Widgets Magazine
15
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ഇന്ന് അവധി... തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്


56 ദിവസത്തെ മുറജപത്തിന് സമാപനം കുറിച്ചുകൊണ്ടാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ലക്ഷദീപം തെളിഞ്ഞത്.. ആറുവർഷത്തിലൊരിക്കൽ നടക്കുന്ന ഭക്തിനിർഭരമായ ചടങ്ങിന്റെ പുണ്യം നുകരാൻ തൊഴുകൈകളോടെ ഭക്തസഹസ്രങ്ങൾ


  ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കർദാസ് അറസ്റ്റിൽ.... എസ്‌ഐടി സംഘം ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...


രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..

നമ്മുടെ ശരീരത്തിൽ ഒരു ഉപയോഗവുമില്ലാത്ത അവയവം...പക്ഷേ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും...! അപ്പെൻഡിക്‌സ് മരണ കാരണവും ആയേക്കാം

16 MARCH 2023 05:20 PM IST
മലയാളി വാര്‍ത്ത

 

മനുഷ്യ ശരീരത്തിൽ ഓരോ അവയവത്തനും അതിന്റേതായ ധർമ്മമുണ്ട് , പ്രവർത്തന ക്രമമുണ്ട് , ഹൃദയമിടിപ്പും , രക്ത ചംക്രമണവും ദഹനവുമെല്ലാം വളരെ കൃത്യതയോടെ നടക്കുന്ന പ്രക്രിയയായാണ് ..ഇതിലെന്തെങ്കിലും താളപ്പിഴ വരുമ്പോൾ നമ്മൾ രോഗിയാകും.. എന്നാൽ നമ്മുടെ ശരീരത്തിൽ ഒരു ഉപകാരവും ഇല്ലാത്ത ഒന്നാണ് അപ്പെന്ടിസ്. ഉപകാരമില്ലെന്നു മാത്രമല്ല ഉപദ്രവം വേണ്ടുവോളം ഉണ്ട് താനും ... മൃഗങ്ങളിൽ നിന്നുള്ള പരിണാമ ഘട്ടത്തിൽ മനുഷ്യനിൽ നിന്നും വേർപ്പെട്ടു പോകാതെ ഒപ്പം കൂടിയതാണ് ഈ അവയവം എന്ന് ഈയിടെ ഒരു ഡോക്ടർ പറഞ്ഞു . പൂർവ്വകാലത്ത് വ്യക്തമായ ധർമ്മം അനുഷ്ഠിച്ചിരുന്ന അവയവം പരിണാമ ദിശയിലെപ്പോഴോ പൂർണ്ണമായോ ഭാഗികമയോ ഉപയോഗം നഷ്ടപ്പെട്ടിട്ടും ശരീരത്തിൽ ഒരു സാന്നിധ്യമായി തുടർന്നേക്കാം. അത്തരം ഘടനകളിൽ ഒന്നാണ് അവശിഷ്ടാവയവം ആയ അപ്പെന്ഡിക്സ് ..

 

 

 

 

.ഏതായാലും അപ്പെന്ടിസ് മനുഷ്യന് ആവശ്യമാണോ , അപ്പെന്ടിസ് ഇല്ലെങ്കിൽ എന്തെങ്കിലും കുഴപ്പമുണ്ടോ എന്നൊന്നും ആധുനിക ശാസ്ത്രം ഇതുവരെ കണ്ടെത്തിയിട്ടില്ല.. എന്തെങ്കിലും സർജറിക്കായി വയർ തുറക്കുമ്പോൾ ഡോക്ടർമാർ പൊതുവേ അപ്പെന്ടിസ് എടുത്തു കളയാറുണ്ട്

 

നമ്മുടെ ശരീരത്തില്‍ വന്‍കുടലിനോടു ചേര്‍ന്നു കാണപ്പെടുന്ന അവയവമായ അപ്പന്‍ഡിക്സിനുണ്ടാകുന്ന രോഗമാണ് അപ്പന്‍ഡിസൈറ്റിസ്. സാധാരണമായി വയറുവേദന അസഹനീയമാകുമ്പോഴാണ് ഇത് അപ്പെൻഡിസൈറ്റിസ് എന്ന അവസ്ഥയുടെ ലക്ഷണമാണോ എന്ന സംശയം പോലും ഉണ്ടാകുന്നത്. പൊക്കിളിനു താഴെ അടിവയറിന്റെ ചുവടെ ചെറുകുടലും വന്‍കുടലുമായി സന്ധിക്കുന്ന ഭാഗത്തു വിരൽ ആകൃതിയിലുള്ള ഒരു സഞ്ചിയാണ് അപ്പെൻഡിക്‌സ്. ഇതിന് വ്യക്തമായ കാരണങ്ങളൊന്നുമില്ലാതെ തന്നെ വീക്കം സംഭവിക്കാം

 

 

 

ഏഴുമുതല്‍ പത്തുസെന്റീമീറ്റര്‍വരെ വലിപ്പമുള്ള ഈ അവയവത്തിന്‌ ഒരു മണ്ണിരയുടെ ആകൃതിയാണ്‌. മനുഷ്യ ശരീരത്തില്‍ ഈ അവയവത്തിനുള്ള പ്രാധാന്യം എന്താണെന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല എന്നതാണ് വിചിത്രം.

ബാക്ടീരിയകളോ മറ്റോ ഉണ്ടാക്കുന്ന അണുബാധ മൂലമാണ് സാധാരണ ഇത് സംഭവിക്കുന്നത്. ചിലപ്പോഴൊക്കെ മുഴകള്‍ (Tumours) മൂലവും അപ്പെന്‍ഡിസൈറ്റിസ് ഉണ്ടാകാം

അടിവയറ്റില്‍ ഉണ്ടാകുന്ന കഠിനമായ വേദനയാണ് അപ്പെന്‍ഡിസൈറ്റിസിന്‍റെ പ്രധാന ലക്ഷണം. എന്നാല്‍ വേദന മാത്രമല്ല ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. ശ്രദ്ധിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന അവസ്ഥ പോലും ഉണ്ടാകാം. എന്തൊക്കെയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ എന്നു നോക്കാം.

 

 

 

 

അടിവയറ്റിലെ വേദന
അടിവയറ്റില്‍ ഉണ്ടാകുന്ന ശക്തമായ വേദനയാണ് അപ്പെന്‍ഡിസൈറ്റിസിന്റെ പ്രധാനലക്ഷണം. പൊക്കിളിനോടു ചേര്‍ന്നുണ്ടാകുന്ന വേദനയാണ് ഒട്ടുമിക്ക ആളുകള്‍ക്കും ആദ്യം ഉണ്ടാകുന്നത്. ഇത് ക്രമേണ അടിവയറില്‍ നിന്ന് മുകളിലേക്ക് വ്യാപിക്കും. എന്നാല്‍ ഇത്തരത്തില്‍ ഉണ്ടാകുന്ന എല്ലാ വേദനയും അപ്പെന്‍ഡിസൈറ്റിന്റെ ആകണമെന്നില്ല. മണിക്കൂറുകള്‍ കഴിയുന്നതോടെ കടുത്തു വരുന്ന വേദനയെ സൂക്ഷിക്കണം.

 

 

 

 

വയറിനു നടുവിലുള്ള വേദനയോടു കൂടിയാണ് അപ്പെൻഡിസൈറ്റിസ് സാധാരണയായി ആരംഭിക്കുന്നത്. മണിക്കൂറുകൾക്കുള്ളിൽ, വേദന വലതുഭാഗത്ത് താഴേക്ക് സഞ്ചരിച്ച് അസഹനീയവും കഠിനവുമാകും . ഈ ഭാഗത്ത് അമർത്തുന്നത്, ചുമയ്ക്കുന്നത് ,നടക്കുന്നത് എല്ലാം വേദന കൂടുതൽ വഷളായേക്കാം.

വയറുവേദന കൂടാതെ മറ്റു ലക്ഷണങ്ങൾ ഓക്കാനം, ഛർദ്ദി, വിശപ്പില്ലായ്‌മ എന്നിവയാണ് . അടിവയറിൽ വലതുവശത്ത് താഴെയായി അമർത്തിയാൽ ശക്‌തിയായ വേദന ഉണ്ടാകും. ഇങ്ങനെ അമർത്തുമ്പോൾ വേദന മൂലം വയറിലെ മസിൽ മുറുകും. ചെറിയതോതിലുള്ള പനി സാധാരണ ഉണ്ടാകാറുണ്ട്. ശക്‌തിയായ പനി വളരെ അപൂർവമായേ ഉണ്ടാകൂ. ഇത് സൂചിപ്പിക്കുന്നത് അപ്പെൻഡിക്‌സിൽ പഴുപ്പ് ബാധിച്ചിട്ടുണ്ടെന്നാണ്. വെളുത്ത രക്‌താണുക്കളുടെ എണ്ണം കുറയുകയും ചെയ്യും. അസുഖത്തിെൻറ ആദ്യഘട്ടത്തിൽ മലബന്ധം അനുഭവപ്പെടാം.

 

 

 

 

തീരെ ചെറിയ കുഞ്ഞുങ്ങൾ, വൃദ്ധർ, അമിതവണ്ണമുള്ളവർ എന്നിവരിൽ ശ്രദ്ധേയമായ ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. മാത്രമല്ല, അപ്പെൻഡിക്‌സ് പലപ്പോഴും അസാധാരണനിലകളിൽ അതായത്, സീക്കത്തിനു പിറകിൽ അല്ലെങ്കിൽ കുറേക്കൂടി താഴെ എന്നിങ്ങനെ കാണാറുണ്ട്. ഈ അവസ്‌ഥയിലും ശ്രദ്ധേയലക്ഷണങ്ങൾ ഒന്നും കണ്ടെന്നു വരില്ല.

വേദന കുറച്ചുനേരം ശമിക്കുകയും പിന്നീട് വഷളാവുകയും ചെയ്യുന്ന രീതിയിൽ അപ്പെൻഡിക്‌സ് പൊട്ടുന്ന അവസ്ഥ ഉണ്ടായേക്കാം.
* അപ്പെൻഡിക്‌സ് പൊട്ടുന്നത് പെരിടോണിറ്റിസിന് കാരണമാകും, ഇത് അടിവയറ്റിലെ ആന്തരിക പാളിയിൽ ഗുരുതരമായ അണുബാധയ്ക്ക് കാണാമാകും
* ചിലപ്പോൾ പൊട്ടിയ അപ്പെൻഡിക്‌സിന് ചുറ്റും ഒരു കുരു രൂപം കൊള്ളുന്നു. ശരീരം അണുബാധയെ ചെറുക്കാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന പഴുപ്പിന്റെ ശേഖരമാണിത്

 

 

 

 

അപ്പെന്‍ഡിസൈറ്റിസ് , അപ്പെന്‍ഡിക്സ് ട്യൂബിനുള്ളില്‍ തടസ്സം സൃഷ്ടിക്കുകയും അവിടെ വീക്കത്തിന് ഇടയാക്കുകയും ചെയ്യുന്നു. വീക്കവും വേദനയും വഷളാകുമ്പോള്‍ നിങ്ങളുടെ അപ്പന്‍ഡിക്‌സില്‍ രക്തം എത്തുന്നത് തടസ്സപ്പെടും. അതോടെ മതിയായ രക്തപ്രവാഹം ലഭിക്കാതെ അപ്പെന്‍ഡിക്സ് ട്യൂബ് നശിക്കാന്‍ തുടങ്ങുന്നു. കൂടാതെ ട്യൂബ് വികസിക്കുകയോ അതിന്റെ ഭിത്തികളില്‍ പൊട്ടലുകളോ, ദ്വാരങ്ങളോ, പിളര്‍പ്പുകളോ ഉണ്ടാകുകയോ ചെയ്യാം. ഇത് മൂലം മലം, മ്യൂക്കസ്, രോഗാണുകള്‍ തുടങ്ങിയവ ആമാശയത്തിലേക്ക് പ്രവേശിക്കാനും കാരണമാകുന്നു. ഇത് ഗുരുതരമായ അണുബാധയായ പെരിടോണിറ്റിസിന് കാരണമാകുന്നു.

നിങ്ങൾക്ക് അപ്പെൻഡിസൈറ്റിസ് ഉണ്ടെങ്കിൽ, നിങ്ങളുടെ അപ്പെൻഡിക്‌സ് സാധാരണയായി എത്രയും വേഗം നീക്കം ചെയ്യുകയാണ് പതിവ്.കീഹോൾ അഥവ താക്കോൽദ്വാര ശസ്‌ത്രക്രിയ അല്ലെങ്കിൽ തുറന്ന ശസ്‌ത്രക്രിയ വഴി സാധാരണ അനസ്തേഷ്യ കൊടുത്ത് അപ്പെൻഡിസെക്ടമി നടത്തുന്നു. കീഹോൾ ശസ്ത്രക്രിയയുടെ ഒരു പ്രധാന ഗുണം പെട്ടെന്ന് സുഖംപ്രാപിക്കുവാൻ കഴിയും എന്നതാണ്. മാത്രമല്ല, ശസ്ത്രക്രിയ കഴിഞ്ഞ് 24-48 മണിക്കൂറിനുള്ളിൽ ആശുപത്രി വിടാം.

 

 

 

അപ്പെൻഡിസൈറ്റിസിനെ പ്രതിരോധിക്കുന്നതിനായി പ്രത്യേക വഴികളൊന്നുമില്ല. അതേസമയം, ഉയർന്ന അളവിൽ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണെന്നാണ് പൊതുവെ പറയുന്നത്

നമ്മുടെ ശരീരത്തിലെ അത്രയധികം ഉപയോഗപ്രദമല്ലാത്ത ഈ അവയവത്തിൽ നിന്ന് ജീവൻ അപകടപ്പെടുത്തുന്ന സങ്കീർണത ഉണ്ടാകുവാൻ ഇടയുള്ളതിനാൽ ഇതിനെ കുറിച്ച് നമ്മൾ ബോധവാന്മാരാകേണ്ടത് പ്രധാനമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹിരാകാശ സഞ്ചാരികളിലൊരാള്‍ക്ക് ആരോഗ്യ പ്രശ്‌നമുണ്ടായതിനെത്തുടര്‍ന്നാണ് സംഘം ഭൂമിയിലേക്ക് മടങ്ങുന്നത്...  (17 minutes ago)

കുത്തേറ്റ് യുവാവ് മരിച്ചു...  (21 minutes ago)

തിരുവനന്തപുരം, കോഴിക്കോട് സ്വദേശിനികളായ പ്ലസ് ടു, എസ്എസ്എൽസി വിദ്യാർത്ഥിനികളാണ് മരണപ്പെട്ടത്  (38 minutes ago)

57 കാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (46 minutes ago)

ജോലി ലഭിക്കും, തടസ്സങ്ങൾ മാറും! ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (1 hour ago)

ആശുപത്രി ICU-യിൽ നിന്ന് ശങ്കർദാസിനെ പുറത്താക്കി പിന്നാലെ അറസ്റ്റ്... വിജിലന്‍സ് ജഡ്ജി എത്തി നേരിട്ട് മറ്റ് നടപടിക്രമങ്ങള്‍ നടത്തും...ആശുപത്രിയിൽ കയറി മജിസ്‌ട്രേറ്റ്..! .ശങ്കർദാസിന്റെ ട്രിപ്പ് വലിച്ചൂര  (1 hour ago)

സ്കൂൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി ഗുരുതരാവസ്ഥയിൽ...  (1 hour ago)

വോട്ടെടുപ്പിന് തുടക്കം...  (1 hour ago)

അവധി കഴിഞ്ഞ് തിരിച്ചെത്തിയിട്ട് ദിവസങ്ങൾ മാത്രം...  (2 hours ago)

രാഹുലിന്റെ നിസ്സഹകരണം അന്വേഷണസംഘം കോടതിയില്‍ അറിയിച്ചേക്കും...  (2 hours ago)

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ അവധി  (2 hours ago)

ചായ  ആവശ്യപ്പെട്ട ശേഷം കത്തി കിടക്കമെത്തക്കടിയിൽ ഒളിപ്പിച്ചു ലൈംഗിക ബന്ധത്തിനിടെ കഴുത്തിൽ കുത്തിക്കൊലപ്പെടുത്തിയുള്ള പൈശാചിക കൊല  (2 hours ago)

തകര്‍പ്പന്‍ വിജയവുമായി ന്യൂസിലന്‍ഡ്...  (3 hours ago)

മുറജപത്തിന് സമാപനം  (3 hours ago)

കെ പി ശങ്കർദാസ് അറസ്റ്റിൽ.... ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിട്ടുണ്ടായിരുന്നു  (3 hours ago)

Malayali Vartha Recommends