Widgets Magazine 

16
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആന്ധ്രാ തീരം ലക്ഷ്യമാക്കി 'അക്വാൻ', ലോകത്ത് സമാനതകളില്ലാത്ത കാലാവസ്ഥാ വ്യതിയാനം...


വീടുവിട്ടിറങ്ങിയവർ പിന്നെ മടങ്ങിയില്ല..10 വർഷത്തെ ഞെട്ടിക്കുന്ന കണക്ക്..കാണാമറയത്ത് മറഞ്ഞ 2,891 പേർ,പിന്നിൽ വൻ മാഫിയയോ?കേരളം ആശങ്കയിൽ


അസമിൽ നിന്ന് കൂട്ടിക്കൊണ്ടുവന്നു, ഭാര്യയെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചു; 15-ാം ദിവസം വെട്ടിയാറിലെ ഒറ്റമുറി വീട്ടിൽ നടന്നത് ഞെട്ടിക്കുന്ന ക്രൂരത...


മധുരയിലെ പ്രമുഖ ജ്വല്ലറിയില്‍നിന്ന് കോടികളുടെ സ്വര്‍ണം മോഷ്ടിച്ച കേസ്..അഞ്ചാംദിവസമാണ് പ്രതി പിടിയിലായത്.. സംശയം തോന്നിയ ബസ് ഡ്രൈവറാണ് പൊലീസിനെ വിവരം അറിയിച്ചത്...


ക്യാമറകളിൽ മുഖം പതിയരുത്! പുറത്തിറങ്ങിയ സുഹൈലിനെ വലിച്ചിഴച്ച് കാറിൽ കയറ്റി ബന്ധുക്കൾ...

ന്യൂമോണിയ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന വിഷപദാര്‍ത്ഥം: വ്യാപിക്കുന്നതെങ്ങനെ: കണ്ടെത്തലുമായി ആര്‍ജിസിബി ഗവേഷകര്‍...

25 OCTOBER 2026 03:28 PM IST
മലയാളി വാര്‍ത്ത

ന്യൂമോണിയയ്ക്ക് കാരണമാകുന്ന ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന മാരക വിഷപദാര്‍ത്ഥം കോശങ്ങള്‍ക്കിടയില്‍ വ്യാപിക്കുന്നതില്‍ ശരീരം സ്വയം നടത്തുന്ന കോശസംരക്ഷണ പ്രക്രിയയ്ക്ക് പങ്കുണ്ടെന്ന് പുതിയ കണ്ടെത്തല്‍. ബ്രിക്-രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിലെ (ബ്രിക്-ആര്‍ജിസിബി)ശാസ്ത്രജ്ഞരാണ് ഈ സുപ്രധാന പഠനത്തിന് പിന്നില്‍. രാജ്യാന്തര ശാസ്ത്ര ജേണലായ 'ജേണല്‍ ഓഫ് എക്സ്ട്രാസെല്ലുലാര്‍ വെസിക്കിള്‍സി'ല്‍ പഠനം പ്രസിദ്ധീകരിച്ചു. ന്യൂമോണിയയ്ക്കും മറ്റ് ഗുരുതരമായ അണുബാധകള്‍ക്കും കാരണമാകുന്ന ബാക്ടീരിയയാണ് സ്ട്രെപ്റ്റോകോക്കസ് ന്യൂമോണിയ. ഈ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന 'ന്യൂമോലൈസിന്‍' എന്ന വിഷവസ്തു ഒരു കോശത്തില്‍ നിന്ന് മറ്റ് കോശങ്ങളിലേക്ക് വ്യാപിക്കുന്നതിന് പിന്നിലെ ശാസ്ത്രീയതയാണ് പുതിയ പഠനത്തിലൂടെ പുറത്തുവന്നത്. ഭാവിയില്‍ ന്യൂമോലൈസിന്‍റെ വ്യാപനം തടയുന്ന പുതിയ ചികിത്സാരീതികള്‍ വികസിപ്പിക്കാന്‍ ഈ കണ്ടെത്തല്‍ സഹായകമാകും.

ബാക്ടീരിയയിലെ വിഷവസ്തു കാരണം കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ കോശങ്ങള്‍ സ്വയം പ്രതിരോധിക്കാനായി പുറന്തള്ളുന്ന മൈക്രോവെസിക്കിള്‍സ് വഴി ഈ വിഷപദാര്‍ത്ഥം മറ്റ് കോശങ്ങളിലേക്ക് വ്യാപിക്കുന്നതെന്ന് ഗവേഷകര്‍ കണ്ടെത്തി. മനുഷ്യനിലെ പ്രതിരോധ കോശങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളിലാണ് ഇത് കണ്ടെത്തിയത്.

ആതിഥേയ കോശങ്ങളുടെ കോശസ്തരത്തില്‍ നിന്ന് ഉണ്ടാകുന്ന മൈക്രോവെസിക്കിളുകളില്‍ ന്യൂമോലൈസിന്‍ ധാരാളമായി അടങ്ങിയിട്ടുണ്ടെന്ന് ആര്‍ജിസിബി സംഘം കണ്ടെത്തി. കോശങ്ങളുടെ മാലിന്യമായി പുറന്തള്ളപ്പെടേണ്ട ന്യൂമോലൈസിന്‍, വെസിക്കിള്‍ സ്തരവുമായി കൂടിച്ചേര്‍ന്ന് അതിന്‍റെ ജൈവിക പ്രവര്‍ത്തനം തുടരും. വെസിക്കിളുകള്‍ക്ക് തൊട്ടടുത്ത കോശങ്ങളിലേക്കെത്താനും വിഷവസ്തുവിന്‍റെ പ്രവര്‍ത്തനത്തിന് ആക്കം കൂട്ടാനും ഇത് വഴി ഒരുക്കും.

മാരകമല്ലാത്ത അളവില്‍ ഈ വിഷപദാര്‍ത്ഥം എത്തുമ്പോള്‍ കോശങ്ങള്‍ തങ്ങളുടെ കേടായ ഭാഗങ്ങളെ മൈക്രോവെസിക്കിളുകളാക്കി മാറ്റും. വെസിക്കിളുകളായി പുറന്തള്ളപ്പെടുമ്പോഴും ന്യൂമോലൈസിന്‍ നശിക്കാതെ അതില്‍ തന്നെ നിലനില്‍ക്കുകയും സമീപത്തുള്ള മറ്റ് ആരോഗ്യമുള്ള കോശങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. ഈ വെസിക്കിളുകള്‍ അയല്‍ കോശങ്ങളുടെ ഭിത്തികളുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ അവയുടെ ഘടനയ്ക്ക് തന്നെ മാറ്റം വരും. ഇത് ആ കോശത്തിന്‍റെ നാശത്തിന് കാരണമാകും.

ന്യൂമോണിയ അണുബാധകള്‍ ശരീരകലകളെ എങ്ങനെ ബാധിക്കുന്നുവെന്ന് കൃത്യമായി മനസ്സിലാക്കാന്‍ ഈ കണ്ടെത്തല്‍ സഹായകമാകുമെന്ന് ആര്‍ജിസിബിയിലെ സീനിയര്‍ ഗവേഷകനായ ഡോ. കാര്‍ത്തിക് സുബ്രഹ്മണ്യന്‍ പറഞ്ഞു. കോശങ്ങള്‍ തങ്ങളെത്തന്നെ സംരക്ഷിക്കാന്‍ നടത്തുന്ന ഒരു പ്രക്രിയയിലൂടെ അബദ്ധത്തില്‍ വിഷപദാര്‍ത്ഥത്തെ പുതിയ രൂപത്തിലാക്കി അയല്‍ കോശങ്ങളിലേക്കെത്തിക്കുന്നു. ഇത് വഴി കൂടുതല്‍ കോശങ്ങളിലേക്ക് അണുബാധ പടരാന്‍ സാധ്യതയുണ്ട്. ഭാവിയില്‍ ഇത്തരം വെസിക്കിളുകള്‍ വഴിയുള്ള ന്യൂമോലൈസിന്‍റെ വ്യാപനം തടയുന്ന പുതിയ ചികിത്സാരീതികള്‍ വികസിപ്പിക്കാന്‍ പരീക്ഷണങ്ങള്‍ തുടരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗവേഷണത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ ഹൈദരാബാദ് ടിഐഎഫ്ആറിലെ ഡോ. ജഗന്നാഥ് മണ്ഡല്‍, ബെംഗളൂരു ഐഐഎസ്സിയിലെ ഡോ. സോംനാഥ് ദത്ത എന്നിവരുടെ സംഘവും ആര്‍ജിസിബി ഗവേഷകരുമായി സഹകരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

#UnsolvedMysteries ഇന്നും കാത്തിരിക്കുന്ന കുടുംബങ്ങൾ  (5 minutes ago)

ആന്ധ്രാ തീരം ലക്ഷ്യമാക്കി 'അക്വാൻ', ലോകത്ത് സമാനതകളില്ലാത്ത കാലാവസ്ഥാ വ്യതിയാനം...  (10 minutes ago)

മുഖ്യപ്രതി നിഷാന്ത്  (17 minutes ago)

അസമിൽ നിന്ന് കൂട്ടിക്കൊണ്ടുവന്നു, ഭാര്യയെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചു; 15-ാം ദിവസം വെട്ടിയാറിലെ ഒറ്റമുറി വീട്ടിൽ നടന്നത് ഞെട്ടിക്കുന്ന ക്രൂരത...  (24 minutes ago)

ക്യാമറകളിൽ മുഖം പതിയരുത്! പുറത്തിറങ്ങിയ സുഹൈലിനെ വലിച്ചിഴച്ച് കാറിൽ കയറ്റി ബന്ധുക്കൾ...  (40 minutes ago)

മോദി–ട്രംപ് കൂടിക്കാഴ്ചയ്ക്ക് മനില വേദിയാകുമോ? ക്വാഡ് ഉച്ചകോടിക്കിടെ നിർണായക ചർച്ചകൾക്ക് സാധ്യത, ഇന്ത്യ–അമേരിക്ക ബന്ധത്തിൽ ഉറ്റുനോക്കി ലോകം  (1 hour ago)

മണ്ണിനടിയിൽ ടൺ കണക്കിന് പൊന്ന്... സ്വർണശക്തിയാകാൻ ഇന്ത്യയുടെ വൻ നീക്കം; 600 ടൺ സ്വർണം പുറത്തെടുക്കാൻ ലക്ഷ്യം, തുറുപ്പുചീട്ടായി ആറ് സംസ്ഥാനങ്ങൾ  (1 hour ago)

  മിനികൂപ്പർ അപകടത്തിൽ ഒന്നാംപ്രതി സുഹൈൽ സജീവ് ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ജാമ്യത്തിലിറങ്ങി....  (1 hour ago)

ചാര സുന്ദരി കളിച്ച കളിയിൽ വീണപ്പോൾ... ചൈന എല്ലാം കൊണ്ടുപോയി, ഇനി ഇന്ത്യ വിചാരിക്കണം; എഐയുടെ ഭാവി സുരക്ഷിതമാക്കാൻ അമേരിക്കയുടെ നേതൃത്വത്തിലുള്ള നിർണായക കൂട്ടായ്മയിൽ ഇന്ത്യയും, ചിപ്പുകളും അപൂർവ ധാതുക്കള  (1 hour ago)

ബച്ച് ഗയേ... വിശ്വസിക്കാനാവാതെ ബിഗ് ബി... അമിതാഭ് ബച്ചന്റെ വീടിന് മുന്നിൽ വെടിയുതിർക്കാൻ നീക്കം, വിദേശത്തിരുന്ന് ഗൂഢാലോചന, രണ്ട് ഷാർപ്പ് ഷൂട്ടർമാർ പിടിയിൽ; രക്ഷപ്പെട്ടെന്ന് ബച്ചന്റെ കുറിപ്പ്, ജൽസയ്ക്ക  (2 hours ago)

കോപ്പിയടിച്ച് പിടിക്കപ്പെട്ടത് 25 എംബിബിഎസ് വിദ്യാർഥികൾ! കോഴിക്കോട് മെഡിക്കൽ കോളേജിൽ കൂട്ടക്കോപ്പിയടി, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പുറത്തുവന്നത് ഞെട്ടിക്കുന്ന ക്രമക്കേട്!  (2 hours ago)

ശബരിമല തീർത്ഥാടനം സുരക്ഷിതമാക്കാൻ ശരണപാതയിൽ ആരോഗ്യവകുപ്പിന്റെ വിവിധ സേവനങ്ങൾ സജ്ജം  (2 hours ago)

കർഷകർ പ്രതിസന്ധിയിൽ... റബർ വിലയിൽ കുത്തനെ ഇടിവ്  (3 hours ago)

'ഗില്ലി'യിലെ വിജയ്‌യുടെ കുഞ്ഞനിയത്തി ഭുവനയ്ക്ക് വിവാഹം, 36-ാം വയസ്സിൽ കാർത്തിക്കിന് വരണമാല്യം ചാർത്തി നാൻസി ജെനിഫർ; വിവാഹ വീഡിയോകൾ വൈറൽ, ആശംസകളുമായി ആരാധകർ  (3 hours ago)

രാമനായി രൺബീർ അത്ര പോര! പരശുരാമനായി മമ്മൂട്ടി എത്തിയിരുന്നെങ്കിൽ തകർത്തേനെ; ഹോളിവുഡ് സിനിമകളെപ്പോലും പിന്നിലാക്കി രാമായണം, ശ്രീലേഖയുടെ തുറന്നുപറച്ചിൽ  (3 hours ago)

Malayali Vartha Recommends