Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഉറക്കക്കുറവിന് പ്രധാന കാരണം മൊബൈലോ? നല്ല ഉറക്കം കിട്ടാന്‍ മാറ്റിനിര്‍ത്തേണ്ടത് ആരെ?

11 JANUARY 2022 09:24 PM IST
മലയാളി വാര്‍ത്ത

ഈ കാലഘട്ടത്തില്‍ മൊബൈല്‍ ഇല്ലാത്തവര്‍ ആരും തന്നെ ഉണ്ടാകില്ല. ഇപ്പോള്‍ എന്താവശ്യവും നടക്കണമെങ്കില്‍ മൊബൈല്‍ കൂടിയെ തീരു. മൊബൈല്‍ ഇല്ലാത്ത കാലം ചിന്തിക്കാന്‍ പോലും പറ്റാത്ത അവസ്ഥ. എന്നാല്‍ ഈ കാരണം കൊണ്ട് തന്നെ ഇപ്പോള്‍ ആളുകള്‍ രോഗികളായി മാറിക്കൊണ്ടിരിക്കുകയാണ്.

എല്ലാവരും തങ്ങളുടെ ദൈനംദിന ജോലികള്‍ തീര്‍ന്നാല്‍ സാധാരണ ആളുകളുമായി പരസ്പരം സംസാരിക്കുകയോ പുറത്തിറങ്ങി കാഴ്ചകള്‍ കണ്ടിരിക്കുകയോ ഒക്കെ ചെയ്യും. എന്നാല്‍ ഇപ്പോള്‍ അങ്ങനെ അല്ല സ്ഥിതി. ജോലികള്‍ തീര്‍ന്നാല്‍ ഫോണ്‍ ആണ് ആദ്യം കൈയ്യില്‍ എടുക്കുക. പിന്നെ കണ്ണും നട്ട് അതില്‍ തന്നെ.

ഇപ്പോള്‍ രാത്രി ഉറങ്ങാന്‍ സമയമായാലും സ്മാര്‍ട്‌ഫോണും സ്‌ക്രോള്‍ ചെയ്ത് ഇരിക്കുന്ന ശീലക്കാരാണ് നമ്മളില്‍ മിക്കവരും. സ്മാര്‍ട്‌ഫോണ്‍ പല ഉപകാരവും ചെയ്യുന്ന സ്മാര്‍ട് സഹായിയാണെങ്കിലും ഉറക്കത്തിന്റെ കാര്യത്തില്‍ അങ്ങനെയല്ല എന്ന് ധാരാളം പഠനങ്ങള്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്.

സുഖമുളള ഉറക്കം കിട്ടാന്‍ സ്മാര്‍ട്‌ഫോണിലെ ഈ ആപ്പുകള്‍ ചുരുങ്ങിയത് ഉറക്കത്തിന് രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും ഉപയോഗിക്കുന്നത് നിര്‍ത്തണം എന്നാണ് ഒരു സര്‍വെ അഭിപ്രായപ്പെടുന്നത്. 2012 മുതിര്‍ന്നവരില്‍ നടത്തിയ പഠനത്തില്‍ പലതരം ആപ്പുകള്‍ക്ക് ഉറക്കത്തില്‍ വലിയ സ്വാധീനമുണ്ടെന്ന് കണ്ടെത്തി.

ഉറക്കം തടയുന്ന ഏറ്റവും പ്രധാനപ്പെട്ട ആപ്പ് ടിക്‌ടോക് ആണെന്നാണ് സര്‍വെയില്‍ കണ്ടെത്തിയത്. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ടിക്‌ടോക് കാണുന്നവര്‍ ഇത്തരത്തില്‍ ആപ്പുകള്‍ നോക്കാതെ ഉറങ്ങുന്നവരെക്കാള്‍ 24 ശതമാനം കൂടുതല്‍ ക്ഷീണിതരായിരിക്കുമെന്നാണ് കണ്ടെത്തിയത്.

ഉറങ്ങാനെടുത്ത സമയവും ഉറക്കംപിടിക്കുന്നതിന് എടുക്കുന്ന സമയവും സര്‍വെയില്‍ പഠനവിധേയമാക്കി. ഇത്തരത്തില്‍ പഠനവിധേയമാക്കിയപ്പോള്‍ ഉറക്കം തടസപ്പെടുത്തുന്നതില്‍ ഒന്നാമത് ടിക്‌ടോകും രണ്ടാമത് ഇന്‍സ്റ്റഗ്രാമുമാണെന്ന് കണ്ടെത്തി. ടിക്‌ടോക് ഉപയോഗിക്കുന്നവര്‍ ഉറങ്ങാന്‍ വൈകുന്നത് ഒരു മണിക്കൂര്‍ ഏഴ് മിനുട്ട് സമയമെടുത്താണ്. ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവരില്‍ ഇത് 58 മിനുട്ടാണ്.

ഉറങ്ങുന്നതിന് മുന്‍പ് ഉപയോഗിക്കുന്ന വളരെ മോശം ആപ്പാണ് ടിക്‌ടോകെന്ന് സര്‍വെ അഭിപ്രായപ്പെടുന്നു. ഉറക്കത്തിന് രണ്ട് മണിക്കൂര്‍ മുന്‍പ് ഫോണ്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം. ഫോണിലെ നീല വെളിച്ചം ഉറക്കം തടസപ്പെടാന്‍ കാരണമാകും. ഇതുവഴി ശാരീരികവും മാനസികവുമായി മോശം ആരോഗ്യാവസ്ഥയ്ക്കും കാരണമാകും.

2020ല്‍ ഇത്തരത്തില്‍ ജനങ്ങളുടെ ഉറക്കത്തിന്റെ കാര്യത്തില്‍ 78 ശതമാനം കുറവുണ്ടായതായെന്ന് ഉറക്കത്തെക്കുറിച്ച് പഠനം നടത്തുന്ന ഗവേഷക ഡൊറോത്തി ചേമ്പേഴ്‌സ് അറിയിക്കുന്നു. ഇത്തരം ചിട്ടകള്‍ക്ക് പകരം ഉറക്കം വരാനും മനസിനെ ശാന്തമാക്കുന്നതുമായ തരത്തില്‍ പുസ്തക വായന, പാട്ട് കേള്‍ക്കുക എന്നിങ്ങനെയുളളവ ചെയ്യുന്നത് നല്ലതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (1 hour ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (2 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (2 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (3 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (3 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (3 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (6 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (6 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (7 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (7 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (7 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (8 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (8 hours ago)

Malayali Vartha Recommends