Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സങ്കടക്കാഴ്ചയായി... കട്ടപ്പനയിൽ ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ അണിനിരക്കും


വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ


പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും


ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം... , ചരിത്രത്തിൽ ആദ്യമായി ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നിശ്ചയിക്കാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരും അഭിമുഖത്തിലും വിജയിച്ച് നറുക്കെടുപ്പിന് യോഗ്യത നേടി, പതിനെട്ടിന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കും

രഹസ്യ ഒമിക്രോണ്‍ ഇന്ത്യയെ വിഴുങ്ങുന്നു..!!! പരിശോധനയിലും കണ്ടെത്താനാകുന്നില്ല, ഒമിക്രോണിന്റെ ആദ്യ രൂപത്തെക്കാൾ പകർച്ചാ ശേഷി കൂടിയത്, നാൽപ്പതിൽപ്പരം രാജ്യങ്ങളിൽ കുതിച്ച് പടരുന്നു....

24 JANUARY 2022 02:24 PM IST
മലയാളി വാര്‍ത്ത

കൊവിഡ് വ്യാപത്തിൽ പൊറുതിമുട്ടിയ രാജ്യത്തെ വീണ്ടും ദുരിത കയത്തിൽ തള്ളിവിട്ടു കൊണ്ടാണ് വൈറസിന്റെ പുതിയ വകഭേദങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോൾ ഒമിക്രോൺ വകദേദം രാജ്യത്ത് താണ്ഡവമാടുകളാണ്. ഇതുവരെ വൈറസ് പിടിപെടാത്തവർക്ക് പോലും ഒമിക്രോൺ പിടിപെടുന്നു. കൂടാതെ രണ്ട് ഡോസ് വാക്സിനെടുത്തവർക്കും, കൊവിഡ് പിടിപെട്ടവർക്കും പുതിയ വകഭേദം പിടിപെടുന്നുണ്ട്.

അതിതീവ്ര വ്യാപന ശേഷിയാണ് ഇതിനുള്ളതെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.നമ്മളെ എല്ലാം ആശങ്കപ്പെടുത്തി കൊണ്ട് പരിശോധനയിൽ പോലും കണ്ടെത്താനാകാത്ത ഒമിക്രോണിന്റെ പുതിയ ഉപവകഭേദം പടർന്ന് കൊണ്ടിരിക്കുകയാണ്. ആര്‍ ടി പി സി ആര്‍ ടെസ്റ്റിലൂടെ പോലും കണ്ടെത്താന്‍ സാധിക്കാത്ത ഒമിക്രോണിന്റെ പുതിയ ഉപവകഭേദം നാല്‍പ്പതില്‍പരം രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതായി യു കെ അറിയിച്ചിരിക്കുകയാണ്. യൂറോപ്പിലുടനീളം കൂടുതല്‍ ശക്തമായ തരംഗത്തിന് കാരണമായേക്കാവുന്ന ബി എ.2 ഉപവകഭേദമാണ് കണ്ടെത്തിയിരിക്കുന്നത്.

ഒമിക്രോണ്‍ വകഭേദത്തിന് മൂന്ന് ഉപവകഭേദങ്ങളുണ്ടെന്നാണ് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തുന്നത്. ബി എ.1, ബി എ.2, ബി എ.3. ലോകമെമ്പാടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒമിക്രോണ്‍ കേസുകളില്‍ ബി എ.1 ഉപവകഭേദത്തിനാണ് ഏറ്റവും കൂടുതൽ തീവ്ര വ്യാപന ശേഷിയുള്ളത്. അതേസമയം, ബി എ.2വും അതിവേഗം വ്യാപിക്കുകയാണ്. എന്നാല്‍ ഡെന്‍മാര്‍ക്കില്‍ സ്ഥിരീകരിച്ച ഒമിക്രോണ്‍ കേസുകളില്‍ അന്‍പത് ശതമാനവും ബി എ.2 ഉപവകഭേദമാണെന്നാണ് സ്ഥിരീകരണം.

ഒമിക്രോണിന്റെ ആദ്യ രൂപത്തെക്കാൾ പകർച്ച ശേഷി കൂടിയതാണ് ഈ പുതിയ വൈറസ് എന്നെന്നും ഗവേഷകർ പറയുന്നു. യു കെയിലെ ആരോഗ്യ വിദഗ്ദ്ധര്‍ ബി എ.2വിനെ 'പരിശോധനയില്‍ ആയിരിക്കുന്ന വകഭേദമെന്നാണ്'വിശേഷിപ്പിച്ചിരിക്കുന്നത്. 'ആശങ്കപ്പെടേണ്ട വകഭേദമായി' പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് ഇത്തരത്തില്‍ വിശേഷിപ്പിക്കുന്നത്. യു കെയ്ക്കും ഡെന്‍മാര്‍ക്കിനും പുറമേ ഇന്ത്യ, സ്വീഡന്‍, നോര്‍വെ എന്നിവിടങ്ങളിലും ഒമിക്രോണിന്റെ പുതിയ ഉപവകഭേദം കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, യൂറോപ്പിൽ ഇപ്പോഴുള്ള ഒമിക്രോൺ തരംഗത്തോടെ കൊവിഡിന്റെ രൂക്ഷത അവസാനിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്യൻ ഡയറക്റ്റർ അറിയിച്ചു. മാർച്ചോടെ യൂറോപ്പിലെ 60 ശതമാനം ആളുകളും രോഗികളാകും. എല്ലാവരും വാക്സീൻ എടുത്തവരോ രോഗം വന്നു പോയവരോ ആകുന്നതോടെ വ്യാപനം ഇല്ലാതാകുമെന്ന് ഡബ്ല്യൂഎച്ച്ഒയുടെ യൂറോപ്യൻ ഡയറക്റ്റർ ഹാൻസ് ക്ളോഗ് പറഞ്ഞു.

 

ബി എ.2 എങ്ങനെ ഭീഷണിയാകുന്നു?

ഒമിക്രോണിന്റെ ഉപവകഭേദമായ ബി എ.1ല്‍ പരിവര്‍ത്തനം സംഭവിക്കാറുണ്ട്. എസ് ജീന്‍ അഥവാ സ്പൈക്ക് ജീന്‍ ഒമിക്രോണ്‍ ബാധിതരില്‍ നഷ്ടപ്പെടുന്നു. ഇത് പ്രകാരമാണ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിലൂടെ എളുപ്പത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നത്. എന്നാല്‍ ബി എ.2വില്‍ ഈ പരിവര്‍ത്തനം സംഭവിക്കാത്തത് ഇതിനെ കണ്ടെത്തുന്നത് കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ഇക്കാരണങ്ങളാല്‍ ഇവയെ രഹസ്യ ഒമിക്രോണ്‍ (സ്റ്റെല്‍ത്ത് ഒമിക്രോണ്‍) അല്ലെങ്കില്‍ ഒളിഞ്ഞിരിക്കുന്ന ഒമിക്രോണ്‍ എന്നാണ് വിദഗ്ദ്ധര്‍ വിശേഷിപ്പിക്കുന്നത്. ഇന്ത്യയിലും ഫിലിപ്പീന്‍സിലും ഏറ്റവും കൂടുതലായി കണ്ടുവരുന്ന ഒമിക്രോണ്‍ ഉപവകഭേദവും ബി എ.2 ആണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവ സരംഭകനോട് തൃക്കണ്ണാപുരംസി പി എം കൗൺസിലർ അജിൻ പത്ത് ലക്ഷം രൂപയും വില്പനയ്ക്ക് അനുസരിച്ചുള്ള കമ്മിഷനും ചോദിച്ച സംഭവം; യു ഡി എഫും എൽ ഡി എഫും അഴിമതിക്കാരനായ സി പി എം കൗൺസിലറെ സംരക്ഷിക്കുന്നു; ആരോപണവുമ  (1 minute ago)

സ്കൂൾ കായികമേളയ്ക്കായി നിർമ്മിച്ച പന്തൽ കാറ്റിൽ തകർന്നു വീണ സംഭവം; പൊതുവിൽ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളും നടപടിക്രമങ്ങളും ഉൾപ്പെടെ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും; കായിക വകുപ്പ് അന്വേഷണം നടത്തുമെ  (12 minutes ago)

ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്; 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ഇങ്ങനെ  (15 minutes ago)

സങ്കടക്കാഴ്ചയായി... കട്ടപ്പനയിൽ ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (15 minutes ago)

ലണ്ടനിൽനിന്നു പുറപ്പെട്ട് ഒരു മണിക്കൂറിനുള്ളിൽ അയർലൻഡിനു മുകളിൽ വച്ച് 37,000 അടിയിൽനിന്ന് ഏകദേശം 9,000 അടിയിലേക്കു താഴ്ന്ന് വിമാനം; വിമാനത്തിൽ നിന്ന് കിട്ടിയ ആ അടിയന്തര സന്ദേശം; പിന്നാലെ ലാൻഡിങ്  (20 minutes ago)

മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത.. സംസ്ഥാനത്തെ തീരദേശമേഖലകളിൽ‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്....  (23 minutes ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരം ഹർമൻപ്രീത് കൗർ ക്യാപ്‌ടൻ സ്ഥാനമൊഴിഞ്ഞു...  (31 minutes ago)

ഓഹരി വിപണിയില്‍ മുന്നേറ്റം.. ബിഎസ്ഇ സെന്‍സെക്‌സ് 300 ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 22,600 ന് മുകളിൽ  (45 minutes ago)

വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധന നടപടികളുമായി ബന്ധപ്പെട്ട വിവാദം... ഡൽഹിയിൽ ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധം... .  (1 hour ago)

മണ്ഡല-മകരവിളക്ക് മഹോത്സവം... പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും വില്‍പന നടത്തുന്നതും പൂര്‍ണമായി നിരോധിച്ചു  (1 hour ago)

അര്‍ജന്റൈന്‍ ജഴ്‌സിയില്‍ ലിയോണല്‍ മെസിക്ക് നാളെ അവസാന മത്സരം...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്... പവന് 120 രൂപയുടെ കുറവ്  (2 hours ago)

കേരള സംഗീത നാടക അക്കാദമിയുടെ സാരഥ്യത്തിലേക്ക് പ്രിയഗായകൻ ജി. വേണുഗോപാൽ  (2 hours ago)

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും അസാമിലെ ഒരു ലോക്സഭാ മണ്ഡലത്തിലും ഇന്ന് ഉപതിരഞ്ഞെടുപ്പ്... വോട്ടെണ്ണൽ 9ന്  (3 hours ago)

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി വനിതകൾക്കായി ഫിഷറീസ് വകുപ്പ് ‘സാഫ്’ പദ്ധതിക്ക് കീഴിൽ നടപ്പിലാക്കുന്ന ഷീ സ്കൂട്ടർ പദ്ധതിക്ക് തുടക്കം....  (4 hours ago)

Malayali Vartha Recommends