Widgets Magazine
11
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം


തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി.... ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്, , ബൂത്തുകളിൽ വോട്ടർമാരുടെ നിര ,  രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും


രാഷ്ട്രപതി ദ്രൗപദി മുർമു രണ്ടു ദിവസത്തെ സന്ദർശനത്തിനായി മണിപ്പൂരിൽ... കനത്ത സുരക്ഷ ഏർപ്പെടുത്തി, പോളോ പ്രദർശന മത്സരം കാണാൻ രാഷ്ട്രപതി ചരിത്രപ്രസിദ്ധമായ മാപാൽ കാങ്ജീബുങ്ങ് സന്ദർശിക്കും


സങ്കടക്കാഴ്ചയായി... ക്ലാസെടുക്കുന്നതിനിടെ കോളജ് അധ്യാപകന്‍ കുഴഞ്ഞു വീണു , ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഇനിയങ്ങോട്ടുള്ള മാസങ്ങളില്‍ നടക്കാനിരിക്കുന്നത് ഭൂമിയെ ഞെട്ടിക്കുന്ന കാര്യങ്ങള്‍: 750 അടി ഉയരത്തിൽ ഉണ്ടാകുന്ന വലിയ സുനാമിയിൽ രണ്ട് ലക്ഷത്തിലധികം പേർ മരണപ്പെടും: ജൂൺ 18-ന് ഏഴ് പേർ ആകാശത്തു നിന്ന് ഒരേ സമയം വീഴും... ബാബ വംഗയ്ക്കും മുകളിലെത്തി പ്രവചനം

13 MARCH 2023 02:23 PM IST
മലയാളി വാര്‍ത്ത

ഇനിയങ്ങോട്ടുള്ള മാസങ്ങളില്‍ ഭൂമിയെ ഞെട്ടിക്കുന്ന കാര്യങ്ങള്‍ നടക്കുമെന്ന് പ്രവചനം. സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലായിരിക്കുകയാണ് ബാബ വംഗയ്ക്ക് തുല്യമായ പ്രവചനം. ഭൂമിയില്‍ നിന്ന് മനുഷ്യര്‍ അപ്രത്യക്ഷമാകുമെന്ന സൂചനയാണ് ഈ പ്രവചനത്തിലുള്ളത്. നേരത്തെയും ഇത്തരത്തിലുള്ള പ്രവചനം ഇതേ യുവാവ് നടത്തിയിരുന്നു. അതെല്ലാം വലിയ തരംഗമായിരുന്നു. ഇപ്പോള്‍ അത്തരത്തിലുള്ള പ്രവചനം വീണ്ടും വന്നതോടെ ഇത് സത്യമാകുമോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയ ഉന്നയിക്കുന്നത്.

വിശദമായ വിവരങ്ങൾ ഇങ്ങനെ... ഇനോ അലാരിക് എന്നൊരു യുവാവാണ് സമൂ​ഹ മാധ്യമങ്ങളിലൂടെ പുതിയ അവകാശവാദവുമായി എത്തിയിരിക്കുന്നത്. താൻ ടൈം ട്രാവൽ നടത്തി ഭൂമിയുടെ ഭാവി കണ്ടു എന്നാണ് ഇയാളുടെ വാദം. താൻ 648 വർഷം മുമ്പോട്ട് പോയി 2671 വരെ എത്തിയെന്നാണ് ഇയാൾ പറയുന്നത്. 2023-ൽ അന്യഗ്രഹ ജീവികൾ ഭൂമിയിൽ എത്തും എന്നാണ് ഇനോയുടെ മറ്റൊരു വാദം. കൂടാതെ, ഭൂമിയെ പോലെ മറ്റൊരു ഗ്രഹവും ശാസ്ത്രലോകം കണ്ടെത്തുമെന്നും ഇയാൾ പറയുന്നുണ്ട്.

സ്വയം ‍‍‍ടൈം ട്രാവലർ എന്ന് വിശേഷിപ്പിക്കുന്ന ഇയാൾ ഈ വർഷം ഇത് കൂടാതെ വേറെ ചില കാര്യങ്ങൾ കൂടി സംഭവിക്കുമെന്നും പറയുന്നുണ്ട്. മെയ് 15 ന് സാൻ ഫ്രാൻസിസ്കോയിൽ 750 അടി ഉയരത്തിൽ വലിയൊരു സുനാമി ഉണ്ടാകുമെന്നും, ഇതിൽ രണ്ട് ലക്ഷത്തിലധികം പേർ മരണപ്പെടുമെന്നുമാണ് വാദം. ജൂൺ 18-ന് ഏഴ് പേർ ആകാശത്തു നിന്ന് ഒരേ സമയം വീഴുമെന്നും. ആഗസ്റ്റ് 18-ന് ത്വക്കിൽ ബാധിക്കുന്ന അർബുദത്തിന് ശാസ്ത്രജ്ഞർ മരുന്ന് കണ്ടുപിടിക്കുമെന്നും ഇദ്ദേഹം പറഞ്ഞു വെക്കുന്നുണ്ട്.

 

ഇനോ അലാരിക്കിന്റെ അത്ഭുതകരമായ പ്രവചനങ്ങളൊക്കെ സംഭവിക്കുമോ എന്ന കാത്തിരിപ്പിലാണ് ‌അദ്ദേഹത്തിന്റെ ആരാധകർ. നിരവധിപേർ വിചിത്രമായ അവകാശവാദത്തിനെതിരെ പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. 2023ല്‍ മുഴുവനായി സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളാണ് താന്‍ പറയുന്നതെന്ന് ഇയാള്‍ പറയുന്നു. അപകടകരമായ ചില കാര്യങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ സംഭവിക്കുമെന്നാണ് യുവാവിന്റെ മുന്നറിയിപ്പ്. മാര്‍ച്ച് 23നായിരിക്കും ആ അപകടമെത്തുകയെന്നാണ് ടൈം ട്രാവലര്‍ പ്രവചിക്കുന്നത്.

8000 മനുഷ്യരെ ചാമ്പ്യന്‍ എന്ന് പേരുള്ള അന്യഗ്രഹ ജീവി രക്ഷിക്കുമെന്നാണ് ഇയാള്‍ പറയുന്നത്. ഈ സാഹചര്യമുണ്ടാകുന്നത് ഭൂമിയെ അന്യഗ്രഹജീവികള്‍ ആക്രമിക്കുമ്പോഴാണ്. മനുഷ്യവംശത്തെ ഒന്നാകെ ആ അപകടകരമായ അന്യഗ്രഹജീവികള്‍ ഇല്ലാതാക്കും. എന്നാല്‍ അതില്‍ ചാമ്പ്യന്‍ എന്ന് പേരായ അന്യഗ്രഹജീവി 8000 പേരെ മറ്റൊരു ഗ്രഹത്തിലേക്ക് രക്ഷിച്ച് കൊണ്ടു പോകും.

മെയ് പതിനഞ്ചിന് ഒരു മെഗാസുനാമി സാന്‍ഫ്രാന്‍സിസ്‌കോയില്‍ ആഞ്ഞുവീശും. രണ്ട് ലക്ഷം പേര്‍ മരിക്കും. 750 അടി ഉയരത്തിലുള്ള രാക്ഷസത്തിരമാലകളാണ് ആഞ്ഞുവീശുക. ജൂണ്‍ പന്ത്രണ്ടിന് 9.5 തീവ്രതയില്‍ ഭൂകമ്പമുണ്ടാവും. അത് അഞ്ച് മൈല്‍ നീളത്തില്‍ ഒരു ദ്വാരം വരും. അതിലൂടെ ലോകത്ത് നിന്ന് ഇല്ലാതായ പല ജീവികളും ഭൂമിയിലേക്ക് തിരിച്ചെത്തും. ജൂണ്‍ പതിനെട്ടിന് ആകാശത്ത് നിന്ന് ജനങ്ങള്‍ താഴേക്ക് വീഴുമെന്നും ടൈം ട്രാവലര്‍ പ്രവചിക്കുന്നു.

 

ഓഗസ്റ്റ് പന്ത്രണ്ടിന് ചര്‍മ അര്‍ബുദത്തിന് ഡോക്ടര്‍മാര്‍ മരുന്ന് കണ്ടെത്തുമെന്നും ഇയാൾ പറയുന്നു. അന്യ​ഗ്രഹ ജീവികളും ‍ടൈം ട്രാവലും ചർച്ചയായി തുടങ്ങിയിട്ട് കുറച്ച് വർഷങ്ങൾ മാത്രമാണായത്. ഇത്തരത്തിലുള്ള വാർത്തകളിൽ വിശ്വാസവും താല്പര്യവുമുള്ള നിരവധിപേരുണ്ട്. പലപ്പോഴും ടൈം ട്രാവൽ നടത്തിയെന്നുള്ള ചിലരുടെ അവകാശ വാദങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ചൂടൻ ചർച്ചകൾക്കും ഇടയാക്കാറുണ്ട്. ഇത്തരത്തലൊരു വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നതും. അടുത്ത പ്രവചനത്തിനായി കാത്തിരിക്കുന്നുവെന്നും ചിലർ പ്രതികരിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് സർട്ടിഫിക്കറ്റ് ജിഹാദ്  (22 minutes ago)

ചലച്ചിത്രമേളയുടെ ഡെലി​ഗേറ്റ് പാസ് വിതരണത്തിന് ഇന്ന് രാവിലെ 11 ന് ടാ​ഗോർ തിയേറ്ററിൽ തുടക്കമാകും.  (22 minutes ago)

വ്യാപാര കരാർ ഇന്ത്യയുടേത് ശക്തമായ നിർദ്ദേശങ്ങൾ  (29 minutes ago)

മതി...മതി...ഇന്ന് അവന്റെ അവസാനം..! മട്ടും ഭാവവും മാറി പിണറായി..! ലക്ഷ്യം രാഹുൽ വലിച്ച് കീറുന്നു..!  (33 minutes ago)

പ്രോസിക്യൂഷനെ മിണ്ടിച്ചില്ല കോടതിയിൽ രാഹുൽ വിളയാട്ടം സമനിലതെറ്റി പിണറായി ഹൈക്കോടതിയിൽ..മുട്ടൻ നീക്കം  (39 minutes ago)

മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ സമയം വേണമെന്നും അതുവരെ അറസ്റ്റ് ചെയ്യില്ലെന്നും സർക്കാർ കോടതിയിൽ ബോധിപ്പിച്ചതിനാലാണ്. കോടതി അറസ്റ്റ് തടഞ്ഞത്  (40 minutes ago)

നെഞ്ചുവിരിച്ച് തലയുയർത്തി ദേ രാഹുൽ എത്തി...! പാലക്കാട് ഇന്ന് യുദ്ധം ചീറ്റപ്പുലിപോലെ അവൻ ഇറങ്ങി  (49 minutes ago)

രോഗാദി ദുരിതങ്ങൾ അലട്ടുകയും ശരീര ശോഷണം അനുഭവപ്പെടുകയും ചെയ്യും.  (50 minutes ago)

ശബരിമല സ്വർണക്കൊള്ള കേസ്...  (1 hour ago)

ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജ  (1 hour ago)

നിശാക്ലബ് ഉടമകളുടെ നാടുകടത്തൽ പുരോഗമിക്കുന്നു  (1 hour ago)

കർശന ഉപാധികളോടെമുൻകൂർ ജാമ്യം  (1 hour ago)

വിവാഹ വാർഷികം ആഘോഷിക്കാനായി നാലു ദിവസം മുമ്പാണ് എത്തിയത്...  (1 hour ago)

ആലുവ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ യുവാവ് ..  (2 hours ago)

രണ്ടാഴ്ച മുമ്പാണ് സ്ഥലം മാറിയെത്തിയത്....  (2 hours ago)

Malayali Vartha Recommends