Widgets Magazine
02
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന വേവ്സ് എന്റർടെയ്ൻമെന്റ് സമ്മിറ്റിൽ പ്രധാന താരമായി മോഹൻലാൽ..ലാൽ പ്രതിസ്ഥാനത്തുള്ള ആനക്കൊമ്പ് കേസ് സജീവമാക്കാൻ സി പി എം ശ്രമം തുടങ്ങി..


തലസ്ഥാനം വളഞ്ഞ് കമാൻഡോസ്..കരയിലും ആകാശത്തും കടലിലും ഒരേസമയം പഴുതടച്ച സുരക്ഷ..എംഎസ്സി സെലസ്റ്റിനോ മരസ്‌കാ എന്ന മദര്‍ഷിപ്പിനെ സ്വീകരിക്കും..


ലോക ശ്രദ്ധയില്‍ കേരളം... വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും; ഇന്ത്യയുടെ മുന്നേറ്റത്തിന്റെ വന്‍ശക്തിയായി വിഴിഞ്ഞം മാറും


അഭിമാനമൂഹൂര്‍ത്തതിനായി ഒരുങ്ങി കേരളം.... വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും....കനത്ത സുരക്ഷയില്‍ തലസ്ഥാനനഗരം....


ഭയന്ന് വിറച്ച് പാകിസ്ഥാൻ...രക്ഷിക്കണമെന്ന് അമേരിക്കയോട് കരഞ്ഞു പറഞ്ഞു.. തൊട്ടുപിന്നാലെയാണ് ഈ സംഭവവികാസം ഉണ്ടായത്..അടച്ചു പൂട്ടി ഇന്ത്യ..

കുട്ടിക്കാലത്തെ ആദ്യത്തെ ആയിരം ദിവസങ്ങളില്‍ അവന്റെ ആരോഗ്യത്തിനും ബുദ്ധിക്കും വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കാൻ സാധിച്ചാല്‍ നിങ്ങളുടെ പൊന്നോമനയെ മിടുമിടുക്കരാക്കാം

10 FEBRUARY 2019 05:37 PM IST
മലയാളി വാര്‍ത്ത

കുട്ടികളുമായി ബന്ധപ്പെട്ടുകിടക്കുന്ന സര്‍വ കാര്യങ്ങളും വളരെ ലളിതമാണ്. എന്നാല്‍ ആ ലളിതമായ കാര്യങ്ങളില്‍ പലപ്പോഴും നമ്മുടെ കണ്ണുടക്കാത്തതാണ് സര്‍വപ്രശ്‌നങ്ങള്‍ക്കും കാരണം.കുഞ്ഞു ജനിക്കുന്നതിനു മുൻപ് തന്നെ അവനെ അല്ലെങ്കിൽ അവളെ ഡോക്ടറോ എഞ്ചിനീയറോ ഒക്കെ ആക്കാനും വിദേശങ്ങളിൽ പഠിപ്പിക്കാനും ഒക്കെയാണ് മിക്ക മാതാപിതാക്കൾക്കും താൽപ്പര്യം. നഴ്സ്സറിയും പാട്ടുക്ലാസ്സും ഡാൻസ് ക്ലാസ്സും റ്റിയൂഷൻ ക്‌ളാസ്സുകളും ഒക്കെ ആയി അവന്റെ കുഞ്ഞു ബാല്യത്തെ മാതാപിതാക്കൾ ഏറ്റെടുക്കും

ഇതിനിടയിൽ അവർ തീരെ വിട്ടു പോകുന്ന ഒന്നുണ്ട്. പിറന്നു വീഴുന്ന ഓരോ കുഞ്ഞും ഒരു കുഞ്ഞി വ്യക്തിയാണെന്ന സത്യം ..തന്റെ കുഞ്ഞിനെ മിടുമിടുക്കരാക്കാൻ ഓരോ മാതാപിതാക്കളും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം ..

ഒരു കുഞ്ഞു ജനിച്ചു ആദ്യത്തെ ആയിരം ദിവസങ്ങളിലാണ് അവരുടെ തലച്ചോര്‍ വികസിക്കുന്നത്. ആറു വയസ്സ് പൂര്‍ത്തിയാകുമ്പോഴേക്കും കുഞ്ഞിന്റെ തലച്ചോറിന്റെ വികാസം തൊണ്ണൂറു ശതമാനവും പൂര്‍ത്തിയാകും .

ഒരു വ്യക്തിയുടെ ആരോഗ്യവും ഭാവിയിലേക്കുള്ള വികാസവും ഏറ്റവും അധികം ബന്ധപ്പെട്ടിരിക്കുന്നത് അവരുടെ കുട്ടികാലം തന്നെയാണ്. തലച്ചോറിന്റെ വികാസത്തിന് ആവശ്യമായ എല്ലാവിധ പോഷകങ്ങളും ലഭ്യമാകേണ്ടതും കുട്ടിക്കാലത്ത് തന്നെയാണ്.

മക്കള്‍ക്ക് പോഷകകരമായ ഭക്ഷണങ്ങള്‍ തന്നെയാണല്ലോ ഞങ്ങള്‍ കൊടുക്കുന്നത് എന്ന് ചിലര്‍ക്ക് തോന്നുന്നുണ്ടാകാം. എന്നാല്‍ അതെല്ലാം ശരീരത്തിന്റെ ആരോഗ്യത്തിനുള്ളവയാണ്. തലച്ചോറിന്‍റെ വികസനത്തിനായി പ്രത്യേക പോഷകങ്ങള്‍ വേറെ തന്നെ നല്‍കണം.

1. DHA : DHA എന്നത് വളരെ അത്യന്താപേക്ഷിതമായ ഒരു ഫാറ്റി ആസിഡ് ആണ്. തലച്ചോറിന്‍റെ വളര്‍ച്ചയുടെ ആദ്യ ഘട്ടങ്ങളില്‍ സിനാപ്സിസ് (synapses) രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഏറ്റവും മികച്ച പോഷകമാണിത്. ഒരു നാഡീകോശത്തില്‍ നിന്ന് മറ്റൊന്നിലേക്ക് വൈദ്യുത ചിഹ്നങ്ങള്‍ കൈമാറുന്ന സ്ഥാനത്തിനാണ് സിനാപ്സിസ് എന്നുപറയുന്നത്. നമ്മുടെ ദൃശ്യാ ശ്രവ്യ പ്രവര്‍ത്തനങ്ങളുടെ വികാസത്തിലും DHA നല്ല സ്വാധീനം ചെലുത്തുന്നുണ്ട്.

2. കോളിന്‍ : തലച്ചോറിലെ ഒാര്‍മ്മശക്തിയുടെ കേന്ദ്രത്തിന്‍റെ വികസനത്തിനു സഹായിക്കുന്ന ഒരു മുഖ്യ ഘടകമാണ് കോളിന്‍ (choline). മുട്ട, പാല്‍, മാംസ്യം തുടങ്ങിയവയില്‍ ധാരാളം കോളിന്‍ അടങ്ങിയിട്ടുണ്ട്.

3. പ്രോട്ടീന്‍ : മാംസ്യം, മുട്ട, പാല്‍, പാലുല്‍പ്പന്നങ്ങള്‍, കടല്‍ മത്സ്യങ്ങള്‍, ബീന്‍സ്, പച്ച പയര്‍ വര്‍ഗങ്ങള്‍, സോയ ഉത്പന്നങ്ങള്‍, അണ്ടിപ്പരിപ്പുകള്‍, വിത്തുകള്‍ തുടങ്ങിയവയിലാണ് പ്രോട്ടീന്‍ അധികമായി അടങ്ങിയിട്ടുള്ളത്.

4. അയഡിന്‍, സിങ്ക്, അയേണ്‍ എന്നിവയും തലച്ചോറിന്‍റെ വികാസത്തിന് അത്യാവശ്യമായി വേണ്ട ഘടകങ്ങളാണ്.


അയഡിന്‍: കടല്‍ പായലില്‍ ആണ് ഏറ്റവും കൂടുതല്‍ അയഡിന്‍ ഉള്ളത്. അയഡിന്‍ അടങ്ങിയിട്ടുള്ള ഉപ്പ്, കടല്‍ മത്സ്യങ്ങള്‍, പാല്‍, പാലുല്പ്പന്നങ്ങള്‍, പോഷകാംശമുള്ള ധാന്യങ്ങള്‍ എന്നിവ കഴിച്ചാല്‍ മതി.

അയണ്‍ : മാംസ്യം, ബീന്‍സ്‌, പയര്‍ വര്‍ഗങ്ങള്‍, ധാന്യങ്ങള്‍, ബ്രഡ്, ഇരുണ്ട നിറമുള്ള ഇലക്കറികള്‍, ചുട്ട ഉരുളക്കിഴങ്ങ് എന്നിവയില്‍ ഇരുമ്പിന്‍റെ സാന്നിധ്യം ധാരാളമുണ്ട്.

സിങ്ക് : മത്സ്യം, മാംസ്യം, മുട്ട, പാല്‍, പാലുല്‍പ്പന്നങ്ങള്‍, അണ്ടിപ്പരിപ്പ്, ബദാം തുടങ്ങിയ ഡ്രൈ ഫ്രൂട്ട്സ് എന്നിവയില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്.

5. ഫോലെറ്റ്‌ : വിറ്റാമിന്‍ ബി യുടെ അപര്യാപ്തത മൂലം തലച്ചോറിനും ശരീരത്തിനും ശോഷണം സംഭവിക്കും. ഫോലെറ്റ്‌ എന്നറിയപ്പെടുന്ന വിറ്റാമിന്‍ B9 ഗര്‍ഭിണികള്‍ക്കാണ് അത്യന്താപേക്ഷിതമായി ലഭിക്കേണ്ടത്. കരള്‍, സ്പിനാച്ച്, ഉണങ്ങിയ പയര്‍ വര്‍ഗ്ഗങ്ങള്‍, ബ്രഡ് തുടങ്ങിയ ഭക്ഷ്യ വസ്തുക്കളില്‍ ഫോലെറ്റ്‌ ധാരാളമുണ്ട്.

വിറ്റാമിന്‍ ലഭിക്കുന്ന മറ്റു ഭക്ഷ്യ വസ്തുക്കള്‍
6. വിറ്റാമിന്‍ എ : കരള്‍, കാരറ്റ്, മധുരക്കിഴങ്ങ്, ചീര

7. വിറ്റാമിന്‍ B6 : കരള്‍, മറ്റു മാംസ ഭാഗങ്ങള്‍, മത്സ്യം, ഉരുളക്കിഴങ്ങ്, നാരങ്ങ, ഓറഞ്ച് തുടങ്ങിയവ അല്ലാത്ത ഫല വര്‍ഗ്ഗങ്ങള്‍, പശയുള്ള പച്ചക്കറികള്‍

8. വിറ്റാമിന്‍ B12 : മാംസ്യം, മത്സ്യം, മുട്ട, പാല്‍, മറ്റു പാലുല്‍പ്പന്നങ്ങള്‍.

9. വിറ്റാമിന്‍ D : തലച്ചോറിനു ലഭിക്കുന്ന വിറ്റാമിന്‍ D യുടെ ഫലമായിട്ടാണ് കൃത്യമായ പെരുമാറ്റങ്ങള്‍ നമ്മളില്‍ ഉണ്ടാകുന്നത്.

സൂര്യപ്രകാശം ശരീരത്തില്‍ നേരിട്ട് ഏല്‍ക്കുമ്പോഴാണ് വിറ്റാമിന്‍ ഡി നമുക്ക് ലഭിക്കുന്നത്. വലുപ്പമുള്ള മത്സ്യങ്ങളുടെ മാംസം, മീനിന്‍റെ കരളില്‍ നിന്നെടുക്കുന്ന എണ്ണ, കൊഴുപ്പ് നീക്കം ചെയ്യാത്ത പാല്‍ എന്നിവയില്‍ എല്ലാം വിറ്റാമിന്‍ ‍ഡി അടങ്ങിയിട്ടുണ്ട്.

10. പോളി അണ്‍ സാച്ചുറേറ്റഡ് ഫാറ്റി ആസിഡ്: ഒമേഗ 3 ഫാറ്റി ആസിഡ് ഇതിനു ഉദാഹരണമാണ്. നല്ല മാംസമുള്ള മത്സ്യത്തിലും മത്സ്യഎണ്ണകളിലുമാണ് ഇത് ഏറെ കാണപ്പെടുന്നത്.

നമ്മുടെ ശരീരത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളേയും നിയന്ത്രിക്കുന്നത് തലച്ചോര്‍ ആണെന്ന കാര്യം അറിയാമല്ലോ? തലച്ചോറിന്റെ എല്ലാ പ്രക്രിയകള്‍ക്കും ആവശ്യമായ എനർജി ലഭിക്കുന്നത് പോഷകഘടകങ്ങളില്‍ നിന്നാണ്. വേണ്ടത്ര അളവില്‍ പോഷകങ്ങള്‍ ലഭിച്ചില്ലെങ്കില്‍ അത് തലച്ചോര്‍ ബലഹീനമാക്കും.

ഏഴു വയസ്സിനുള്ളില്‍ തന്നെ തലച്ചോറിന്റെ വികാസത്തിന് ആവശ്യമായ പോഷകങ്ങള്‍ ഭക്ഷണത്തിലൂടെ കുട്ടികള്‍ക്ക് ലഭിച്ചില്ലെങ്കില്‍ അത് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്.

തലച്ചോറിനു ലഭിക്കേണ്ട പോഷകങ്ങളില്‍ അപര്യാപ്തത ഉണ്ടായാല്‍ അത് കുട്ടികളില്‍ പഠന വൈകല്യങ്ങള്‍ ഉണ്ടാക്കുകയും, ഏകാഗ്രത കുറയാന്‍ കാരണമാവുകയും ചെയ്യും. പോഷക ഘടകങ്ങളുടെ അപര്യപ്തതയുടെ ഫലമായി പെരുമാറ്റ വൈകല്യങ്ങള്‍ സംഭവിക്കും.

കാഴ്ച ശക്തിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതും പോഷകങ്ങളുടെ അഭാവം മൂലമാണ്. ഉറക്കമില്ലായ്മക്കും ഇത് കാരണമാകും. ഈ പോഷകങ്ങള്‍ എല്ലാം നിര്‍ബന്ധമായി ലഭിക്കേണ്ടത് ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കുമാണ്.

അത് പോലെ ചില കുട്ടികളിൽ ഭാഷാപരമായ ബുദ്ധി കൂടുതലായി കാണാറുണ്ട്. ചില കുട്ടികൾ പൊതുവെ ഉച്ചത്തില്‍ സംസാരിക്കുന്നവരും കഥകള്‍ കേള്‍ക്കാന്‍ പ്രത്യേക താല്‍പ്പര്യമെടുക്കുന്നവരും ആകും ,അത് പോലെ ചറ പറ കാര്യങ്ങള്‍ പറയാന്‍ വെമ്പല്‍ കൂട്ടുന്നവരും ദേഷ്യം വരുമ്പോള്‍ ഉച്ചത്തില്‍ കരയുന്നവരും ആയിരിക്കും ..ചില കുട്ടികൾക്ക് പേപ്പറില്‍ കുത്തിക്കുറിക്കുന്നത് കൂടുതലായിരിക്കും , പുസ്തകങ്ങളോ പേപ്പറോ കണ്ടാല്‍ മനസിലാകുന്നില്ലെങ്കില്‍ കൂടി അതെടുത്ത് നോക്കുന്നതിൽ പ്രത്യേക താൽപ്പര്യം കാണിക്കുന്നതും കാണാം ..ഇത്തരം കുട്ടികൾക്ക് ഭാഷാപരമായ ബുദ്ധി കൂടുതലുണ്ട് . വെറുതെ എന്‍ജിനീയറിങ്ങും സയന്‍സുമൊന്നും പഠിപ്പിച്ച് അവരുടെ കരിയര്‍ കളയാതിരിക്കുകയാണ് നല്ലത്. ആര്‍ട്ട്‌സിനോടായിരിക്കും കുറച്ചുകൂടി അവര്‍ക്ക് താല്‍പ്പര്യം.


ഈ  കുട്ടികള്‍ക്ക് കൂടുതല്‍ പുസ്തകങ്ങള്‍ നല്‍കുക. കഥകള്‍ കേള്‍പ്പിക്കുക. പത്രം വായിക്കാന്‍ പ്രോത്സാഹിപ്പിക്കുക. അവരോട് ഒത്തിരിയൊത്തിരി സംസാരിക്കുക. ഒരു യാത്ര പോയി വന്നാല്‍ അനുഭവിച്ച കാര്യങ്ങള്‍ വിവരിക്കാന്‍ പറയുക. കഥകള്‍ എഴുതാന്‍ പറയുക... ഇതെല്ലാമാണ് ഒരു മാതാപിതാക്കളെന്ന നിലയില്‍ അത്തരത്തിലുള്ള കുട്ടികളോട് ചെയ്യേണ്ടത്. അവര്‍ക്ക് നല്‍കേണ്ട കളിപ്പാട്ടങ്ങള്‍ പുസ്തകങ്ങളും പേപ്പറും പെന്‍സിലും വേര്‍ഡ് ഗെയിമുകളുമെല്ലാമാണ്.

പലപ്പോഴും ഇത് തിരിച്ചറിയാതെയാണ് ഹൈസ്‌കൂള്‍ ക്ലാസുകളില്‍ എല്ലാം എത്തുമ്പോള്‍ നിര്‍ബന്ധിച്ച് അവനെ ഡോക്റ്ററാക്കാനും എന്‍ജിനീയറാക്കാനുമെല്ലാം മാതാപിതാക്കള്‍ പദ്ധതി തയാറാക്കുന്നത്. അവരോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റായിരിക്കും അത്. കുട്ടികളുടെ ബുദ്ധി ഏതാണെന്ന് തിരിച്ചറിയുക ആണ് ഏതൊരു മാതാപിതാക്കളും ചെയ്യേണ്ട ആദ്യ കാര്യം.

കുട്ടിക്കാലത്തെ ആദ്യത്തെ ആയിരം ദിവസങ്ങളില്‍ അവന്റെ ആരോഗ്യത്തിനും ബുദ്ധിക്കും വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കാൻ
സാധിച്ചാല്‍ അവരുടെ ഭാവി ശോഭനമാകും എന്ന കാര്യത്തില്‍ സംശയമേ വേണ്ട.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിപാടിക്ക് സ്വാഗതം ആശംസിച്ച് സംസാരിച്ച തുറമുഖ വകുപ്പ് മന്ത്രി  (3 minutes ago)

വിഴിഞ്ഞത് ഉമ്മൻ‌ചാണ്ടി..! ഹാലിളകി മുഖ്യൻ..! കുഞ്ഞൂഞ്ഞിന് ജയ് വിളി സ്റ്റേജിൽ സംഭവിക്കുന്നത്  (14 minutes ago)

രാജ്യത്തെ എല്ലാ ഡോക്ടര്‍മാരും ബ്രാന്‍ഡ് നാമങ്ങളുടെ പിന്നാലെ പോകാതെ ജനറിക് മരുന്നുകള്‍ മാത്രം നിര്‍ദേശിക്കണമെന്ന നിര്‍ദേശവുമായി സുപ്രീം കോടതി...  (20 minutes ago)

പുതിയ നീക്കങ്ങൾ  (31 minutes ago)

സ്വര്‍ണവിലയില്‍ ഇടിവ്...  (37 minutes ago)

PM MODI പത്തരയ്ക്ക് വിഴിഞ്ഞത്ത് പ്രധാനമന്ത്രി  (41 minutes ago)

ഓഹരി വിപണിയും നേട്ടത്തില്‍  (53 minutes ago)

പ്രധാനമന്ത്രി വിഴിഞ്ഞത്തെത്തി...  (57 minutes ago)

പൊന്നാനി നരിപ്പറമ്പില്‍ ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതിക്ക്  (1 hour ago)

സി.ബി.എസ്.ഇ 10,12 ക്ലാസുകളിലെ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും  (1 hour ago)

കരള്‍ മാറ്റിവക്കല്‍ ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിനിടെ...  (1 hour ago)

മകൾ അച്ഛന് കരൾ നൽകാൻ തയ്യർ പക്ഷേ വേണ്ടത് 30 ലക്ഷം രൂപ..ഒടുവിൽ സിനിമ– സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിക്കുമ്പോൾ  (1 hour ago)

വന്‍ ആയുധ ശേഖരം കണ്ടെടുത്ത് സുരക്ഷാ സേന. ...  (1 hour ago)

തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉച്ചയ്ക്ക് 2.00 മണി വരെ  (2 hours ago)

.ശക്തമായ കാറ്റില്‍ വടക്കേ ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ വ്യോമ ഗതാഗതം തടസ്സപ്പെട്ടു  (2 hours ago)

Malayali Vartha Recommends