Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടലോടെ ലോകം... ട്രംപിനെ ഞെട്ടിച്ച് 3 റിപ്പബ്ലിക്കന്‍മാര്‍ കൂറുമാറി, സെനറ്റ് കടന്ന് 'ബിഗ് ബ്യൂട്ടിഫുള്‍ ബില്‍'; ട്രംപിന് നിര്‍ണായക വിജയം


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും...


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..

കുട്ടികൾക്കു ചായയും കാപ്പിയും നൽകുന്നത് നല്ലതാണോ? പഠനങ്ങൾ പറയുന്നത് കേൾക്കൂ

22 JANUARY 2023 04:11 PM IST
മലയാളി വാര്‍ത്ത

 

നമ്മുക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത പാനീയങ്ങളിൽ ഒന്നാണ് ചായയും കാപ്പിയും. എന്നാൽ കുട്ടികൾക്ക് ഇതുപോലെ ചായയും , കാപ്പിയും നൽകുന്നത് നല്ലതാണോ ചീത്തതാണോ എന്ന് ചിന്തിച്ചിട്ടുണ്ടോ. കുട്ടികളാകുമ്പോൾ പലപ്പോഴും പാൽ ആകും നൽകുന്നത്. അതിനു കാരണമുണ്ട്‌. ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന കഫീൻ കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതാണിയലാണ് അത്.

നമ്മൾ ഉപയോഗിക്കുന്ന തേയില, കൊക്കോക്കുരു, കാപ്പിക്കുരു ഇവയിലെല്ലാം കഫീൻ ഉണ്ട്. ഇത് കൂടാതെ ഐസ്ക്രീം, ചില പ്രോട്ടീന്‍ ഷേക്കുകൾ, എനർജി ബാർ ഇവയിലെല്ലാം കഫീൻ ചേർക്കുന്നുണ്ട്. അതിനാൽ തന്നെ ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കുട്ടികൾ, കൗമാരക്കാർ, ചെറുപ്പക്കാർ, കൂടാതെ ഹൃദയാരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ ഇവരൊക്കെ കഫീൻ ഉപയോഗിക്കുന്നത് ആരോഗ്യത്തിനു ദോഷം ചെയ്യുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

ഇനി കുട്ടികളിൽ കഫീൻ ഉപയോഗിച്ചാല്‍ ഉള്ള പ്രശ്‌നങ്ങൾ അറിയാം. യുഎസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം കഫീൻ കുട്ടികളുടെ ആരോഗ്യത്തിന് ദോഷകരമാണ്. വളരെ പെട്ടെന്നു തന്നെ ഇത് ശരീരത്തിന്റെ ആരോഗ്യത്തെ ബാധിക്കും. പ്രാഥമികമായി തലച്ചോറിനെയും മറ്റ് അവയവങ്ങളെയും കഫീൻ ബാധിക്കുന്നെന്നാണ് കണ്ടെത്തൽ. പരിഭ്രമവും പരിഭ്രാന്തിയും അസ്വസ്ഥതയും ഇതിന്റെ പാർശ്വഫലങ്ങളാണ്.

കുട്ടികളിൽ കഫീൻ രക്തസമ്മർദം കൂട്ടുകയും ഹൃദയമിടിപ്പിന്റെ നിരക്ക് കുറയ്ക്കുകയും ചെയ്യും. കഫീന്റെ അളവ് കൂടുമ്പോൾ ഹൃദയമിടിപ്പിന്റെ നിരക്കും കൂടുമെന്ന് പഠനത്തിലൂടെ കണ്ടെത്തി. മാത്രമല്ല കഫീന്റെ ഉപയോഗം കുട്ടികളിൽ ഉദരപ്രശ്നങ്ങൾ ഉണ്ടാക്കും. കൂടിയ അളവിൽ ഉപയോഗിച്ചാൽ ഓക്കാനം, ഛർദി, അതിസാരം ഇവ കുട്ടിക്കുണ്ടാകാം.

അതേസമയം ഭക്ഷണത്തിൽ കഫീൻ കൂടുതൽ ഉപയോഗിക്കുന്ന കുട്ടികളിൽ ഉറക്കപ്രശ്നങ്ങള്‍ ഉണ്ടാകുകയും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാതെയും വരും. ഇടയ്ക്കിടെ മൂത്രമൊഴിക്കുക, അസ്വസ്ഥത, ഹൃദയമിടിപ്പിന്റെ നിരക്കു വ്യത്യാസപ്പെടുക തുടങ്ങിയവയും ഉണ്ടാകും. അതുപോലെ എന്ന് ഫുഡ് സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ മുതിർന്നവർ 10 ഗ്രാമിലധികം കഫീൻ ഉപയോഗിച്ചാൽ അപൂർവമായി മരണം പോലും സംഭവിക്കാം എന്ന് വെളിപ്പെടുത്തിയിരുന്നു.

വളരുന്ന പ്രായത്തിൽ ചായ, കാപ്പി, സോഡ, എനർജി ഡ്രിങ്ക്സ് ഇതൊന്നും കുട്ടികൾ കുടിക്കാൻ പാടില്ല. പ്രത്യേകിച്ച് 12 വയസിൽ താഴെ പ്രായമുള്ള കുട്ടികൾ കഫീൻ ഒട്ടും ഉപയോഗിക്കരുത്. അതുപോലെ 12 വയസിനു മുകളിൽ പ്രായമുള്ള കുട്ടികൾ 85 മുതൽ 100 മി. ഗ്രാമിൽ അധികം ആകാൻ പാടില്ല. അതായത് രണ്ടു കപ്പ് ചായയിൽ അധികം കുടിക്കരുത് എന്ന് സാരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റയൽ മാഡ്രിഡ് ക്വാർട്ടറിൽ കടന്നു.  (12 minutes ago)

സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരുക്ക്  (22 minutes ago)

ഞെട്ടലോടെ ലോകം... ട്രംപിനെ ഞെട്ടിച്ച് 3 റിപ്പബ്ലിക്കന്‍മാര്‍ കൂറുമാറി, സെനറ്റ് കടന്ന് 'ബിഗ് ബ്യൂട്ടിഫുള്‍ ബില്‍'; ട്രംപിന് നിര്‍ണായക വിജയം  (34 minutes ago)

പരീക്ഷയ്ക്ക് തോല്‍ക്കുമോയെന്ന മനോവിഷമത്താല്‍ ജീവനൊടുക്കിയെന്ന് സൂചന...  (56 minutes ago)

സ്ഥാനക്കയറ്റത്തിലും എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനം  (1 hour ago)

മിന്നല്‍ പ്രളയം... വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നാല് മരണം  (1 hour ago)

ദുബായില്‍ എത്തിയിട്ട് ദിവസങ്ങള്‍ മാത്രം....  (1 hour ago)

ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് വി.ജി. അരുണ്‍, ചെലവ് വഹിക്കാന്‍ ഹര്‍ജിക്കാരന്‍ തയ്യാറാണെങ്കില്‍  (1 hour ago)

ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം...  (1 hour ago)

യെമനില്‍ നിന്ന് ഇസ്രയേലിലേക്ക് മിസൈല്‍  (2 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില  (2 hours ago)

30 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്....  (2 hours ago)

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (9 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (9 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (9 hours ago)

Malayali Vartha Recommends