Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിദേശ വിദ്യാർത്ഥികളെ രാജ്യത്തെത്തിച്ച് അനധികൃതമായി വിസാ മാറ്റത്തിന് സഹായം നൽകുന്ന ഏജന്റുമാർക്കെതിരെ നടപടി കടുപ്പിക്കും: ജനുവരിയോടെ മലയാളികൾക്ക് 'യുകെ'ൽ നിന്ന് മടങ്ങാം: അറിയേണ്ടത്...

26 MAY 2023 03:49 PM IST
മലയാളി വാര്‍ത്ത

More Stories...

ക്യാനഡയുമായി തുടരുന്ന ഭിന്നതയിൽ കടുത്ത നടപടികളുമായി ഇന്ത്യ:- കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് താത്ക്കാലികമായി നിർത്തി...

അവധിയിൽ നാട്ടിൽ കഴിയുന്ന സൗദി പ്രവാസികളുടെ ഇഖാമ, റീഎൻട്രി പുതുക്കൽ കടുക്കും; ഫീസ് ഇരട്ടിയാക്കാൻ സൗദി അറേബ്യ, രാജ്യത്തിന് പുറത്താണെങ്കിൽ റീഎൻട്രിയുടെ കാലാവധി നീട്ടാൻ പ്രതിമാസ ഫീസായ 100 റിയാൽ 200 റിയാലാക്കും....

പുതിയ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അടുത്ത വര്‍ഷം; എല്ലാ വിവരങ്ങളും അടങ്ങിയ കംപ്യൂട്ടര്‍ ചിപ്പ് ഉള്‍പ്പെടെ 

വ്യാജ പാസ്‌പോര്‍ട്ട് എന്നതിനെ പറ്റി മറന്നേക്കൂ, വരുന്നത് പുതിയ ഇ-പാസ്‌പോര്‍ട്ട്

ഓണ്‍ലൈനായി പാസ്‌പോര്ട്ടിന് അപേക്ഷിക്കാന്‍...

ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുള്ള പുതിയ ഇമിഗ്രേഷൻ നിയമം യു.കെ സർക്കാർ പ്രഖ്യാപിച്ച് കഴിഞ്ഞു. ബ്രിട്ടനിലെ സർവ്വകലാശാലയിൽ ചേരുമ്പോൾ ആശ്രിതരായ കുടുംബാംഗങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരാനുള്ള വിസ അവകാശം സംബന്ധിച്ചും യു.കെ നിയമം പ്രഖ്യാപിച്ചു. നിലവിൽ ഗവേഷണ പ്രോഗ്രാമുകളായി നിശ്ചയിച്ചിട്ടുള്ള ബിരുദാനന്തര കോഴ്സുകളിലെ അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് മാത്രമേ കുട്ടികളും പ്രായമായ മാതാപിതാക്കളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ അവരുടെ ആശ്രിതരായി കൊണ്ടുവരാൻ അനുവാദമുണ്ടാകൂവെന്ന് യുകെ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ രേഖാമൂലം ഹൗസ് ഓഫ് കോമൺസിന് നൽകിയ പ്രസ്താവനയിൽ പറയുന്നു.

രാജ്യത്തേക്കുള്ള കുടിയേറ്റം കുത്തനെ ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. സ്റ്റുഡന്റ് വിസയിൽ ആശ്രിതരുമായി എത്തുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുത്തനെ ഉയർന്നിരുന്നു. ഇതിൽ പലരും സ്റ്റുഡന്റ് വിസയെ കുടിയേറ്റത്തിനും തൊഴിലിനുമുള്ള പിൻവാതിലായാണ് ഉപയോഗിക്കുന്നതെന്ന ആരോപണം ശക്തമായിരുന്നു. ഇത്തരം പഴുതുകൾ അടയ്ക്കുന്നതിനാണ് പുതിയ നിയന്ത്രണങ്ങളെന്ന് ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാൻ പറയുന്നു. അതായത് സാധാരണ ബിരുദ കോഴ്സുകൾക്കോ നിലവാരം കുറഞ്ഞ മറ്റ് കോഴ്സുകൾക്കോ എത്തുന്ന വിദ്യാർത്ഥികൾക്ക് ആശ്രിതരെ ഒപ്പം കൂട്ടാനാകില്ല. പഠനം പൂർത്തിയാക്കാതെ വിദേശ വിദ്യാർത്ഥികൾക്ക് ഇനി സ്റ്റുഡന്റ് വിസയിൽ നിന്ന് വർക്ക് വിസയിലേക്ക് മാറാനാകില്ല.

നിരവധി ഇന്ത്യക്കാർ സ്റ്റുഡന്റ് വിസയിലെത്തി ഇത്തരത്തിൽ യു.കെയിൽ തൊഴിൽ ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്. വിദേശ വിദ്യാർത്ഥികളെ രാജ്യത്തെത്തിച്ച് അനധികൃതമായി വിസാ മാറ്റത്തിന് സഹായം നൽകുന്ന ഏജന്റുമാർക്കെതിരെയും നടപടി കടുപ്പിക്കും. പഠനത്തിന് ശേഷം വിദ്യാർത്ഥികൾക്ക് തൊഴിൽ പരിശീലനം നേടാൻ നിലവിലുള്ള നിബന്ധനകൾക്ക് മാറ്റമില്ല.

'വിദ്യാഭ്യാസമല്ല, കുടിയേറ്റമാണ് തടയുന്നതെന്നും സത്യസന്ധമല്ലാത്ത വിദ്യാഭ്യാസ ഏജന്റുമാരെ വിലക്കുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. യുകെയിലേക്ക് ഏറ്റവും മികച്ചവരെ ആകർഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. അതിനാൽ, അടുത്ത വർഷത്തിനുള്ളിൽ സർവകലാശാലകളുമായി ചേർന്ന് ഒരു ബദൽ സമീപനം രൂപകൽപ്പന ചെയ്യുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം. നെറ്റ് മൈഗ്രേഷൻ കുറയ്ക്കുന്നത് തുടരുമ്പോൾ തന്നെ ഏറ്റവും മികച്ചതും മിടുക്കുള്ളതുമായ വിദ്യാർത്ഥികൾക്ക് ആശ്രിതരെ നമ്മുടെ ലോകത്തെ പ്രമുഖ സർവ്വകലാശാലകളിലേക്ക് കൊണ്ടുവരാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

 

ഇത് സംബന്ധിച്ച് യൂണിവേഴ്സിറ്റികളുമായി ചർച്ച ചെയ്ത് തീരുമാനിക്കും. 2024 ജനുവരി മുതലാണ് നിയമങ്ങൾ പ്രാബല്യത്തിൽ വരിക. രാജ്യത്തെ കുടിയേറ്റ നിരക്ക് ഉയർന്നത് പൊതുസേവനങ്ങളെയടക്കം സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. കുടിയേറ്റ നിരക്ക് കുറയ്ക്കുമെന്നും അനധികൃത കുടിയേറ്റത്തിന് എതിരെ കർശന നിലപാട് സ്വീകരിക്കുമെന്നും ഋഷി സുനക് സർക്കാർ ഉറപ്പ് നൽകിയിരുന്നു. 2022 ഡിസംബറിൽ അവസാനിക്കുന്ന വർഷത്തിൽ സ്പോൺസർ ചെയ്ത വിദ്യാർത്ഥികളുടെ ആശ്രിതർക്ക് ഏകദേശം 136,000 വിസകൾ അനുവദിച്ചു - 2019 ലെ 16,000 ൽ നിന്ന് എട്ട് മടങ്ങ് വർധനവാണുണ്ടായത്. ഇതാണ് പുതിയ തീരുമാനത്തിന് കാരണം.

യുകെയിലേക്ക് കുടിയേറിയിട്ടുള്ള പതിനായിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ബിരുദ കോഴ്‍സുകള്‍ക്കോ അല്ലെങ്കില്‍ മറ്റ് ചെറിയ കോഴ്‍സുകള്‍ക്കോ ചേര്‍ന്നാണ് കുടുംബാംഗങ്ങളോടൊപ്പം ഇവിടെ താമസിക്കുന്നത്. കുടിയേറ്റം നിയന്ത്രിക്കുന്നതിന് കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ പ്രഖ്യാപനം.

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കിയ ശേഷം ജോലി കണ്ടെത്തുന്നതിനായി രണ്ട് വര്‍ഷം താമസിക്കാനുള്ള വിസ നല്‍കുന്ന നടപടി 2019ല്‍ ആരംഭിച്ച ശേഷം യുകെയിലക്കുള്ള പഠന വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം കുതിച്ചുയര്‍ന്നിരുന്നു. കുടുംബാംഗങ്ങള്‍ക്കുള്ള ആശ്രിത വിസകള്‍ക്കുള്ള അപേക്ഷകളുടെ എണ്ണം മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ വര്‍ദ്ധിച്ചതായും ഹോം സെക്രട്ടറി പറഞ്ഞു. രണ്ട് വര്‍ഷത്തെ പോസ്റ്റ് സ്റ്റഡി വിസ അനുവദിക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് സൂചനകളുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ കെ ശൈലജയുടെ ആത്മകഥ തമിഴില്‍ പ്രകാശനം ചെയ്തു  (27 minutes ago)

എല്‍കെജി വിദ്യാര്‍ത്ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സ്‌കൂള്‍ ബസ് ക്ലീനര്‍ അറസ്റ്റില്‍  (35 minutes ago)

കുറ്റകൃത്യം ചെയ്ത ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ആരെങ്കിലും ഇടപെട്ടിട്ടുണ്ടോ? പൊലീസ് അതിക്രമങ്ങളുടെ നീണ്ട കഥയാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്തുണ്ടായത്; വിമർശിച്ച് പ്രതിപക്ഷ  (42 minutes ago)

ബാങ്ക് തട്ടിപ്പുകൾക്ക് പൂട്ടിടാൻ യുഎഇ; ടെലിമാർക്കറ്റിങ് ഇല്ല; ഓൺലൈൻ സുരക്ഷ കർശനമാക്കും;പുതിയ നീക്കവുമായി സെൻട്രൽ ബാങ്ക്!!  (43 minutes ago)

പോലീസിന്റെ വൈകൃതമായ മുഖമാണ് എറാണകുളത്തെ സംഭവത്തിലൂടെ വീണ്ടും പുറത്തുവന്നത്; പോലീസിനെ ക്രിമിനലുകളുടെ താവളമാക്കി മുഖ്യമന്ത്രി മാറ്റിയയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി  (45 minutes ago)

ജനവിരുദ്ധ ബില്ല് വരുമ്പോള്‍ പോരാട്ടം നടത്തേണ്ടത് പ്രതിപക്ഷ നേതാവ് വിദേശത്തെന്ന് ജോണ്‍ ബ്രിട്ടാസ്  (1 hour ago)

ദിലീപിനെതിരെ സംസാരിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭാഗ്യലക്ഷ്മിക്ക് ഭീഷണി  (1 hour ago)

അതിജീവിതയുടെ അപമാനിച്ച കേസില്‍ സന്ദീപ് വാര്യര്‍ക്ക് മുന്‍കൂര്‍ ജാമ്യം  (2 hours ago)

നിരപരാധിയായ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കി; മര്‍ദ്ദനത്തിനു പിന്നാലെ യുവതിക്കെതിരെ സ്റ്റേഷന്‍ ആക്രമിച്ചെന്നത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി; ഇത്തരം ക്രൂരതകള്‍ സംസ്ഥാനത്ത് ഉടനീളെ നടന്നിട്ടുണ  (2 hours ago)

പാരഡി ഗാന വിവാദത്തില്‍ തുടര്‍ നടപടികള്‍ വേണ്ടെന്ന് സര്‍ക്കാര്‍ നിര്‍ദേശം  (2 hours ago)

പാര്‍ട്ടിക്കാരൊഴികെ ആര്‍ക്കും നീതി ലഭിക്കാത്ത സാഹചര്യമാണ് ഇന്നു പോലീസ് സ്‌റ്റേഷനുകളിലുള്ളത്; മുഖ്യമന്ത്രി ഭരണം പോലീസ് സ്‌റ്റേഷനുകളെ കുരുതിക്കളമാക്കിയെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎല്‍എ  (2 hours ago)

ആർത്തവ രക്തത്തിൽ അയ്യപ്പനെ മുക്കിയ കമ്മികളാണ് ഇപ്പോ ഹാലിളകി നടക്കുന്നത് !SFI-യുടെ ചെറ്റത്തരം...!അന്ന് പോകാത്ത ഇന്നും..  (2 hours ago)

എണ്ണിക്കൊണ്ട് 3 ദിവസം പത്മകുമാർ പുറത്തേയ്ക്ക് ജസ്റ്റിസ് ബദറുദ്ദീന് മുന്നിൽ നീക്കം സന്നിധാനത്ത് ഇന്ന് ED കയറും..!  (2 hours ago)

കാവ്യയുടെ ലോക്കറിൽ ഞെട്ടിക്കുന്ന വിവരം പുറത്ത്..! ദിലീപിനെ രക്ഷിച്ചത് കാവ്യ..? 710 കോളുകൾ..!കേസിൽ ട്വിസ്റ്റ്  (2 hours ago)

സം​സ്ഥാ​ന ബി​വ​റേ​ജ​സ്​ കോ​ർ​പ​റേ​ഷ​ൻ (ബെ​വ്​​കോ) ന​ട​പ്പാ​ക്കി​യ പ​രീ​ക്ഷ​ണം വി​ജ​യം  (3 hours ago)

Malayali Vartha Recommends