Widgets Magazine
22
Oct / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അങ്ങനെ കേള്‍ക്കുന്നത് എനിക്ക് വെറുപ്പാണ്...


ലേഡി ഗാഗയുടെ പുതിയ ട്വീറ്റ് ഇന്ത്യാക്കാരുടെ മനം കവര്‍ന്നു...


കാനഡ ഫെഡറൽ തെരഞ്ഞെടുപ്പിൽ രണ്ടാം തവണയും പ്രധാനമന്ത്രി ജസ്​റ്റിൻ ട്രുഡോയുടെ പാർട്ടിക്ക് വിജയം. എന്നാൽ മതിയായ ഭൂരിപക്ഷം ഇല്ലാത്തതിനാൽ മറ്റ്​ പാർട്ടികളുടെ കൂടി പിന്തുണയോടെ മാത്രമേ ഭരിക്കാനാവൂ. ഇതോടെ കാനഡയിൽ തൂക്കു സർക്കാർ​ ഉറപ്പായി


ശത്രുവിമാനങ്ങൾ നുഴഞ്ഞുകയറുന്നതു തടയാനായി ഉയർന്ന അതിർത്തിപ്രദേശങ്ങളിലേക്ക് ആകാശ് പ്രൈം മിസൈലുകൾ വാങ്ങാൻ പ്രതിരോധമന്ത്രാലയം ആലോചിക്കുന്നു.10,000 കോടിരൂപമുടക്കിയാണ് മിസൈലുകൾ ഇന്ത്യ സ്വന്തമാക്കുന്നത്‌‌‌‌‌‌‌


രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ഇനി സര്‍ക്കാര്‍ ജോലിയില്ല

ആരാധനാലയത്തിന് സമീപം വീട് വെക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

24 APRIL 2017 04:55 PM IST
മലയാളി വാര്‍ത്ത

ഗൃഹനിര്‍മ്മാണത്തിന് ദേവാലയസാമീപ്യമുള്ള ഭൂമി തിരഞ്ഞെടുക്കേണ്ടത് വളരെ കരുതലോടെയാവണം. കുടുംബത്തിനനുസരിച്ച് ആരാധിക്കുന്ന കുലദൈവങ്ങളുടെയോ, ധര്‍മ്മദൈവങ്ങളുടെയോ ക്ഷേത്രമാണെങ്കില്‍ മതില്‍ക്കെട്ടിനുള്ളില്‍മാത്രം ക്ഷേത്രപ്രാധാന്യം കണക്കാക്കിയാല്‍ മതിയാകും. മതിൽക്കെട്ടിനു പുറത്ത് നാല് വശത്തുമുള്ള പറമ്പുകള്‍ അവയുടെ കിടപ്പനുസരിച്ച് ഗൃഹനിര്‍മ്മാണത്തിന് സ്വീകരിക്കാവുന്നതാണ്. അവിടെയും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. എന്തൊക്കെയെന്ന് നോക്കാം. ശ്രീകോവിലും അതിന്റെ പ്രാകാരമായ ചുറ്റമ്പലവുമുള്ളതാണെങ്കില്‍ അങ്ങനെയുള്ള ക്ഷേത്രങ്ങളുടെ സമീപത്ത് വീടു വെയ്ക്കുമ്പോള്‍ പ്രധാനമായി നാല് നാല് നടകളും തടസ്സംവരാത്ത രീതിയില്‍ ഒഴിച്ചിടേണ്ടതാണ്.
സൗമ്യദേവന്മാര്‍, ഉഗ്രമൂര്‍ത്തികള്‍ എന്നിങ്ങനെ ദേവന്മാരെ രണ്ടാക്കി തിരിച്ചിട്ടുണ്ട്. വിഷ്ണു, ഭഗവതി, ഗണപതി തുടങ്ങിയ സൗമ്യദേവന്മാരുടെ ക്ഷേത്രമാണെങ്കില്‍ മുന്‍വശത്തും വലതുവശത്തും ഗൃഹനിര്‍മ്മാണത്തിന് ഉത്തമമായ സ്ഥാനങ്ങളാണ്. എന്നാല്‍ ഇടതു മുന്‍വശവും വലതു പിന്‍വശവും മിശ്രഫലദായകങ്ങളായും മധ്യമമായും കണക്കാക്കേണ്ടതാണ്. ഇടതുവശവും പിന്‍വശവും ഗൃഹനിര്‍മ്മാണത്തിന് അധമസ്ഥാനങ്ങളുമാണ്.
രൗദ്രമൂര്‍ത്തികളുടെ ക്ഷേത്രങ്ങളാണെങ്കില്‍ ക്ഷേത്രത്തിന്റെ വലതുവശവും മുന്‍വശവും ഗൃഹനിര്‍മ്മാണത്തിന് യോഗ്യമല്ലാത്തതാണ്. അത്തരം സ്ഥാനം നിര്ണയിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇടതുവശവും പിന്‍വശവും വാസയോഗ്യമായ ഭൂമികളായി കണക്കാക്കുകയുമാവാം. അതേപോലെ മേല്‍പറഞ്ഞ ദേവീദേവന്മാരുടെ ക്ഷേത്രങ്ങളുടെ ഇടതുമുന്‍വശം, വലതുപിന്‍വശം എന്നീ ദിക്കുകള്‍ മിശ്രഫലദായകങ്ങളും മദ്ധ്യമവുമായി കണക്കാക്കേണ്ടതാണ്.
അയ്യപ്പ ക്ഷേത്രത്തിന്റെ അടുത്താണ് വീട് വെക്കേണ്ടതെങ്കിൽ ഗൃഹനിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്ന ഭൂമിയുടെ നിരപ്പിനേക്കാള്‍ ഉയര്‍ന്ന നിരപ്പില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന അയ്യപ്പക്ഷേത്രമാണെങ്കില്‍ ആ ദേവന്‍ സൗമ്യദേവനായി കണക്കാക്കാം. അതേസമയം ഗൃഹനിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്ന ഭൂമി യുടെ നിരപ്പിനേക്കാള്‍ താഴ്ന്ന നിരപ്പിലിരിക്കുന്ന അയ്യപ്പക്ഷേത്രമാണെങ്കില്‍ ആ ദേവന്‍ രൗദ്രമൂര്‍ത്തിയായും കണക്കാക്കാം. രണ്ടോ അതില്‍കൂടുതലോ നിലകളുള്ള ശ്രീകോവിലുകളാണെങ്കില്‍ അവയുടെ നടകള്‍ക്കുനേരെ തടസ്സമായി വരാതെയും ദേവീദേവപ്രാധാന്യമനുസരിച്ച് സ്ഥാനനിര്‍ണ്ണയം നടത്തി രണ്ടു നിലയുള്ള ഗൃഹങ്ങളും രൂപകല്പന ചെയ്യുകയോ പണിയുകയോ ചെയ്യാവുന്നതുമാണ്.
ക്ഷേത്രത്തിന്റെ അടുത്ത് ക്ഷേത്രത്തിനേക്കാള്‍ ഉയരത്തില്‍ ഇരുനിലമാളിക പണിയാന്‍ പാടില്ലാത്തതാണ്. എന്നാല്‍ ക്ഷേത്രത്തിന്റെ ഉയരം എന്നതുകൊണ്ടുദ്ദേശിക്കുന്നത് ശ്രീകോവിലിന്റെ താഴികക്കുടം അടക്കമുള്ള ഉയരമാണ്. സ്തുപികാന്തം അടക്കം ഇരുപതടി ഉയരമുണ്ടെങ്കില്‍ അതിനേക്കാൾ ചെറിയ അളവിലേ നിർമിക്കാൻ കഴിയുമെങ്കിൽ രണ്ടുനില നിർമിക്കാം. ക്ഷേത്രത്തിന്റെ തിരുനട ഒഴിവാക്കി വീട് വെക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോമാന്റിക്കിന്റെ പോസ്റ്ററിനെ കുറിച്ച് രാംഗോപാല്‍ വര്‍മ പ്രതികരിച്ചത്?  (34 minutes ago)

അങ്ങനെ കേള്‍ക്കുന്നത് എനിക്ക് വെറുപ്പാണ്...  (38 minutes ago)

ലേഡി ഗാഗയുടെ പുതിയ ട്വീറ്റ് ഇന്ത്യാക്കാരുടെ മനം കവര്‍ന്നു...  (47 minutes ago)

മരടിലെ 38 ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം ഉടന്‍ കൈമാറും  (54 minutes ago)

തന്റെ കുഞ്ഞിന്റെ അരികില്‍ മറ്റൊരു കുഞ്ഞ്... ഭയന്ന് വിറച്ച് അമ്മ  (1 hour ago)

സിനിമാ സ്റ്റയിലില്‍ അന്ന് ഞാന്‍ പ്രതികരിച്ചു... ജീവിതത്തില്‍ നേരിട്ട മോശം അനുഭവം തുറന്നുപറഞ്ഞ് സംയുക്ത മേനോന്‍  (2 hours ago)

അസമില്‍ അതിനും നിയന്ത്രണം... അസമില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി ഇല്ല; നിലവില്‍ രണ്ട് കുട്ടികളുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഈ നിയമം ബാധകം; അംഗസംഖ്യ വര്‍ദ്ധിച്ചാല്‍ ഇവര്  (2 hours ago)

കൂടത്തായിയിലെ കൊലപാതക പരമ്ബര...സിലിയുടെ ആഭരണങ്ങള്‍ ഷാജുവിനെ ഏല്‍പ്പിച്ചതായി ജോളിയുടെ മൊഴി  (3 hours ago)

ക്ഷേത്രം തകർത്ത് പള്ളികൾ നിർമ്മിച്ച എല്ലാ ഭൂമികളും മുസ്ലീം സമുദായം ഹിന്ദുക്കൾക്ക് കൈമാറണം  (3 hours ago)

ആര്ക്കും കൊടുത്തില്ല ഗോ എയർ തന്നെ വീണ്ടും ഒന്നാം സ്ഥാനത്ത്.....  (3 hours ago)

മന്ത്രി കെ ടി ജലീലിൽ മന്ത്രിയുടെ ബന്ധു നിയമനം തുറന്നുകാട്ടിയപ്പോൾ...പക പുറകെ !  (3 hours ago)

തിരുവല്ലയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി  (4 hours ago)

പാക്കിസ്ഥാൻ പാരയാകുന്നത് ഇങ്ങനെയും ....! അല്ല കോയ അപ്പൊ രണ്ട് പാക്കിസ്ഥാനോ ?  (4 hours ago)

മുന്‍ കോണ്‍ഗ്രസ് രാജ്യസഭാ അംഗം കെ സി രാമമൂര്‍ത്തി ബിജെപിയില്‍ ചേര്‍ന്നു  (4 hours ago)

സ്ത്രീകൾക്ക് എതിരെയുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നു ....എങ്ങനെ തടയാം ഈ ക്രൂരതകൾ !  (4 hours ago)

Malayali Vartha Recommends