Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

പ്രവാസികൾക്ക് അത് നൽകാതെ ട്രാവൽ ഏജൻസികൾ; ലോക്ക് ഡൗണ്‍ സമയത്ത് വിദേശത്തേക്ക് പോകാന്‍ വിമാനം ബുക്ക് ചെയ്ത് മുടങ്ങിയവർക്ക് പണം തിരിച്ചു നൽകാതെ ചില ട്രാവൽ ഏജൻസികൾ, പണം തിരിച്ചു നല്‍കുകയോ യാത്രക്കായി മറ്റൊരു തിയതി അനുവധിക്കുകയോ ചെയ്തിട്ടില്ലെന്ന് പരാതി

11 APRIL 2021 05:33 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ സമയത്ത് വിദേശത്തേക്ക് പോകാന്‍ വിമാനം ബുക്ക് ചെയ്ത് മുടങ്ങിയവർക്ക് പണം തിരിച്ചു നൽകാതെ ചില ട്രാവൽ ഏജൻസികൾ ഒളിച്ചുകളിക്കുന്നതായി പരാതി. വ്യോമയാന വകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം അനുസരിച്ച് യാത്ര ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് പണം തിരിച്ചു നല്‍കണം അല്ലെങ്കില്‍ മറ്റൊരു ദിവസം യാത്രാ തീയതി നല്‍കണം എന്നതാണ്. എന്നാല്‍ ചില ട്രാവല്‍ ഏജന്‍സികള്‍ ഉപഭോക്താക്കള്‍ക്ക് പണം തിരിച്ചു നല്‍കുകയോ യാത്രക്കായി മറ്റൊരു തിയതി അനുവധിക്കുകയോ ചെയ്തിട്ടില്ലെന്ന പരാതിയാണ് ഉയരുന്നത്. ഒരു പ്രമുഖ മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇതുകൂടാതെ വിമാനം റദ്ധാക്കിയത് കാരണം ട്രാവൽ ഏജൻസികളും ഓൺലൈൻ സൈറ്റുകളും പൂട്ടിയിരുന്നു. വ്യോമയാന വകുപ്പിന്റെ നിർദേശത്തെ തുടർന്ന് പല എയർലൈനുകളും ടിക്കറ്റ് തുക തിരിച്ചുനൽകിയിരുന്നു. എന്നാല്‍ ചില ട്രാവല്‍ ഏജന്‍സികള്‍ ഉപഭോക്താക്കള്‍ക്ക് പണം നല്‍കാതെ പറ്റിക്കുകയാണ് ചെയ്തിരിക്കുന്നത്. പലരും ഏജന്‍സികളെ സമീപിച്ചപ്പോള്‍ എയർലൈനിൽനിന്നും പണം ലഭിച്ചിട്ടില്ലെന്നാണ് വിവരം ലഭിച്ചത്. എന്നാല്‍ സംശയം തോന്നിയ ചിലര്‍ ടിക്കറ്റ് കോപ്പിയുമായി എയർലൈൻ ഓഫീസുകളില്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

ഏതു അക്കൗണ്ട് ഉപയോഗിച്ചാണ് ടിക്കറ്റെടുത്തത് അതേ അകൗണ്ടിലേക്ക് പണം നിക്ഷേപിച്ചതായി എയർലൈൻ അധികൃതർ അറിയിക്കുകയായിരുന്നു. ഇക്കാര്യം ട്രാവല്‍ ഏജന്‍സികളെ അറിയിച്ചപ്പോള്‍ അടുത്ത ടിക്കറ്റ് എടുക്കുമ്പോള്‍ ആ തുകയില്‍ ചേര്‍ക്കാം എന്നാണ് അറിയിച്ചതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊറോണ കാലം യാത്ര ചെയ്യാന്‍ സാധിക്കാത്ത ടിക്കറ്റ് മാറ്റിയെടുക്കാൻ എമിറേറ്റ്സ് എയർലൈൻസ് കൂടുതൽ സാവകാശം നൽക്കുകയാണ് ചെയ്തത്. 2020 സെപ്റ്റംബറിനു മുൻപ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് 2021 ഡിസംബർ 31നു മുൻപ് വരെ സമയം നല്‍കിയിട്ടുണ്ട്. ഇതിന് സാധിക്കാത്തവര്‍ക്ക് 36 മാസത്തിനകം യാത്ര ചെയ്താല്‍ മതിയാകും. 2020 ഒക്ടോബർ ഒന്നിനു ശേഷം ബുക്ക് ചെയ്തവര്‍ക്ക് 2021 ഡിസംബർ 31നകം യാത്ര ചെയ്യാം. ഇനി അതിന് സാധിച്ചില്ലെങ്കില്‍ 24 മാസത്തിനുള്ളില്‍ ഇത് ഉപയോഗപ്പെടുത്താം.

2020 മാർച്ച് 23ന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്ത് കൊവിഡ് കാരണം യാത്ര ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ടിക്കറ്റ് മാറ്റിയെടുക്കാവുന്നതാണ്. അല്ലങ്കില്‍ ടിക്കറ്റ് റദ്ദാക്കി പണം തിരിച്ചെടുക്കാവുന്നതാണ്. ഇനി മറ്റൊരു തിയതിലേക്കാണ് ഈ ടിക്കറ്റ് മാറ്റുകയാണെങ്കില്‍ ഫീസ് നല്‍കേണ്ടതില്ല. എന്നാല്‍ ടിക്കറ്റിന്‍റെ നിരക്കില്‍ ചെറിയ വിത്യാസങ്ങള്‍ വന്നേക്കാം. അത് നല്‍ക്കേണ്ടിവരും. ടിക്കറ്റ് റദ്ദാക്കുമ്പോൾ ക്യാൻസലേഷൻ ചാർജ് കഴിച്ചുള്ള തുക തിരിച്ചുകിട്ടും.

സാധാരണ വിമാന സര്‍വീസ് ആരംഭിച്ചിട്ടില്ലാത്തതിനാൽ പല സ്വകാര്യ എയർലൈനുകളും ഒരു വര്‍ഷത്തേക്ക് ട്രാവൽ വൗച്ചർ നൽകുന്നുണ്ട്. ഇതു സംബന്ധിച്ച് ഓരോ എയർലൈനുകളുടെയും നിയമങ്ങളിൽ വിത്യാസം ഉണ്ടാകും. ഇത് നേരിട്ടു തന്നെ ഉറപ്പാക്കണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (5 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (5 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (5 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (5 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (5 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (6 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (6 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (8 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (8 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (10 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (10 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (11 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (12 hours ago)

Malayali Vartha Recommends