Widgets Magazine
18
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎസ് സൈനികരുടെ ദോഹ ഹോട്ടൽ തിരിച്ചറിഞ്ഞു.. ആക്രമണ ഭീഷണി മുഴക്കിയും ഐആർജിസി.. ട്രംപ് വെറും ക്രിമിനല്‍! ഇറാനില്‍ യുദ്ധഭീതി പടര്‍ത്തി ഖമേനിയുടെ പ്രസംഗം..


റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ട് പാകിസ്ഥാന്‍ ഭീകര ഗ്രൂപ്പുകള്‍ ? റാവല്‍പിണ്ടി സൈനിക ആസ്ഥാനത്ത് അസിം മുനീറും ജെയ്‌ഷെ ഭീകരരും തമ്മില്‍ രഹസ്യ ചര്‍ച്ച; ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ രാജ്യത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചു


തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയില്‍ ഒരു മുഴം മുന്നേയെറിഞ്ഞ് മൂന്നാം പരാതിക്കാരി !! അവസാന മിനിറ്റിലെ തിരിച്ചടിയിലും കുലുങ്ങാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ ; കോടതി മുറിയ്ക്കുള്ളില്‍ നടന്ന ആ നാടകീയ നീക്കങ്ങളെല്ലാം പുറത്ത്....സംഭവിച്ചത് ഇതാണ് ?


കൊടിയിറക്കം.... 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശ്ശൂരിൽ ഇന്ന് കൊടിയിറങ്ങും... സമാപന സമ്മേളനം വൈകിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും, മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആണ് മുഖ്യാതിഥി


സങ്കടമടക്കാനാവാതെ നിലവിളിച്ച്.... നെയ്യാറ്റിൻകരയിൽ ഒരു വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു

എന്റെ കുഞ്ഞുങ്ങളെ തിരിച്ചറിയാൻ കഴിയുന്നില്ല... സഹായിക്കണം... സഹായ അഭ്യർത്ഥനയുമായി യുവതി പോലീസ് സ്റ്റേഷനിൽ..!തന്റെ പ്രവർത്തിയിലൂടെ ഈ വർഷത്തെ ഏറ്റവും നല്ല അമ്മയ്ക്കുള്ള അവാർഡ് വരെ കിട്ടാൻ അർഹതയുണ്ടെന്ന് തമാശയായി കുറിച്ചുകൊണ്ട് സോഫി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.... ജനിച്ച് കുറച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും സോഫിക്ക് മക്കളെ തങ്ങളിൽ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല... ഒടുവിൽ മറ്റൊരു മാർഗവും ഇല്ലാതെ വന്നതോടെയാണ് അവർ കുഞ്ഞുങ്ങളുമായി പൊലീസിനരികിലെത്തി സഹായം തേടിയത്...

10 MARCH 2023 04:17 PM IST
മലയാളി വാര്‍ത്ത

 

താൻ ജന്മം നൽകിയ ഇരട്ടക്കുഞ്ഞുങ്ങളെ എത്ര ശ്രമിച്ചിട്ടും തിരിച്ചറിയാനാവാതെ വന്നതോടെ ഒടുവിൽ സോഫിക്ക് പൊലീസിന്റെ സഹായം തേടേണ്ടി വന്നു. അർജന്റീന സ്വദേശിനിയായ സോഫി റോഡ്രിഗസ് എന്ന വനിതയാണ് സഹായവുമായി പോലീസ് സ്റ്റേഷനിൽ എത്തിയത്.തന്റെ പ്രവർത്തിയിലൂടെ ഈ വർഷത്തെ ഏറ്റവും നല്ല അമ്മയ്ക്കുള്ള അവാർഡ് വരെ കിട്ടാൻ അർഹതയുണ്ടെന്ന് തമാശയായി കുറിച്ചുകൊണ്ട് സോഫി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ജനിച്ച് കുറച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും സോഫിക്ക് മക്കളെ തങ്ങളിൽ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. ഒടുവിൽ മറ്റൊരു മാർഗവും ഇല്ലാതെ വന്നതോടെയാണ് അവർ കുഞ്ഞുങ്ങളുമായി പൊലീസിനരികിലെത്തി സഹായം തേടിയത്. കുഞ്ഞുങ്ങളെ വേർതിരിച്ചറിയാനായി അവരുടെ വിരലടയാളം ശേഖരിക്കണമെന്നായിരുന്നു സോഫിയുടെ ആവശ്യം.

 

 

 

 


ഇരട്ട കൺമണികളുടെ ചിത്രങ്ങളും സോഫി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. എന്നാൽ ചിത്രത്തിൽ കുട്ടികൾ തമ്മിൽ അല്പം വ്യത്യാസമുള്ളതായി തോന്നും എന്ന് സോഫി തന്നെ വ്യക്തമാക്കുന്നു. പക്ഷേ ഇവർ രണ്ട് ദിശയിലേക്ക് നോക്കി കിടക്കുന്നതുകൊണ്ടാണ് ഈ വ്യത്യാസം തോന്നുന്നതെന്നും കിടപ്പിലും രൂപത്തിലും എല്ലാം കുട്ടികൾ ഒരേ പോലെയാണെന്നും സോഫി പറയുന്നുണ്ട്. എന്തായാലും തന്റെ ഗതികേട് വ്യക്തമാക്കി കൊണ്ടുള്ള സോഫിയുടെ പോസ്റ്റ് വളരെ വേഗത്തിൽ തന്നെ ജനശ്രദ്ധ ആകർഷിച്ചു.

 

 

15 ദശലക്ഷത്തിൽ പരം ആളുകളാണ് ഇതിനോടകം സോഫിയുടെ ട്വീറ്റ് കണ്ടത്. എന്നാൽ പൊലീസ് ഉദ്യോഗസ്ഥർക്കും കുട്ടികളെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല എന്ന് സോഫി മറ്റൊരു ട്വീറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. സമാനമായ രീതിയിൽ ഇരട്ടകളെ തിരിച്ചറിയാനാവാതെ വിഷമിച്ച ധാരാളം മാതാപിതാക്കളാണ് പോസ്റ്റിന് പ്രതികരണങ്ങൾ അറിയിച്ച് രംഗത്തെത്തിയത്. കുഞ്ഞുങ്ങളെ തിരിച്ചറിയാനായി രണ്ടുപേരുടെയും കാലുകളിൽ വ്യത്യസ്ത നിറങ്ങളിലുള്ള നെയിൽ പോളീഷുകൾ നൽകിയവരും കാതുകുത്തി വ്യത്യസ്ത നിറങ്ങളിലുള്ള കമ്മലുകൾ അണിയിച്ചവരും എല്ലാം ഈ കൂട്ടത്തിൽ പെടും.

 

 

 

അതേപോലെ ചെറുപ്പകാലത്ത് മാതാപിതാക്കൾക്ക് തങ്ങളെ മാറി പോയിരുന്നതായി വ്യക്തമാക്കി ധാരാളം ഇരട്ടകളും പ്രതികരിച്ചിട്ടുണ്ട്. കാഴ്ചയിൽ ഒരേ പോലെ ഇരിക്കുന്ന തങ്ങൾക്ക് മാതാപിതാക്കൾ പേര് നൽകിയതിനു ശേഷം മാറി വിളിച്ചിട്ടുണ്ടാവുമോ എന്നാണ് ചിലരുടെ സംശയം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ഹർജിയിൽ കഴമ്പുണ്ടെന്നും മതിയായ രേഖകൾ ഹാജരാക്കിയിട്ടുണ്ടെന്നും  പ്രഥമ ദൃഷ്ട്യാ കേസ് നിലനിൽക്കുന്നുണ്ടെന്നും കോടതി  (2 hours ago)

കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (3 hours ago)

മുൻഗണനാ റേഷൻ കാർഡ് കിട്ടാതെപോയ ...  (3 hours ago)

14 കാരിയെ തെരുവുനായയിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ചയാളെ തെരുവുനായ ആക്രമിച്ചു  (3 hours ago)

IRAN ഖത്തറിനെ ആക്രമിക്കാൻ ഇറാൻ  (3 hours ago)

ഇന്ന് രാവിലെ തിരുവനന്തപുരത്തെ ബി.ജെ.പി ആസ്ഥാനത്തെത്തി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിൽനിന്ന് അംഗത്വം സ്വീകരിക്കും  (3 hours ago)

റാവല്‍പിണ്ടി സൈനിക ആസ്ഥാനത്ത് അസിം മുനീറും ജെയ്‌ഷെ ഭീകരരും തമ്മില്‍ രഹസ്യ ചര്‍ച്ച? ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ രാജ്യത്ത് ...  (4 hours ago)

നാടിനെ ഭിതിയിലാഴ്ത്തിയ പുലി കുടുങ്ങി  (4 hours ago)

അവസാന മിനിറ്റിലെ തിരിച്ചടിയിലും കുലുങ്ങാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ ; കോടതി മുറിയ്ക്കുള്ളില്‍ നടന്ന ആ നാടകീയ നീക്കങ്ങളെല്ലാം പുറത്ത്...  (4 hours ago)

 രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് റയല്‍ കുതിപ്പ് തുടര്‍ന്നത്....  (4 hours ago)

പെൺകുട്ടിയുടെ കരളിൽ രക്തസ്രാവം...  (5 hours ago)

ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു  (5 hours ago)

നാലാം ജയവുമായി 8 പോയിന്റോടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു  (5 hours ago)

ഒരേ വേദിയില്‍ റെയില്‍വേയും ബിജെപിയും സംഘടിപ്പിക്കുന്ന രണ്ടു പരിപാടികളില്‍  (5 hours ago)

ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം  (6 hours ago)

Malayali Vartha Recommends