച്ച് ഇറാന്‍ ഇസ്രയേലിനെതിരെ ആക്രമണം നടത്തിയിരിക്കുകയാണ്. ഇത് കാര്യങ്ങളെ അടുത്തൊരു യുദ്ധത്തിലേയ്ക്ക് തള്ളിവിടുകയാണ്. ഇസ്രയേലില്‍ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച് ഇറാന്‍ തന്നെയാണ് രംഗത്തുവന്നിരിക്കുന്നത്. ഇസ്രായേലില്‍ വിജയകരമായി ഡ്രോണ്‍ ദൗത്യം നടത്തിയെന്ന വെളിപ്പെടുത്തല്‍ നടത്തിയത് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സിലെ ഖുദ്‌സ് ബ്രിഗേഡിന്റെ ചീഫ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ എസ്മയില്‍ ഘാനിയാണ്. 41 ഇസ്രായേലി യുദ്ധവിമാനങ്ങളുടെ കണ്ണുവെട്ടിച്ച് രണ്ട് ഇറാനിയന്‍ ഡ്രോണുകള്‍ അതിന്റെ ദൗത്യം നിര്‍വഹിച്ചതായും ഇവയെ തടയുന്നതില്‍ ഇസ്രായേലി യുദ്ധവിമാനങ്ങള്‍ പരാജയപ്പെട്ടെന്നും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തതായി അറബിക് പോസ്റ്റ് റിപോര്‍ട്ട് ചെയ്തു.

പലസ്തീനില്‍ തുടരുന്നതില്‍ നിന്ന് വൈകാതെ തന്നെ നിങ്ങളുടെ യഥാര്‍ത്ഥ രാജ്യങ്ങളിലേക്ക് മടങ്ങുന്നതാണ് നല്ലത്,' ഇസ്രായേലിനെ അഭിസംബോധന ചെയ്തുകൊണ്ട് ഘാനി മുന്നറിയിപ്പ് നല്‍കി.ഇസ്രായേല്‍ സ്വന്തം നാശത്തിനുള്ള സാഹചര്യം ഒരുക്കുകയാണ്' എന്ന് ഫലസ്തീന്‍, സിറിയ, ഇറാന്‍ എന്നിവര്‍ക്കെതിരായ ഇസ്രായേല്‍ നീക്കത്തെ പരാമര്‍ശിച്ച് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് മേധാവി ഹസ്സന്‍ സലാമി പറഞ്ഞു.അതേ സമയം ഇറാന്‍ ആണവ കരാറുമായി ബന്ധപ്പെട്ട വിയന്ന ചര്‍ച്ച പുനരാരംഭിക്കാന്‍ വീണ്ടും നീക്കം.

അമേരിക്കയും ഇറാനും തമ്മില്‍ അനൗപചാരിക ചര്‍ച്ചകള്‍ക്ക് വീണ്ടും വഴിതുറന്നതായാണ് റിപ്പോര്‍ട്ട്.കരാറില്‍ പുതിയ ഉപാധികള്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ നിന്ന് അമേരിക്ക വിട്ടുവീഴ്ചക്ക് തയാറാകും എന്നാണ് സൂചന.വിയന്നയില്‍ നടന്ന വന്‍ശക്തി രാജ്യങ്ങളും ഇറാനും തമ്മിലുള്ള ചര്‍ച്ചയില്‍ നല്ല പുരോഗതി പ്രകടമായിരുന്നു. എന്നാല്‍ അവസാന ഘട്ടത്തില്‍ ചര്‍ച്ച എവിടെയും എത്താതെ അവസാനിപ്പിക്കുകയായിരുന്നു.

ചര്‍ച്ച പരാജയപ്പെട്ടുവെന്ന് പൂര്‍ണമായും പറയാനാകില്ലെന്ന് കഴിഞ്ഞ ദിവസം യൂറോപ്യന്‍ യൂനിയന്‍ പ്രതികരിച്ചിരുന്നു. അതിനെ ഏറെക്കുറെ ശരിവെക്കുകയാണിപ്പോള്‍ അമേരിക്കയും ഇറാനും.അമേരിക്ക സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടിനെ ആശ്രയിച്ചായിരിക്കും ഇനി വിയന്ന ചര്‍ച്ചയുടെ ഭാവിയെന്ന് ഇറാന്‍ പ്രതികരിച്ചു. ഇസ്ലാമിക്‌റവലൂഷനറി ഗാര്‍ഡിനെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയ നടപടി അമേരിക്ക പിന്‍വലിക്കണം എന്നായിരുന്നു ഇറാന്‍ അവസാനമായി മുന്നോട്ടുവെച്ച ആവശ്യം. എന്നാല്‍ ഇതിന് പകരമായി ചില വിട്ടുവീഴ്ചകള്‍ക്ക് ഇറാനും തയാറാകണമെന്നായി ബൈഡണ്‍ ഭരണകൂടം. ഇതോടെയാണ് ചര്‍ച്ച അലസിയത്.

വിയന്ന ചര്‍ച്ച പുനരാരംഭിക്കുന്നതു സംബന്ധിച്ച് അമേരിക്ക അനുകൂല നടപടി സ്വീകരിച്ചാല്‍ തങ്ങളും ഒരുക്കമാണെന്ന് യൂറോപ്യന്‍ നേതൃത്വത്തെ ഇറാന്‍ അറിയിച്ചിട്ടുണ്ട്. അതേസമയം ഇസ്രായേലിന്റെ കടുത്ത സമ്മര്‍ദം അവഗണിച്ച് ഇറാനുമായി ചര്‍ച്ച തുടരാന്‍ ബൈഡന്‍ ഭരണകൂടം എത്രകണ്ട് തയാറാകും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇസ്രായേല്‍ തീരുമാനിച്ചുവെന്നാണ് വാര്‍ത്ത. അമേരിക്കയുടെയും ഇസ്രായേലിന്റെയും സൈനിക ഉദ്യോസ്ഥരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കി ന്യൂയോര്‍ക്ക് ടൈംസ് ആണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

ലോകത്തെ പ്രധാന രാഷ്ട്രീയ ചര്‍ച്ചകളിലൊന്നാണ് ഇറാന്റെ ആണവ പദ്ധതി. ഇറാന്‍ ആണവായുധം നിര്‍മിക്കാന്‍ പോകുന്നുവെന്ന് അമേരിക്കയും സഖ്യകക്ഷികളും കരുതുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ആക്രമണത്തിന് ഇസ്രായേല്‍ അനുമതി ചോദിച്ചുവെന്ന് വാര്‍ത്തയില്‍ പറയുന്നു.

ഇറാന്റെ ആണവ കേന്ദ്രങ്ങള്‍, ആയുധ ഫാക്ടറികള്‍ എന്നിവ ആക്രമിക്കാനാണ് ഇസ്രായേല്‍ പദ്ധതിയിട്ടതത്രെ. ഇക്കാര്യത്തില്‍ അമേരിക്കയുടെ അനുമതി ഇസ്രായേല്‍ ചോദിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റഷ്യന്‍ വാര്‍ത്ത ഏജന്‍സിയായ സ്പുട്‌നികും സമാനമായ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. പേര് വെളിപ്പെടുത്തരുത് എന്ന നിബന്ധനയോടെയാണ് സൈനിക ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (6 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (27 minutes ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (48 minutes ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (52 minutes ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (1 hour ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (1 hour ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (2 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (3 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (3 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (3 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (4 hours ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (4 hours ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (4 hours ago)

Malayali Vartha Recommends