Widgets Magazine
09
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... നാല് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത


ബീഹാറിലെ അവസാനഘട്ട നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഒരു നാൾ മാത്രം.... പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, ചൊവ്വാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്


സങ്കടക്കാഴ്ചയായി... ബെംഗളുരുവിന് സമീപമുണ്ടായ വാഹനാപകടത്തിൽ യുാവാവിന് ദാരുണാന്ത്യം


ആധുനിക സംസ്‌കാരത്തിൽ എങ്ങനെയാണ് തറയിൽ കിടത്തി ചികിത്സിക്കുന്നത്..? മെഡിക്കൽ കോളേജുകൾ ധാരാളം തുടങ്ങുന്നതുകൊണ്ട് കാര്യമില്ല: തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ ഇപ്പോഴും സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സകൾക്ക് പരിമിതികളുണ്ട്; രോഗികളുടെ ബാഹുല്യവുമുണ്ട്! വേണുവിന്റെ മരണത്തിൽ പ്രതികരിച്ച് ഡോക്‌ടർ ഹാരിസ് ചിറയ്‌‌ക്കൽ...


ശ്രീകോവിൽ വാതിൽ സ്വർണം പൂശൽ ജോലിയിൽ പങ്കാളികളായ 6 ജീവനക്കാരുടെ നുണപരിശോധന നടത്താൻ അനുമതി നൽകി കോടതി: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായത് 13 പവൻ തൂക്കം വരുന്ന സ്വർണ ബാർ...

'മനസ്സ് നമ്മുടേതാണ്.. പ്രശ്നം വരുമ്പോൾ തളരുക സ്വാഭാവികം.. മരുന്ന് കഴിക്കാതെ, സമാധാനം കണ്ടെത്താൻ പറ്റുന്നു എങ്കിൽ, അതാണ് വിജയം...' മാനസിക പ്രേശ്നങ്ങളെ നേരിടാൻ സൈക്കോളജിസ്റ്റ് കലാമോഹന്റെ ഒരു കുറിപ്പ്

24 AUGUST 2020 02:22 PM IST
മലയാളി വാര്‍ത്ത

മനസിനുണ്ടാകുന്ന മുറിവുകൾ ഉണക്കാൻ ഇന്ന് വിമുഖത കാണിക്കുകയാണ് പലരും. മാത്രമല്ല, കുറിപ്പടികൾ ഇല്ലാതെ ഗൂഗിൾ തെരഞ്ഞ് മരുന്ന് കണ്ടെത്തുന്നവരും പതിവായി മാറിയിരിക്കുകയാണ്. എന്നാലിതാ അവർക്കായി സൈക്കോളജിസ്റ്റ് കലാമോഹൻ സംസാരിക്കുകയാണ്. നമ്മിൽ ഉണ്ടാകുന്ന പ്രേശ്നങ്ങൾക്ക് നാം തന്നെ പരിഹാരം കണ്ടെത്തേണ്ടതാണ് എന്നാണ് വ്യക്തമാക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

മാനസിക പ്രശ്നത്തിന് ഡോക്ടറെ കാണാൻ വിമുഖത കാണിക്കുന്ന സമൂഹം ഇപ്പോൾ, ഗൂഗിൾ ഡോക്ടർ ൻറെ സഹായത്തോടെ, തിരഞ്ഞു പിടിച്ചു, Anti - psychotic മരുന്നുകൾ കുറിപ്പടി ഇല്ലാതെ വാങ്ങുന്നുണ്ട്.. പല മെഡിക്കൽ സ്റ്റോറിൽ നിന്നും അതു കിട്ടുന്നു.. അതും ദോഷമാണ്.. ഞാൻ ഉൾപ്പെടെ മാനസിക മേഖലയിൽ ജോലി നോക്കുന്ന പലരും fb യിൽ മാനസിക രോഗങ്ങളെ കുറിച്ചും അതുണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ചും എഴുതുന്നവരാണ്.. രോഗങ്ങൾക്ക് മരുന്ന് കഴിക്കു എന്ന് നിരന്തരം എഴുതി കൊണ്ടേ ഇരിക്കുന്നു...
എന്നാൽ സൈക്കോട്ടിക് പ്രശ്നം ബാധിക്കാത്ത ഒരാൾ എന്തിനാണ് ആ മരുന്ന് ഉപയോഗിക്കുന്നത്?
മണിച്ചിത്രത്താഴ്, സിനിമ സൈക്കോളജി പഠിച്ച ശേഷം കാണുമ്പോൾ ഉൾകൊള്ളാൻ പറ്റാറില്ല..

പക്ഷെ, അതിൽ ഡോക്ടർ സണ്ണി, അവസാനം പറയുന്ന ഡയലോഗ്...ഓജസ്സും തേജസ്സും ഉള്ള പഴയ ഗംഗയെ നകുലനു കൊടുക്കാനാണ് താൻ ആഗ്രഹിച്ചത് എന്ന്.. അതിന് വേണ്ടി അയാൾ നടത്തിയ നാടകം ആ ചിത്രത്തിന്റെ പ്രധാന ഭാഗമാണല്ലോ.. Stress ഇല്ലാത്ത ആരുമില്ല.. ചില ദുഖങ്ങൾക്ക്‌ മുന്നറിയിപ്പ് കിട്ടുകയും ചെയ്യും.. മഴക്കോള് ഉണ്ട്, ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേട്ടു, കുട നിവർത്തി വീട്ടിൽ നിന്നും ഇറങ്ങേണ്ട കാര്യമില്ല.. കുട കയ്യിൽ വെച്ചാൽ മാത്രം മതി.. ഞാനും ഉറക്കഗുളിക എടുത്തിരുന്നു.. ചോദിക്കുമ്പോൾ കുറിപ്പടി ഇല്ലാതെ എനിക്കത് കിട്ടുമായിരുന്നു..

ചില ഡോക്ടർമാർ ചെയ്യും പോലെ സിഗരറ്റ് ചുണ്ടിൽ വെച്ചു, അതിന് എതിരെ ഉപദേശിക്കാൻ തുടങ്ങിയാൽ എനിക്ക് കണ്ണാടിയിൽ പ്രതിബിംബം കാണുമ്പോൾ പുച്ഛം വരും.. അതു കൊണ്ട്, ഒരു മരുന്നും ഇല്ലാതെ ഉറങ്ങാൻ പറ്റുന്ന കാലത്ത് ഞാൻ ഇതു എഴുതു എന്നും ഉറപ്പിച്ചിരുന്നു.. എന്ത് കൊണ്ടാണ് ഞാൻ ചോദിച്ചപ്പോഴൊക്കെ, മരുന്ന് കിട്ടിയിരുന്നത് എന്ന് ഓർക്കാറുണ്ട്.. കുറിപ്പടി ഇല്ലാതെ മരുന്ന് കൊടുക്കരുത് എന്നാണ് നിയമം... മനസ്സ് നമ്മുടേതാണ്.. പ്രശ്നം വരുമ്പോൾ തളരുക സ്വാഭാവികം.. മരുന്ന് കഴിക്കാതെ, സമാധാനം കണ്ടെത്താൻ പറ്റുന്നു എങ്കിൽ, അതാണ് വിജയം.. (സൈക്കോട്ടിക് പ്രശ്നങ്ങൾക്കു മരുന്ന് കഴിക്കുകയും വേണം..)

സംഗീതം നല്ലൊരു മരുന്നാണ് എന്ന് എന്റെ അനുഭവം.. പാട്ടു കേൾക്കുകയും കൂടെ പാടുകയും ചെയ്യും..
ഇഷ്‌ടമുള്ള ഒരു വ്യക്തിയോട് സംസാരിക്കാറുണ്ട്.. എന്നെ അസ്വസ്ഥം ആക്കുന്ന ഇടങ്ങൾ ഒഴിവാക്കും.. ഇഷ്‌ടമുള്ള അഭിമുഖങ്ങൾ ഒരുപാട് കാണും.. അതെന്നിൽ ഒരുപാട് ഊർജ്‌ജം നിറയ്ക്കാറുണ്ട്..
പലരും ഇന്നത്തെ സൈബർ ലോകത്ത് ഈ അവസ്ഥയിൽ തിരഞ്ഞെടുക്കുന്ന മരുന്നാണ് പ്രണയം... എനിക്ക് കാമുകൻ ഇല്ല.. ചങ്കുകൾ മാത്രം.. പുരുഷവിരോധം കൊണ്ടല്ല.. മരുന്നായി എടുത്തു, പ്രണയിക്കാൻ താല്പര്യം ഇല്ല.. അതു ബന്ധങ്ങൾ വഷളാക്കും.. അപ്പുറത് നിന്നും കിട്ടേണ്ട പരിഗണന കിട്ടിയില്ല എങ്കിൽ വീണ്ടും പിരിമുറുക്കം.. ഞാൻ വളരെ സെൻസിറ്റീവ് ആയ വ്യക്തി ആണ്.. വന്നു ചേരേണ്ട ഒന്നാണ് പ്രണയം, പിടിച്ചെടുക്കാൻ പറ്റുന്നതല്ല...

ഉള്ളിൽ നിന്നും പ്രണയിക്കപ്പെടാനും പ്രണയം നൽകാനും തോന്നുന്ന ഇടത്ത് അതു വിതറുമ്പോൾ ആണ് മനോഹരം.. നമ്മുടെ സംഘര്ഷങ്ങള് മറ്റൊരാളെ ഏൽപ്പിക്കരുത്... EXPECTATIONS REDUCES JOY !
( അമിത പ്രതീക്ഷ സന്തോഷം ഇല്ലാതാക്കുന്നതാണ് )നിറങ്ങൾ എനിക്ക് ഇഷ്‌ടമാണ്‌.. തോന്നുമ്പോൾ ചിത്രം വരയ്ക്കാറുണ്ട്.. അതൊരു വല്ലാത്ത അനുഭൂതി ആണ്. ജോലി എന്റെ വരുമാനമാർഗ്ഗം മാത്രമല്ല.. പാഷൻ കൂടി ആണ്.. അങ്ങനെ ആകുമ്പോൾ സാമ്പത്തിക സ്ഥിതിയും മെച്ചം വരും.. എന്നാൽ, എല്ലാ കേസുകളും എടുക്കാറില്ല.. പറ്റില്ല എന്ന് ഒഴിഞ്ഞു മാറാറുണ്ട്.. എന്റെ സമയത്തിനു വില ഞാൻ കൊടുക്കും.. കർമമാണ് ഈശ്വരൻ..

24 മണിക്കൂറും സൈക്കോളജിയിൽ മുങ്ങാൻ പലപ്പോഴും ഇഷ്‌ടവുമാണ്.. എന്റെ പിടിവള്ളി, ആണ്.. പറ്റുമ്പോൾ ഒക്കെ fb യിൽ എഴുതാൻ ഇഷ്‌ടമാണ്‌.. എന്നാൽ, രഹസ്യങ്ങൾ സൂക്ഷിച്ചു വെയ്ക്കാൻ ഒരു ഡയറി ഉണ്ട്.. തുറന്ന പുസ്തകം അല്ലെന്ന് സാരം.. കടുത്ത വിശ്വാസം ഉണ്ട് ഈശ്വരനിൽ.. അന്ധവിശ്വാസം ഇല്ല.. മനുഷ്യത്വം ആണ് മതം.. പ്രാർത്ഥന, ധ്യാനം വല്ലാത്ത സമാധാനം തരാറുണ്ട്.. സിനിമ കാണുക ഒരു നേരമ്പോക്കും ആണ്... ഞാൻ എടുക്കുന്ന മരുന്നുകൾ ഇപ്പോൾ ഇത്രയും ആണ്..
കല, കൗൺസലിംഗ് സൈക്കോളജിസ്റ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഴ്‌സണലിനു സമനില കുരുക്കിട്ട്  (34 minutes ago)

കൊട്ടാരക്കരയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരവേയായിരുന്നു അപകടം  (54 minutes ago)

ഫെബ്രുവരി 21ന് പുതിയ ഭരണസമിതി ചുമതലയേൽക്കുന്ന തരത്തിലാകും തിരഞ്ഞെടുപ്പ്... ആറ് ഘട്ടങ്ങളുണ്ടാകും.  (1 hour ago)

വളരെ കാലമായി കാണാതിരുന്ന സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കാണാനും അവരോടൊപ്പം പുണ്യസ്ഥലങ്ങളിലോ ഉല്ലാസയാത്രയിലോ പോകുവാനുള്ള അവസരം വന്നുചേരും  (1 hour ago)

ക്ഷേത്ര ജീവനക്കാരടക്കം ആറ്‌ പേർക്ക് നുണ പരിശോധനയ്ക്ക്‌ കോടതിയുടെ അനുമതി  (1 hour ago)

വിദേശയോഗം അല്ലെങ്കിൽ അന്യദേശവാസം അനുഭവത്തിൽ വരും. ദാമ്പത്യ ഐക്യം ഉണ്ടാകുമെങ്കിലും രോഗാദി ദുരിതം അലട്ടാൻ ഇടയുണ്ട്.  (1 hour ago)

ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുകയും ചെയ്യുന്ന ക്രിയാത്മകവും ഫലപ്രദവുമായ സമ്മേളനത്തിനായി കാത്തിരിക്കുന്നുവെന്ന് റിജിജു  (1 hour ago)

മലയോര മേഖലകളിൽ മഴ ശക്തമാകാനും സാദ്ധ്യത...  (2 hours ago)

കെട്ടിടത്തിന്റെ മുകളിൽ നിന്ന് ഫോട്ടോയെടുക്കുന്നതിനിടെ തെന്നി താഴേക്ക്...  (2 hours ago)

122 മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്  (2 hours ago)

ബേലൂരിലുണ്ടായ അപകടത്തിൽ ‌യുവാവ് മരിച്ചു  (2 hours ago)

വാഹനാപകടം....മൂന്നു മരണം, മൂന്നു പേർ ആശുപത്രിയിൽ  (2 hours ago)

ആൾതാമസമില്ലാത്ത വീട്ടിൽ കുട്ടികൾ കളിക്കാൻ പോയപ്പോഴാണ് അപകടം...‌  (3 hours ago)

എറണാകുളം- ബംഗളൂരു ഉൾപ്പെടെ നാലു വന്ദേഭാരതുകൾ വാരാണസിയിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്ത്....  (3 hours ago)

പാമ്പുകളുടെ പ്രജനന കാലമാണിത്, ജാഗ്രതാ നിര്‍ദ്ദേശവുമായി വനംവകുപ്പ്  (10 hours ago)

Malayali Vartha Recommends