Widgets Magazine
24
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഷ്ട്രപതിയുടെ കേരള സന്ദർശനം തുടരുന്നു... എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ ശതാബ്ദി ആഘോഷങ്ങളിൽ രാഷ്ട്രപതി മുഖ്യാതിഥിയാകും, കൊച്ചിയില്‍ ഇന്ന് ഗതാഗത നിയന്ത്രണം


ബം​ഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദത്തിന് സാധ്യത... സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്


ഷാഫി പറമ്പിൽ എംപിയെ താൻ മർദിച്ചിട്ടില്ലെന്ന് സിഐ അഭിലാഷ് ഡേവിഡ്...യുഡിഎഫ് പ്രവർത്തകരുള്ള സ്ഥലത്തായിരുന്നില്ല തനിക്ക് ഡ്യൂട്ടിയെന്നും അഭിലാഷ് ഡേവിഡ്..


സിപിഎം പ്രവർത്തകർ നിന്നിരുന്ന സ്ഥലത്തായിരുന്നു ഡ്യൂട്ടി; എംപിയെ താൻ മർദിച്ചിട്ടില്ലെന്ന് സിഐ അഭിലാഷ് ഡേവിഡ്: മർദിച്ചയാളെ തിരിച്ചറിയാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ എഐ ടൂളിന്റെ ആവശ്യമില്ലെന്ന് തുറന്നടിച്ച് ഷാഫി പറമ്പിൽ എംപി...


കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത.. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു... കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്...

പ്രകൃതിയോടിണങ്ങാം,പണം കുറക്കാം

09 AUGUST 2016 10:52 AM IST
മലയാളി വാര്‍ത്ത

More Stories...

കറ്റാര്‍വാഴ കൊണ്ടൊരു അറ്റകൈ പ്രയോഗം....എന്നാലും നമ്മളിത്അറിയാതെ പോയല്ലോ കറ്റാർ വാഴ വെറും 'വാഴ' അല്ല !

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പോരാട്ടമാണ് നടക്കുന്നത്.... ഈ ഇന്റർനെറ്റ് വിപ്ലവത്തിൽ മുഖ്യ പങ്കുവഹിക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുകയാണ് നമ്മുടെ ശാസ്ത്രജ്ഞരും....

 തദ്ദേശഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായം പഴയവീടുകളുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം

പത്രത്തിലെ ഏത് കഠിനമായ കറകളും ഇനി അനായാസം കളയാം: പൊടികൈകൾ ഇതാ....

ആകെ കരിപിടിച്ച് നാശമായോ..? തീ ഒട്ടും കത്തുന്നില്ലേ? ഗ്യാസ് ബര്‍ണറുകള്‍ ഇനി എളുപ്പത്തില്‍ വൃത്തിയാക്കാം..ഇനി രീതി മനസിലാക്കിയാൽ ഇനി വേഗത്തിൽ പ്രശനങ്ങൾക്ക് പരിഹാരം...

പ്രകൃതിക്കനുയോജ്യമായി മണ്ണും മരവും മറ്റ് പ്രകൃതിദത്ത വിഭവങ്ങളും ഉപയോഗിച്ച് ഉണ്ടാക്കുന്ന വീടുകള്‍ പരിമിതികളുള്ള ചെറിയ വീടുകളാണെന്ന തെറ്റിദ്ധാരണ ഉണ്ട്. എത്ര വലിയ വീടുകളും എല്ലാ വിധ സുഖസൗകര്യങ്ങളോടും കൂടി നമുക്ക് ഗ്രീന്‍ ബില്‍ഡിംഗ് കണ്‍സെപ്റ്റില്‍ നിര്മിക്കാവുന്നതാണ് . വീട് നിര്‍മ്മിക്കുന്നതും ഡിസൈന്‍ ചെയ്യുന്നതുമെല്ലാം പ്രകൃതിയുമായി ഇണങ്ങുന്ന രീതിയിലാണെങ്കില്‍ അതാണ് ഭൂമിയെ സ്‌നേഹിക്കുന്ന നമുക്ക് ചെയ്യാന്‍ കഴിയുന്ന വലിയൊരു കാര്യം.

വീടിന്റെ ഡിസൈന്‍ മുതല്‍ നിര്‍മ്മാണം,താമസിക്കുന്നവരുടെ ഇടപെടല്‍, മെയിന്റനന്‍സ്, പുതുക്കിപ്പണിയല്‍ തുടങ്ങി ഭാവിയില്‍ വീട് പൊളിച്ചു മാറ്റുകയാണെങ്കില്‍ അതിന്റെ കാര്യങ്ങള്‍ വരെ ഗ്രീന്‍ ബില്‍ഡിംഗ് കോണ്‍സെപ്റ്റില്‍ ഉള്‍പെടുന്നു.
നമ്മുടെ ചുറ്റുപാടില്‍ നിന്നും ലഭ്യമായ നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിച്ചു കൊണ്ടു വീടു നിര്‍മ്മിക്കുക എന്നതാണ് ഗ്രീന്‍ ബില്‍ഡിംഗിന്റെ അടിസ്ഥാന തത്വം. ഊര്‍ജ, ഉല്‍പന്ന ഉപഭോഗം ഏറ്റവും കുറവ് എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഊര്‍ജ ഉപഭോഗം കുറക്കുന്നതു വഴി നമ്മുക്ക് പണവും ലാഭിക്കാകും.

നിങ്ങള്‍ ഊര്‍ജജ ക്ഷമതയുള്ള (energy efficient) വീട് ഒരുക്കാന്‍ പദ്ധതിയിടുന്നെങ്കില്‍ ആദ്യത്തെ ചുവട് മഴവെള്ളം സംഭരിക്കുകയെന്നതാകണം. ഇത് ദീര്‍ഘാടിസ്ഥാനത്തില്‍ മെച്ചപ്പെട്ട റിട്ടേണാണ് തരുക. മണ്ണുകൊണ്ടുള്ള ഇഷ്ടിക, മണ്ണ് പ്രത്യേക യന്ത്രത്തിലിട്ട് അമര്‍ത്തി നിര്‍മ്മിക്കുന്ന ബ്രിക്‌സ്, ആഷ് ബ്രിക്‌സ് എന്നിവ ചുവര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതാണ് ഉത്തമം. കൃത്രിമ വെളിച്ചവിധാനങ്ങളില്ലാതെ തന്നെ അകത്തളത്ത് ധാരാളം വെളിച്ചം കിട്ടുന്നതിന് വലിയ ജനാലകള്‍ വെക്കാം. ഇത് പകല്‍ സമയത്ത് വൈദ്യുതി ഉപഭോഗം കുറക്കാന്‍ സഹായിക്കും. ജനാലകളും വാതിലുകളും വെളിച്ചവും വായുവും അകത്തേക് കടത്തിവിടുന്നതിനാല്‍ ഫാനിന്റെയും ലൈറ്റിന്റേയും വൈദ്യുതി കുറഞ്ഞുകിട്ടും. നിലത്ത് ഗ്‌ളാനൈറ്റ് ഇടുന്നതിനേക്കാള്‍ കുളിര്‍മ നല്‍കുക മണ്ണുകൊണ്ടുള്ള കടപ്പ പതിച്ചാലാണ്. കാവി അഥവാ റെഡ് ഓക്‌സൈഡും നല്ലതാണ്.

വീടുവെക്കാന്‍ തീരുമാനിച്ച ഭൂമിയുടെ ഘടന അനുസരിച്ച് വേണം പ്‌ളോട്ട് തയാറാക്കാന്‍. ഭൂമിയുടെയും അതിന്റെ ചുറ്റുപാടിന്റെയും സ്വാഭാവികത നശിപ്പിക്കാതെ വേണം പ്‌ളോട്ട് ഒരുക്കാന്‍.
ഭൂമിയിലെ തട്ടുകളും ചെരിവുകളും നില നിര്‍ത്താന്‍ ശ്രമിക്കുന്നത് നല്ലതാകും. പ്‌ളോട്ടില്‍ മരങ്ങള്‍, കുളങ്ങള്‍, തോടുകള്‍ തുടങ്ങിയവ ഉണ്ടെങ്കില്‍ അവ വീടിന്റെ ഭാഗമാക്കി ഡിസൈന്‍ ചെയ്യാം. രണ്ടു തട്ടായി കിടക്കുന്ന ഭൂമിയാണെങ്കില്‍ വീട് അതിനനുസരിച്ച് പ്‌ളാന്‍ ചെയ്യാം.


വിശാലമായി പരന്നു കിടക്കുന്ന ഭൂമിയില്‍ വീടുണ്ടാക്കുന്നതിനു പകരം വീടിന്റെ നിലകള്‍ വര്‍ദ്ധിപ്പിച്ച് ചുരുങ്ങിയ സ്ഥലത്ത് വീടുണ്ടാക്കുക. ഇത് ബാക്കി വരുന്ന സ്ഥലത്ത് മരങ്ങള്‍, അടുക്കളത്തോട്ടം, പൂന്തോട്ടം തുടങ്ങിയ ഉള്‍പ്പെടുത്താന്‍ സഹായിക്കും. വീട് നിറമ്മാണത്തിന് മരം മുറിക്കേണ്ടത് ഒഴിച്ചു കൂടാന്‍ പറ്റാത്തതാണെങ്കില്‍, വേറെ സ്ഥലത്ത് മരങ്ങള്‍ നട്ടു പിടിപ്പിക്കുക. വീട്ടു പരിസരത്ത് തണല്‍ വിരിക്കുന്ന മരങ്ങള്‍ വെള്ളം, വൈദ്യൂതി എന്നിവയുടെ ചെലവു കുറക്കാന്‍ സഹായിക്കും. ഇത് വീടിന്റെ അന്തരീഷത്തിന് ശാന്തതയും നൈര്‍മല്യവും കൊണ്ടുവരും.

നിര്‍മ്മാണത്തിന് നമ്മുടെ ചുറ്റുവട്ടത്ത് സുലഭമായി ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. സിമന്റും മണലും അടങ്ങിയ സാമഗ്രികളും പരമാവധി ഒഴിവാക്കുക. മണ്ണിന്റെ ഇഷ്ടിക, ചെങ്കല്ല്, ഇന്റര്‍ ലോക്കിങ് ബ്രിക്‌സ്, മഡ് ബ്‌ളോക്ക്‌സ് എന്നിവ ഉപയോഗിക്കാവുന്നതാണ്.
വീട് നിര്‍മ്മിക്കാനുദ്ദേശിക്കുന്ന സ്ഥലത്തു നിന്നു മണ്ണെടുത്ത് പ്രത്യേക അനുപാതത്തില്‍ പ്രസ്സ് ചെയ്ത് ഉണ്ടാക്കുന്നതാണ് മഡ് ബ്രിക്‌സ്. മഡ് കപ്രസ്ഡ് വാളുകളും മികച്ചതാണ്. മഡ് കപ്രസ്ഡ് ബിക്‌സുകളും വാളുമാണെങ്കില്‍ുവരു തേപ്പിന്റെ ആവശ്യം വരില്ല. ചെങ്കല്ലും ഇഷ്ടികയും ഉപയോഗിക്കുകയാങ്കെിലും പ്‌ളാസ്റ്ററിംങ് ഒഴിവാക്കുക. ഇത് വലിയൊരു തോതില്‍ ചെലവു കുറക്കും. കട്ടകള്‍ കൂട്ടിയോജിപ്പിക്കാനും തേയ്ക്കാനും മണ്ണ് ഉപയോഗിക്കുന്നത് നല്ലതാണ്. മരങ്ങള്‍ മുറിക്കുന്നതിനു പകരം പഴയ മരങ്ങള്‍ ഉപയോഗിക്കാം. ആസ്ബറ്റോസ് ഷീറ്റുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ആരോഗ്യത്തിന് നല്ലതല്ല. 

വീടിന്റെ ഭംഗിക്ക് വര്‍ണ്ണങ്ങള്‍ വാരിവിതറണമെന്നില്ല. അതിന്റെ ഘടനയും പരിസരവും മനോഹരമാണെങ്കില്‍ നിറങ്ങള്‍ എന്തിനാണ്. വീട് പെയിന്റടിക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍ കുമ്മായം ഉപയോഗിക്കാവുന്നതാണ്. കുമ്മായം നൂറു ശതമാനം പ്രകൃതി ദത്തമാണ്. അല്ലങ്കെില്‍ സീറോ വോളാറ്റെയില്‍ കംപോണന്റ് പെയിന്റ് തെരഞ്ഞെടുക്കുക
ഇപ്പോള്‍ വെള്ളവും പൂപ്പലും പറ്റാത്തതും ചെളി പറ്റാത്തതുമെല്ലാമായ പെയിന്റുകളാണല്‌ളോ നമ്മള്‍ തെരഞ്ഞെടുക്കാറ്. ഇത്തരം സാധാരണ പെയിന്റുകളിലടങ്ങിയ ഈയം (ഘലമറ) കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ഉണ്ടാകുന്നതിനും വന്‍ തോതില്‍ കാര്‍ബണ്‍ പുറം തള്ളാനും കാരണമാവുന്നു.

വീട്ടിലേക്കാവശ്യമായ പരമാവധി ഊര്‍ജ്ജം പ്രകൃതിയിലെ വിഭവങ്ങളായ കാറ്റ്, സൂര്യപ്രകാശം എന്നിവയില്‍ നിന്നും കണ്ടത്തെുന്നതാണ് നല്ലത്. വീട്ടില്‍ സോളാര്‍ പാനല്‍ വെച്ചാല്‍ വൈദ്യുതിയുടെ ഉപയോഗം പാടെ കുറയും.

വീട്ടിലെ മാലിന്യങ്ങള്‍ മറ്റു പറമ്പുകളിലേക്ക് വലിച്ചെറിയുന്ന പതിവ് ഒഴിവാക്കാന്‍ ആദ്യം ശീലിക്കാം. മാലിന്യങ്ങള്‍ വീട്ടില്‍ തന്നെ സംസ്‌കരിക്കാനും അതില്‍ നിന്നുണ്ടാകുന്ന ബയോഗ്യാസ് ഉപയോഗിക്കാനും കഴിയുന്ന തരത്തിലുള്ള ഗ്യാസ് പ്‌ളാന്റ് നിര്‍മ്മിക്കാം. വിവിധ വലുപ്പത്തിലുള്ള പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്‌ളാന്റ് ഇപ്പോള്‍ ലഭ്യമാണ്.കുറഞ്ഞ വൈദ്യുതി ഉപയോഗിക്കുന്ന വീട്ടുപകരണങ്ങളും ലൈറ്റുകളും ഉപയോഗിക്കുക. ചുരുങ്ങിയ തോതില്‍ വൈദ്യുതി ഉപയോഗപ്പെടുത്തുന്ന എല്‍ ഇ ഡി ലൈറ്റുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. 

കൂടുതല്‍ ജലസേചനം ആവശ്യമായ ചെടികള്‍ പൂന്തോട്ടത്തില്‍ വേണ്ട എന്നു തീരുമാനിക്കുക. കുറച്ചു വെള്ളം ആവശ്യമുള്ള മുള പോലുള്ള ചെടികള്‍ക്ക് മുഖ്യസ്ഥാനം നല്‍കുക. പുല്‍ത്തകിടി കഴിവതും ഒഴിവാക്കുക. പൂമ്പാറ്റകള്‍ വന്നിരിക്കുന്ന തരത്തിലുള്ള ചെടികള്‍ വെച്ചുപിടിപ്പിച്ചാല്‍ പ്രകൃതിയോടിണങ്ങുന്ന ബട്ടര്‍ഫ്‌ളെ ഗാര്‍ഡന്‍ റെഡി.
മഴ ആസ്വദിക്കുന്നതിനോടൊപ്പം മഴവെള്ളം സംരക്ഷിക്കുന്നതിനും പ്രധാന്യം നല്‍കുക. മുറ്റത്ത് വീഴുന്ന മഴവെള്ളം അവിടെ നിന്നു തന്നെ ഭൂമിയിലേക്കിറങ്ങാനുള്ള അവസരം സൃഷ്ടിക്കുക. അതിനായി മുറ്റം കോണ്‍ക്രീറ്റ് ചെയ്യുന്നത് ഒഴിവാക്കുക. വീടിനു മുകളില്‍ വീഴുന്ന വെള്ളം മഴവെള്ള സംഭരണിയിലേക്ക് എത്തിച്ച് സംരക്ഷിക്കുന്നത് ഒരു പരിധിവരെ ജലക്ഷാമം തടയാന്‍ സഹായിക്കും

കിച്ചണിലെ സിങ്ക്, വാഷ് ബേസിന്‍, വാഷിംഗ് മെഷിന്‍ തുടങ്ങിയവയില്‍ നിന്നുള്ള ഉപയോഗ ശൂന്യമായ വെള്ളം അടുക്കളത്തോട്ടത്തിലേക്കോ മറ്റു ആവശ്യങ്ങള്‍ക്കോ ചേരുന്ന തരത്തില്‍ പുന:രുപയോഗിക്കുക.


വീടിനു ചുറ്റും നമ്മുടെ കാലാവസ്ഥക്കു യോജിക്കുന്ന തരത്തിലുള്ള ധാരാളം മരങ്ങളും ചെടികളും നട്ടുവളര്‍ത്തുക. അതു വഴി പക്ഷികള്‍ക്കും മറ്റു ജീവികള്‍ക്കും വേണ്ടി ഒരു ആവാസ വ്യവസ്ഥ സൃഷ്ടിക്കുകയാണ്‌ നമ്മള്‍ ചെയ്യുന്നത്.

അടുക്കളയോട് ചേര്‍ന്ന് ചെറിയ തോട്ടമാകാം. വിഷാംശമില്ലാതെ വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും പഴങ്ങളും ഉണ്ടാക്കാം. വീട്ടു പരിസരത്ത് വേപ്പു പോലുള്ള മരങ്ങള്‍ നടുന്നത് വായുവിനെ ശുദ്ധീകരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ കാറിൽ തട്ടി മറിഞ്ഞ്‌  (9 minutes ago)

കെഎസ്ആർടിസിക്ക് മുന്നറിയിപ്പുമായി വനം വകുപ്പ്  (24 minutes ago)

അമ്മയോടൊപ്പം ക്ഷേത്ര ദർശനം നടത്തി വീട്ടിലേക്ക് മടങ്ങുന്നതിനിടെ.....  (34 minutes ago)

അമ്മയുടെ മരണാനന്തര കർമ്മം ചെയ്യുന്നതിനിടെ മകൻ കുഴഞ്ഞു വീണ് മരിച്ചു...  (1 hour ago)

ട്രെയിൻ തട്ടി വിദ്യാർഥിനിക്ക് ദാരുണാന്ത്യം...  (1 hour ago)

അവകൾ മകളെ മതി സാറെ കസ്റ്റഡിയിൽ പൊട്ടിത്തെറിച്ച് ജോബി...! കൊലയ്ക്ക് മുൻപ് ലോഡ്ജില്‍ അവർ എത്തി  (1 hour ago)

തുലാവർഷം ചതിച്ചു മഴ പാറ്റേൺ മാറി...! വീട് വിട്ടിറങ്ങാൻ ജനങ്ങൾക്ക് നിർദ്ദേശം..! ഭീകരമായി ന്യൂനമർദ്ദം  (1 hour ago)

തൊഴിലിൽ വിജയം, ശത്രുക്കളുടെ ശല്യത്തിൽ നിന്ന് മോചനം, ധനനേട്ടം എന്നിവ അനുഭവത്തിൽ വരും.  (1 hour ago)

കൊച്ചിയില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി....  (1 hour ago)

ആ മറുതായോട് ആരേലും ഒന്ന് പറയുമോ  (1 hour ago)

'വിഷൻ 2031 ലോകം കൊതിക്കും കേരളം' സെമിനാർ:  (1 hour ago)

കര്‍പ്പൂരി ഠാക്കൂറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചശേഷം റാലികളിലും പൊതുസമ്മേളനങ്ങളിലും മോദി പങ്കെടുക്കും....  (2 hours ago)

സ്‌​കൂ​ൾ കാ​യി​ക​മേ​ള​...  (2 hours ago)

വില പാകിസ്ഥാനിൽ കുതിച്ച് ഉയരുന്നു  (2 hours ago)

തീ നിയന്ത്രണവിധേയം  (2 hours ago)

Malayali Vartha Recommends