Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടു എന്ന പ്രചരണങ്ങളെല്ലാം പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി.. കണക്കുകള്‍ നിരത്തി വി ഡി..ആറ് ലക്ഷത്തില്‍ പരം കിറ്റുകള്‍ സംസ്ഥാനത്ത് തയ്യാർ..


യുപിയിൽ 59 വർഷം പഴക്കമുള്ള മദ്രസ പൊളിക്കാൻ ആറ് ബുൾഡോസറുകൾ വിന്യസിച്ചു.. അഞ്ച് പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള 100 ഓളം പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി..


സിപിഎം, സിപിഐ നേതാക്കളുടെയും അംഗങ്ങളുടെയും വിവരങ്ങൾ ശേഖരിക്കാൻ.. ഉത്തരവിട്ട തഹസീൽദാർക്ക് സസ്‌പെൻഷൻ.. ജനാധിപത്യവിരുദ്ധമായ സർക്കുലർ..


ഇന്‍സ്റ്റാഗ്രാം റീലിലൂടെ പ്രചരിച്ച വ്യാജ വാര്‍ത്ത വിശ്വസിച്ച് 17-കാരനെ, കുത്തിക്കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ അറുത്തെടുത്ത ഞെട്ടിക്കുന്ന സംഭവം..


ഒരു ചെറിയ അശ്രദ്ധ മതി ഒരു ജീവൻ തന്നെ എടുക്കാൻ...വീടും റെയില്‍വേ പാളവും തമ്മില്‍ 30 മീറ്റര്‍ പോലും അകലമില്ല..ആ കുഞ്ഞ് ഒന്നുമറിയാതെ ഇഴഞ്ഞു കയറിയത് മരണത്തിലേക്ക്..

ആസ്റ്റർ മെഡ്‌സിറ്റിയിൽ ഓറൽ ഓങ്കോളജിയിൽ അന്താരാഷ്ട്ര സമ്മേളനം...

21 MAY 2026 03:52 PM IST
മലയാളി വാര്‍ത്ത

ഓറൽ ഓങ്കോളജിയിൽ മൂന്ന് ദിവസത്തെ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ച് ആസ്റ്റർ മെഡ്‌സിറ്റിയിലെ സെന്റർ ഓഫ് എക്‌സലൻസ് ഇൻ ഹെഡ് & നെക്ക് സർജറി ആൻഡ് ഓങ്കോളജി. "രോഗനിർണയം മുതൽ വ്യക്തിത്വ പുനഃസ്ഥാപനം വരെയുള്ള കൃത്യത" എന്ന പ്രമേയത്തിൽ നടന്ന സമ്മേളനത്തിൽ ഇന്ത്യയിലും വിദേശത്തുനിന്നുമുള്ള പ്രമുഖ ക്ലിനിക്കുകൾ, ഗവേഷകർ, അക്കാദമിഷ്യന്മാർ, ട്രെയിനികൾ എന്നിവർ രോഗികളെ കേന്ദ്രീകരിച്ചുള്ള ഓറൽ കാൻസർ പരിചരണത്തിലെ പുരോഗതിയെക്കുറിച്ച് ചർച്ച ചെയ്തു. ഓറൽ കാൻസർ രോഗനിർണയം, ചികിത്സാ ആസൂത്രണം, കാൻസർ ബാധിച്ച ഭാഗം നീക്കം ചെയ്യുന്ന ശസ്ത്രക്രിയ, പുനരധിവാസം, റേഡിയോ തെറാപ്പി, പ്രിസിഷൻ ഓങ്കോളജി തുടങ്ങിയവയിലെ നൂതന വികസനങ്ങൾ പരിപാടിയിൽ പ്രദർശിപ്പിച്ചു. കാൻസർ നിയന്ത്രണം മാത്രമല്ല, വായിലെ കാൻസർ ബാധിച്ച രോഗികളുടെ സംസാരം, രൂപം, പ്രവർത്തനം, സാമൂഹിക വ്യക്തിത്വം എന്നിവ മികച്ച രീതിയിൽ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള ശാസ്ത്രീയ സമീപനങ്ങളിലാണ് പരിപാടി ശ്രദ്ധ കേന്ദ്രീകരിച്ചത്.

വെർച്വൽ സർജിക്കൽ പ്ലാനിംഗ്, കീഴ്ത്താടിയെല്ലിന്റെ ആകൃതിയും സ്ഥാനവും ശരിയാക്കാൻ വേണ്ടി നടത്തുന്ന മാൻഡിബുലാർ ഓസ്റ്റിയോടോമി ശസ്ത്രക്രിയ, നൂതന ശസ്ത്രക്രിയാ മുറിവ് തുന്നൽ രീതികൾ എന്നിവയെക്കുറിച്ചുള്ള പ്രായോഗിക വർക്ക്ക്ഷോപ്പുകളും സമ്മേളനത്തിൽ നടന്നു. ആധുനിക ശസ്ത്രക്രിയാ വർക്ക്ഫ്ലോകൾ, ഡിജിറ്റൽ സാങ്കേതികവിദ്യകൾ എന്നിവയെക്കുറിച്ച് പ്രായോഗിക പരിചയം നൽകുന്നവയായിരുന്നു അവ.

ആസ്റ്റർ മെഡ്‌സിറ്റി കേരള ക്ലസ്റ്റർ ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി നെറ്റ്‌വർക്കിന്റെ സീനിയർ കൺസൾട്ടന്റും പ്രോഗ്രാം ഡയറക്ടറുമായ ഡോ. ഷോൺ ടി. ജോസഫിന്റെ നേതൃത്വത്തിലാണ് സമ്മേളനം നടന്നത്. കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിൽ നടന്ന പരിപാടിയിൽ രാജ്യത്തുടനീളമുള്ള ഹെഡ് & നെക്ക്, പ്ലാസ്റ്റിക്, റീകൺസ്ട്രക്റ്റീവ്, ഇഎൻടി, മാക്‌സിലോഫേഷ്യൽ, ഡെന്റൽ എന്നിവയിലെ സർജന്മാർ, മെഡിക്കൽ, സർജിക്കൽ ഓങ്കോളജിസ്റ്റുകൾ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് വ്യാപക പരാതി  (7 minutes ago)

ജൂലിക്കുട്ടാ... ഇനി എന്നെയും കാത്ത് ഇരിക്കാന്‍ നീ ഇല്ല; കുറിപ്പ് പങ്കുവച്ച് അനുശ്രീ  (25 minutes ago)

ഒന്നരവയസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്  (39 minutes ago)

ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  (44 minutes ago)

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍  (48 minutes ago)

ബെവ്‌കോ ജീവനക്കാര്‍ക്കുള്ള ഇത്തവണത്തെ ഓണം ബോണസ് പ്രഖ്യാപിച്ചു  (54 minutes ago)

മുഖ്യമന്ത്രി വിജയ്‌യെ അതിരുവിട്ട് പ്രശംസിക്കുന്നത് വിലക്കി സ്പീക്കറും മന്ത്രിയും  (1 hour ago)

സ്ഥിരം ജീവനക്കാർക്ക് 29,600 രൂപ വരെയും, താൽകാലിക ജീവനക്കാർക്ക് 24,000 രൂപ വരെയും; കേരള സ്റ്റേറ്റ് പോൾട്രി ഡെവലപ്പ്മെന്റ് കോർപറേഷനിലെ ജീവനക്കാർക്കുള്ള പെർഫോമൻസ് കം ഇൻസെന്റ്റീവ്, ബോണസ് എന്നിവ വർധിപ്പിക  (1 hour ago)

വീടുകളിൽ കൊതുകളുടെ ഉറവിടം നശിപ്പിക്കാൻ പൊതുജനങ്ങളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി റസിഡൻസ് അസോസിയേഷനുകളുടെ പിന്തുണ തേടും; പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധം ഊർജ്ജിതമാക്കാൻ പ്രത്യേക സ്ക്വാഡ് രൂപീക  (1 hour ago)

നീറ്റ് പരീക്ഷയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം വേണമെന്ന് സുപ്രീംകോടതി  (1 hour ago)

ഗുജറാത്തില്‍ വ്യാജമദ്യം കഴിച്ച് നാലുപേര്‍ മരിച്ചു  (1 hour ago)

മനുഷ്യ-വന്യജീവി സംഘർഷ മേഖലകളിലെ കുടുംബങ്ങൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം വലുതാണ്; ആദിവാസികളെയും വനാതിർത്തികളിലെ കർഷകരെയും ചേർത്തു പിടിച്ചു കൊണ്ടുള്ള വനസംരക്ഷണമാണ് വനം വകുപ്പ് വിഭാവനം ചെയ്യുന്നതെന്ന്  (1 hour ago)

സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് തലകറക്കവും ഛര്‍ദ്ദിയും; 36 കുട്ടികള്‍ ആശുപത്രിയില്‍  (2 hours ago)

കാസര്‍കോട് മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തി വയോധിക ജീവനൊടുക്കി  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 35 കേസുകളിലായി 37 പേര്‍ കൂടി അറസ്റ്റിൽ; ആകെ 9941 അറസ്റ്റുകൾ  (2 hours ago)

Malayali Vartha Recommends