Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു....


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...


ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...

ഓണ്‍ലൈനായി പാസ്‌പോര്ട്ടിന് അപേക്ഷിക്കാന്‍...

20 JULY 2016 02:22 PM IST
മലയാളി വാര്‍ത്ത

More Stories...

ക്യാനഡയുമായി തുടരുന്ന ഭിന്നതയിൽ കടുത്ത നടപടികളുമായി ഇന്ത്യ:- കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് താത്ക്കാലികമായി നിർത്തി...

വിദേശ വിദ്യാർത്ഥികളെ രാജ്യത്തെത്തിച്ച് അനധികൃതമായി വിസാ മാറ്റത്തിന് സഹായം നൽകുന്ന ഏജന്റുമാർക്കെതിരെ നടപടി കടുപ്പിക്കും: ജനുവരിയോടെ മലയാളികൾക്ക് 'യുകെ'ൽ നിന്ന് മടങ്ങാം: അറിയേണ്ടത്...

അവധിയിൽ നാട്ടിൽ കഴിയുന്ന സൗദി പ്രവാസികളുടെ ഇഖാമ, റീഎൻട്രി പുതുക്കൽ കടുക്കും; ഫീസ് ഇരട്ടിയാക്കാൻ സൗദി അറേബ്യ, രാജ്യത്തിന് പുറത്താണെങ്കിൽ റീഎൻട്രിയുടെ കാലാവധി നീട്ടാൻ പ്രതിമാസ ഫീസായ 100 റിയാൽ 200 റിയാലാക്കും....

പുതിയ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അടുത്ത വര്‍ഷം; എല്ലാ വിവരങ്ങളും അടങ്ങിയ കംപ്യൂട്ടര്‍ ചിപ്പ് ഉള്‍പ്പെടെ 

വ്യാജ പാസ്‌പോര്‍ട്ട് എന്നതിനെ പറ്റി മറന്നേക്കൂ, വരുന്നത് പുതിയ ഇ-പാസ്‌പോര്‍ട്ട്

പാസ്‌പോര്‍ട്ട് എടുക്കാന്‍ ഇനി കാലതാമസമില്ല. മുമ്പ് പാസ്‌പോര്‍ട്ട് എടുക്കുന്നതിന് ഒട്ടേറെ നടപടിക്രമങ്ങളുണ്ടായിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ സംവിധാനത്തിന്റെ വരവോടെ അപേക്ഷകരുടെ നീണ്ട നിരയില്‍ കാത്തു നില്‍ക്കാതെ വേഗത്തില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷ ഇപ്പോള്‍ സമര്‍പ്പിക്കാന്‍ സാധിക്കും.
പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ www.passportindia.gov.in...lഎന്ന വെബ്‌സൈറ്റില്‍ റജിസ്‌ട്രേഷന്‍ നടത്തുകയാണ് ആദ്യപടി. റജിസ്‌ട്രേഷന്‍ ഫോം ഓണ്‍ലൈനായി പൂരിപ്പിച്ച ശേഷം അതേ ലോഗിന്‍ ഐഡിയും പാസ് വേര്‍ഡും ഉപയോഗിച്ച് പാസ്‌പോര്‍ട്ട് സേവാ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക. വെബ്‌സൈറ്റിലുള്ള Apply for fresh passport എന്ന ഓപ്ഷനിലാണ് പാസ്‌പോര്‍ട്ട് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
അപേക്ഷ പൂരിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ക്യാപിറ്റല്‍ ലെറ്ററുകള്‍ മാത്രമാണ് ഉപയോഗിക്കേണ്ടത്. ഫോമില്‍ നല്‍കുന്ന വിവരങ്ങളായിരിക്കും പിന്നീട് പാസ്‌പോര്‍ട്ട് ലഭിക്കുമ്പോള്‍ അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാവുക. അതിനാല്‍ തെറ്റുകള്‍ കൂടാതെ പൂരിപ്പിക്കാന്‍ ശ്രദ്ധിക്കുക.
ഓരോ വാക്കിനു ശേഷവും ഒരു കളം വിടാന്‍ ശ്രദ്ധിക്കുക.
നല്‍കിയിരിക്കുന്ന കളങ്ങള്‍ക്കുള്ളില്‍ ഒതുക്കി വിവരങ്ങള്‍ പൂരിപ്പിക്കുക.
അപൂര്‍ണ്ണമായ അപേക്ഷകള്‍ സ്വീകരിക്കപ്പെടില്ല.
ഫോം പൂരിപ്പിച്ച് സമര്‍പ്പിച്ച ശേഷം ഓണ്‍ലൈനായി പണം അടയ്ക്കുകയാണ് അടുത്ത ഘട്ടം. അതിനായി  Pay and schedule appointment എന്ന ഓപ്ഷനാണ് ഉപയോഗിക്കേണ്ടത്. പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലും പാസ്‌പോര്‍ട്ട് ഓഫിസുകളിലും അപ്പോയിന്‍മെന്റ് ബുക്ക് ചെയ്യുന്നതിന് ഓണ്‍ലൈനായി പണമടക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പണമടക്കുന്നതിനായി ഡെബിറ്റ്/ ക്രഡിറ്റ് കാര്‍ഡുകളോ (MaterCard and Visa),  എസ്ബിഐയുടേയും അനുബന്ധ ബാങ്കുകളുടേയും ഇന്റര്‍നെറ്റ് ബാങ്കിങ് സംവിധാനമോ, എസ്ബിഐ ബാങ്കിന്റെ ചെല്ലാനോ ഉപയോഗിക്കാം.
പണമിടപാടു പൂര്‍ത്തിയായാല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലോ പ്രാദേശിക പാസ്‌പോര്‍ട്ട് ഓഫിസിലോ കൂടിക്കാഴ്ചക്കുള്ള സമയം ബുക്ക് ചെയ്യുക. ഇതിനു ശേഷം Print application receipt എന്ന ഓപ്ഷന്‍ ഉപയോഗിച്ച് അപേക്ഷയുടെ രസീതിന്റെ പ്രിന്റ് ഔട്ട് എടുക്കണം. അതില്‍ നിങ്ങളുടെ റജിസ്‌ട്രേഷന്‍ നമ്പറും അപ്പോയിന്‍മെന്റ് നമ്പറും രേഖപ്പെടുത്തിയിരിക്കും.
പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ കൂടിക്കാഴ്ചയ്ക്ക് പോകുമ്പോള്‍ നിങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളടങ്ങിയ യഥാര്‍ത്ഥ രേഖകള്‍ കയ്യില്‍ കരുതുക. 1989 ജനവരി 26ന് ശേഷം ജനിച്ചവര്‍ക്ക് പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും കരുതുക. ഇതിനു പുറമെ അവശ്യ രേഖകളുടെ സ്വയം അറ്റസ്റ്റ് ചെയ്ത കോപ്പികളും സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുന്നതിനു തൊട്ടു മുന്‍പുള്ള ഒരു വര്‍ഷം അപേക്ഷകന്‍ ഒന്നിലധികം വിലാസങ്ങളില്‍ താമസിച്ചിട്ടുണ്ടെങ്കില്‍  PP ഫോമിന്റെ (Personal Particulars form)) രണ്ട് കോപ്പികള്‍ അധികമായി സമര്‍പ്പിക്കണം.
പ്രത്യേകം ശ്രദ്ധിക്കാന്‍
അടിയന്തര സാഹചര്യങ്ങളിലും അടിയന്തര ചിക്ത്‌സയ്ക്കായി പോകുന്നവര്‍ക്കും മുന്‍കൂര്‍ അപ്പോയിന്‍മെന്റ് എടുക്കാതെ പാസ്‌പോര്‍ട്ട് കേന്ദ്രത്തെ സമീപിക്കാം. അതാത് കേന്ദ്രത്തിന്റെ ഓഫിസര്‍ക്ക് ഇത്തരം അപേക്ഷകളില്‍ തീരുമാനമെടുക്കാവുന്നതാണ്.
നാലു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പാസ്‌പോര്‍ട്ടിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലെത്തുമ്പോള്‍ ഏറ്റവും അടുത്തകാലത്ത് എടുത്ത പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും കയ്യില്‍ കരുതണം. വെള്ള ബാക്ക്ഗ്രൗണ്ടോടുകൂടിയ ഫോട്ടോയാണ് സമര്‍പ്പിക്കേണ്ടത്.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് 90 ദിവസത്തിനുള്ളില്‍ അപേക്ഷകന്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം സന്ദര്‍ശിച്ചില്ലെങ്കില്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കേണ്ടതായി വരും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (5 minutes ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (26 minutes ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (11 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (11 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (12 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (12 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (12 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (13 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (13 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...  (13 hours ago)

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...  (14 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം  (14 hours ago)

തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സ്ഫോടനം  (14 hours ago)

PINARAYI VIJAYAN കാരണം വ്യക്തമാക്കി  (15 hours ago)

Dowry torture മരണത്തിന് മുമ്പ് പിതാവിന് വാട്ട്‌സ്ആപ്പിൽ അയച്ചത്  (15 hours ago)

Malayali Vartha Recommends