Widgets Magazine
01
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദുബായ് പാർട്ടിയും സിനിമാ ബന്ധങ്ങളും; സി.ജെ റോയിയുടെ മരണത്തിൽ ഐടി വകുപ്പിന് മൗനം; ചോദ്യങ്ങളുയർത്തി കുടുംബം...


അതിജീവിതയുടെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പാടില്ല; സുപ്രീം കോടതിയിൽ തടസ്സഹർജിയുമായി അതിജീവിത...


'ടൂ മച്ച് ട്രബിള്‍' എന്ന് വിദേശത്തുള്ള ജേഷ്ഠന്‍ ബാബു റോയിക്ക് സി ജെ റോയി സന്ദേശം അയച്ചു..ഏകദേശം 15 മിനിറ്റുകള്‍ക്ക് ശേഷമാണ് റോയി രക്തത്തില്‍ കുളിച്ചു കിടക്കുന്നത് ജീവനക്കാര്‍ കാണുന്നത്..


ഇറാന്റെ ആണവ കേന്ദ്രങ്ങൾ വീണ്ടും പ്രവർത്തനസജ്ജമായി..ഇസ്ഫഹാൻ, നടാൻസ് എന്നീ രണ്ട് പ്രധാന ആണവ കേന്ദ്രങ്ങളുടെ മുകളിൽ ഇറാൻ പുതിയ മേൽക്കൂര..ഹോർമുസ് വളഞ്ഞ് കപ്പൽപ്പട..


സൂപ്പര്‍താരങ്ങളെ അണിനിരത്തി ദുബായിലെ പാര്‍ട്ടി... ഈ പാർട്ടിയിൽ പങ്കെടുത്ത പലരെയും ആദായ നികുതി വകുപ്പും കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികളും നിരീക്ഷണത്തിലാക്കിയിരുന്നു...

പ്രൊഫഷണല്‍ ഉത്തരവാദിത്തങ്ങളും, കുടുംബ ഉത്തരവാദിത്തങ്ങളും: അമ്മമാരുടെ പ്രശ്‌നം ചില്ലറയല്ല: ശ്രദ്ധിച്ചില്ലെങ്കിൽ പിടിമുറുക്കുന്നത് ഗുരുതര രോഗങ്ങൾ...

12 MAY 2023 03:06 PM IST
മലയാളി വാര്‍ത്ത

യുകെയിലെ ഒരു സര്‍വേ പ്രകാരം, ജോലി ചെയ്യുന്ന സ്ത്രീകളില്‍ 80 ശതമാനത്തിലധികം പേരും സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട ഒരു ആരോഗ്യ പ്രശ്നമെങ്കിലും അനുഭവിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കുട്ടികള്‍, കുടുംബത്തിന്റെ ആവശ്യങ്ങള്‍, പ്രൊഫഷണല്‍ ആവശ്യങ്ങള്‍ എന്നിവയ്ക്കായി അവര്‍ ഒരു ദിവസം മുഴുവന്‍ സമയം ചെലവഴിക്കുന്നു. സമ്മര്‍ദ്ദം, ഉറക്കക്കുറവ്, ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം, ദീര്‍ഘനേരം ഇരിക്കല്‍, ജോലിഭാരം, മോശം ഭക്ഷണശീലങ്ങള്‍ എന്നിവ ജോലി ചെയ്യുന്ന അമ്മമാരില്‍ ഗുരുതരമായ രോഗത്തിലേക്ക് നയിക്കുന്നു.

അതിനാല്‍ ജോലി ചെയ്യുന്ന ഓരോ അമ്മയും അവരുടെ ശരീരത്തിന്റെ ആവശ്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പുരുഷന്മാരേക്കാള്‍ കൂടുതലായി സ്ത്രീകള്‍ ക്ഷീണം അനുഭവപ്പെടുന്നു എന്ന് പറയുന്നുണ്ട്. ജോലി ചെയ്യുന്ന അമ്മമാര്‍ക്ക് 28% കൂടുതല്‍ തളര്‍ച്ചയോ വിട്ടുമാറാത്ത ജോലിസമ്മര്‍ദ്ദമോ അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്. തലവേദന, നെഞ്ചുവേദന, വയറുവേദന, ഓക്കാനം, മുടികൊഴിച്ചില്‍ തുടങ്ങിയ വൈകാരികവും ശാരീരികവുമായ ലക്ഷണങ്ങളും ഇവരിലുണ്ടാകുന്നു. ജോലി ചെയ്യുന്ന അമ്മമാരെ ബാധിക്കുന്ന ചില സാധാരണ ആരോഗ്യ പ്രശ്‌നങ്ങളും ആരോഗ്യത്തോടെയിരിക്കാന്‍ ശീലിക്കേണ്ട കാര്യങ്ങളും നോക്കാം...

  • ജോലി ചെയ്യുന്ന അമ്മമാരുടെ ഉദാസീനമായ ജീവിതശൈലി കാരണം 35 വയസ്സിന് താഴെയുള്ളവര്‍ക്ക് പോലും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വര്‍ധിക്കുന്നു. മോശം ഭക്ഷണ ശീലങ്ങള്‍, പലപ്പോഴും ഭക്ഷണം ഒഴിവാക്കല്‍, സമ്മര്‍ദ്ദകരമായ ജീവിതം, ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം എന്നിവ ഉയര്‍ന്ന കൊളസ്‌ട്രോള്‍, ഹൈപ്പര്‍ടെന്‍ഷന്‍ എന്നിവയ്ക്ക് കാരണമാകും.
  • ജോലി ചെയ്യുന്ന മിക്ക അമ്മമാരും 24 മണിക്കൂറും ജോലി ചെയ്യുന്നത് പോലെയാണ്. വീട്ടുജോലിയും ഓഫീസ് ജോലിയും അവര്‍ക്ക് ഒരുപോലെ കൊണ്ടുപോകേണ്ടതായി വരുന്നു. അതിനാല്‍ അവര്‍ക്ക് എല്ലായ്പ്പോഴും ക്ഷീണവും അമിതഭാരവും അനുഭവപ്പെടുന്നു. പുതിയ അമ്മമാര്‍ക്ക് അവരുടെ കുട്ടിയെ പരിപാലിക്കേണ്ട ചുമതല കൂടി വരുന്നുണ്ട്. കുഞ്ഞിന് രാത്രിയില്‍ മുലയൂട്ടുകയും ചെയ്യുന്നു. ജോലി ചെയ്യുന്ന മിക്ക അമ്മമാര്‍ക്കും ഉറക്കം വളരെ കുറവാണ്. ഇത് ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, സ്‌ട്രോക്ക്, പ്രമേഹം എന്നിവയ്ക്കുള്ള അപകടസാധ്യതയും വര്‍ദ്ധിപ്പിക്കുന്നു.
  • ഗര്‍ഭകാലത്തും അതിനുശേഷവും ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കാരണം ഹൈപ്പോതൈറോയിഡിസം സ്ത്രീകളില്‍ ഇരട്ടിയായി വര്‍ധിക്കുന്നു. ഇത് മെറ്റബോളിസത്തെ മന്ദഗതിയിലാക്കുന്നു. ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും ആര്‍ത്തവ ക്രമക്കേടുകള്‍ക്കും കാരണമാകുന്നു. വിട്ടുമാറാത്ത മലബന്ധം അല്ലെങ്കില്‍ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം, നിര്‍ജ്ജലീകരണം എന്നിവ സംഭവിക്കുന്നു. ഇതിനു പരിഹാരമായി പഴങ്ങളും പച്ചക്കറികളും നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.
  • ജോലി ചെയ്യുന്ന അമ്മമാര്‍ ഇടതടവില്ലാതെ പണിയെടുക്കുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ അവരുടെ നട്ടെല്ലിന് വലിയ പ്രശ്‌നം സംഭവിക്കുന്നു. പ്രത്യേകിച്ച് ഇരുന്ന് ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക്. ഇടവേളകളില്ലാതെ കമ്പ്യൂട്ടറിനു മുന്നില്‍ കസേരകയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും സമയമില്ലാതെ ഇരിക്കുന്നത് ശരീര ചലനത്തെ നിയന്ത്രിക്കുകയും നിരവധി പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. വീട്ടിലും അവര്‍ക്ക് വിശ്രമിക്കാന്‍ സമയം കിട്ടുന്നില്ല.
  • പുതിയ അമ്മമാരിൽ കൂടുതലായി കണ്ടുവരുന്ന അസ്വസ്ഥതയാണ് സ്തനങ്ങള്‍ക്ക് അസ്വസ്ഥത. മിക്ക പുതിയ അമ്മമാരും മുലയൂട്ടുന്ന കാലത്താണ് ജോലിയില്‍ തിരിച്ചു കയറാറ്. ജോലി ചെയ്യുന്ന ചില പുതിയ അമ്മമാര്‍ പാല്‍ പമ്പ് ചെയ്ത് കളയാറുണ്ട്. എന്നിരുന്നാലും ഇതിന്റെ സമ്മര്‍ദം ശരീരത്തെ ബാധിച്ചേക്കാം. ഇത് സ്തനത്തിന് അസ്വസ്ഥത സൃഷ്ടിക്കും. സാധ്യമെങ്കില്‍, കുറഞ്ഞത് 6 മാസമെങ്കിലും കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടി ജോലിക്ക് പോകുക.
  • മോശം ഭക്ഷണ ശീലങ്ങള്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നു. ദീര്‍ഘനേരം ഇരിക്കുന്നത് മൂലം ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് ഇടയാക്കും. ഇത് ഫാറ്റി ലിവര്‍, ഹൈപ്പര്‍ടെന്‍ഷന്‍ മുതലായവയിലേക്ക് നയിക്കുന്നു. ദിവസവും 30 മിനിറ്റ് നടത്തം അല്ലെങ്കില്‍ ജോഗിംഗ് പോലുള്ള ചില ശാരീരിക വ്യായാമങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക. ഇത് നിങ്ങളെ ഊര്‍ജ്ജസ്വലമാക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യും.
  • നിങ്ങളുടെ ശരീരത്തിന്റെ നല്ല ആരോഗ്യത്തിനായി ദിവസവും ഒരു പഴമെങ്കിലും കഴിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ ശരീരത്തില്‍ രക്തത്തിന്റെ അഭാവമുള്ള പല വിറ്റാമിനുകളുടെയും പോരായ്മക പരിഹരിക്കാന്‍ ഇത് സഹായിക്കും.
  • ഓഫീസില്‍ ഒരേ ഇരിപ്പ് ഇരുന്ന് ജോലി ചെയ്യുന്നത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിവയ്ക്കും. മിക്കപ്പോഴും അത്തരക്കാര്‍ക്ക് 8 അല്ലെങ്കില്‍ 9 മണിക്കൂര്‍ ഇരുന്ന് ജോലി ചെയ്യേണ്ടിവരുന്നു. വളരെയധികം നേരം ഇത്തരത്തില്‍ ഇരിക്കുന്നത് നിങ്ങള്‍ക്ക് ദോഷകരമാണ്. അതിനാല്‍, ഇടയ്ക്കിടെ ബ്രേക്ക് എടുത്ത് അല്‍പം നടക്കാന്‍ ശ്രമിക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാവന നായികയായെത്തുന്ന 'അനോമി' ട്രെയ്‌ലര്‍ പുറത്ത്  (9 minutes ago)

കാര്യവട്ടത്ത് ഇന്ത്യയ്ക്ക് 46 റണ്‍സ് വിജയം  (1 hour ago)

പെരുമ്പാവൂരില്‍ 13 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ശിക്ഷ വിധിച്ച് കോടതി  (1 hour ago)

പൊലീസ് ഓഫീസറെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

മട്ടന് പകരം ബീഫ് വിളമ്പിയതിന് റസ്‌റ്റോറന്റ് ജീവനക്കാരന്‍ അറസ്റ്റില്‍  (2 hours ago)

ഞാന്‍ എന്തൊക്കെയോ വെളിവില്ലാതെ പറയും. അത് പിന്നീട് വലിയ വിവാദമാകുമെന്ന് തുറന്നുപറഞ്ഞ് രേണു സുധി  (2 hours ago)

24 മണിക്കൂർ സമയം... ഖമനേയി മറുപടി നൽകിയിരിക്കണം! സൈന്യത്തെ ഇറക്കി അമേരിക്ക ശ്വാസം നിലച്ച് അറബന്മാർ ഇറാനു വേണ്ടി പുതിയ പോർമുഖം  (2 hours ago)

1,600 ഡോളർ ഉണ്ടോ ? എങ്കിൽ... സുന്ദരിയായ, വിദ്യാഭ്യാസമുള്ള യുവതികളെ ഭാര്യയായി വാടകയ്ക്ക് എടുക്കാം 'റെന്റൽ വൈഫ്' സൗകര്യം  (2 hours ago)

അവസരങ്ങളുടെ പെരുമഴ കൈനിറയെ ശമ്പളം.. ഫർണിഷ് ചെയ്ത വീട് സൗജന്യ യാത്ര...നികുതി ഇല്ല !! ഇതുപോലൊന്ന് സ്വപ്നങ്ങളിലുമില്ല !!  (3 hours ago)

കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ നിരവധി ഒഴിവുകൾ വിശദ വിവരങ്ങൾ അറിയാം ഉടൻ അപേക്ഷിക്കൂ  (3 hours ago)

പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചു  (3 hours ago)

കാര്യവട്ടത്ത് കിവീസിനെതിരെ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് ടോസ്  (3 hours ago)

ഓട്ടിസം ബാധിതനായ കുട്ടിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 161 വര്‍ഷം തടവും പിഴയും  (4 hours ago)

മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി സുനേത്ര പവാര്‍ അധികാരമേറ്റു  (4 hours ago)

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയിയുടെ ആത്മഹത്യ: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് കര്‍ണാടക സര്‍ക്കാര്‍  (4 hours ago)

Malayali Vartha Recommends