Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ബാറ്ററി ആസിഡ്, കീടനാശിനി ആ മദ്യം ഇതാണ്; അമേരിക്കന്‍ നഗരമായ ചിക്കാഗോയിലാണ് മദ്യത്തിന്റെ ആരാധകരെ കണ്ടുവരുന്നതെങ്കിലും അതിന്റെ യഥാര്‍ത്ഥ വേരുകള്‍ സ്വീഡനിലാണ്, ലോകത്തിലെ ഏറ്റവും മോശം മണവും രുചിയും ഉള്ള മദ്യം കണ്ടെത്തി

05 MARCH 2021 04:14 PM IST
മലയാളി വാര്‍ത്ത

മദ്യത്തിന് പല രുചികളാണ് ഉള്ളത് . എന്നാൽ ലോകത്തിലെ ഏറ്റവും മോശം മണവും രുചിയും ഉള്ള മദ്യം കണ്ടെത്തിയിരിക്കുകയാണ്. ജിപ്സണ്‍സ് മല്ലോര്‍ട്ട് ആണ് ആ മദ്യം. ബാറ്ററി ആസിഡ്, കീടനാശിനി, ഗ്യാസോലിന്‍ എന്നിവയുടെ മണവും രുചിയുമാണ് അതിന് എന്ന് കുടിച്ചവര്‍ സാക്ഷ്യപ്പെടുത്തുകയുണ്ടായി. ഇതിനോടകം തന്നെ ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ഈ മദ്യം.

അമേരിക്കന്‍ നഗരമായ ചിക്കാഗോയിലാണ് മദ്യത്തിന്റെ ആരാധകരെ കണ്ടുവരുന്നതെങ്കിലും അതിന്റെ യഥാര്‍ത്ഥ വേരുകള്‍ സ്വീഡനിലാണ് എന്നാണ് ലഭ്യമാകുന്ന വിവരം. അവിടെ വേംവുഡിനുള്ള മറ്റൊരു പേരാണ് "മല്ലോര്‍ട്ട്" എന്നത്. ആമാശയ പുഴുക്കളെയും കീടങ്ങളെയും കൊല്ലാനുള്ള കഴിവുള്ള കയ്പുള്ള ഒരു സസ്യമാണ് വേംവുഡ്. പതിനഞ്ചാം നൂറ്റാണ്ടില്‍ സ്വീഡിഷുകാര്‍ ഇത് മദ്യത്തില്‍ കലര്‍ത്തി ദഹന പ്രശ്നങ്ങള്‍ക്കുള്ള മരുന്നായി ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു. എന്നാൽ ഇത് പിന്നീട് സ്വീഡിഷ് കുടിയേറ്റക്കാരോടൊപ്പം യുഎസ് തീരത്ത് എത്തുകയുണ്ടായി.

ചിക്കാഗോക്കാര്‍ ഈ മദ്യത്തെ ഇപ്പോള്‍ ഒരു അഭിമാന ചിഹ്നമായിട്ടാണ് കാണുന്നതെന്ന് ജെപ്‌സണ്‍സിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ സാം മെക്ലിംഗ് മാധ്യമങ്ങളോട് പറഞ്ഞു. മദ്യത്തിന്റെ വിജയത്തിന്റെ പിന്നില്‍ നഗരത്തിലെ കഴിവുള്ള ബാര്‍‌ടെന്‍ഡര്‍മാര്‍ ആണെന്നും കൂട്ടിച്ചേര്‍ത്തു. ഇതുമാത്രമല്ല ജിപ്സണ്‍സ് മല്ലോര്‍ട്ടിന്റെ വിജയഗാഥക്ക് പിന്നിലെ മറ്റൊരു പ്രധാന ഘടകം സോഷ്യല്‍ മീഡിയയാണ്.

അതേസമയം ലോകത്തിലെ ഏറ്റവും മോശമായ മദ്യങ്ങളിലൊന്നായി കമ്പനി മാലോര്‍ട്ടിനെ ഇപ്പോള്‍ മാര്‍ക്കറ്റ് ചെയ്യുന്നുണ്ട്. "രുചി മുകുളങ്ങളെ ശത്രുക്കളാക്കി മാറ്റൂ" തുടങ്ങിയ പരസ്യ മുദ്രാവാക്യങ്ങള്‍ കമ്പനി ഇപ്പോള്‍ ഇറക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുന്‍സര്‍സ്, യൂട്യൂബര്‍സ്‌ ഒക്കെ ഇപ്പോള്‍ മദ്യം ഒരു തമാശക്ക് പരീക്ഷിക്കുന്നുണ്ട്.

"ജിപ്സണ്‍സ് മല്ലോര്‍ട്ട് ആദ്യമായി കുടിക്കുന്ന മിക്കവരും രണ്ടാമത് കുടിക്കാറില്ല. ​​49 പുരുഷന്മാരില്‍ ഒരാള്‍ മാത്രമേ രണ്ടാമത് ഒരു ഗ്ലാസ് കുടിക്കുന്നതായി ഞങ്ങള്‍ കണ്ടിട്ടൊള്ളൂ, "കമ്ബനി അഭിമാനത്തോടെ പറയുന്നു. മോശം രുചി പക്ഷെ മദ്യത്തിന്റെ വില്‍പ്പനയെ ബാധിച്ചിട്ടേ ഇല്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

68-ാമത് കേരള സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ കോഴിക്കോട് ജില്ല ഒരുങ്ങി.... ഒക്ടോബർ 25 മുതൽ 31 വരെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ ആയിരക്കണക്കിന് കായികതാരങ്ങൾ പങ്കെടുക  (1 hour ago)

ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്റി 20 പരമ്പര... നാലാം മത്സരം നാളെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ  (1 hour ago)

ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ  (2 hours ago)

ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സക്‌സ് 650 പോയിന്റ് മുന്നേറി, നിഫ്റ്റി 22,550 പോയിന്റ് മുകളിൽ വ്യാപാരം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (3 hours ago)

ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...  (3 hours ago)

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ  (4 hours ago)

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (4 hours ago)

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (4 hours ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (4 hours ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (4 hours ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (4 hours ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (5 hours ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (5 hours ago)

Malayali Vartha Recommends