Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

തണുപ്പുകാലത്തെ മുടി കൊഴിച്ചിൽ തടയാനായി പ്രത്യേക പരിചരണം വേണം; ചില ഫലപ്രദമായ പ്രതിവിധികൽ ഇങ്ങനെ

05 JANUARY 2023 07:31 AM IST
മലയാളി വാര്‍ത്ത

ചര്‍മ്മത്തിനും മുടിക്കുമെല്ലാം കരുതല്‍ നല്‍കേണ്ട സമയമാണ് തണുപ്പുകാലം സാധാരണയില്‍ കൂടുതല്‍ മുടി തണുപ്പുകാലത്ത് കൊഴിയുമെന്ന് വിദഗ്ധർ പറയുന്നത്. എന്നാൽ മുടിയെ വേണ്ടവിധം പരിപാലിച്ചില്ലെങ്കില്‍ തലയോട്ടിയില്‍ ചൊറിച്ചില്‍, താരന്‍, കഠിനമായ മുടികൊഴിച്ചില്‍, വരണ്ട മുടി എന്നിവയ്ക്ക് കാരണമാകാം . എന്നാൽ ഇതിനെ നേരിടാൻ ചില ഫലപ്രദമായ പ്രതിവിധികളുണ്ട്.

ഇളം ചൂടുള്ള എണ്ണ ഉപയോഗിക്കുക

മുടിക്ക് ഇളം ചൂടുള്ള എണ്ണ പുരട്ടുന്നത് തണുപ്പുകാലത്ത് വളരെയേറെ ഗുണം ചെയ്യും. മുടി കഴുകുന്നതിന് കുറഞ്ഞത് ഒരു മണിക്കൂര്‍ മുമ്പെങ്കിലും ഇത് തേക്കുക. മുടിക്ക് പോഷണം നല്‍കാനും വരള്‍ച്ച ഒഴിവാക്കാനും എണ്ണകള്‍ സഹായിക്കും. ഒലിവ് ഓയില്‍, ബദാം ഓയില്‍ അല്ലെങ്കില്‍ വെളിച്ചെണ്ണ പോലുള്ള എണ്ണകള്‍ ചെറുതായി ചൂടാക്കി മുടിക്ക് പുരട്ടുക. ഒലിവ് എണ്ണയോ ബദാം എണ്ണയോ

ഷാംപൂ, കണ്ടീഷണര്‍ ഉപയോഗിക്കുമ്പോൾ

തണുപ്പുകാലത്ത് ഷാംപൂ, കണ്ടീഷണര്‍ എന്നിവ തെരഞ്ഞെടുക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണം. മുടി വരണ്ടുണങ്ങുന്ന തരത്തിലുള്ള ഷാംപൂ ഒഴിവാക്കണം. മഞ്ഞുകാലത്തിന് അനുയോജ്യമാണോ എന്ന് പ്രത്യേകം ഉറപ്പുവരുത്തി മാത്രം മുടിയില്‍ ഇത്തരം ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുക. എണ്ണ അടിസ്ഥാനമാക്കിയുള്ള അല്ലെങ്കില്‍ കണ്ടീഷണര്‍ അടിസ്ഥാനമാക്കിയുള്ള ഷാംപൂകളും മുടിയില്‍ മോയ്‌സ്ചറൈസര്‍ ഗുണങ്ങള്‍ നല്‍കുന്ന കണ്ടീഷണറുകളും പ്രയോഗിക്കുക.

രാസവസ്തുക്കളും മുടി ഹീറ്റ് ചെയ്യുന്നതും കുറയ്ക്കുക

ഈ സീസണില്‍ അമിതമായ രീതിയില്‍ മുടിക്ക് നിറങ്ങളും നല്‍കാതിരിക്കുക. ഹാനികരമായ രാസവസ്തുക്കള്‍ അടങ്ങിയ മുടി സംരക്ഷണ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതും ഒഴിവാക്കുക. മുടിക്ക് രാസവസ്തുക്കള്‍ നിറഞ്ഞ വസ്തുക്കള്‍ ഉപയയോഗിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത്ര നല്ലതല്ല. തണുപ്പു കാലത്ത് മുടി ചുരുട്ടാനോ സ്ട്രെയ്റ്റന്‍ ചെയ്യാനോ വോളിയം കൂട്ടാനോ ഉപയോഗിക്കുന്ന ഹീറ്റ് സ്റ്റൈലറുകളുടെ ഉപയോഗം കുറയ്ക്കുക. ഇത്തരം ഉപകരണങ്ങള്‍ ഓരോ തവണ ഉപയോഗിക്കുമ്പോഴും മുടി കൂടുതല്‍ വരണ്ടതാകുന്നു. ഈര്‍പ്പവും മൃദുത്വവും നിലനിര്‍ത്താന്‍ നിങ്ങളുടെ മുടി തുണികൊണ്ട് കെട്ടിവയ്ക്കുക.

എല്ലാ ദിവസവും മുടി കഴുകരുത്

എല്ലാ ദിവസവും തല നനയ്‌ക്കേണ്ട. അമിതമായി മുടി കഴുകുന്നത് മുടിയുടെ മോയ്ച്യര്‍ നഷ്ടമാകാനും മുടിയുടെ ആരോഗ്യം നശിക്കുന്നതിനും കാരണമാകും. മുടി കഴുകാനായി ഷാംപൂ ഉപയോഗിക്കുമ്പോള്‍ മുടിയില്‍ അടങ്ങിയിരിക്കുന്ന സ്വാഭാവിക എണ്ണയായ സെബവും നീക്കം ചെയ്യുന്നു. ആരോഗ്യമുള്ള മുടിക്ക്, സെബം കേടുകൂടാതെ സൂക്ഷിക്കാന്‍, ആഴ്ചയില്‍ മൂന്ന് തവണ മുടി കഴുകുന്നതാണ് നല്ലത്.

ഭക്ഷണം ശ്രദ്ധിക്കുക

കൊഴിച്ചില്‍ തടയുന്നു. ഒമേഗ-3, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ആവശ്യത്തിന് കഴിക്കുക. ഇതിനായി സാല്‍മണ്‍, ഓയ്‌സ്റ്റര്‍, മത്തി, ട്യൂണ, വാല്‍നട്ട്, ബ്രൊക്കോളി, ബ്ലൂബെറി, കിഡ്നി ബീന്‍സ്, തക്കാളി മുതലായവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ഹെയര്‍ മാസ്‌കുകള്‍ ഉപയോഗിക്കുക

വരണ്ട മുടിക്ക് ഫലപ്രദമായി ഉപയോഗിക്കാവുന്ന ഹെയര്‍ മാസ്‌കുകള്‍ ഉണ്ട്. ഇത് മുടിയുടെ വരള്‍ച്ച നീക്കുകയും ആരോഗ്യം കാക്കുകയും ചെയ്യുന്നു. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഈ മാസ്‌ക് പ്രയോഗിക്കുക. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ഈ മാസ്കുകൾ കഴുകി കളയണം.

വീട്ടിൽ ഉണ്ടാക്കാവുന്ന ഒരു ഹെയർ മാസ്ക്

ഒരു പഴുത്ത വാഴപ്പഴം എടുത്ത് ഒരു പാത്രത്തില്‍ പിഴിഞ്ഞെടുക്കുക. ഇതിലേക്ക് 2-3 ടീസ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ക്കുക. ഇത് ഒന്നിച്ച് ഇളക്കി മിനുസമാര്‍ന്ന പേസ്റ്റ് ആക്കുക. ഇത് നിങ്ങളുടെ മുടിയിലും തലയോട്ടിയിലും പുരട്ടുക. തുണി കൊണ്ട് മുടി മൂടി വയ്ക്കുക. 30-40 മിനിറ്റ് ഇത് വച്ചശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (1 hour ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (1 hour ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (1 hour ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (1 hour ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (2 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (2 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (2 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (4 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (4 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (6 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (6 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (7 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (8 hours ago)

Malayali Vartha Recommends